Canapprove WHATSAPP
GET FREE CONSULTATION

ബിസിനസ്സ് മാനേജ്‌മെൻറ് പഠിക്കാം ഓസ്‌ട്രേലിയയിൽ

Business Management

ഓസ്ട്രേലിയ 

ഓസ്‌ട്രേലിയ ഭൂഖണ്ഡവും ടാസ്മാനിയൻ ദ്വീപും അനവധി കൊച്ചുദ്വീപുകളും കൂടിച്ചേർന്ന ഓസ്‌ട്രേലിയ ലോകത്തിലെ ആറാമത്തെ ഏറ്റവും വലിയ രാജ്യമാണ്. പൂർണ്ണമായും നഗരവൽക്കരിക്കപ്പെട്ട ഈ രാജ്യത്തിൻറെ തലസ്ഥാനം കാൻബെറ ആണ്. ഏറ്റവും വലിയ നഗരം സിഡ്‌നിയും. ബ്രിസ്‌ബെയ്ൻ, മെൽബൺ, അഡലെയ്ഡ്, പെർത്ത് എന്നിവയാണ് രാജ്യത്തെ മറ്റു പ്രമുഖ നഗരങ്ങൾ.

മരുഭൂമികൾ, മഴക്കാടുകൾ, പർവ്വതനിരകൾ, കടൽത്തീരങ്ങൾ തുടങ്ങി വ്യത്യസ്തതയാർന്ന ഭൂപ്രകൃതിയാണ് ഓസ്‌ട്രേലിയയുടേത്. ടെലികമ്യുണിക്കേഷൻ, ബാങ്കിങ്, ഖനനം, കയറ്റുമതി, ഉത്പാദനം തുടങ്ങിയവയാണ് ഓസ്‌ട്രേലിയയുടെ പ്രധാനവരുമാനമാർഗ്ഗങ്ങൾ. കൂടാതെ വിദ്യാഭ്യാസവും ഈ രാജ്യത്തിൻറെ ഒരു പ്രധാനവരുമാന ഉറവിടമാണ്.

course finder

 

ഓസ്ട്രേലിയയെപ്പറ്റിയുള്ള കൗതുകകരമായ ചില വസ്തുതകൾ 

 • ലോകത്തിലെ 14മത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയാണ് ഓസ്‌ട്രേലിയയുടേത്
 • ലോകത്തിലെ എട്ടാമത്തെ ഏറ്റവും വലിയ കുടിയേറ്റജനവിഭാഗം ഓസ്‌ട്രേലിയയിലാണ്
 • മാനവവികസനസൂചികയിൽ ലോകത്തിൽ മൂന്നാം സ്ഥാനം
 •  ലോകത്തിലെ എട്ടാമത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം
 • വിദേശവിദ്യാഭ്യാസത്തിന് ലോകത്തിലെ മികച്ച മൂന്നാമത്തെ ഇടം

ഒരു വികസിതരാജ്യമായ ഓസ്‌ട്രേലിയയിൽ ഉയർന്ന ജീവിതനിലവാരം, വിദ്യാഭ്യാസം, ആരോഗ്യസംവിധാനങ്ങൾ, വ്യക്തിസ്വാതന്ത്ര്യം, സാമ്പത്തികസ്വാതന്ത്ര്യം ഇവയെല്ലാമുണ്ട്. അന്താരാഷ്ട്രനിലവാരമുള്ളതും പേരുകേട്ടതുമായ അനവധി ഉന്നതവിദ്യഭ്യാസസ്ഥാപനങ്ങളും ഇവിടെയുണ്ട്.  ഓസ്‌ട്രേലിയൻ സർവ്വകലാശാലകളിൽ ഓരോ വർഷവും ചേരുന്നവരിൽ 26.7% പേർ വിദേശവിദ്യാർത്ഥികളാണ്. അവരിൽ തന്നെ എണ്ണത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്ത് ഇൻഡ്യൻ വിദ്യാർത്ഥികളുണ്ട്.

