പ്രൊഡക്ഷൻ ഡിസൈൻ
ഏതൊരു നിർമ്മാണവ്യവസായത്തിലും, നിർമ്മിക്കുന്നത് സോഫ്ട്‍വെയറോ ഹാഡ്‌വെയറോ യന്ത്രമോ മറ്റേതെങ്കിലും ഉപകരണമോ ആകട്ടെ, ഉൽപ്പന്നം ആദ്യം രൂപകൽപന ചെയ്യേണ്ടതായിട്ടുണ്ട്. നിർമ്മിക്കാൻ പോകുന്ന ഉൽപ്പന്നത്തിൻറെ സ്വഭാവവും പ്രത്യേകതകളും നിർണ്ണയിക്കുന്നത് രൂപകൽപനയാണ്. ഒരു ഉൽപ്പന്നത്തിന്റെ ഉത്പാദനത്തിന് വേണ്ടിവരുന്ന ചെലവും മറ്റും കണക്കാക്കുന്നത് ഈ രൂപകൽപ്പനയുടെ അടിസ്ഥാനത്തിലാണ്.
ഒരു ഉൽപ്പന്നം രൂപകൽപ്പന ചെയ്യുന്നതിന് വിവിധ ഘട്ടങ്ങൾ ഉണ്ട്. ഒരു ഉൽപ്പന്നത്തിൻറെ ധർമ്മം, അത് എങ്ങനെയാണ് രൂപകൽപ്പന ചെയ്യേണ്ടത്, എന്തിനുവേണ്ടിയാണ് രൂപകൽപ്പന ചെയ്യേണ്ടത് എന്നെല്ലാം തീരുമാനിക്കുന്നത് ഐഡിയ ജനറേഷൻ എന്ന ഘട്ടത്തിലാണ്.
കൊമേഴ്സ്യലൈസേഷൻ എന്ന ഘട്ടത്തിൽ ഈ ഉൽപ്പന്നത്തെ എങ്ങനെ വിപണനം ചെയ്യാം എന്നാണ് അവലോകനം ചെയ്യുന്നത്. ആശയങ്ങൾ രൂപീകരിക്കപ്പെടുകയും വിലയിരുത്തപ്പെടും ചെയ്യുന്ന ക്രമാനുഗതമായ ഒരു പ്രക്രിയയാണ് പ്രൊഡക്ഷൻ ഡിസൈൻ. ഇൻഡസ്ട്രിയൽ ഡിസൈൻ, എൻജിനിയറിങ് ഡിസൈൻ എന്നിവയോടെല്ലാം ബന്ധമുണ്ടെങ്കിലും അവയിൽ നിന്നെല്ലാം വ്യത്യസ്തമാണ് പ്രോഡക്റ്റ് ഡിസൈൻ.
ഡെവലപ്പ്മെൻറ്
ഒരു ഉൽപ്പന്നം രൂപകൽപ്പനയിൽ നിന്നും യാഥാർഥ്യമാകുന്ന ഘട്ടമാണ് ഡെവലപ്മെൻറ്. ഡെവലപ്മെന്റിനു ശേഷവും ഡിസൈൻ പ്രക്രിയയിൽ അനവധി ഘട്ടങ്ങൾ ഉണ്ട്. ഒരു പുതിയ ഉൽപ്പന്നത്തിന് രൂപം നൽകുക എന്നത് ഒരു വലിയ വെല്ലുവിളി ആണ്. രൂപകൽപ്പന ചെയ്യപ്പെട്ട ഉൽപ്പന്നത്തെ നിർമ്മിക്കുക എന്നതാണ് ചുരുക്കിപ്പറഞ്ഞാൽ ഡെവലപ്മെൻറ്.
