Canapprove WHATSAPP
GET FREE CONSULTATION

ആസ്വാദ്യകരമായ ഒരു ഭാവിജീവിതത്തിനായി നോവാ സ്കോഷ്യയിൽ സ്ഥിരതാമസമാക്കൂ

നോവാ സ്കോഷ്യയിൽ

കാനഡയുടെ കിഴക്കുഭാഗത്തുള്ള സുന്ദരവും എന്നാൽ വ്യത്യസ്തവുമായ പ്രവിശ്യയാണ് നോവാ സ്കോഷ്യ. നോവാ സ്കോഷ്യ ഉപദ്വീപ്, കേപ് ബ്രെട്ടൻ ദ്വീപ്, ഒട്ടനവധി കൊച്ചുദ്വീപുകൾ എന്നിവ ഉൾപ്പെടുന്നതാണ് ഈ പ്രവിശ്യ. കാനഡയിലെ ഏറ്റവും ചെറിയ പ്രവിശ്യകളിൽ ഒന്നായ എന്നാൽ ഏറ്റവുമധികം ജനസാന്ദ്രതയുള്ള നോവാ സ്കോഷ്യ കുടിയേറ്റക്കാർക്ക് പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്നുകൂടി ആണ്. ഉന്നതനിലവാരത്തിലുള്ള ഒരു ജീവിതമാണ് നോവ സ്കോഷ്യ വാഗ്ദാനം ചെയ്യുന്നത്. കുടുംബം, ജോലി, വിശ്രമം തുടങ്ങി ജീവിതത്തിൻറെ വിവിധവശങ്ങൾ തമ്മിലുള്ള സന്തുലനം നിലനിർത്താൻ ഇവിടത്തെ ജീവിതരീതി സഹായിക്കുന്നു.

പ്രകൃതിഭംഗിയാൽ അനുഗ്രഹീതമായ നാടാണ് നോവാ സ്കോഷ്യ. മനോഹരമായ കടൽത്തീരങ്ങൾ, ഹരിതഭംഗിയാർന്ന വനപ്രദേശങ്ങൾ,തടാകങ്ങൾ, കൃഷിയിടങ്ങൾ അങ്ങനെ കണ്ണിനു കുളിർമ്മയേകുന്ന കാഴ്ചകൾ അനവധിയാണ് ഇവിടെ.  അതോടൊപ്പം അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന നഗരപ്രദേശങ്ങളും കുറഞ്ഞ ജീവിതച്ചെലവും നോവാ സ്കോഷ്യയെ ജീവിക്കാൻ ഏറ്റവും അനുയോജ്യമായ ഒരിടമാക്കി മാറ്റുന്നു.

തിരക്കുകളും മാനസികസംഘർഷങ്ങളും ഇല്ലാത്ത ഒരു ജീവിതരീതിയാണ് ഇവിടത്തുകാർ പൊതുവെ ഇഷ്ടപ്പെടുന്നത്. അതുകൊണ്ടുതന്നെ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കുന്ന രീതിയിലാണ് ഇവിടെ ജീവിതം. വിനോദത്തിനായി ഒട്ടനവധി സംവിധാനങ്ങളും പ്രവിശ്യയിൽ ഉടനീളമുണ്ട്.  കുട്ടികൾക്ക് ഇഷ്ടം പോലെ വീടിനുവെളിയിൽ കളിക്കുവാനും സുരക്ഷിതരായി വീടിനടുത്തുള്ള സ്‌കൂളിൽ പോയിവരാനും സാധിക്കും.

കുറഞ്ഞ ജീവിതച്ചെലവാണ് നോവാ സ്കോഷ്യയിലേക്ക് കുടിയേറ്റക്കാരെ ആകർഷിക്കുന്ന മറ്റൊരു പ്രധാന ഘടകം. വളരെ വലിയ  മുതൽമുടക്കില്ലാതെ സ്വന്തമായി ഒരു വീടുവാങ്ങാൻ ഇവിടെ സാധിക്കും.

