ഫാർമക്കോളജി
ഫാർമസ്യൂട്ടിക്കൽ സയൻസിലെ മരുന്നുകളുടെ പഠനവുമായി ബന്ധപ്പെട്ട ശാസ്ത്രശാഖയാണ് ഫാർമക്കോളജി. മരുന്നുകളുടെ ശാസ്ത്രവും അവയുടെ വിവിധ ഘടകങ്ങളും ഫാർമക്കോളജിയിലെ പഠനവിഷയങ്ങളാണ്. ഈ ഘടകങ്ങൾ മനുഷ്യനിർമ്മിതമാവാം, പ്രകൃതിയിൽ നിന്നുള്ളതാവാം അല്ലെങ്കിൽ മനുഷ്യശരീരത്തിൽ തന്നെ ഉള്ളതാകാം. മനുഷ്യശരീരത്തിലെ കോശങ്ങളെയും കലകളെയും അവയവങ്ങളെയും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ബാധിക്കുന്ന ഈ ഘടകങ്ങളെക്കുറിച്ചുള്ള പഠനമാണ് ഫാർമക്കോളജി.
ജീവനുള്ളവയും അവയുടെ ജൈവശാസ്ത്രപരമായ പ്രവർത്തനങ്ങളെ സ്വാധീനിക്കുന്ന രാസവസ്തുക്കളും തമ്മിലുള്ള ബന്ധത്തെ പറ്റിയുള്ള പഠനമാണ് ഫാർമക്കോളജി എന്ന് പറയുന്നതായിരിക്കും കുറച്ചുകൂടി ശരി. ഔഷധഗുണമുള്ള പദാർത്ഥങ്ങളെയും സംയുക്തങ്ങളെയും മൊത്തമായി പറയുന്ന പേരാണ് ഫാർമസ്യൂട്ടിക്കൽസ്.
മനുഷ്യരുടെ ആരോഗ്യപ്രശ്നങ്ങൾ സുഖപ്പെടുത്തി അവരുടെ ജീവിതം മെച്ചപ്പെടുത്തുക എന്ന സേവനം നൽകാൻ നിങ്ങൾ ഉൽസുകരാണോ? എങ്കിൽ കാനഡയിലെ ഫാർമക്കോളജി പഠനത്തെപ്പറ്റി നിങ്ങൾക്ക് ഗൗരവമായി ചിന്തിക്കാം. വിദേശവിദ്യാർത്ഥികൾക്ക് ഏറ്റവും മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പുനൽകുന്ന ഒരു രാജ്യമാണ് കാനഡ. കൂടാതെ ആരോഗ്യസംരക്ഷണത്തിനും ആരോഗ്യപഠനത്തിനും ഈ രാജ്യം വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്. കൂടുതലറിയാൻ തുടർന്നുവായിക്കുക.
കോഴ്സിനെക്കുറിച്ച്
മനുഷ്യശരീരത്തെയും മറ്റു ജീവവർഗ്ഗങ്ങളെയും സ്വാധീനിക്കുന്ന രാസസംയുക്തങ്ങളെപ്പറ്റി ഈ കോഴ്‌സിൽ നിങ്ങൾ പഠിക്കും. മരുന്നുകളും അനുബന്ധ രാസസംയുക്തങ്ങളും കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ള ഒരു പ്രൊഫഷണൽ കെമിസ്റ്റ് ആയി ഈ കോഴ്സ് നിങ്ങളെ മാറ്റിയെടുക്കും. ഒരു വൈദ്യശാസ്ത്രജ്ഞനെ സംബന്ധിച്ചിടത്തോളം ഒരു ആരോഗ്യപ്രശ്നം പരിഹരിക്കാനുപയോഗിക്കുന്ന രാസവസ്തു മനുഷ്യശരീരത്തിൽ എന്തുമാറ്റമാണ് വരുത്തുന്നത് എന്ന് അറിഞ്ഞിരിക്കേണ്ടത് അതിപ്രധാനമാണ്. ആധുനിക ലാബ്, ഗവേഷണസംവിധാനങ്ങളുടെ സഹായത്തോടെ ഫാർമക്കോളജിയുടെ ബിസിനസ്, പ്രൊഫഷണൽ പ്രവർത്തനമേഖലകളിൽ ആവശ്യമായ വൈദഗ്ധ്യം നിങ്ങൾ നേടും. മനുഷ്യരുടെ
ആരോഗ്യസംരക്ഷവുമായി അടുത്തബന്ധമുള്ള ഒരു മേഖലയാണിത്. മരുന്നുകളെയും ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട രാസസംയുക്തങ്ങളെയും പറ്റി പഠിക്കാൻ നിങ്ങൾക്ക് താല്പര്യമുണ്ടോ?