വിദേശവിദ്യാർത്ഥികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരിടമാണ് ഓസ്‌ട്രേലിയ. സാങ്കേതികവിദ്യാഭ്യാസ നിലവാരത്തിൻറെ കാര്യത്തിലായാലും വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസപരവും തൊഴിൽപരവുമായ മികവ് നേടിക്കൊടുക്കുന്ന കാര്യത്തിലായാലും ലോകത്തിലെ തന്നെ ഒന്നാമതാണ് ഓസ്‌ട്രേലിയയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾ.  ഓസ്‌ട്രേലിയയിൽ പഠിക്കാൻ ആഗ്രഹമുണ്ടോ? തുടർന്നു വായിക്കുക.

 

ബിസിനസ്സ് മാനേജ്മെൻറ് 

ഏതൊരു ജോലിയുടെയും ക്രമീകരണവും മേൽനോട്ടവുമാണ് മാനേജ്‌മെൻറ് എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്. അങ്ങനെ വരുമ്പോൾ ബിസിനസ്സ് മാനേജ്‌മെൻറ് എന്നുപറയുന്നത് ഒരു ബിസിനസ്സിൻറെ എല്ലാ തലങ്ങളെയും ഘടകങ്ങളെയും നിയന്ത്രിക്കുന്നതും മികവ് ഉറപ്പാക്കുന്നതുമായ പ്രവർത്തനമാണ്.

ഏതൊരു സ്ഥാപനത്തിനും അതിൻറെ ലക്ഷ്യങ്ങൾ നേടുവാൻ ബിസിനസ്സ് മാനേജ്‌മെൻറ് അത്യാവശ്യമാണ്. ഏതു വ്യാപാരമേഖലയായാലും പ്രവർത്തനം  മികവുറ്റതും ഫലപ്രദവുമാക്കുന്നതിലാണ് ബിസിനസ്സ് മാനേജ്‌മെൻറ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബിസിനസ്സ് ലക്ഷ്യങ്ങൾ നേടുന്നതിനായുള്ള ആസൂത്രണം, ക്രമീകരണം, ഉത്തരവാദിത്തങ്ങൾ പങ്കിട്ടുകൊടുക്കൽ, നേതൃത്വം നൽകൽ, മാർഗ്ഗനിർദ്ദേശം നൽകൽ, നിയന്ത്രിക്കൽ  ഇവയെല്ലാം ബിസിനസ്സ് മനേജ്‌മെന്റിനു കീഴിൽ വരും.

ഏതൊരു ബിസിനസ്സിനെയും മാനേജ് ചെയ്യുന്നതിന് വളരെയധികം കഴിവ് ആവശ്യമുണ്ട്.  വിദ്യാഭ്യാസമികവിന് പേരുകേട്ട പല ഓസ്‌ട്രേലിയൻ സർവ്വകലാശാലകളും ബിസിനസ്സ് മാനേജ്‌മെൻറ് കോഴ്‌സുകൾ നൽകുന്നുണ്ട്. ഓസ്‌ട്രേലിയൻ വിദ്യാഭ്യാസത്തിനുള്ള തയ്യാറെടുപ്പുകൾ ഇപ്പോൾ തന്നെ തുടങ്ങൂ. തുടർന്ന് വായിക്കൂ…

 

കോഴ്സിനെക്കുറിച്ച് 

ബിസിനസ്സ് മാനേജ്‌മെന്റിന്റെ പ്രശ്നങ്ങളേയും പ്രക്രിയകളെയും കുറിച്ചാണ് പ്രധാനമായും ഈ കോഴ്സ് ചർച്ച ചെയ്യുന്നത്. അന്താരാഷ്ട്രവ്യാപാരവും നിക്ഷേപവും, അന്താരാഷ്ട്രമാർക്കറ്റിങ്, ഹ്യുമൻ റിസോഴ്‌സ് മാനേജ്‌മെൻറ്, ധനകാര്യം, ബിസിനസ്സ് തന്ത്രങ്ങൾ എന്നിവയെക്കുറിച്ചും ആഴത്തിൽ പഠിക്കാൻ ഈ കോഴ്സ് അവസരം നൽകുന്നു. ബിസിനസ്സ് മാനേജ്‌മെൻറ് പ്രവർത്തനങ്ങൾക്കാവശ്യമായ ഘടകങ്ങളെപ്പറ്റിയും ഈ കോഴ്‌സിൽ പഠിക്കുന്നു. ഓസ്‌ട്രേലിയയിലെ മികച്ച ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലൊന്നിൽ പഠിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ഇപ്പോൾ തന്നെ തുടങ്ങൂ. ഓസ്‌ട്രേലിയയിലെ പഠനം കൊണ്ട് നിങ്ങൾക്കുണ്ടാകുന്ന ഗുണങ്ങളെക്കുറിച്ചും പഠനശേഷം നിങ്ങൾക്ക് ലഭിക്കാൻ പോകുന്ന തൊഴിലവസരങ്ങളെക്കുറിച്ചും കൂടുതലറിയാൻ തുടർന്നുവായിക്കുക.

