ഏതൊരു കെട്ടിടത്തിൻറെയും അകത്തളങ്ങൾ കൂടുതൽ മനോഹരവും ആരോഗ്യകരവും പ്രസന്നവുമാക്കുന്ന കലയും ശാസ്ത്രവുമാണ് ഇന്റീരിയർ ഡിസൈനിങ് എന്നറിയപ്പെടുന്നത്. ഒരു താമസസ്ഥലത്തിന്റെയോ, ജോലി ചെയ്യുന്ന സ്ഥലത്തിന്റെയോ, പൊതുസ്ഥലത്തിൻറെയോ മനുഷ്യർ പെരുമാറുന്ന ഏതൊരിടത്തിന്റെയോ അകത്തളങ്ങൾ രൂപകൽപ്പന ചെയ്യുന്ന ആൾ ആണ് ഇന്റീരിയർ ഡിസൈനർ.
ആശയവികസനം, സ്ഥലത്തിൻറെ ആസൂത്രണം, പ്രോഗ്രാമിങ്, ഗവേഷണം, സ്ഥലപരിശോധന, നിർമ്മാണം, മേൽനോട്ടം, ഡിസൈൻ യാഥാർഥ്യമാക്കൽ തുടങ്ങി നിരവധി തലങ്ങളുള്ള ഒരു ജോലിയാണ് ഇന്റീരിയർ ഡിസൈനിങ്. യാഥാസ്ഥിതിക ഡിസൈനിങ് രീതികളിൽ തുടങ്ങി ആധുനിക ഡിസൈനിങ് രീതികളിൽ എത്തിനിൽക്കുന്ന ഇന്റീരിയർ ഡിസൈനിങ് നിരവധി പരിണാമങ്ങളിലൂടെ കടന്നുപോയിട്ടുള്ള ഒരു മേഖലയാണ്.
പ്രഗത്ഭനായ/യായ ഒരു ഇന്റീരിയർ ഡിസൈനർ ആകുന്നതാണ് നിങ്ങളുടെ സ്വപ്നമെങ്കിൽ ഈ മേഖലയിൽ പഠനം നടത്താൻ വിദേശത്ത് അനവധി അവസരങ്ങൾ ഉണ്ട്. കാനഡയിലെ പേരുകേട്ട അനവധി ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിൽ വിദേശവിദ്യാർത്ഥികൾക്ക് ഇന്റീരിയർ ഡിസൈനിങ് പഠിക്കാം. ഈ രാജ്യത്തെ ഇന്റീരിയർ ഡിസൈനിങ് പഠനസാധ്യതകളെക്കുറിച്ച് കൂടുതലറിയാൻ തുടർന്നു വായിക്കൂ…
ഇന്റീരിയർ ഡിസൈനിങ് കോഴ്‌സുകൾ
ഒരു സ്ഥലത്തിൻറെ സ്വഭാവവും പ്രത്യേകതകളുമനുസരിച്ച് അകത്തളങ്ങൾ രൂപകൽപ്പന ചെയ്യാൻ ഇന്റീരിയർ ഡിസൈനിങ് കോഴ്‌സുകൾ പരിശീലനം നൽകുന്നു. ഡിസൈനിങ്ങിലെ യാഥാസ്ഥിതികരീതികളെയും ആധുനികപ്രവണതകളെയും സാങ്കേതികവിദ്യകളെയും പരിചയപ്പെടാൻ ഈ കോഴ്‌സുകൾ അവസരമൊരുക്കുന്നു. ഏതൊരു മേഖലയെയും പറ്റി പഠിക്കുമ്പോൾ ചരിത്രം പേടിക്കേണ്ടത് അത്യാവശ്യമാണ്. ഡിസൈനിങ്ങിന്റെ ചരിത്രവും ഇന്റീരിയർ ഡിസൈനിങിന്റെ പരിണാമവും ഈ കോഴ്‌സുകളുടെ ഭാഗമായി വിദ്യാർഥികൾ പഠിക്കും. ഹൈടെക്ക് ലബോറട്ടറികളിലും ഡിസൈൻ സ്റ്റുഡിയോകളിലും വിദ്യാർത്ഥികൾക്ക് പ്രവൃത്തിപരിചയം നേടാം. നേരിട്ടുള്ള പരിശീലനത്തിലൂടെ ഈ രംഗത്ത് അഗാധമായ അറിവുനേടാനും ഇന്റീരിയർ ഡിസൈനിങ് കോഴ്‌സുകൾ സഹായിക്കും.
കാനഡയിൽ ഇന്റീരിയർ ഡിസൈനിങ് പഠിക്കാൻ സാധിക്കുന്ന ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ
വിദേശവിദ്യാർത്ഥികൾക്ക് അന്താരാഷ്ട്രനിലവാരത്തിലുള്ള വിദ്യാഭ്യാസം നേടാൻ അവസരം നൽകുന്ന നിരവധി ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ കാനഡയിൽ ഉണ്ട്. വ്യത്യസ്തപഠനമേഖലകളിലായി വിവിധതരം കോഴ്‌സുകൾ ഈ സ്ഥാപനങ്ങൾ നൽകിവരുന്നുണ്ട്. വർഷങ്ങളായി വിദ്യാഭ്യാസരംഗത്ത് മികച്ച സേവനങ്ങൾ നൽകിവരുന്ന ഈ സ്ഥാപനങ്ങൾ രാജ്യത്തിൻറെ ഈ മേഖലയിലുള്ള ഔന്നത്യം ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നു.
