Canapprove WHATSAPP
GET FREE CONSULTATION

കാനഡയിൽ നഴ്സ്മാർക്ക് പഠിക്കാൻ അക്യൂട്ട് കോംപ്ലെക്സ് കെയർ കോഴ്‌സുകൾ

Acute complex NURSING

അക്യൂട്ട് കോംപ്ലെക്സ് കെയർ

മുറിവോ രോഗമോ നിമിത്തം ഗുരുതരാവസ്ഥയിലായിരിക്കുന്ന രോഗികൾക്കും ശസ്ത്രക്രിയ കഴിഞ്ഞു സുഖം പ്രാപിക്കുന്ന രോഗികൾക്കും ഹ്രസ്വകാലചികിത്സ നൽകുന്ന ആധുനികവൈദ്യശാസ്ത്രത്തിലെ ഒരു ശാഖയാണ് അക്യൂട്ട് കോംപ്ലെക്സ് കെയർ. ദീർഘകാലചികിത്സയിൽ നിന്നും വ്യത്യസ്തമായ ഒന്നാണിത്.  വൈദ്യശാസ്ത്രത്തിൻറെ വിവിധ ശാഖകളിൽ വിദഗ്ധരായ ചികിത്സകർ ചേർന്നാണ് സാധാരണയായി അക്യൂട്ട് കെയർ സേവനങ്ങൾ നൽകി വരുന്നത്. അത്യാഹിതവിഭാഗത്തിലും, ആംബുലൻസ് സർജറി സെൻററുകളിലും മറ്റും രോഗനിർണ്ണയ-ശാസ്ത്രക്രിയാസേവനങ്ങളോടൊപ്പമോ ഔട്ട്പേഷ്യൻറ് ചികിത്സയുടെ തുടർച്ചയായോ ആണ് അക്യൂട്ട് കോംപ്ലെക്സ് കെയർ സേവനങ്ങൾ നൽകിവരുന്നത്.

ഹൃദയചികിത്സാവിഭാഗത്തിലും അത്യാഹിതചികിത്സാവിഭാഗത്തിലും ഗുരതരാവസ്ഥയിലുള്ള രോഗികൾക്കാണ് അക്യൂട്ട് കോംപ്ലെക്സ് കെയർ സേവനം ലഭ്യമാക്കുന്നത്. ഇത്തരം രോഗികളുടെ അവസ്ഥ കൂടുതൽ മോശമാകാതെ നോക്കുകയും തുടർചികിത്സയ്‌ക്കായി മറ്റൊരിടത്തേക്ക് മാറ്റുന്നതിനുള്ള ആരോഗ്യം നേടിയെടുക്കാൻ അവരെ സഹായിക്കുകയുമാണ് അക്യൂട്ട് കോംപ്ലെക്സ് കെയർ കൊണ്ട് ലക്‌ഷ്യം വയ്ക്കുന്നത്.

best course finder

നിങ്ങൾ ഒരു നഴ്സ് ആണെങ്കിൽ, തൊഴിൽമേഖലയിൽ പുരോഗതി ആഗ്രഹിക്കുന്നുണ്ടെങ്കിൽ അക്യൂട്ട് കോംപ്ലെക്സ് കെയർ കോഴ്സ് നിങ്ങൾക്കുള്ളതാണ്. കാനഡയിലെ പ്രമുഖ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഈ കോഴ്സ് പഠിക്കാൻ അവസരമുണ്ട്. ലോകോത്തരവിദ്യാഭ്യാസമാണ് ഈ സ്ഥാപനങ്ങൾ വിദ്യാർത്ഥികൾക്ക് വാഗ്ദാനം ചെയ്യുന്നത്. കാനഡയിലെ വിദ്യാഭ്യാസത്തിനായുള്ള തയ്യാറെടുപ്പുകൾ ഇപ്പോൾ തന്നെ തുടങ്ങൂ…കൂടുതൽ അറിയാൻ തുടർന്നുവായിക്കൂ…

 

