എൻവയർമെന്റൽ ബയോളജി പഠിക്കണോ? കാനഡയിലേക്ക് പറക്കാം  എൻവയർമെന്റൽ ബയോളജി Visa Consultants
Font Size
Share

എൻവയർമെന്റൽ ബയോളജി പഠിക്കണോ? കാനഡയിലേക്ക് പറക്കാം  എൻവയർമെന്റൽ ബയോളജിPrint
Environmental biology course

എൻവയർമെന്റൽ ബയോളജി പഠിക്കണോ? കാനഡയിലേക്ക് പറക്കാം എൻവയർമെന്റൽ ബയോളജി

Environmental biology course
Education
Posted January 28, 2020

പരിസ്ഥിതിയിലെ ജൈവികഘടകങ്ങൾ, വിവിധ ജീവരൂപങ്ങൾ തമ്മിലുള്ള പരസ്പരവിനിമയം, അവയുടെ ജൈവഭൗതീകപരിസ്ഥിതി, ജീവരൂപങ്ങളുടെ സ്വഭാവങ്ങൾ പരിസ്ഥിതിയിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ എന്നിവയെപ്പറ്റിയുള്ള പഠനമാണ്  എൻവയർമെന്റൽ ബയോളജി. പ്രകൃതിപഠനം, ജീവശാസ്ത്രം, ഭൗതീകശാസ്ത്രം, രസതന്ത്രം, സസ്യശാസ്ത്രം, ധാതുശാസ്‌ത്രം(mineralogy), ജന്തുശാസ്ത്രം, സമുദ്രശാസ്ത്രം, ഭൗമശാസ്ത്രം, സാമൂഹ്യശാസ്ത്രം തുടങ്ങിയ വ്യത്യസ്ത വിജ്ഞാനമേഖലകളെ കൂട്ടിയിണക്കുന്ന ഒരു ശാസ്ത്രശാഖയാണിത്.

പരിസ്ഥിതി പ്രധാനപഠനവിഷയമായ ഈ ശാസ്ത്രശാഖ പരിസ്ഥിതിപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. മനുഷ്യനും പരിസ്ഥിതിയുമായുള്ള ബന്ധം, പരിസ്ഥിതിയുമായി ബന്ധപ്പെട്ട നയങ്ങൾ, പരിസ്ഥിതിയോടുള്ള കാഴ്ചപ്പാട് ഇവയും പഠനവിഷയങ്ങളായതിനാൽ സാമൂഹികശാസ്ത്രവും  എൻവയർമെന്റൽ ബയോളജിയുടെ ഭാഗമാണ്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളും എൻവയർമെന്റൽ ബയോളജി  പഠനത്തിന് കീഴിൽ വരുന്നു.

Course finder

വിദേശത്തു പഠിക്കണമെന്നോ ഒരു പരിസ്ഥിതി ശാസ്ത്രജ്ഞ/ശാസ്ത്രജ്ഞൻ ആകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഒരിടമാണ് കാനഡ. കൂടുതലറിയാൻ തുടർന്നുവായിക്കൂ....

 

കോഴ്‌സിനെക്കുറിച്ച്

പരിസ്ഥിതിജീവശാസ്ത്രത്തെയും പരിസ്ഥിതിയെയും കുറിച്ച് ആഴത്തിലുള്ള വിജ്ഞാനം നേടാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് ഈ കോഴ്സ്. പരിസ്ഥിതിപഠനത്തിന് ജീവശാസ്ത്രവിജ്ഞാനത്തിലധിഷ്ഠിതമായ ഒരു ശക്തമായ അടിത്തറയുണ്ടാക്കാൻ ഈ കോഴ്സ് നിങ്ങളെ സഹായിക്കുന്നു. അന്താരാഷ്ട്രപരിസ്ഥിതിഗവേഷകരും പ്രൊഫസർമാരുമായി ചേർന്നുപ്രവർത്തിക്കാനും ഈ കോഴ്സ് വഴി നിങ്ങൾക്ക് അവസരം ലഭിക്കുന്നു.

എൻവയർമെന്റൽ ബയോളജി  പഠനത്തിനാവശ്യമായ ഹൈടെക് ലാബുകൾ കനേഡിയൻ ഉന്നതപഠനസ്ഥാപനങ്ങളിലുണ്ട്.  കോഴ്സ് പൂർത്തിയാകുന്നതോടെ ഒരു പരിസ്ഥിതിശാസ്ത്രജ്ഞൻ ആകുവാനുള്ള എല്ലാ യോഗ്യതകളും നിങ്ങൾ നേടിയെടുക്കുന്നു. ഈ മേഖലയിലെ വെല്ലുവിളികൾ നിറഞ്ഞ ഒരു ജോലി ഏറ്റെടുക്കാൻ ഈ കോഴ്സ് നിങ്ങളെ സജ്ജരാക്കുന്നു.