നോവാ സ്കോഷ്യയുടെ സാമ്പത്തിക പ്രവർത്തനങ്ങൾ പ്രധാനമായും ഹാലിഫാക്സ് എന്ന തലസ്ഥാനനഗരത്തെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. ഏകദേശം നാലുലക്ഷത്തോളം ആളുകൾ അധിവസിക്കുന്ന ഇവിടം വളരെവേഗത്തിൽ വളരുന്ന ഒരു നഗരപ്രദേശമാണ്. കൂടാതെ കാനഡയിലെ തന്നെ ഒരു പ്രധാന കലാസാംസ്കാരിക കേന്ദ്രമാണ് ഹാലിഫാക്സ്. രാജ്യത്തെ തന്നെ ചില മികച്ച ആശുപത്രികളും സർവ്വകലാശാലകളും ഇവിടെയാണ് ഉള്ളത്. നോവാസ്കോഷ്യൻ ജീവിതത്തിനും സംസ്കാരത്തിനും കടലിനോട് അടുത്ത ബന്ധമുണ്ട്. രുചികരമായ കടൽഭക്ഷണവിഭവങ്ങൾക്ക് പേരുകേട്ട ഇടം കൂടിയാണ് നോവാ സ്കോഷ്യ.

വൈവിധ്യമാർന്ന ഒരു സമൂഹമാണ് നോവാ സ്കോഷ്യയുടേത്. ലോകത്തിൻറെ വിവിധഭാഗങ്ങളിൽ നിന്നും കുടിയേറിയവർ ഇവിടെ സഹവർത്തിത്വത്തോടെ ജീവിക്കുന്നു. ത്വരിതഗതിയിൽ വളർന്നുവികസിക്കുന്ന സമ്പദ്ഘടനയിൽ വിദഗ്ധജോലിക്കാരുടെ ആവശ്യകത വളരെ കൂടുതലാണ്. പഠിക്കുവാനും ജോലിചെയ്യുവാനും നല്ലരീതിയിൽ ജീവിക്കുവാനുമുള്ള ഒട്ടനവധി അവസരങ്ങൾ ഈ പ്രവിശ്യയിൽ ഉണ്ട്.

 

നോവാ സ്കോഷ്യ നോമിനീ പ്രോഗ്രാം 

ലളിതവും കുടിയേറ്റത്തിന് ഒട്ടനവധി മാർഗ്ഗങ്ങൾ തുറന്നുനൽകുന്നതുമായ നോവാ സ്കോഷ്യ നോമിനീ പ്രോഗ്രാം കുടിയേറ്റക്കാർക്ക് ഏറ്റവും  പ്രിയപ്പെട്ട കാനഡാകുടിയേറ്റപദ്ധതികളിൽ ഒന്നാണ്. നോവാ സ്കോഷ്യ ആവശ്യപ്പെടുന്ന കഴിവുകളും തൊഴിൽപരിചയവും ഉള്ളവർക്ക് നോവാ സ്കോഷ്യാ നോമിനീ പ്രോഗ്രാം വഴി പ്രവിശ്യയിൽ സ്ഥിരതാമസമാക്കാം. യോഗ്യരായവർക്ക് കാനഡയിലെ സ്ഥിരതാമസത്തിനായുള്ള നോവാ സ്കോഷ്യയുടെ നോമിനേഷനുവേണ്ടി അപേക്ഷിക്കാൻ വ്യത്യസ്ത മാർഗ്ഗങ്ങൾ ഉണ്ട്. അവ താഴെപ്പറയുന്നു:

 

