Canapprove WHATSAPP
GET FREE CONSULTATION

ന്യൂസിലന്റിൽ പഠിക്കൂ, മികച്ച അനിമേറ്റർ ആകൂ

animation

ന്യൂസിലൻഡ് 

പച്ചക്കുന്നുകളും മനോഹരകടൽത്തീരങ്ങളും നിബിഢവനങ്ങളും നിറഞ്ഞ ന്യൂസിലൻഡ് ഒരു മനോഹരപ്രദേശമാണ്. ലോകത്തിൻറെ വിവിധഭാഗങ്ങളിൽ നിന്നുള്ള ആളുകൾ അധിവസിക്കുന്ന  ഈ  രാജ്യത്ത് വ്യത്യസ്ത സംസ്കാരങ്ങളും വ്യത്യസ്തഗോത്രങ്ങളും നിലനിൽക്കുന്നു.  സാമ്പത്തികസ്വാതന്ത്ര്യം, ഉയർന്ന ജീവിതനിലവാരം,സുരക്ഷ, മികച്ച വിദ്യാഭ്യാസനിലവാരം, മെച്ചപ്പെട്ട  പൊതുആരോഗ്യസംവിധാനം, കുറഞ്ഞ കുറ്റകൃത്യങ്ങൾ, നല്ല കാലാവസ്ഥ തുടങ്ങിയവയെല്ലാം കൊണ്ട് അനുഗ്രഹീതമാണ് ന്യൂസീലൻഡ്.

രാജ്യത്തിൻറെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങളിൽ ഭാഗഭാക്കാകാൻ ലോകത്തിൻറെ വിവിധഭാഗങ്ങളിൽ നിന്നുള്ളവരെ ന്യൂസീലൻഡ് അവിടേക്ക് ക്ഷണിക്കുന്നുണ്ട്. ശ്രദ്ധേയമായ മറ്റൊരു വസ്തുത ലോകത്തിലെ ഏറ്റവും അഴിമതി കുറഞ്ഞ രാജ്യമാണ് ന്യൂസീലൻഡ് എന്നതാണ്. ആധുനികവും വ്യത്യസ്തവുമായ വിദ്യാഭ്യാസരീതിയാണ് ന്യുസിലാൻഡിന്റേത്. ആധുനികവിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന വിദേശവിദ്യാർത്ഥികൾക്ക് ഏറ്റവും അനുയോജ്യമായ ഒരിടമാണിത്. ന്യുസീലൻഡിൽ പഠിക്കുന്ന വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് ശോഭനമായ ഒരു ഭാവിയാണെന്ന് നിസ്സംശയം പറയാം.

course finder

വിദേശവിദ്യാർത്ഥികൾക്ക് തെരഞ്ഞെടുക്കാൻ ന്യൂസിലാൻഡിൽ അനവധി കോഴ്‌സുകൾ ഉണ്ട്. പ്രത്യേകിച്ചും അനിമേഷൻ പഠിക്കുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഏറ്റവും യോജിച്ചത് ന്യൂസീലൻഡ് തന്നെയാണ്. അനിമേഷനോ അതുപോലുള്ള ആർട്ട് പ്രോഗ്രാമുകളോ പഠിക്കുവാൻ നിങ്ങൾക്ക് താല്പര്യമുണ്ടോ? എങ്കിൽ തുടർന്നു വായിക്കൂ.

 