 

 

ഓസ്ട്രേലിയയിലെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ 

ഉന്നതവിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ വിദേശവിദ്യാർത്ഥികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരിടമാണ് ഓസ്‌ട്രേലിയ. മികച്ച നിലവാരമുള്ള ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളാണ് ഇതിന് ഒരു പ്രധാനകാരണം. ഓസ്‌ട്രേലിയ നൽകുന്ന വികസിതവും വ്യത്യസ്തവുമായ സാങ്കേതികവിദ്യാഭ്യാസമാണ് മറ്റൊരു കാരണം. ഓസ്‌ട്രേലിയയിൽ ബിസിനസ്സ് മാനേജ്‌മെൻറ് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു വിദ്യാർത്ഥിയാണ് നിങ്ങളെങ്കിൽ താഴെപ്പറയുന്ന ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലൊന്നിൽ നിങ്ങൾക്ക് പ്രവേശനത്തിന് ശ്രമിക്കാം:

 • യൂണിവേഴ്‌സിറ്റി ഓഫ് മെൽബൺ
 • യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ സൗത്ത് വെയ്ൽസ്
 • ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്‌സിറ്റി
 • ലാ ട്രോബ് യൂണിവേഴ്‌സിറ്റി
 • മൊണാഷ് യൂണിവേഴ്‌സിറ്റി
 • യൂണിവേഴ്‌സിറ്റി ഓഫ് ക്വീൻസ്ലാൻഡ്
 • യൂണിവേഴ്‌സിറ്റി ഓഫ് വോളോങ്ങൊങ്
 • മാക്വയറി യൂണിവേഴ്‌സിറ്റി
 • റോയൽ മെൽബൺ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ടെക്‌നോളജി
 • യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേൺ ഓസ്‌ട്രേലിയ

ലോകത്തിലെ തന്നെ മികച്ച യൂണിവേഴ്‌സിറ്റികളിൽ ചിലതാണ് ഇവ. വിദേശവിദ്യാർത്ഥികൾക്ക് ഉന്നതഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്ന മറ്റുപല കോളേജുകളും ഓസ്‌ട്രേലിയയിൽ ഉണ്ട്.

തൊഴിലവസരങ്ങൾ 

മികച്ച വിദ്യാഭ്യാസത്തിനുപുറമെ ആകർഷകമായ അനവധി തൊഴിലവസരങ്ങളും ഓസ്‌ട്രേലിയ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു. ഓസ്‌ട്രേലിയയിലെ ബിസിനസ്സ് മാനേജ്‌മെൻറ് പഠനത്തിനുശേഷം നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന ചില തൊഴിലുകൾ താഴെപ്പറയുന്നു:

 • അക്കൗണ്ട് മാനേജർ
 • ഫിനാൻഷ്യൽ അനലിസ്റ്റ്
 • മാർക്കറ്റിങ് മാനേജർ
 • സെയ്ൽസ് മാനേജർ
 • ബിസിനസ്സ് അനലിസ്റ്റ്
 • ഇൻഷുറൻസ് അണ്ടർറൈറ്റർ
 •  ലേബർ റിലേഷൻസ് സ്‌പെഷലിസ്റ്റ്
 • ആക്റ്റൂറിയൽ അനലിസ്റ്റ്
 • കോമ്പൻസേഷൻ ആൻഡ് ബെനിഫിറ്റ്‌സ് അനലിസ്റ്റ്

 

എന്തുകൊണ്ട് ഓസ്ട്രേലിയ?