കോഴ്‌സിനെക്കുറിച്ച്

നഴ്‌സുമാർക്ക് മാത്രമായുള്ള അക്യൂട്ട് കോംപ്ലെക്സ് കെയർ കോഴ്‌സുകൾ തൊഴിൽമേഖലയിൽ കൂടുതൽ അറിവുനേടുവാനും ഈ മേഖലയിൽ പ്രവർത്തിക്കുവാനുള്ള വൈദഗ്ധ്യം നേടുവാനും അവരെ സഹായിക്കും. ഗഹനമായ നഴ്‌സിംഗ് തൊഴിൽസിദ്ധാന്തങ്ങൾ, അക്യൂട്ട് പ്രൈമറി കെയറിൽ പ്രയോഗികപരിശീലനം, ആരോഗ്യസംരക്ഷണത്തെക്കുറിച്ചുള്ള പഠനം ഇവയെല്ലാം കോഴ്സിൻറെ പാഠ്യപദ്ധതിയുടെ ഭാഗമാണ്. കൂടാതെ എമർജൻസി നഴ്‌സിംഗ്, ഫാർമക്കോളജി, ആരോഗ്യനിർണ്ണയപഠനം ഇവയും കോഴ്സിൻറെ ഭാഗമാണ്.

രോഗികൾക്ക് ശരിയായ ചികിത്സനൽകുന്നതിന് അത്യാധുനിക ചികിത്സാസംവിധാനങ്ങൾ ഉപയോഗിച്ചുള്ള പ്രയോഗികപഠനവും കോഴ്സിൻറെ ഭാഗമായുണ്ട്.

 

അക്യൂട്ട് കോംപ്ലെക്സ് കെയർ കോഴ്സ് എവിടെ പഠിക്കാം?

അക്യൂട്ട് കോംപ്ലെക്സ് കെയർ കോഴ്സ് ഒരു പ്രമുഖസ്ഥാപനം ഒന്റാറിയോ പ്രവിശ്യയിലെ ജോർജിയൻ കോളേജ് ആണ്. 1967ൽ സ്ഥാപിതമായ ഈ കോളേജ് അപ്പോൾ മുതൽ തന്നെ മികവേറിയ വിദ്യാഭ്യാസത്തിന് കീർത്തികേട്ടതാണ്. 85 രാജ്യങ്ങളിൽ നിന്നുള്ള 3600 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. ഒന്റാറിയോയിൽ മാത്രം കോളേജിന് 7 കാമ്പസുകൾ ഉണ്ട്.

പോസ്റ്റഗ്രാജുവേറ്റ് മിഡ്‌വൈഫറി കോഴ്‌സുകൾ നൽകുന്ന മറ്റുസ്ഥാപനങ്ങൾ താഴെപ്പറയുന്നവയാണ്:

 • ലേക്ക്‌ലാൻഡ് യൂണിവേഴ്‌സിറ്റി
 • കോൺസ്റ്റോഗ  കോളേജ്
 • തോംസൺ റിവേഴ്‌സ് യൂണിവേഴ്സിറ്റി
 • നയാഗര കോളേജ്
 • സസ്‌കാച്ച്‌വാൻ യൂണിവേഴ്‌സിറ്റി
 • യൂണിവേഴ്സിറ്റി  ഓഫ് പ്രിൻസ് എഡ്വേർഡ് ഐലൻഡ്
 • യൂണിവേഴ്സിറ്റി  ഓഫ് വിൻസർ

ഈ  സ്ഥാപനങ്ങളിൽ നിന്നും നേടുന്ന വിദ്യാഭ്യാസം നിങ്ങളെ വൈദഗ്ധ്യവും കഴിവുമുള്ള ഒരു നഴ്സ് ആക്കും.

 

ജോലിസാധ്യതകൾ

നഴ്‌സുമാർക്കും ആരോഗ്യരംഗത്തെ മറ്റു വിദഗ്ധതൊഴിലാളികൾക്കും കാനഡയിൽ വളരെയേറെ അവസരങ്ങളുണ്ട്.  ശരിയായ യോഗ്യതകളും ആരോഗ്യപരിപാലനരംഗത്ത് ജോലിചെയ്യാൻ ആവശ്യമായ സഹാനുഭൂതിയും ഉള്ളവർക്ക് ഇവിടെ ഒരു നല്ല ജോലി ലഭിക്കാൻ യാതൊരു പ്രയാസവുമില്ല. കാനഡയിൽ ചെയ്യാൻ സാധിക്കുന്ന ചില ജോലികൾ താഴെ പറയുന്നു:

 • എൻഹാൻസ്ഡ് പേഴ്‌സണൽ സപ്പോർട്ട് വർക്കർ
 • കോമ്പ്ലെക്സ് കെയറിങ് യുണിറ്റ് നഴ്സ്
 • നഴ്‌സിംഗ് യുണിറ്റ് കോഡിനേറ്റർ
 • അക്യൂട്ട് കെയർ നഴ്സ് പ്രാക്ടീഷണർ
 • രജിസ്റ്റേർഡ് നഴ്സ്
 • കൊറോണറി കെയർ നഴ്സ്
 • ആംബലേറ്ററി നഴ്സ്

 

എന്തുകൊണ്ട് കാനഡ?