കാനഡയിൽ ഇന്റീരിയർ ഡിസൈനിങ് കോഴ്സ് പഠിക്കാൻ സാധിക്കുന്ന ചില ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ താഴെപ്പറയുന്നവയാണ്:
- യൂണിവേഴ്‌സിറ്റി ഓഫ് കാൽഗറി
- യൂണിവേഴ്‌സിറ്റി ഓഫ് മാനിറ്റോബ
- സെൻറ് ലോറൻസ് കോളേജ്
- ജോർജ്ജിയൻ കോളേജ്
- യൂണിവേഴ്‌സിറ്റി ഓഫ് ഗ്വേൽഫ്
- ബോ വാലി കോളേജ്
- ക്വൻറ്ലൻ പോളിടെക്നിക് യൂണിവേഴ്‌സിറ്റി
- മൗണ്ട് റോയൽ യൂണിവേഴ്‌സിറ്റി
- റൈസൻ യൂണിവേഴ്‌സിറ്റി
- ഹമ്പർ കോളേജ്
തൊഴിൽസാധ്യതകൾ
കാനഡയിൽ ഇന്റീരിയർ ഡിസൈനിങ് പഠനം വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികളെ ഒട്ടനവധി തൊഴിലവസരങ്ങൾ കാത്തിരിക്കുന്നുണ്ട്. അവയിൽ ചിലത് താഴെപ്പറയുന്നു:
- ഇന്റീരിയർ ഡിസൈനർ
- ഫർണീച്ചർ ഡിസൈനർ
- എക്സിബിഷൻ ഡിസൈനർ
- ലൈറ്റിങ് ഡിസൈനർ
- കിച്ചൺ ഡിസൈനർ
- എൻവയർമെൻറൽ ഡിസൈനർ
- ആർകിറ്റെക്ചറൽ ഡിസൈനർ
- ഡിസൈൻ പ്ലാനർ
- ഫീൽഡ് സൂപ്പർവൈസർ
ഉയർന്ന വരുമാനം ലഭിക്കുന്ന ഒരു തൊഴിൽമേഖലയാണ് ഇന്റീരിയർ ഡിസൈനിങ്. ഈ മേഖലയിൽ പഠനം പൂർത്തിയാക്കിയ ശേഷം മേൽ പറഞ്ഞ ഏതെങ്കിലും ഒരു ജോലി നിങ്ങൾക്ക് തെരഞ്ഞെടുക്കാം.
ഇന്റീരിയർ ഡിസൈനിങ്ങിൽ താല്പര്യമുള്ള വ്യക്തിയാണ് നിങ്ങളെങ്കിൽ ഈ രംഗത്ത് നിങ്ങളുടെ കഴിവുകൾ വികസിപ്പിച്ചെടുക്കാൻ ഏറ്റവും നല്ല വഴിയാണ് കാനഡയിലെ പഠനം.
കാനഡയിലെ പഠനം കൊണ്ടുള്ള ഗുണങ്ങൾ
- അന്താരാഷ്ട്ര അംഗീകാരമുള്ള ബിരുദം
- മികച്ച തൊഴിലവസരങ്ങൾ
- വിദേശത്തു മികച്ച അനുഭവം
- സാംസ്കാരികവൈവിധ്യമുള്ള ഒരു സമൂഹത്തിൽ ജീവിക്കാനുള്ള അവസരം
- കുറഞ്ഞ പഠന-ജീവിതച്ചെലവുകൾ
- ബന്ധപ്പെട്ട തൊഴിൽമേഖലയിൽ പ്രവൃത്തിപരിചയം
- അന്താരാഷ്ട്ര വിദ്യാഭ്യാസ നിലവാരം
- ബന്ധപ്പെട്ട മേഖലയിൽ തൊഴിൽപരിശീലനം നേടാൻ അവസരം
റജിസ്‌ട്രേഷൻ
കാനഡയിലെ കോളേജുകളിലും സർവ്വകലാശാലകളിലും വിദേശവിദ്യാർത്ഥികൾക്ക് പഠിക്കാൻ സാധിക്കുന്ന നിരവധി കോഴ്‌സുകൾ വ്യത്യസ്ത പഠനശാഖകളിലായുണ്ട്. ഇന്റീരിയർ ഡിസൈനിങ് കോഴ്‌സുകളും ഇപ്പോൾ ലഭ്യമാണ്. ഒരു ഇന്റീരിയർ ഡിസൈനർ ആകാൻ നിങ്ങൾക്കാഗ്രഹമുണ്ടെങ്കിൽ കാനപ്പ്രൂവ് വഴി അപേക്ഷിക്കൂ.
1998 മുതൽ കഴിഞ്ഞ 21 വർഷങ്ങളായി വിദേശപഠനത്തിനും കാനഡ കുടിയേറ്റത്തിനുമായി മികച്ച സേവനങ്ങളാണ് കാനപ്പ്രൂവ് നൽകി വരുന്നത്. വിദേശപഠനം എന്ന നിങ്ങളുടെ സ്വപ്നം യാഥാർഥ്യമാക്കുവാനായി ഓരോ ഘട്ടത്തിലും നിങ്ങളെ സഹായിക്കാൻ ഞങ്ങൾ സദാ സന്നദ്ധരാണ്. കാനഡയിലെ ഇന്റീരിയർ ഡിസൈനിങ് കോഴ്‌സുകളെക്കുറിച്ച് കൂടുതലറിയാൻ ഞങ്ങളെ ബന്ധപ്പെടുക.
കൂടുതൽ വിവരങ്ങൾക്ക് :
വാട്സ്ആപ്പ്: bit.ly/36FVayy
ഫോൺ: +91-422-4980255 (ഇന്ത്യ)/+971 54 996 5308 (ദുബായ്)
ഇമെയിൽ: enquiry@canapprove.com