ഓസ്‌ട്രേലിയയിൽ പഠിക്കുന്നതുകൊണ്ട് നിങ്ങൾക്കുലഭിക്കുന്ന ഗുണങ്ങൾ അനവധിയാണ്. എന്തുകൊണ്ട് പഠനത്തിനായി ഓസ്‌ട്രേലിയ തെരഞ്ഞെടുക്കണം എന്ന് ആരെങ്കിലും നിങ്ങളോട് ചോദിക്കുകയാണെങ്കിൽ ഉത്തരങ്ങൾ ഇതാ:

 • തെരഞ്ഞെടുക്കാൻ അനവധി കോഴ്‌സുകൾ
 • ഭാഷ മെച്ചപ്പെടുത്തുവാനുള്ള അവസരം
 • വ്യത്യസ്തസാഹചര്യങ്ങളിൽ നിന്നുവരുന്ന വിദ്യാർത്ഥികളുമായി ഇടപഴകാൻ അവസരം
 • പഠനച്ചെലവ് കുറയ്ക്കുന്ന സ്‌കോളർഷിപ്പുകൾ നേടാൻ അവസരം
 • അന്താരാഷ്ട്രഅംഗീകാരമുള്ള വിദ്യാഭ്യാസയോഗ്യത
 • ലോകത്തിലെ തന്നെ മികച്ച ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിക്കുവാനുള്ള അവസരം
 • പഠിക്കുമ്പോൾ തന്നെ ജോലിചെയ്യുവാനുള്ള സൗകര്യം
 • നല്ല കാലാവസ്ഥ

ഇതിലെല്ലാമുപരി ഓസ്‌ട്രേലിയയിൽ ഒരു പഠനവിസ ലഭിക്കുന്നത് താരതമ്യേന എളുപ്പമാണ്.

 

രജിസ്ട്രേഷൻ 

ഓസ്‌ട്രേലിയയിലെ ലോകോത്തര വിദ്യാഭ്യാസസ്ഥാപനങ്ങളിൽ മികച്ച ബിസിനസ്സ് മാനേജ്‌മെൻറ് പഠനം നിങ്ങൾക്കും സാധ്യമാക്കാം. ഒരു ബിസിനസ്സ് മാനേജ്‌മെൻറ് സ്‌പെഷലിസ്റ്റ് ആകാൻ നിങ്ങൾക്ക് താല്പര്യമുണ്ടോ? അങ്ങനെയെങ്കിൽ കാനപ്പ്രൂവ് വഴി അപേക്ഷിക്കൂ. നിങ്ങളെ സഹായിക്കാൻ ഞങ്ങളുണ്ട്.

വിദേശത്തു പഠിക്കുവാനും കുടിയേറുവാനും ആഗ്രഹിക്കുന്നവർക്ക് മികച്ച സേവനമാണ് ഞങ്ങൾ നൽകിവരുന്നത്. ഓസ്‌ട്രേലിയയിൽ ഉന്നതപഠനം എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ഞങ്ങളുടെ വിദേശവിദ്യാഭ്യാസവിദഗ്ധർ നിങ്ങളെ സഹായിക്കും. ഓസ്‌ട്രേലിയയിലെ ബിസിനസ്സ് മാനേജ്‌മെൻറ് കോഴ്‌സുകളെക്കുറിച്ച് കൂടുതലറിയാൻ ഞങ്ങളെ ബന്ധപ്പെടൂ.

 

കൂടുതൽ വിവരങ്ങൾക്ക് :

വാട്സാപ്പ്: bit.ly/Bm_As

ഫോൺ :  91-422-4980255 (ഇന്ത്യ)/ 971-42865134 (ദുബായ്)

ഇമെയ്ൽ : enquiry@canapprove.com

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Send Us An Enquiry

Enter your details below and we'll call you back when it suits you.  [honeypot 953b1362b63bd3ecf68]

  Enquire Now Call Now