പ്രകാശത്തെപ്പറ്റി പഠിക്കുന്ന ഭൗതികശാസ്ത്രത്തിൻറെ ശാഖയാണ് ഫോട്ടോണിക്‌സ്. 1960ൽ നടന്ന ലേസറിൻറെ കണ്ടുപിടുത്തമാണ് ഈ ശാസ്ത്രശാഖയുടെ പിറവിക്ക് ഹേതുവായത്. വെളിച്ചം എന്നർത്ഥം വരുന്ന ‘ഫോസ്’ എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഫോട്ടോണിക്സ് എന്ന വാക്കിൻറെ ഉത്ഭവം. ഇലക്ട്രോണിക്സ് മേഖലകളായ ഇൻഫോമേഷൻ പ്രോസസ്സിങ്, ടെലികമ്മ്യൂണികേഷൻ എന്നീ മേഖലകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പ്രകാശത്തിൻറെ സാദ്ധ്യതകൾ കൂടുതലായി വിനിയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ശാസ്ത്രശാഖ വികാസം പ്രാപിച്ചത്.
ഫോട്ടോണിക്‌സിന് ഒപ്റ്റിക്സ് എന്ന ശാസ്ത്രശാഖയുമായി വളരെ അടുത്ത ബന്ധമുണ്ട്. പലപ്പോഴും അവ ഒന്നിനോടൊന്ന് ഇഴചേർന്നിരിക്കുന്നു. നിങ്ങൾ പ്രകാശത്തെയും ബന്ധപ്പെട്ട വിഷയങ്ങളെയും പറ്റി പഠിക്കാൻ താല്പര്യമുള്ള ഒരാളാണെങ്കിൽ കാനഡയിൽ നിങ്ങൾക്ക് ഒട്ടനവധി പഠനാവസരങ്ങളുണ്ട്. മികച്ച പഠനനിലവാരത്തിന് പേരുകേട്ട കാനഡയിലെ ഉന്നതവിദ്യാഭ്യസകേന്ദ്രങ്ങളിൽ നിങ്ങൾക്ക് തെരഞ്ഞെടുക്കാൻ ഈ വിഷയവുമായി ബന്ധപ്പെട്ട ഒട്ടനവധി കോഴ്‌സുകളും ഉണ്ട്. കാനഡയിലെ പഠനം ഒരു ഫോട്ടോണിക്സ് വിദഗ്ധനാകാൻ നിങ്ങളെ സഹായിക്കും.
കാനഡയിലെ ഫോട്ടോണിക്സ് കോഴ്സുകൾ
ഫോട്ടോണിക്സ് കോഴ്‌സിൽ നിങ്ങൾ പ്രകാശത്തിൻറെ ഉത്പാദനം, നിയന്ത്രണം, വിനിയോഗം വ്യവസായമേഖലയിൽ ഇവയുടെ പ്രാധാന്യം എന്നിവയെപ്പറ്റി പഠിക്കും. ഫോട്ടോണിക്സ് മനുഷ്യജീവിതത്തിൻറെ ഏതാണ്ടെല്ലാ മേഖലകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഫോട്ടോണിക്‌സിൽ നിങ്ങളുടെ കഴിവുകളും അറിവും വർദ്ധിപ്പിക്കാൻ ഈ കോഴ്‌സുകൾ സഹായിക്കും.
അത്യാധുനിക ഫോട്ടോണിക്സ് ലാബുകളിലും മൈക്രോ ഇലക്ട്രിക് ലാബുകളിലും നേരിട്ടുള്ള പ്രവൃത്തിപരിചയം പഠനത്തിൻറെ ഭാഗമായി നിങ്ങൾ നേടും. ലേസർ, ഒപ്റ്റിക്കൽ, ഇലക്ട്രോ-ഒപ്റ്റിക്കൽ സാങ്കേതികവിദ്യകളിൽ വൈദഗ്ദ്യം നേടുവാനും കാനഡയിലെ പഠനം സഹായിക്കും. ഫോട്ടോണിക്സുമായി ബന്ധപ്പെട്ട പ്രായോഗികഗവേഷണപ്രോജക്ടുകളുടെ ഭാഗമായി ഫോട്ടോണിക്‌സിൽ പ്രയോഗികവിജ്ഞാനം നേടുകയും ചെയ്യാം.
കാനഡയിലെ ഫോട്ടോണിക്സ് പഠനം നിരവധി മികച്ച തൊഴിലവസരങ്ങൾ നിങ്ങൾക്കു തുറന്നുതരും. പ്രകാശത്തെക്കുറിച്ചു ശാസ്ത്രീയമായി പഠിക്കുവാനും അതുമായി ബന്ധപ്പെട്ട ഒരു മേഖലയിൽ തൊഴിൽ നേടുവാനും നിങ്ങൾക്കാഗ്രഹമുണ്ടെങ്കിൽ ഇതാണ് ഏറ്റവും പറ്റിയ സമയം. കാനഡയിലെ പഠനത്തിനായുള്ള തയ്യാറെടുപ്പുകൾ ഇപ്പോൾ തന്നെ തുടങ്ങൂ.