അനിമേഷൻ 

ചലിക്കുന്ന ചിത്രങ്ങളെ ഉണ്ടാക്കുന്ന വിദ്യയാണ് അനിമേഷൻ. സെല്ലുലോയ്ഡ് ഷീറ്റുകളിൽ വരച്ച ചിത്രങ്ങളുടെ അല്ലെങ്കിൽ പെയിന്റിങ്ങുകളുടെ ഫോട്ടോ എടുത്ത് ഒരു ചലച്ചിത്രമായി ക്രമീകരിക്കുകയായിരുന്നു പരമ്പരാഗത അനിമേഷൻ രീതിയിൽ ചെയ്തിരുന്നത്. എന്നാലിന്ന് കമ്പ്യൂട്ടർ ജെനറേറ്റഡ് ഇമേജറി അഥവാ സി ജി ഐ ഉപയോഗിച്ചാണ് മിക്ക അനിമേഷനുകളും നിർമ്മിക്കുന്നത്. അനിമേഷനിൽ തന്നെ 2D അനിമേഷനും 3D അനിമേഷനും ഉണ്ട്. ത്രീഡയമെൻഷനൽ അഥവാ ത്രിമാന അനിമേഷനിൽ വിശദവും ഉയർന്ന ബാൻഡ്‌വിഡ്ത്ത് ഉള്ളതും കൂടുതൽ വ്യക്തതയുള്ളതുമായ ചിത്രങ്ങളാണ് ഉപയോഗിക്കുന്നത്. എന്നാൽ കുറഞ്ഞ ബാൻഡ്‌വിഡ്ത്തും കൂടുതൽ വേഗത്തിലുള്ള റെൻഡറിങ്ങും ഉള്ള  2D അനിമേഷൻ അഥവാ ദ്വിമാന അനിമേഷൻ, സ്‌റ്റൈലുമായി ബന്ധപ്പെട്ട കാരണങ്ങൾകൊണ്ടാണ് ഉപയോഗിക്കുന്നത്. പേപ്പർ കട്ടൗട്ടുകൾ, പാവകൾ, കളിമൺരൂപങ്ങൾ എന്നിവയാണ് സ്റ്റോപ്പ് മോഷൻ ടെക്നിക്കുകൾ ഉപയോഗിക്കുന്ന മറ്റു 2D, 3D വസ്തുക്കൾ.

വിദേശവിദ്യാർത്ഥികൾക്ക്  ന്യൂസിലാൻഡിൽ അനിമേഷനുമായി ബന്ധപ്പെട്ട അനവധികോഴ്‌സുകളിലൊന്ന് തെരഞ്ഞെടുക്കാം. അനിമേഷൻ പഠിക്കുവാൻ താല്പര്യമുണ്ടോ? ന്യുസീലൻഡ് നിങ്ങളെ സ്വാഗതം ചെയ്യുന്നു.

 

കോഴ്സിനെക്കുറിച്ച് 

ക്രിയാത്മകവും ചിന്തോദ്ദീപകവുമായ ഡിസൈനിങ്ങിനെക്കുറിച്ചും അനിമേഷൻ, വി എഫ് എക്സ്, സോഷ്യൽ ഇന്നവേഷൻ ഡിസൈനുകൾ, ഫാഷൻ ടെക്‌നോളജി ഡിസൈനുകൾ, ഇൻഡസ്ട്രിയൽ ഡിസൈൻ, മീഡിയ ഡിസൈൻ തുടങ്ങി വിവിധ മേഖലകളെക്കുറിച്ചും ഈ കോഴ്‌സിൽ നിങ്ങൾ പഠിക്കും. യഥാർത്ഥമായ സന്ദർഭങ്ങളെ  യാഥാർഥ്യമെന്നതുപോലെ ചിത്രീകരിക്കുന്നതിൽ അനിമേഷൻ ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇത് സാധ്യമാക്കാൻ കൂടുതൽ പരിശ്രമം ആവശ്യമാണ്. കൂടാതെ അപകടം നിറഞ്ഞ ഷോട്ടുകൾ യഥാർത്ഥത്തിൽ ചിത്രീകരിക്കുന്നതിനുപകരം അനിമേഷൻ ഉപയോഗിക്കുന്നത് സിനിമാഷൂട്ടിങ്ങുകളെ കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമാക്കുന്നു.