പ്രോഡക്ട് ഡിസൈനർമാർക്കും ഡെവലപ്പർമാർക്കും ഇന്നത്തെ കാലത്ത് ഒട്ടനവധി അവസരങ്ങൾ ഉണ്ട്. വരുംഭാവിയിൽ ഒരു പ്രോഡക്റ്റ് ഡിസൈൻ ആൻഡ് ഡെവലപ്മെൻറ് വിദഗ്ധൻ/വിദഗ്‌ധ ആകുകയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ ആ ലക്‌ഷ്യം നേടാൻ സഹായിക്കുന്ന കോഴ്‌സുകൾ തെരഞ്ഞെടുത്ത് പഠിക്കേണ്ടതുണ്ട്. വിദേശവിദ്യാർഥികൾക്കായി കാനഡയിലുള്ള പ്രോഡക്റ്റ് ഡിസൈൻ ആൻഡ് ഡെവലപ്മെൻറ് കോഴ്‌സുകളെപ്പറ്റിയാണ് ഇനി പറയുന്നത്.
പ്രൊഡക്ഷൻ ഡിസൈൻ ആൻഡ് ഡെവലപ്പ്മെൻറ് കോഴ്സുകൾ
ഉൽപ്പന്നങ്ങൾ ഡെവലപ്പ് ചെയ്യുന്ന രീതി, ലക്‌ഷ്യം എന്നിവയെപ്പറ്റി മനസ്സിലാക്കുന്നതിന് ഈ കോഴ്സ് സഹായിക്കും. പ്രകൃതിയോടിണങ്ങുന്നതും സാമൂഹികപ്രതിബദ്ധതയുള്ളതും ഒരു പ്രത്യേക പ്രശ്നത്തിന് പരിഹാരം കാണുന്നതുമായിരിക്കണം ഒരു ഉൽപ്പന്നം. ഒരു പുതിയ ഉൽപ്പന്നത്തിന്റെ നിർമ്മാണത്തിൽ മൂന്നു ഘട്ടങ്ങളാണ് ഉള്ളത്- ആശയരൂപീകരണം, രൂപകൽപ്പന, വികസിപ്പിക്കൽ എന്നിവയാണവ. ഒരു ഉല്പ്പന്നത്തിന്റെ രൂപകൽപ്പന, വികസനപദ്ധതി എന്നിവയിൽ ഉൾപ്പെട്ടിരിക്കുന്ന പ്രവർത്തനസംവിധാനങ്ങളെപ്പറ്റി ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയുടെ പ്രയോഗത്തിലൂടെ ഈ കോഴ്സ് വിശദീകരിക്കുന്നു. പ്രോജക്റ്റുകൾ, പ്രായോഗികപരിശീലനം എന്നിവയിലൂടെ വിമർശനാത്മകമായി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള കഴിവുകൾ ഈ കോഴ്‌സിലൂടെ വിദ്യാർഥികൾ നേടുന്നു.
പ്രോഡക്റ്റ് ലൈഫ്‌സൈക്കിൾ മാനേജ്‌മെൻറ് അഥവാ പി എൽ എമ്മിനെക്കുറിച്ചും കോഴ്‌സിൽ വളരെ വിശദമായി പഠിക്കുന്നുണ്ട്. ആശയം, രൂപകൽപ്പന, വികസനം, പരീക്ഷിക്കൽ, കുറവുകൾ നികത്തൽ എന്നിവയെല്ലാം ഉൾക്കൊള്ളുന്നതാണ് പ്രോഡക്റ്റ് ലൈഫ്‌സൈക്കിൾ മാനേജ്‌മെൻറ്. ക്രിയാത്മക പ്രശ്നപരിഹരണം, ആശയരൂപീകരണം, മാതൃകയുണ്ടാക്കൽ, മൂലരൂപം നിർമ്മിക്കൽ എന്നിവയിലുള്ള പരിശീലനത്തിന് പുറമേ മൾട്ടിമീഡിയ, കമ്പ്യൂട്ടർ സയൻസ്, കമ്യൂണിക്കേഷൻസ് എന്നിവയിലും കോഴ്സിൻറെ ഭാഗമായി വിദ്യാർത്ഥികൾക്ക് പരിശീലനം ലഭിക്കുന്നു.