പ്രവൃത്തിപരിചയം, ഫീൽഡ് വർക്ക്, ഗവേഷണപഠനം എന്നിവയ്ക്കുള്ള അവസരങ്ങൾക്കുപുറമെ കമ്പ്യൂട്ടർ സാക്ഷരത, മികച്ച ആശയവിനിമയം എന്നിവയും നിങ്ങൾ നേടുന്നു.  എൻവയർമെന്റൽ ബയോളജി അഗാധപാണ്ഡിത്യമുള്ള ഒരു പരിസ്ഥിതി ശാസ്ത്രജ്ഞൻ/ശാസ്ത്രജ്ഞ ആകുവാനാണ് നിങ്ങളുടെ ആഗ്രഹമെങ്കിൽ അതിനായുള്ള ശ്രമങ്ങൾ തുടങ്ങാൻ ഇപ്പോഴാണ് ഏറ്റവും നല്ല സമയം.

 

കാനഡയിലെ  എൻവയർമെന്റൽ ബയോളജി കോഴ്‌സുകൾ

ആരോഗ്യം, പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട പഠനശാഖകൾക്ക് കനേഡിയൻ പഠനമേഖല വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്. കാനഡയിലെ പ്രശസ്തമായ ഉന്നതപഠനസ്ഥാപനങ്ങൾ ഈ മേഖലയിൽ അനവധി കോഴ്‌സുകൾ നൽകിവരുന്നു.  എൻവയർമെന്റൽ ബയോളജി കോഴ്‌സ് പഠിക്കാൻ സാധിക്കുന്ന കാനഡയിലെ ചില സർവ്വകലാശാലകൾ:

 

 • യൂണിവേഴ്‌സിറ്റി ഓഫ് വാട്ടർലൂ
 • ഒന്റാറിയോ ടെക്  യൂണിവേഴ്‌സിറ്റി
 • യൂണിവേഴ്‌സിറ്റി ഓഫ് ടൊറന്റോ
 • യൂണിവേഴ്‌സിറ്റി ഓഫ്  ആൽബെർട്ട
 • യൂണിവേഴ്‌സിറ്റി ഓഫ് ഗെൽഫ്
 • തോംസൺ റിവേഴ്‌സ്  യൂണിവേഴ്‌സിറ്റി
 • യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ ബ്രൺസ്‌വിക്ക്
 • യൂണിവേഴ്‌സിറ്റി ഓഫ് സസ്കാചുവാൻ
 • യൂണിവേഴ്‌സിറ്റി ഓഫ്  റെജിന
 • ഫ്ലെമിംഗ് കോളേജ്
 • കാമ്പ്യൺ കോളേജ്
 • ലൂഥർ കോളേജ്
 • യോർക്ക് യൂണിവേഴ്‌സിറ്റി

 

കാനഡയിലെ അതിപ്രശസ്തമായ ചില ഉന്നതപഠനസ്ഥാപനങ്ങൾ ആണിവ. ഇവയിലൊന്നിൽ പഠിക്കുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്നത് മികച്ച വിദ്യാഭ്യാസം മാത്രമല്ല, മികച്ച വിദേശപഠനാനുഭവം, ഫീൽഡ്‌വർക്ക് പ്രവൃത്തിപരിചയം, വിശകലനബുദ്ധി, ഈ മേഖലയിൽ തൊഴിലവസരങ്ങൾ തുടങ്ങിയവയും കൂടിയാണ്. കാനഡപഠനത്തിനായുള്ള ശ്രമങ്ങൾ ഇപ്പോൾ തന്നെ തുടങ്ങാം.

 

എൻവയർമെന്റൽ ബയോളജിയിലെ ജോലിസാധ്യതകൾ

പഠനശേഷം എന്ത് എന്നത് ഓരോ വിദ്യാർത്ഥിയും ചോദിക്കുന്ന ചോദ്യമാണ്.  എൻവയർമെന്റൽ ബയോളജി പഠനശേഷം കാനഡയിൽ നിങ്ങൾക്ക് തുടർന്നുപഠിക്കുകയോ ഈ മേഖലയിൽ മികച്ച  ശമ്പളമുള്ള ഒരു ജോലി തെരഞ്ഞെടുക്കുകയോ ചെയ്യാം.  എൻവയർമെന്റൽ ബയോളജി കോഴ്സ് പൂർത്തിയാക്കിയതിനുശേഷം നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്ന ചില തൊഴിലുകൾ താഴെ പറയുന്നു:

 

 • അഗ്രികൾച്ചറൽ എൻജിനിയർ
 • ആർക്കിയോളജിസ്റ്റ്
 • ക്ളൈമറ്റോളജിസ്റ്റ്
 • ഇക്കോളജിസ്റ്റ്
 • അന്ത്രപ്പോളജിസ്റ്റ്
 • എന്റമോളജിസ്റ്റ്
 • ജോഗ്രഫർ
 • വൈൽഡ്‌ലൈഫ് ബയോളജിസ്റ്റ്
 • എൻവയർമെന്റലിസ്റ്റ്
 • ടെറസ്ട്രിയൽ ബയോളജിസ്റ്റ്
 • അക്വറ്റിക് ബയോളജിസ്റ്റ്

 

എന്തുകൊണ്ട് കാനഡ?