നിങ്ങളുടെ കഴിവുകളെ വളർത്താനും അവയെ അർഹമായ ഒരു രംഗത്ത് പ്രദർശിപ്പിക്കുവാനും ആഗ്രഹിക്കുന്ന ഒരു കലാകാരനാണോ/കലാകാരിയാണോ നിങ്ങൾ? എങ്കിൽ ന്യുസീലൻഡിൽ പഠിക്കുവാനുള്ള തയ്യാറെടുപ്പുകൾ ഉടൻ തുടങ്ങൂ. ന്യുസീലൻഡിലെ ലോകോത്തരസർവ്വകലാശാലകളിലൊന്നിൽ നിങ്ങൾക്ക് അനിമേഷൻ പഠിക്കാം. ന്യുസീലൻഡിലെ സർവ്വകലാശാലകളെക്കുറിച്ചും തൊഴിലവസരങ്ങളെക്കുറിച്ചും ന്യുസീലൻഡിൽ പഠിക്കുന്നതുകൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചും കൂടുതലറിയാൻ തുടർന്നുവായിക്കൂ:

 

ന്യുസീലൻഡിലെ ഉന്നതപഠനസ്ഥാപനങ്ങൾ 

വിദേശവിദ്യാർത്ഥികൾക്ക് മികച്ചവിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ന്യുസീലൻഡ്. ഇത് ആ രാജ്യം വിദ്യാഭ്യാസത്തിന് നൽകിയിട്ടുള്ള പ്രാധാന്യത്തെയാണ് ഉയർത്തിക്കാണിക്കുന്നത്. ന്യുസിലൻഡിലെ  പ്രശസ്തവിദ്യാഭ്യാസസ്ഥാപനങ്ങളിൽ വിദേശവിദ്യാർത്ഥികൾക്ക് പഠിക്കുവാൻ അനവധി വ്യത്യസ്തകോഴ്‌സുകളുണ്ട്‌. അനിമേഷൻ പഠിക്കുവാൻ സാധിക്കുന്ന ന്യുസീലൻഡിലെ ചില പ്രധാന ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ താഴെപ്പറയുന്നവയാണ്:

 • യൂബികോളേജ്
 • യൂണിവേഴ്‌സിറ്റി ഓഫ് ഓക്ലൻഡ്
 • യൂണിവേഴ്‌സിറ്റി ഓഫ് ഒട്ടാഗോ
 • സതേൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി
 • വിക്ടോറിയ യൂണിവേഴ്‌സിറ്റി ഓഫ് വെല്ലിംഗ്ടൺ
 • നെൽസൺ മെൽബോറോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

തൊഴിലവസരങ്ങൾ

പഠനശേഷം ന്യുസീലൻഡിൽ തന്നെ അനവധി തൊഴിലവസരങ്ങൾ വിദ്യാർത്ഥികളെ കാത്തിരിക്കുന്നുണ്ട്. അനിമേഷൻ മേഖലയിൽ നിങ്ങൾക്ക് സ്വീകരിക്കാവുന്ന ചില തൊഴിലുകൾ താഴെപ്പറയുന്നു:

 • 2D അനിമേറ്റർ
 • 3Dഅനിമേറ്റർ
 • ഇമേജ് എഡിറ്റർ
 • കീ ഫ്രേം അനിമേറ്റർ
 • മോഡലർ
 • ലേ ഔട്ട് ആർട്ടിസ്റ്റ്
 • ടെക്സ്ചർ ആർട്ടിസ്റ്റ്
 • ക്യാരക്റ്റർ അനിമേറ്റർ
 • സ്റ്റോറിബോഡ് ആർട്ടിസ്റ്റ്
 • ബാക്ഗ്രൗണ്ട് ആർട്ടിസ്റ്റ്
 • റെൻഡറിങ് ആർട്ടിസ്റ്റ്

അനിമേഷൻ രംഗത്തെ സർഗ്ഗാത്മകവും മികച്ച വരുമാനവുമുള്ള ചില തൊഴിലുകളാണ് മുകളിൽ പറഞ്ഞവ. അനിമേഷൻ സ്റ്റഡീസിൽ ബിരുദം നേടിയതിനുശേഷം ഈ തൊഴിലുകളിലൊന്ന് നിങ്ങൾക്ക് തെരഞ്ഞെടുക്കാം.

 

എന്തുകൊണ്ട് ന്യുസീലൻഡ്?