നോവാ സ്കോഷ്യ ലേബർ മാർക്കറ്റ് പ്രയോരിറ്റിസ് സ്ട്രീം 

നോവാ സ്കോഷ്യ പ്രവിശ്യയുടെ തൊഴിൽവിപണിയിൽ ഡിമാൻഡുള്ള തൊഴിൽവൈദഗ്ധ്യം ഉള്ളവർക്ക് ഈ സ്ട്രീം വഴി പ്രവിശ്യയിൽ  സ്ഥിരതാമസത്തിനുള്ള അനുമതി നേടാം. പക്ഷെ കാനഡയിൽ സ്ഥിരതാമസത്തിനുള്ള  നോവാ സ്കോഷ്യയുടെ ശുപാർശക്കായി അപേക്ഷിക്കാൻ നോവാ സ്കോഷ്യ കുടിയേറ്റവകുപ്പിൽ നിന്നും ഒരു ക്ഷണം അഥവാ ലെറ്റർ ഓഫ് ഇൻററസ്റ്റ് ലഭിക്കേണ്ടതുണ്ട്.

 

യോഗ്യതാ മാനദണ്ഡങ്ങൾ 

  • കാനഡയിൽ സ്ഥിരതാമസത്തിനുള്ള പ്രവിശ്യയുടെ ശുപാര്ശക്കായി അപേക്ഷിക്കാൻ നോവാ സ്കോഷ്യ നോമിനീ പ്രോഗ്രാമിൽ നിന്നും എക്സ്പ്രസ്സ് എൻട്രി വഴി ലഭിച്ച ക്ഷണം  അഥവാ ലെറ്റർ ഓഫ് ഇന്ററസ്റ്റ്
  • ലെറ്റർഓഫ് ഇന്ററസ്റ്റ് ലഭിച്ച് 30 ദിവസങ്ങൾക്കുള്ളിൽ പ്രവിശ്യയുടെ ശുപാർശയ്ക്കായുള്ള അപേക്ഷ  സമർപ്പിക്കണം
  • നിങ്ങൾ യോഗ്യത തെളിയിച്ചിട്ടുള്ള എക്സ്പ്രസ്സ് എൻട്രി സ്ട്രീമിൻറെ മാനദണ്ഡപ്രകാരമുള്ള തൊഴിൽപരിചയം
  • നിങ്ങൾക്കും കുടുംബത്തിനും നോവാ സ്കോഷ്യയിൽ ജീവിതം തുടങ്ങാനും യാത്രാച്ചെലവുകൾക്കും കുടിയേറ്റനടപടികൾക്കുംആവശ്യമായ പണം
  • നിങ്ങൾ എവിടുന്നാണ് അപേക്ഷിക്കുന്നത്, ആ രാജ്യത്ത് നിയമപരമായി താമസിക്കുന്ന ആളായിരിക്കണം
  • ലെറ്റർ ഓഫ് ഇന്ററസ്റ്റ് ലഭിക്കുന്ന സമയത്ത് ഉണ്ടായിരുന്ന യോഗ്യതകൾ സ്ഥിരതാമസത്തിന് അപേക്ഷിക്കുമ്പോഴും ഉണ്ടായിരിക്കണം
  • സാധുവായ ഒരു എക്സ്പ്രസ്സ് എൻട്രി നമ്പർ ഉണ്ടായിരിക്കണം
  • ഇമിഗ്രെഷൻ റെഫ്യുജിസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ( ഐ.ആർ.സി.സി ) നിഷ്കർഷിക്കുന്ന എല്ലാ എക്സ്പ്രസ്സ് എൻട്രി യോഗ്യതകളും ഉണ്ടായിരിക്കണം

 

