Canapprove WHATSAPP
GET FREE CONSULTATION

കാനഡയിൽ ന്യൂറോസയൻസ് പഠിക്കാം

neuroscience malayalam

നാഡീവ്യവസ്ഥയെപ്പറ്റിയുള്ള ശാസ്ത്രീയപഠനമാണ് ന്യൂറോസയൻസ്. അനാട്ടമി, ഫിസിയോളജി, ഡെവലപ്മെന്റൽ ബയോളജി, സൈറ്റോളജി, മാത്തമാറ്റിക്കൽ മോഡലിംഗ്, സൈക്കോളജി തുടങ്ങിയ വിവിധ ശാസ്ത്രശാഖകളെ ഏകോപിപ്പിക്കുന്ന ജീവശാസ്ത്രത്തിൻറെ ഒരു വിവിധോന്മുഖശാഖയാണിത്. നാഡീകോശങ്ങളായ ന്യൂറോണുകളെയും ന്യൂറോസർക്യൂട്ടുകളെയും കുറിച്ചുള്ള പഠനമാണ് പ്രധാനമായും ന്യൂറോസയൻസിനു കീഴിൽ വരുന്നത്.

ന്യൂറോസയൻസിൻറെ ആരംഭം മുതൽ കഴിഞ്ഞ കുറേവർഷങ്ങളിലായി ഒട്ടനവധി വിപ്ലവകരമായ പരിണാമങ്ങളിലൂടെ ഈ ശാസ്ത്രശാഖ കടന്നുപോയിട്ടുണ്ട്. പുരാതന ഈജിപ്ഷ്യൻ സംസ്കാരകാലഘട്ടത്തിലാണ് ന്യൂറോസയൻസിൻറെ ഉത്ഭവം.  12000 വർഷങ്ങൾക്കു മുൻപ് നവീനശിലായുഗകാലഘട്ടത്തിലാണ് ന്യൂറോസയന്സുമായി ബന്ധപ്പെട്ട ആദ്യത്തെ പഠനം നടന്നത്. അതേ!  മനോരോഗങ്ങൾ, തലയിലെ പരിക്കുകൾ എന്നിവ ഭേദമാക്കുന്നതിനും തലയോട്ടിക്കകത്തെ മർദ്ദം കുറയ്ക്കുന്നതിനായി തലയോട്ടിയിൽ തുളയിടുന്ന ശസ്ത്രക്രിയാരീതി അന്ന് നിലനിന്നിരുന്നു.  ട്രിപനേഷൻ(trepanation) എന്നാണ് ഈ രീതി അറിയപ്പെടുന്നത്.

Course finder

ഇന്ന് ന്യൂറോസയൻസിൻറെ സാധ്യതകളും പരിധികളും വളരെയധികം വികസിച്ചിട്ടുണ്ട്. വിവിധ തലങ്ങളിൽ നാഡീവ്യവസ്ഥയെപ്പറ്റി പഠിക്കുവാനും അവസ്ഥകൾ കൈകാര്യം ചെയ്യുവാനും വ്യത്യസ്തമായ സമീപനങ്ങൾ ഇന്ന് സ്വീകരിച്ചുവരുന്നു. ഇന്ന് നാഡീവ്യവസ്ഥയുടെ വിശദമായ പഠനത്തിന് പല ആധുനികരീതികളും നിലവിലുണ്ട്. സംവേദന,   ഗ്രഹണ, പേശീചാലകപ്രവർത്തനങ്ങളെ ചിത്രീകരിക്കാനുള്ള സംവിധാനങ്ങളും ഇവയിൽപ്പെടും.

ഒരു നാഡീരോഗചികിത്സകനു അതിസൂക്ഷ്മശസ്ത്രക്രിയകൾക്കാവശ്യമായ  ശ്രേഷ്ഠമായ കഴിവുകളും ചാതുര്യവും ആവശ്യമാണ്. മസ്തിഷ്കവുമായി  ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളുള്ള രോഗികൾക്ക് ജീവിതം തിരികെക്കൊടുക്കാൻ സാധിക്കുമെന്നതുകൊണ്ടുതന്നെ അത്രയും പ്രാധാന്യമാണ് ചികിത്സകൻറെ കഴിവുകൾക്കുള്ളത്.  ഒരു നാഡീരോഗവിദഗ്ധൻ ആയിത്തീരുന്നതാണോ നിങ്ങളുടെ സ്വപ്നം? എങ്കിൽ ഈ ബ്ലോഗ് നിങ്ങൾക്കുള്ളതാണ്. തുടർന്നു വായിക്കൂ…

 

കോഴ്‌സിനെക്കുറിച്ച്

ഈ കോഴ്‌സിൽ നാഡീവ്യവസ്ഥയുടെ ജൈവരാസപരവും കോശപരവുമായ ഘടനയും മറ്റു വിവിധവശങ്ങളും നിങ്ങൾ പഠിക്കും. നാഡീഘടനകളുടെയും മസ്തിഷ്കപ്രവർത്തനങ്ങളുടെയും ഫിസിയോളജി, അനാട്ടമി, ഫാർമക്കോളജി വശങ്ങൾ വിശദമായ പാഠ്യപദ്ധതിയോടുകൂടിയ ഈ കോഴ്‌സിൽ പഠിക്കാനുണ്ട്.