നഴ്‌സുമാർക്ക് കാനഡയിൽ അനവധി അവസരങ്ങളുണ്ട്. തുടർന്നുപഠിക്കുവാൻ ആണെങ്കിലും ജോലി ചെയ്യുവാൻ ആണെങ്കിലും അവസരങ്ങളിവിടെ അനവധിയാണ്. കാനഡയിൽ പഠിക്കുന്ന വിദേശവിദ്യാർത്ഥിക്കുള്ള മറ്റു ഗുണഫലങ്ങളിൽ ചിലത് താഴെപ്പറയുന്നു:

 •   അന്താരാഷ്ട്രനിലവാരമുള്ള വിദ്യാഭ്യാസം
 •   മികച്ച വിദേശജീവിതാനുഭവം
 •   മികച്ച തൊഴിലവസരങ്ങൾ
 •  പോസ്റ്റ് സ്റ്റഡി വർക്ക് പെർമിറ്റ്
 •  അന്താരാഷ്ട്ര അംഗീകാരമുള്ള ബിരുദം
 •   സാംസ്‌കാരിക വൈവിധ്യം
 •  കുറഞ്ഞ പഠന-ജീവിതച്ചെലവുകൾ
 •  തൊഴിലിൽ പ്രവൃത്തിപരിചയം
 • കാനഡയിൽ സ്ഥിരതാമസമാക്കാൻ എളുപ്പം

വിദേശത്ത് ഉന്നതപഠനം നിങ്ങളുടെ സ്വപ്നമാണോ? എങ്കിൽ അതിന് ഏറ്റവും മികച്ച രാജ്യം കാനഡയാണ്. തയ്യാറെടുപ്പുകൾ ഇപ്പോൾ തന്നെ തുടങ്ങൂ.

 

റജിസ്‌ട്രേഷൻ

കാനഡയിലെ കോളേജുകളിലും സർവ്വകലാശാലകളിലും വിദേശവിദ്യാർത്ഥികൾക്ക് പഠിക്കാൻ സാധിക്കുന്ന നിരവധി കോഴ്‌സുകൾ വ്യത്യസ്ത പഠനശാഖകളിലായുണ്ട്.  അക്യൂട്ട് കോംപ്ലെക്സ് കെയർ കോഴ്‌സുകളിലേക്ക് ഇപ്പോൾ പ്രവേശനം നടക്കുന്നുണ്ട്. ഈ കോഴ്സ് പഠിക്കാനുള്ള മികച്ച അവസരമാണിത്. ഒരു അക്യൂട്ട് കോംപ്ലെക്സ് കെയർ നഴ്സ്  ആകുവാൻ നിങ്ങൾക്കാഗ്രഹമുണ്ടെങ്കിൽ കാനപ്പ്രൂവ് വഴി അപേക്ഷിക്കൂ.

1998 മുതൽ കഴിഞ്ഞ 21 വർഷങ്ങളായി വിദേശപഠനത്തിനും കാനഡ കുടിയേറ്റത്തിനുമായി മികച്ച സേവനങ്ങളാണ് കാനപ്പ്രൂവ് നൽകി  വരുന്നത്.  വിദേശപഠനം എന്ന നിങ്ങളുടെ സ്വപ്നം യാഥാർഥ്യമാക്കുവാനായി ഓരോ ഘട്ടത്തിലും നിങ്ങളെ സഹായിക്കാൻ ഞങ്ങൾ സദാ സന്നദ്ധരാണ്. കാനഡയിലെ   അക്യൂട്ട്  കോംപ്ലെക്സ് കെയർ കോഴ്‌സുകളെക്കുറിച്ച് കൂടുതലറിയാൻ ഞങ്ങളെ ബന്ധപ്പെടുക.

 

കൂടുതൽ വിവരങ്ങൾക്ക് :

വാട്സ്ആപ്പ്: bit.ly/2t4gFel

ഫോൺ: +91-422-4980255 (ഇന്ത്യ)/+971 54 996 5308 (ദുബായ്)

ഇമെയിൽ: enquiry@canapprove.com

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Send Us An Enquiry

Enter your details below and we'll call you back when it suits you.  [honeypot 953b1362b63bd3ecf68]

  Enquire Now Call Now