ഫിസിഷ്യന്മാർക്കായുള്ള ലേബർ മാർക്കറ്റ് പ്രയോരിറ്റീസ് സ്ട്രീം 

ഫിസിഷ്യന്മാർക്കായുള്ള ലേബർ മാർക്കറ്റ് പ്രയോരിറ്റീസ് സ്ട്രീം  യോഗ്യരായ ഫിസിഷ്യന്മാർക്ക് കാനഡയിൽ സ്ഥിരതാമസത്തിനുള്ള നോവാ സ്കോഷ്യയുടെ ശുപാർശയ്ക്കായി അപേക്ഷിക്കുവാൻ അവസരം നൽകുന്നു. നോവാ സ്കോഷ്യ ഹെൽത്ത് അതോറിറ്റിയിൽ നിന്ന്, അല്ലെങ്കിൽ ഐ ഡബ്ലിയു കെ ഹെൽത്ത് സെന്ററിൽ നിന്ന് ഒരു അംഗീകൃത ജോലിവാഗ്ദാനവും നോവാ സ്കോഷ്യ ഓഫിസ് ഓഫ് ഇമിഗ്രെഷനിൽ നിന്ന് ഒരു ലെറ്റർ ഓഫ് ഇന്ററസ്റ്റും ലഭിച്ചവർക്ക് മാത്രമേ  ഈ സ്ട്രീം വഴി അപേക്ഷിക്കുവാൻ  സാധിക്കുകയുള്ളൂ.

 

ഫിസിഷ്യൻ സ്ട്രീം 

യോഗ്യരായ ജനറൽ പ്രാക്ടീഷണർമാരെയും  ഫാമിലി ഫിസിഷ്യന്മാരെയും സ്‌പെഷലിസ്റ്റ് ഫിസിഷ്യന്മാരെയും നോവാ സ്കോഷ്യയിൽ ജോലി ചെയ്യുന്നതിനായി ക്ഷണിക്കാൻ പ്രവിശ്യയുടെ പൊതുആരോഗ്യ അധികാരികൾക്ക് അവസരം നൽകുകയാണ് ഈ സ്ട്രീമിൻറെ ലക്‌ഷ്യം. ഈ  ജോലികൾക്ക് ആവശ്യമായ യോഗ്യതകളുള്ള കനേഡിയൻ പൗരന്മാർ/സ്ഥിരതാമസക്കാർ എന്നിവരുടെ അഭാവത്തിൽ യോഗ്യരായ വിദേശികളെ ഈ സ്ഥാനങ്ങളിൽ നിയമിക്കാൻ ഈ സ്ട്രീം വഴി  അവർക്ക് സാധിക്കുന്നു.  നോവാ സ്കോഷ്യ പ്രവിശ്യയുടെ പൊതുആരോഗ്യ അധികാരികളിൽ നിന്ന് ക്ഷണം ലഭിച്ചാൽ മാത്രമേ  ഫിസിഷ്യൻ സ്ട്രീം  അപേക്ഷിക്കുവാൻ സാധിക്കുകയുള്ളൂ.

 

 

ഓൺട്രപ്രന്വർ(സംരംഭകർക്കായുള്ളസ്ട്രീം 

നോവാ സ്കോഷ്യയിൽ സ്ഥിരതാമസമാക്കുവാൻ  ആഗ്രഹിക്കുന്ന ബിസിനസ്സ് ഉടമകൾക്കും  സീനിയർ ബിസിനസ്സ് മാനേജർമാർക്കും ഈ സ്ട്രീം വഴി അപേക്ഷിക്കാം. ആവശ്യമായ യോഗ്യത നേടുവാൻ അവർ പ്രവിശ്യയിൽ ഒരു പുതിയ ബിസിനസ്സ് തുടങ്ങുകയോ അവിടെയുള്ള ഒരു ബിസിനസ്സ് ഏറ്റെടുക്കുകയോ ചെയ്യുകയും ബിസിനസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ദിനേന ഏർപ്പെടുകയും വേണം. ഈ നിബന്ധനകൾ പാലിക്കുന്ന പക്ഷം ഒരുവർഷം കഴിഞ്ഞാൽ കാനഡയിൽ സ്ഥിരതാമസമാക്കുന്നതിന് നോവാ സ്കോഷ്യയുടെ ശുപാർശക്കായി അപേക്ഷിക്കുവാനുള്ള ക്ഷണം ലഭിച്ചേക്കാം. ക്ഷണം ലഭിച്ചവർക്ക് മാത്രമേ ശുപാർശക്കായി അപേക്ഷിക്കുവാൻ സാധിക്കുകയുള്ളൂ.