മാനസികപ്രശ്നങ്ങൾ, നാഡീസംബന്ധമായ അസുഖങ്ങൾ, അവയുടെ സുഖപ്പെടുത്തലും ചികിത്സയും തുടങ്ങിയവയെപ്പറ്റിയുള്ള വിശദമായ പഠനവും കോഴ്സിൻറെ ഭാഗമാണ്.  ഉന്നതസാങ്കേതികനിലവാരത്തിലുള്ള പ്രവൃത്തിപരിചയക്‌ളാസ്സുകളും ഇന്റേൺഷിപ് പരിപാടികളും വിദ്യാർത്ഥികളെ ന്യൂറോസയൻസ് രംഗത്തെ വിദഗ്ദ്ധരാക്കുന്നു. ഈ രംഗത്തെ ഏറ്റവും മികച്ച നിലവാരത്തിലുള്ള പഠനമാണ് കാനഡയിലെ ന്യൂറോസയൻസ് കോഴ്‌സുകൾ ഉറപ്പുനൽകുന്നത്. ന്യൂറോസയൻസിലും നാഡീവ്യവസ്ഥയുടെ പഠനത്തിലും ഉള്ള സങ്കീർണ്ണതകളെക്കുറിച്ചും  ഈ കോഴ്‌സിൽ പഠിപ്പിക്കുന്നു.

 

ന്യൂറോസയൻസ് കോഴ്സ് ലഭ്യമായ കനേഡിയൻ സ്ഥാപനങ്ങൾ

ഉന്നതനിലവാരമുള്ള വിദ്യാഭ്യാസരംഗം കാനഡയുടെ ഒരു പ്രത്യേകതയാണ്. കാനഡയിലെ ഉന്നതപഠനസ്ഥാപനങ്ങളും സർക്കാരും എല്ലാ കാലത്തും വിദേശവിദ്യാർത്ഥികളെ ഊഷ്മളമായി സ്വാഗതം ചെയ്യുകയും അവരുടെ പഠനം സുഗമമാക്കുവാനുള്ള എല്ലാ സൗകര്യങ്ങളും നൽകിവരികയും ചെയ്തിട്ടുണ്ട്.

കാനഡയിലെ ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങൾ വിവിധ പഠനമേഖലകളുമായി  ബന്ധപ്പെട്ട വ്യത്യസ്തതരം കോഴ്‌സുകൾ വിദ്യാർത്ഥികൾക്ക്‌ ലഭ്യമാക്കുന്നുണ്ട്. ന്യൂറോസയൻസ് കോഴ്‌സുകൾ പഠിക്കുവാൻ സാധിക്കുന്ന കാനഡയിലെ സർവ്വകലാശാലകൾ താഴെപ്പറയുന്നവയാണ്:

 • ബിഷപ്‌സ് യൂണിവേഴ്‌സിറ്റി
 • മക്മാസ്റ്റർ യൂണിവേഴ്‌സിറ്റി
 • യൂണിവേഴ്‌സിറ്റി ഓഫ് വിൻഡ്സർ
 • കാൾട്ടൻ യൂണിവേഴ്‌സിറ്റി
 • യൂണിവേഴ്‌സിറ്റി ഓഫ് ആൽബെർട്ട
 • യൂണിവേഴ്‌സിറ്റി ഓഫ് ഗെൽഫ്
 • ലോറേഷ്യൻ യൂണിവേഴ്‌സിറ്റി
 • യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ ബ്രൺസ്‌വിക്ക്
 • ക്വീൻസ് യൂണിവേഴ്‌സിറ്റി
 • യൂണിവേഴ്‌സിറ്റി ഓഫ് വിന്നിപെഗ്
 • ബ്രോക്ക് യൂണിവേഴ്‌സിറ്റി
 • ഡൽഹൗസി യൂണിവേഴ്‌സിറ്റി

കാനഡയിലെ പ്രശസ്തമായ ഉന്നതപഠനസ്ഥാപനങ്ങൾ ആണിവ. ഇവയിൽ പഠിക്കുന്നത് ഒട്ടനവധി മികച്ച അവസരങ്ങൾ നിങ്ങൾക്ക് ജീവിതത്തിൽ തുറന്നുതരും.