കാനഡയിൽ പഠനത്തിനായുള്ള തയ്യാറെടുപ്പുകൾ ഇപ്പോൾ തന്നെ തുടങ്ങൂ…കൂടുതലറിയാൻ തുടർന്നു വായിക്കൂ
കാനഡയിലെ പ്രൊഡക്ഷൻ ഡിസൈൻ ആൻഡ് ഡെവലപ്പ്മെൻറ് കോഴ്സുകൾ
ലോകോത്തര നിലവാരമുള്ള ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളാണ് കാനഡയിലുള്ളത്. തികച്ചും പ്രോത്സാഹനപരമായ അന്തരീക്ഷത്തിൽ മികച്ച വിദ്യാഭ്യാസം നേടുവാൻ ഏറ്റവും മികച്ച സ്ഥലം കാനഡ തന്നെയാണ്. കാനഡയിൽ പ്രൊഡക്ഷൻ ഡിസൈൻ ആൻഡ് ഡെവലപ്പ്മെൻറ് പഠിക്കുവാൻ നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ താഴെപ്പറയുന്ന ഉന്നതപഠനസ്ഥാപനങ്ങളിലൊന്നിൽ പ്രവേശനത്തിനായി അപേക്ഷിക്കാം.
- ബ്രിട്ടീഷ് കൊളംബിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി
- ക്വൻറ്ലൻ പോളിടെക്നിക് യൂണിവേഴ്‌സിറ്റി
- യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ ബ്രൺസ്‌വിക്ക്
- ജോർജ്ജ് ബ്രൗൺ കോളേജ്
- സെന്റനിയൽ കോളേജ്
- ലോയലിസ്റ്റ് കോളേജ്
- നയാഗര കോളേജ്
പ്രൊഡക്ഷൻ ഡിസൈൻ ആൻഡ് ഡെവലപ്പ്മെൻറ് പഠിക്കുവാൻ സാധിക്കുന്ന കാനഡയിലെ ഏറ്റവും മികച്ച ഉന്നതവിദ്യാഭ്യസസ്ഥാപനങ്ങളിൽ ചിലതാണ് മുകളിൽ പറഞ്ഞത്. മികച്ച വിദ്യാഭ്യാസത്തിനു പുറമെ അനവധി തൊഴിൽസാധ്യതകളും ഇവിടെ നിങ്ങൾക്ക് ലഭിക്കുന്നു.
പ്രൊഡക്ഷൻ ഡിസൈൻ ആൻഡ് ഡെവലപ്പ്മെന്റുമായി ബന്ധപ്പെട്ട ജോലിസാധ്യതകൾ
വിദേശവിദ്യാർത്ഥികൾക്ക് അനവധി ജോലിസാധ്യതകളാണ് കാനഡയിലുള്ളത്. പഠനം പൂർത്തിയാക്കിയതിനു ശേഷം കാനഡയിൽ തന്നെ
പ്രൊഡക്ഷൻ ഡിസൈൻ ആൻഡ് ഡെവലപ്പ്മെൻറുമായി ബന്ധപ്പെട്ട ജോലികൾ കണ്ടെത്താൻ സാധിക്കും.