 

ഇൻറർനാഷനൽ ഗ്രാജുവേറ്റ് ഓൺട്രപ്രന്വർ (സ്ട്രീം 

നോവാ സ്കോഷ്യയിലെ ഒരു സർവ്വകലാശാലയിൽ നിന്നോ കമ്യൂണിറ്റി കോളേജിൽ നിന്നോ അടുത്തിടെ പഠനം പൂർത്തിയാക്കിയ വിദേശവിദ്യാർത്ഥികൾക്ക് പ്രവിശ്യയിൽ ബിസിനസ്സ് നടത്തുവാൻ സഹായിക്കുന്നതാണ് ഈ സ്ട്രീം. ഇതിലൂടെ സ്ഥിരതാമസത്തിനുള്ള അപേക്ഷസമർപ്പിക്കുവാൻ അവർ നോവാ സ്കോഷ്യയിൽ ഒരു പുതിയ ബിസിനസ് തുടങ്ങുകയോ ഉള്ളത് ഏറ്റെടുക്കുകയോ ചെയ്യുകയും ഒരു വർഷം അത് വിജയകരമായി നടത്തിയിരിക്കുകയും ചെയ്യണം. അർഹത തെളിയിക്കുകയും മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്തവരെ അപേക്ഷ സമർപ്പിക്കുവാൻ ക്ഷണിക്കുകയാണ് സാധാരണ ചെയ്യുക.

 

സ്കിൽഡ് വർക്കർ(വിദഗ്ധജോലിക്കാർ)

ആവശ്യമുള്ള കഴിവുകളും യോഗ്യതകളുമുള്ള വിദേശജോലിക്കാരെയും ഇവിടത്തെ ഉന്നതപഠനസ്ഥാപനങ്ങളിൽ നിന്നും അടുത്തിടെ പഠിച്ചിറങ്ങിയ വിദ്യാർത്ഥികളെയും ജോലിക്കെടുക്കാൻ പ്രവിശ്യയിലെ തൊഴിൽദായകരെ സഹായിക്കുന്നതാണ് ഈ സ്ട്രീം. ജോലി ഒഴിവുകൾ നികത്തതാണ് യോഗ്യരായ കനേഡിയൻ പൗരന്മാരോ സ്ഥിരതാമസക്കാരോ ഇല്ലാത്ത പക്ഷം ഈ ഒഴിവുകളിൽ വിദേശിയരെ നിയമിക്കാം. ഈ സ്ട്രീമിന് കീഴിൽ യോഗ്യത നേടാൻ നോവാ സ്കോഷ്യയിലെ ഒരു തൊഴിൽദായകനിൽ നിന്നും തൊഴിവാഗ്ദാനം ലഭിച്ചിരിക്കണം.

 

ഒക്യുപ്പേഷൻസ് ഇൻ ഡിമാൻഡ് 

നാഷണൽ ഒക്യുപ്പേഷൻ കോഡ് സി (NOC C) വിഭാഗത്തിലുള്ള, നോവാ സ്കോഷ്യ പ്രവിശ്യയിൽ വളരെയധികം ഡിമാൻഡ് ഉള്ള, ഇടത്തരം വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് ഈ സ്ട്രീം വഴി അപേക്ഷിക്കാം. എന്നാൽ  സ്ട്രീമിലെ നിശ്ചയിക്കപ്പെട്ട  ഇൻ-ഡിമാൻഡ്  ഒക്യുപ്പേഷൻസ് അഥവാ പ്രവിശ്യയിൽ ആവശ്യക്കൂടുതലുള്ള തൊഴിലുകൾ തൊഴിൽവിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും.