കാനഡയിൽ ഫോട്ടോണിക്സ് പഠിക്കാൻ അനുയോജ്യമായ സ്ഥാപനങ്ങൾ
കാനഡയിലെ ഉന്നതപഠനകേന്ദ്രങ്ങൾ അന്താരാഷ്ട്രനിലവാരമുള്ള ഉപരിപഠനമാണ് വിദേശവിദ്യാർത്ഥികൾക്ക് വാഗ്ദാനം ചെയ്യുന്നത്. ഫോട്ടോണിക്സ് കോഴ്സ് പഠിക്കുവാൻ അനുയോജ്യമായ ചില കനേഡിയൻ കോളേജുകളും സർവ്വകലാശാലകളും:
- നയാഗ്ര കോളേജ്
- ഒട്ടാവ സർവ്വകലാശാല
- മക്ഗിൽ സർവ്വകലാശാല
- അൽഗോൺക്വിൻ കോളേജ്
- കാൾട്ടൻ സർവകലാശാല
തൊഴിൽസാധ്യതകൾ
കാനഡയിലെ പഠനശേഷം വിദ്യാർത്ഥികൾക്ക് തെരഞ്ഞെടുക്കാൻ ഒട്ടനവധി തൊഴിലവസരങ്ങളുണ്ട്. ഒരു ഫോട്ടോണിക്സ് ബിരുദധാരി എന്ന നിലയിൽ ഒട്ടനവധി തൊഴിൽമേഖലകളും തൊഴിലവസരങ്ങളും നിങ്ങൾക്കുമുൻപിൽ വാതിൽതുറക്കും. ഇവയിൽ ചിലതാണ്:
- റിസർച്ച് ആൻഡ് ഡെവലപ്പർ
- ഒഫ്താൽമോളജി ഡിവൈസ് എൻജിനിയർ
- ഒപ്റ്റിക്കൽ സിസ്റ്റം ആർക്കിടെക്റ്റ്
- ഒപ്റ്റിക്കൽ എൻജിനിയർ
- ഫോട്ടോണിക്സ് ടെക്‌നീഷ്യൻ
- ഒപ്റ്റിക്കൽ പ്രോസസ്സ് എൻജിനിയർ
- ഫീൽഡ് സർവീസ് സ്‌പെഷലിസ്റ്റ്
- ക്വളിറ്റി എൻജിനിയർ
- ഇമേജിങ് ടെക്നൊളജിസ്റ്റ്
കാനഡയിൽ പഠിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ
കാനഡയിലെ പഠനം കൊണ്ട് നിങ്ങൾക്കുണ്ടാകുന്ന ഗുണങ്ങൾ അനവധിയാണ്. അവയിൽ പ്രധാനപ്പെട്ട ചിലത് താഴെ പറയുന്നു:
- വിദേശത്തു മികച്ച അനുഭവം
- ബന്ധപ്പെട്ട തൊഴിൽമേഖലയിൽ പ്രവൃത്തിപരിചയം
- അന്താരാഷ്ട്ര അംഗീകാരമുള്ള ബിരുദം
- സാംസ്കാരികവൈവിധ്യമുള്ള സാഹചര്യങ്ങളിൽ ജീവിക്കാനുള്ള അവസരം
- മികച്ച തൊഴിലവസരങ്ങൾ
- കുറഞ്ഞ പഠന-ജീവിതച്ചെലവുകൾ
- അന്താരാഷ്ട്ര വിദ്യാഭ്യാസ നിലവാരം
റജിസ്ട്രേഷൻ
കാനഡയിലെ കോളേജുകളിലും സർവ്വകലാശാലകളിലും വിദേശവിദ്യാർത്ഥികൾക്ക് പഠിക്കാൻ സാധിക്കുന്ന നിരവധി കോഴ്‌സുകൾ വ്യത്യസ്ത പഠനശാഖകളിലായുണ്ട്. ഫോട്ടോണിക്സ് കോഴ്‌സുകളും ഇപ്പോൾ ലഭ്യമാണ്. ഒരു ഫോട്ടോണിക്സ് വിദഗ്ധനാകാൻ/ വിദഗ്ധയാകാൻ നിങ്ങൾക്കാഗ്രഹമുണ്ടെങ്കിൽ കാനപ്പ്രൂവ് വഴി അപേക്ഷിക്കൂ.
1998 മുതൽ കഴിഞ്ഞ 21 വർഷങ്ങളായി വിദേശപഠനത്തിനും കാനഡ കുടിയേറ്റത്തിനുമായി മികച്ച സേവനങ്ങളാണ് കാനപ്പ്രൂവ് നൽകി വരുന്നത്. വിദേശപഠനം എന്ന നിങ്ങളുടെ സ്വപ്നം യാഥാർഥ്യമാക്കുവാനായി ഓരോ ഘട്ടത്തിലും നിങ്ങളെ സഹായിക്കാൻ ഞങ്ങൾ സദാ സന്നദ്ധരാണ്. കാനഡയിലെ ഫോട്ടോണിക്സ് കോഴ്‌സുകളെക്കുറിച്ച് കൂടുതലറിയാൻ ഞങ്ങളെ ബന്ധപ്പെടുക.
കൂടുതൽ വിവരങ്ങൾക്ക് :
വാട്സ്ആപ്പ്: bit.ly/photo_link
ഫോൺ: +91-422-4980255 (ഇന്ത്യ)/+971 54 996 5308 (ദുബായ്)
ഇമെയിൽ: enquiry@canapprove.com