ഉണ്ടെങ്കിൽ കാനഡയിൽ പഠനത്തിനായുള്ള തയ്യാറെടുപ്പുകൾ ഇപ്പോൾ തന്നെ തുടങ്ങൂ. ശോഭനമായ ഒരു ഭാവിക്കായി നിങ്ങൾക്കെടുക്കാവുന്ന മികച്ച തീരുമാനമാണ് കാനഡയിലെ പഠനം. കാനഡയിലെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളെക്കുറിച്ചും ജോലിസാധ്യതകളെക്കുറിച്ചും കാനഡയിലെ പഠനം കൊണ്ട് നിങ്ങൾക്കുണ്ടാകുന്ന ഗുണങ്ങളെക്കുറിച്ചും കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക….
കാനഡയിലെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ
ഒരു വിദേശരാജ്യത്ത് മെഡിക്കൽ വിദ്യാഭ്യാസം നേടുന്നതിനെപ്പറ്റി നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ അതിനേറ്റവും യോജിച്ച രാജ്യം കാനഡ തന്നെയാണ്. ലോകത്തിലെ തന്നെ മികച്ചതായ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലൊന്നിൽ ഫാർമക്കോളജി പഠിക്കുവാൻ കാനഡയിൽ നിങ്ങൾക്ക് സാധിക്കും. ഈ സ്ഥാപനങ്ങളിൽ ചിലത് താഴെപ്പറയുന്നു:
- യൂണിവേഴ്‌സിറ്റി ഓഫ് സസ്കാച്ചുവാൻ
- യൂണിവേഴ്‌സിറ്റി ഓഫ് ടൊറന്റോ
- യൂണിവേഴ്‌സിറ്റി ഓഫ് ഗെൽഫ്
- മക്ഗിൽ യൂണിവേഴ്‌സിറ്റി
- യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ
- ഡൽഹൗസി യൂണിവേഴ്‌സിറ്റി
- ക്വീൻസ് യൂണിവേഴ്സിറ്റി
- യൂണിവേഴ്‌സിറ്റി ഓഫ് മാനിറ്റോബ
- യൂണിവേഴ്‌സിറ്റി ഓഫ് ആൽബെർട്ട
- മക്മാസ്റ്റർ യൂണിവേഴ്‌സിറ്റി
മികച്ച ഫാർമക്കോളജി കോഴ്‌സുകളുള്ള കാനഡയിലെ ലോകോത്തര ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിൽ ചിലതാണ് ഇവ. വിദേശവിദ്യാർത്ഥികൾക്ക് നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുനൽകുന്ന ഈ സ്ഥാപനങ്ങൾ തൊഴിൽരംഗത്ത് മികച്ച വിജയംനേടിയ അനവധി ബിരുദധാരികളെ സൃഷ്ടിച്ചിട്ടുണ്ട്. കാനഡയിലെ പഠനത്തിനായുള്ള തയ്യാറെടുപ്പുകൾ ഇപ്പോൾ തന്നെ തുടങ്ങുക.
ഫാർമക്കോളജി രംഗത്തെ ജോലിസാധ്യതകൾ
കാനഡയിലെ പഠനശേഷം വിദ്യാർത്ഥികൾക്ക് അവിടെത്തന്നെ അനവധി ജോലിസാധ്യതകളുണ്ട്. കാനഡ ആരോഗ്യമേഖലയ്ക്ക് വളരെയധികം പ്രാധാന്യം നൽകുന്നതുകൊണ്ടുതന്നെ ഈ മേഖലയിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ഇവിടെ തൊഴിലുകൾ സുലഭമാണ്. അവയിൽ ചിലത്:
- അക്കാദമിക്റിസേർച്ചർ
- അനാലിറ്റിക്കൽ കെമിസ്റ്റ്
- ബയോമെഡിക്കൽ സയന്റിസ്റ്റ്
- ക്ലിനിക്കൽ റിസർച്ച് അസോസിയേറ്റ്
- ക്ലിനിക്കൽ ബയോകെമിസ്റ്റ്
- ക്ലിനിക്കൽ ഇമ്യുണോളജിസ്റ്റ്
- മെഡിസിനൽ കെമിസ്റ്റ്
- ഫാർമക്കോളജിസ്റ്റ്
മെഡിക്കൽ ഫാർമസ്യൂട്ടിക്കൽ സയൻസുമായി ബന്ധപ്പെട്ട ചില തൊഴിൽസാധ്യതകളാണ് ഇവ. കാനഡയിലെ പഠനത്തിന് തയ്യാറെടുക്കൂ…കാനഡയിലേക്ക് കുടിയേറുവാനുള്ള സാദ്ധ്യതകൾ പരിശോധിക്കൂ.