 

നോവാ സ്കോഷ്യ ഡിമാൻഡ്: എക്സ്പ്രസ്സ് എൻട്രി 

നോവാ സ്കോഷ്യയിൽ സ്ഥിരതാമസമാക്കുവാൻ ആഗ്രഹമുള്ള ഉയർന്ന തൊഴിൽവൈദഗ്ധ്യം ഉള്ളവർക്ക് വേണ്ടിയുള്ളതാണ് ഈ സ്ട്രീം. പ്രവിശ്യയിൽ പെട്ടന്നുതന്നെ ജോലിയിൽ പ്രവേശിക്കാൻ തക്കവണ്ണം യോഗ്യതയുള്ളവരെയാണ് ഈ സ്ട്രീം ലക്‌ഷ്യം വയ്ക്കുന്നത്. അതുപോലെ ഡിമാൻഡുള്ള തൊഴിൽവൈദഗ്ധ്യങ്ങൾ ഏതൊക്കെ എന്ന് നിശ്ചയിക്കുന്നത് നോവാ സ്കോഷ്യ ഓഫിസ് ഓഫ് ഇമിഗ്രെഷൻ ആണ്. ഇതിനു കീഴിൽ രണ്ടു കാറ്റഗറികൾ ഉണ്ട്-എയും ബിയും. ഇതിൽ കാറ്റഗറി ബി(തെരഞ്ഞെടുക്കപ്പെട്ട ജോലികളിൽ പ്രവൃത്തിപരിചയം ഉള്ളവർക്കുള്ളത്) വഴി ഇപ്പോൾ അപേക്ഷകൾ സ്വീകരിക്കുന്നില്ല. കാറ്റഗറി എ വഴി അപേക്ഷിക്കാൻ പ്രവിശ്യയിലെ ഒരു തൊഴിൽദാതാവിൽ നിന്നും ജോലിവാഗ്ദാനം ലഭിച്ചിരിക്കുകയും മറ്റുള്ള മാനദണ്ഡങ്ങൾ പാലിച്ചിരിക്കുകയും വേണം .

 

നോവാ സ്കോഷ്യ എക്സ്പീരിയൻസ്: എക്സ്പ്രസ്സ് എൻട്രി 

നോവാ സ്കോഷ്യയിൽ സ്ഥിരതാമസമാക്കുവാൻ ആഗ്രഹമുള്ള, ഉയർന്ന തൊഴിൽവൈദഗ്ധ്യം ഉള്ളവർക്ക് വേണ്ടിയുള്ളതാണ് ഈ സ്ട്രീം. ഇതിന് യോഗ്യത നേടാൻ അർഹമായ ഒരു തൊഴിലിൽ നോവാ സ്കോഷ്യയിലെ ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം. കൂടാതെ മറ്റു മാനദണ്ഡങ്ങൾ പാലിക്കുകയും വേണം.

നിങ്ങൾ നോവാ സ്കോഷ്യയിലേക്ക് കുടിയേറുവാൻ ആഗ്രഹിക്കുന്നുണ്ടോ? അല്ലെങ്കിൽ ഏതാണ് കാനഡയിൽ നിങ്ങൾക്ക് സ്ഥിരതാമസമാക്കാൻ ഏറ്റവും യോജ്യമായ സ്ഥലം എന്ന ആശയക്കുഴപ്പത്തിലാണോ? നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഞങ്ങളുടെ പക്കലുണ്ട്. ഇപ്പോൾ തന്നെ കാനപ്പ്രൂവിലെ വിദഗ്ധരോട് സംസാരിക്കൂ.

 

കൂടുതൽ വിവരങ്ങൾക്ക് :

വാട്സ്ആപ്പ് : http://bit.ly/nova-pnp

ഫോൺ : +91-422-4980255 (ഇന്ത്യ)/+971-42865134 (ദുബായ്)

ഇമെയിൽ : enquiry@canapprove.com

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Send Us An Enquiry

Enter your details below and we'll call you back when it suits you.




    [honeypot 953b1362b63bd3ecf68]





    Enquire Now Call Now