ന്യുസീലൻഡിൽ പടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ അനവധിയാണ്. അവയിൽ ചിലത് താഴെപ്പറയുന്നു:

 • ലോകത്തിലെഏറ്റവും  സുരക്ഷിതമായ അഞ്ചുരാജ്യങ്ങളിലൊന്നിൽ പഠിക്കുവാനുള്ള അവസരം
 • നിങ്ങളുടെ സൃഷ്ടികൾക്ക് ലഭിക്കുവാൻ പോകുന്ന അന്താരാഷ്ട്രപ്രശസ്തി
 • പഠനകാലത്ത് പാർട്ട് ടൈം ജോലി ചെയ്യുന്നതിനുള്ള അവസരം. ഇത് ന്യുസീലൻഡിലെ തൊഴിലിടങ്ങളെപ്പറ്റി കൂടുതൽ മനസ്സിലാക്കുവാനും നിങ്ങളെ സഹായിക്കും
 • അന്താരാഷ്ട്രഅംഗീകാരമുള്ള ന്യുസീലൻഡ് ഡിഗ്രി
 • മികച്ച ജീവിതനിലവാരവും കുറഞ്ഞ ജീവിതച്ചെലവും
 • രാഷ്ട്രീയസ്ഥിരതയുള്ള രാജ്യം

ന്യുസീലൻഡിൽ പടിക്കുന്നതുകൊണ്ടുള്ള ചില ദീർഘകാലഗുണങ്ങളാണ് മുകളിൽ പറഞ്ഞത്. ഇതിനു പുറമെ ഒരു ന്യുസീലൻഡ് പഠനവിസ ലഭിക്കുവാൻ താരതമ്യേന എളുപ്പമാണ് എന്നുള്ളതും ഒരു വസ്തുതയാണ്. ന്യുസീലൻഡിലെ പല സർവ്വകലാശാലകളും സ്‌കോളർഷിപ്പും നൽകുന്നുണ്ട്. റജിസ്‌ട്രേഷൻ പ്രക്രിയയെക്കുറിച്ച് കൂടുതലറിയാൻ തുടർന്നുവായിക്കൂ:

 

രജിസ്‌ട്രേഷൻ

ന്യുസീലൻഡിലെ ലോകോത്തരനിലവാരമുള്ള ഉന്നതപഠനസ്ഥാപനങ്ങളിലൊന്നിൽ അനിമേഷൻ പഠിക്കാം. ന്യുസീലൻഡിൽ പഠിക്കാൻ ഇത് മികച്ച അവസരമാണ്. ഒരു അനിമേറ്റർ ആകാൻ ആഗ്രഹമുണ്ടോ? എങ്കിൽ കാനപ്പ്രൂവ് വഴി അപേക്ഷിക്കൂ. ഞങ്ങൾ നിങ്ങളെ സഹായിക്കാം

വിദേശത്ത് പഠിക്കുവാനോ കുടിയേറുവാനോ ആഗ്രഹിക്കുന്നവർക്ക് മികച്ച സേവനമാണ് ഞങ്ങൾ വാഗ്‌ദാനം ചെയ്യുന്നത്. ന്യുസീലൻഡിൽ നിങ്ങൾക്ക് മികച്ച ഒരു പഠനാനുഭവം ഉറപ്പുവരുത്താൻ ഞങ്ങളുടെ കുടിയേറ്റ, വിദേശവിദ്യാഭ്യാസവിദഗ്ധർ നിങ്ങളെ സഹായിക്കും. ന്യുസീലൻഡിലെ അനിമേഷൻ കോഴ്‌സുകളെപ്പറ്റി വിശദമായി അറിയാൻ ഞങ്ങളെ സമീപിക്കുക.

 

കൂടുതൽ വിവരങ്ങൾക്ക് :

വാട്സാപ്പ് :  bit.ly/Ani_NZ

ഫോൺ :  91-422-4980255 (ഇന്ത്യ)/ 971-42865134 (ദുബായ്)

ഇമെയിൽ : enquiry@canapprove.com

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Send Us An Enquiry

Enter your details below and we'll call you back when it suits you.  [honeypot 953b1362b63bd3ecf68]

  Enquire Now Call Now