എന്തുകൊണ്ട് കാനഡ?
എന്തുകൊണ്ട് കാനഡയിൽ പഠിക്കണം? കാരണങ്ങൾ താഴെപ്പറയുന്നു:
- കുറഞ്ഞ ജീവിതച്ചെലവ്, പഠനച്ചെലവ്
- മികച്ച തൊഴിലവസരങ്ങൾ
- അന്താരാഷ്ട്ര അംഗീകാരമുള്ള ബിരുദം
- മികച്ച വിദേശ പഠനാനുഭവം
- കാനഡയിൽ സ്ഥിരതാമസമാക്കുവാൻ അവസരം
- പഠനമേഖലയിൽ പ്രവൃത്തിപരിചയം
- അന്താരാഷ്ട്രനിലവാരമുള്ള വിദ്യാഭ്യാസം
- ഒരു സാംസ്കാരികവൈവിധ്യമുള്ള സമൂഹത്തിൽ ജീവിക്കുവാനുള്ള അവസരം
- പോസ്റ്റ് സ്റ്റഡി വർക്ക് പെർമിറ്റ്
കാനഡയിൽ പഠിക്കുന്നതുകൊണ്ടുള്ള ചില ദീർഘകാലഗുണങ്ങളാണ് താഴെപ്പറയുന്നത്. അതുപോലെ കാനഡയിൽ ഒരു പഠനവിസ ലഭിക്കുവാനും താരതമ്യേന എളുപ്പമാണ്. അതുകൊണ്ട് കാനഡയിലെ പഠനത്തിനായുള്ള തയ്യാറെടുപ്പുകൾ ഇപ്പോൾ തന്നെ തുടങ്ങൂ.
രജിസ്ട്രേഷൻ
വിവിധ മേഖലകളിൽ അനവധി പഠനകോഴ്‌സുകൾ കാനഡയിലെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിൽ ലഭ്യമാണ്. ഫാർമക്കോളജി പഠിക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ മികച്ച ഇടം കാനഡ തന്നെ. ഒരു ഫാർമക്കോളജിസ്റ്റ് ആകുവാൻ നിങ്ങൾക്ക് താൽപര്യമുണ്ടോ?കാനപ്പ്രൂവ് വഴി അപേക്ഷിക്കാം. നിങ്ങളെ സഹായിക്കാൻ ഞങ്ങളുണ്ട്.
വിദേശപഠനം, കുടിയേറ്റം ഇവ ആഗ്രഹിക്കുന്നവർക്ക് മികച്ച സേവനമാണ് കാനപ്പ്രൂവ് വര്ഷങ്ങളായി നൽകിവരുന്നത്. 1998 മുതൽ ഈ രംഗത്തുള്ള ഞങ്ങൾക്ക് വിദേശകുടിയേറ്റത്തിനും പഠനത്തിനുമായുള്ള പരിപൂർണ്ണസേവനം ഉറപ്പുതരാൻ സാധിക്കും. കാനഡയിലെ ഫാർമക്കോളജി കോഴ്‌സുകളെപ്പറ്റി കൂടുതലറിയാൻ കാനപ്പ്രൂവിലെ വിദേശവിദ്യാഭ്യാസവിദഗ്ധരുമായി സംസാരിക്കൂ.
കൂടുതൽ വിവരങ്ങൾക്ക് :
ഫോൺ : + 91-422-4980255 (ഇന്ത്യ)/ + 971-42865134 (ദുബായ്)
ഇമെയിൽ : enquiry@canapprove.com