
കാനഡ കുടിയേറ്റമോ ഉപരിപഠനമോ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?
കാനഡയുടെ നിലവിലെ 2021-2023 കാലഘട്ടത്തിലേക്കുള്ള കുടിയേറ്റപദ്ധതി അനുസരിച്ച് 2021ല്‍ 401000 പുതിയ കുടിയേറ്റക്കാരെയാണ് രാജ്യം സ്വാഗതം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. 2023-ഓടെ ഏകദേശം 1.2 ദശലക്ഷം പുതിയ കുടിയേറ്റക്കാര്‍ കാനഡയില്‍ സ്ഥിരതാമസമാക്കും എന്നും കണക്കാക്കപ്പെടുന്നു. ഇവരില്‍ ഒരു വലിയ വിഭാഗം കുടിയേറ്റക്കാര്‍, ഏകദേശം 60 ശതമാനത്തോളം പേര്‍, കാനഡയുടെ സാമ്പത്തിക കുടിയേറ്റ മാര്‍ഗ്ഗങ്ങളായ എക്സ്പ്രസ് എന്‍ട്രി വഴിയും പ്രോവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമുകള്‍ വഴിയുമായിരിക്കും ഇവിടേക്ക് കുടിയേറുക.
എക്സ്പ്രസ് എന്‍ട്രി, പ്രോവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം
എക്സ്പ്രസ് എന്‍ട്രി വഴി പ്രതിവര്‍ഷം ഏകദേശം 1,00,000 പേര്‍ കാനഡയിലെത്തും. കാനഡയിലേക്കുള്ള വിദഗ്ധതൊഴിലാളികളുടെ കുടിയേറ്റപ്രക്രിയ ലളിതവും വേഗമേറിയതുമാക്കുക എന്നതാണ് എക്സ്പ്രസ് എന്‍ട്രിയുടെ ലക്ഷ്യം. ഏറ്റവും ജനപ്രിയമായ കാനഡ കുടിയേറ്റമാര്‍ഗ്ഗങ്ങളില്‍ ഒന്നുകൂടിയാണ് എക്സ്പ്രസ് എൻട്രി. എന്നാൽ താരതമ്യേന ഉയർന്ന മാനദണ്ഡങ്ങളാണ് ഈ പ്രോഗ്രാമിനുള്ളത് എന്നതുകൊണ്ടുതന്നെ പലർക്കും ഈ മാർഗ്ഗത്തിലൂടെ കാനഡയിൽ സ്ഥിരതാമസം നേടാൻ സാധിക്കാറില്ല. ഇത്തരക്കാർക്ക് അവരുടെ കാനഡാ സ്വപ്നം യാഥാർഥ്യമാക്കാൻ ഏറ്റവും നല്ല മാർഗ്ഗം പ്രൊവിൻഷ്യൽ നോമിനീ പ്രോഗ്രാമുകൾ ആണ്. കാനഡയിലെ ഓരോ പ്രൊവിൻസിനും പ്രത്യേകം പ്രൊവിൻഷ്യൽ നോമിനീ പ്രോഗ്രാമുകൾ ഉണ്ട്. കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് ഇഷ്ടപ്പെട്ട പ്രൊവിൻസിൻറെ നോമിനീ പ്രോഗ്രാം വഴി കുടിയേറ്റത്തിന് അപേക്ഷിക്കാം. പ്രോവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമുകള്‍ വഴി പ്രതിവര്‍ഷം 80000 പേരെ സ്വാഗതം ചെയ്യുവാനാണ് കാനഡ ലക്ഷ്യമിടുന്നത്. എക്സ്പ്രസ്സ് എൻട്രി ഡ്രോകളിൽ പരിഗണിക്കപ്പെടാൻ ആവശ്യമായ അത്രയും കോമ്പ്രഹെൻസീവ് റാങ്കിങ് സിസ്റ്റം സ്‌കോർ(കുടിയേറുവാൻ ആഗ്രഹിക്കുന്നവരുടെ യോഗ്യതകൾ നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ അളക്കുന്നതിനുള്ള സംവിധാനം) ആവശ്യമില്ല എന്നതാണ് ഇവയുടെ ഏറ്റവും വലിയ ഗുണം.