- അഡ്വെർടൈസിങ് ആർട്ട് ഡയറക്റ്റർ
- എർഗോണമിസ്റ്റ്
- പ്രോഡക്റ്റ് ഡിസൈനർ
- ഡെവലപ്മെൻറ് സയന്റിസ്റ്റ്
- എക്സിബിഷൻ ഡിസൈനർ
- സോഫ്റ്റ്വെയർ ഡിസൈനർ
- ടെസ്റ്റിങ് എൻജിനിയർ
- CAD ടെക്നിഷ്യൻ
കാനഡയിൽ പഠിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ
വിദേശവിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം, നല്ല അന്തരീക്ഷം, തൊഴിലവസരങ്ങൾ എന്നിവ നൽകുന്നതിൽ ഒന്നാം സ്ഥാനത്താണ് കാനഡ. കാനഡയിൽ പഠിക്കുന്ന വിദേശവിദ്യാർത്ഥികൾ മറ്റു പലഗുണങ്ങളും അനുഭവിക്കുന്നുണ്ട്. അവയിൽ ചിലത് താഴെപ്പറയുന്നു:
- ഒരു ബഹുസ്വരസമൂഹത്തിൽ ജീവിക്കാനുള്ള അവസരം
- തൊഴിലിൽ പ്രവൃത്തിപരിചയം
- കുറഞ്ഞ പഠനച്ചെലവ്
- ലോകോത്തര വിദ്യാഭ്യാസനിലവാരം
- മികച്ച വിദേശജീവിതാനുഭവം
- പി ആർ ലഭിക്കാൻ എളുപ്പം
- പോസ്റ്റ് സ്റ്റഡി വർക്ക് പെർമിറ്റ്
- അന്താരാഷ്ട്ര അംഗീകാരമുള്ള ഡിഗ്രി
- കുറഞ്ഞ ജീവിതച്ചെലവ്
- ദീർഘകാല ഗുണങ്ങൾ
കൂടാതെ, മറ്റു വിദേശരാജ്യങ്ങളുടെ താരതമ്യം ചെയ്യുമ്പോൾ ഒരു കനേഡിയൻ സ്റ്റഡി പെർമിറ്റ് കിട്ടുവാൻ വളരെ എളുപ്പമാണ്. ഉന്നതവിദ്യാഭ്യാസത്തിനായി കാനഡയെ പരിഗണിക്കുമ്പോൾ ഈ വസ്തുതകളും കണക്കിലെടുക്കാം.
രജിസ്ട്രേഷൻ പ്രക്രിയ
കാനഡയിൽ വിദേശവിദ്യാർത്ഥികൾക്ക് പഠിക്കാൻ അനവധി കോഴ്‌സുകൾ ഉണ്ട്. പ്രൊഡക്ഷൻ ഡിസൈൻ ആൻഡ് ഡെവലപ്പ്മെൻറ് കോഴ്സ് പഠിക്കാൻ ആഗ്രഹിക്കുന്നവർക്കു മികച്ച അവസരമാണ് കാനഡ നൽകുന്നത്. ഈ കോഴ്‌സിലേക്കുള്ള പ്രവേശനം ആരംഭിച്ചുകഴിഞ്ഞു. ഒരു പ്രൊഡക്ഷൻ ഡിസൈൻ ആൻഡ് ഡെവലപ്പ്മെൻറ് സ്‌പെഷലിസ്റ്റ് ആകുവാനാണ് നിങ്ങൾക്ക് താല്പര്യമെങ്കിൽ കാനപ്പ്രൂവ് വഴി അപേക്ഷിക്കാം. സഹായിക്കാൻ ഞങ്ങൾ കൂടെയുണ്ട്.
ഞങ്ങളുടെ വിദഗ്ധരായ കൺസൾട്ടന്റുമാർ കാനഡയിൽ പഠിക്കുന്നതിനു വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകും. വിദേശത്ത് പഠിക്കുവാനോ കുടിയേറുവാനോ ആഗ്രഹിക്കുന്നവർക്ക് മികച്ച സേവനമാണ് ഞങ്ങൾ നൽകുന്നത്. കാനഡയിൽ പ്രൊഡക്ഷൻ ഡിസൈൻ ആൻഡ് ഡെവലപ്പ്മെൻറ് പഠിക്കുന്നതിനെപ്പറ്റി കൂടുതലറിയാൻ ഞങ്ങളെ ബന്ധപ്പെടുക.
കൂടുതൽ വിവരങ്ങൾക്ക് :
വാട്സ്ആപ്പ്: bit.ly/Design-ca
ഫോൺ: +91-422-4980255 (ഇന്ത്യ)/+971 54 996 5308 (ദുബായ്)
ഇമെയിൽ: enquiry@canapprove.com