 

തൊഴിൽസാധ്യതകൾ

കാനഡയിൽ ന്യൂറോസയൻസിൽ ഉന്നതപഠനം നടത്തുന്ന വിദേശവിദ്യാർത്ഥികളെ അനവധി തൊഴിലവസരങ്ങളാണ് കാത്തിരിക്കുന്നത്. ഇവർക്ക് ജോലിസാധ്യത ഏറ്റവും കൂടുതലുള്ള ചില മേഖലകളാണ് താഴെ സൂചിപ്പിക്കുന്നത്:

 • ഉന്നതപഠനം, ഗവേഷണം
 • ക്ലിനിക്കൽ സയൻസ്
 • ബയോടെക്‌നോളജി ഗവേഷണം
 • ഫാർമസ്യൂട്ടിക്കൽ വ്യവസായം
 • ന്യൂറോഫിസിയോളജി ആൻഡ് സൈക്യാട്രി
 • കാര്യനിർവ്വഹണം, നയം, ഗവേഷണം ഇവയുമായി ബന്ധപ്പെട്ട ജോലികൾ
 • സയൻസ് കമ്യൂണിക്കേഷൻ, മ്യൂസിയം, ജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തൽ ഇവയുമായി ബന്ധപ്പെട്ട ജോലികൾ
 • ബിസിനസ്സ്
 • പ്രസിദ്ധീകരണങ്ങൾ
 • മാധ്യമങ്ങൾ
 • ക്ലിനിക്കൽ  സൈക്കോളജിസ്റ്റ്
 • ഫിസിഷ്യൻ
 • മുതിർന്നവർക്കായുള്ള ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ്
 • ഓഡിയോളജിസ്റ്റ്
 • ബയോസ്റ്റാറ്റിഷ്യൻ
 • മെഡിക്കൽ ഫോറൻസിക്സ്

 

എന്തുകൊണ്ട് കാനഡ?

വിദേശവിദ്യാർത്ഥികൾ ഉന്നതപഠനം നടത്താൻ ഏറ്റവുമധികം ആഗ്രഹിക്കുന്ന രാജ്യങ്ങളിലൊന്നാണ് കാനഡ. കാനഡയിലെ പഠനം വിദ്യാർത്ഥികൾക്ക് പഠനകാലത്തും  അതിനുശേഷവും അനവധി ഗുണങ്ങൾ പ്രദാനം ചെയ്യുന്നുണ്ട്. അവയിൽ  ചിലത് താഴെ പറയുന്നു:

 • അന്താരാഷ്ട്ര വിദ്യാഭ്യാസ നിലവാരം
 • വിദേശത്തു മികച്ച പഠനാനുഭവം
 • അന്താരാഷ്ട്ര അംഗീകാരമുള്ള ബിരുദം
 • ബന്ധപ്പെട്ട തൊഴിൽമേഖലയിൽ പ്രവൃത്തിപരിചയം
 • മികച്ച തൊഴിലവസരങ്ങൾ
 • സാംസ്കാരികവൈവിധ്യമുള്ള ഒരു സമൂഹത്തിൽ ജീവിക്കാനുള്ള അവസരം
 •   കുറഞ്ഞ പഠന-ജീവിതച്ചെലവുകൾ
 • പോസ്റ്റ് സ്റ്റഡി വർക്ക് പെർമിറ്റ്

 

റജിസ്‌ട്രേഷൻ

കാനഡയിലെ കോളേജുകളിലും സർവ്വകലാശാലകളിലും വിദേശവിദ്യാർത്ഥികൾക്ക് പഠിക്കാൻ സാധിക്കുന്ന നിരവധി കോഴ്‌സുകൾ വ്യത്യസ്ത പഠനശാഖകളിലായുണ്ട്. ന്യൂറോസയൻസ്കോഴ്‌സുകളും ഇപ്പോൾ ലഭ്യമാണ്. ഒരു  ന്യൂറോളജിസ്റ്റ് അല്ലെങ്കിൽ ന്യൂറോസയന്റിസ്റ്റ് ആകാൻ നിങ്ങൾക്കാഗ്രഹമുണ്ടെങ്കിൽ കാനപ്പ്രൂവ് വഴി അപേക്ഷിക്കൂ.

1998 മുതൽ കഴിഞ്ഞ 21 വർഷങ്ങളായി വിദേശപഠനത്തിനും കാനഡ കുടിയേറ്റത്തിനുമായി മികച്ച സേവനങ്ങളാണ്  കാനപ്പ്രൂവ് നൽകി  വരുന്നത്.  വിദേശപഠനം എന്ന നിങ്ങളുടെ സ്വപ്നം യാഥാർഥ്യമാക്കുവാനായി ഓരോ ഘട്ടത്തിലും നിങ്ങളെ സഹായിക്കാൻ ഞങ്ങൾ സദാ സന്നദ്ധരാണ്. കാനഡയിലെ  ന്യൂറോസയൻസ് കോഴ്‌സുകളെക്കുറിച്ച് കൂടുതലറിയാൻ ഞങ്ങളെ ബന്ധപ്പെടുക.

 

കൂടുതൽ വിവരങ്ങൾക്ക് :

വാട്സ്ആപ്പ്: bit.ly/39sxwId

ഫോൺ: +91-422-4980255 (ഇന്ത്യ)/+971-42865134 (ദുബായ്)

ഇമെയിൽ: enquiry@canapprove.com

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Send Us An Enquiry

Enter your details below and we'll call you back when it suits you.  [honeypot 953b1362b63bd3ecf68]

  Enquire Now Call Now