പ്രൊവിൻഷ്യൽ നോമിനീ പ്രോഗ്രാം വഴി ഓരോ പ്രൊവിൻസും അവരുടെ സാമ്പത്തികപുരോഗതിക്കു സഹായകമായ തരത്തിലുള്ള തൊഴിൽവൈദഗ്ധ്യം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവയുള്ള വിദേശതൊഴിലാളികളെ കാനഡയിൽ സ്ഥിരതാമസത്തിന് ശുപാർശ ചെയ്യുന്നു. ഓരോ പ്രൊവിൻഷ്യൽ നോമിനീ പ്രോഗ്രാമിനും വ്യത്യസ്ത മാനദണ്ഡങ്ങൾ ആണുള്ളത്. അതുപോലെ വിദഗ്ധ തൊഴിലാളികൾ, കുടുംബാംഗങ്ങൾ, കാനഡയിൽ പഠിച്ച വിദേശവിദ്യാർത്ഥികൾ, ബിസിനസ്സുകാർ ഇവർക്കെല്ലാം വെവ്വേറെ സ്ട്രീമുകളും കാറ്റഗറികളും ഉണ്ട്.
താഴെപ്പറയുന്ന പ്രോവിന്‍സുകള്‍ക്കും ടെറിട്ടറികള്‍ക്കും നോമിനീ പ്രോഗ്രാമുകള്‍ ഉണ്ട്:
കാനഡയില്‍ ഉന്നതവിദ്യാഭ്യാസം
വിദേശത്ത് ഉപരിപഠനം നടത്തുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒരിടമാണ് കാനഡ. ലോകത്തിലെ തന്നെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റികളും വിദേശവിദ്യാര്‍ഥികളോടുള്ള കനേഡിയന്‍ സമൂഹത്തിന്റെ സൗഹൃദപരമായ സമീപനവുമാണ് ഈ രാജ്യത്തെ ആകര്‍ഷകമാക്കുന്ന രണ്ടു സുപ്രധാന ഘടകങ്ങള്‍. കൂടാതെ, വിദേശവിദ്യാഭ്യാസത്തിന് പ്രശസ്തിയാര്‍ജ്ജിച്ച മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കാനഡയില്‍ പഠനച്ചിലവ് പൊതുവേ കുറവാണ്. ഈ കാരണങ്ങള്‍ കൊണ്ട് കൂടുതല്‍ വിദേശവിദ്യാര്‍ഥികള്‍ ഇന്ന്‍ ഉപരിപഠനം നടത്തുവാന്‍ കാനഡയെ തെരഞ്ഞെടുക്കുന്നു.
കാനഡയിലേക്ക് കുടിയേറുവാനോ ഈ രാജ്യത്ത് ഉപരിപഠനം നടത്തുവാനോ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ആവശ്യമായ ഉപദേശങ്ങളും സഹായങ്ങളും നൽകി ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ കാനഡയിലേക്ക് പറക്കാൻ കാനപ്രൂവിന് നിങ്ങളെ സഹായിക്കാൻ കഴിയും. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

Why CanApprove?

Professional expertise in immigration, overseas education and legal field since 1998

High Success Rate with 10000+ visa acquisitions

10000+ satisfied clients

Easily accessible and highly available
We make your visa acquisition more feasible

with the industry best immigration and overseas education service

24/7 Availability
We work around the clock to look after you and make ourselves available. We ensure to support our clients until they make it up with a safe landing

Certified Consultants
We are an ICCRC, MARA and NAFSA certified consultants intended to provide the best service to our clients.

Eligibility Assessment
Your profile will be assessed fully and you will be hearing from us about it in 10 business days or less.