വിദേശവിദ്യാർത്ഥികൾക്ക് പ്രിയപ്പെട്ട രാജ്യമാണ് കാനഡ എന്നാണ് കണക്കുകൾ കാണിക്കുന്നത്. കാനഡയിൽ പഠിക്കുന്ന വിദേശവിദ്യാർത്ഥികൾ ഒട്ടനവധി ഗുണഫലങ്ങൾ ആസ്വദിക്കുന്നുണ്ട്. അവയിൽ ചിലത് താഴെപ്പറയുന്നു:

 •  മികച്ച തൊഴിലവസരങ്ങൾ
 •  പോസ്റ്റ് സ്റ്റഡി വർക്ക് പെർമിറ്റ്
 • അന്താരാഷ്ട്രനിലവാരമുള്ള വിദ്യാഭ്യാസം
 • അന്താരാഷ്ട്ര അംഗീകാരമുള്ള ബിരുദം
 •   സാംസ്‌കാരിക വൈവിധ്യം
 •   മികച്ച വിദേശജീവിതാനുഭവം
 •  കുറഞ്ഞ പഠന-ജീവിതച്ചെലവുകൾ
 •  തൊഴിലിൽ പ്രവൃത്തിപരിചയം
 • കാനഡയിൽ സ്ഥിരതാമസമാക്കാൻ എളുപ്പം

വിദേശത്ത് ഉന്നതപഠനം നിങ്ങളുടെ സ്വപ്നമാണോ? എങ്കിൽ അതിന് ഏറ്റവും മികച്ച രാജ്യം കാനഡയാണ്. തയ്യാറെടുപ്പുകൾ ഇപ്പോൾ തന്നെ തുടങ്ങൂ.

 

റജിസ്‌ട്രേഷൻ

കാനഡയിലെ കോളേജുകളിലും സർവ്വകലാശാലകളിലും വിദേശവിദ്യാർത്ഥികൾക്ക് പഠിക്കാൻ സാധിക്കുന്ന നിരവധി കോഴ്‌സുകൾ വ്യത്യസ്ത പഠനശാഖകളിലായുണ്ട്.  എൻവയർമെന്റൽ ബയോളജി കോഴ്‌സുകളിലേക്ക് ഇപ്പോൾ പ്രവേശനം നടക്കുന്നുണ്ട്. ഈ കോഴ്സ് പഠിക്കാനുള്ള മികച്ച അവസരമാണിത്. ഒരു  പരിസ്ഥിതി ശാസ്ത്രജ്ഞൻ/ശാസ്ത്രജ്ഞ ആകുവാൻ നിങ്ങൾക്കാഗ്രഹമുണ്ടെങ്കിൽ കാനപ്പ്രൂവ് വഴി അപേക്ഷിക്കൂ.

1998 മുതൽ കഴിഞ്ഞ 21 വർഷങ്ങളായി വിദേശപഠനത്തിനും കാനഡ കുടിയേറ്റത്തിനുമായി മികച്ച സേവനങ്ങളാണ്  കാനപ്പ്രൂവ് നൽകി  വരുന്നത്.  വിദേശപഠനം എന്ന നിങ്ങളുടെ സ്വപ്നം യാഥാർഥ്യമാക്കുവാനായി ഓരോ ഘട്ടത്തിലും നിങ്ങളെ സഹായിക്കാൻ ഞങ്ങൾ സദാ സന്നദ്ധരാണ്. കാനഡയിലെ   എൻവയർമെന്റൽ ബയോളജി കോഴ്‌സുകളെക്കുറിച്ച് കൂടുതലറിയാൻ ഞങ്ങളെ ബന്ധപ്പെടുക.

 

കൂടുതൽ വിവരങ്ങൾക്ക് :

വാട്സ്ആപ്പ്: bit.ly/3amCTZR

ഫോൺ: +91-422-4980255 (ഇന്ത്യ)/+971-42865134 (ദുബായ്)

ഇമെയിൽ: enquiry@canapprove.com

Leave a Reply

Your email address will not be published. Required fields are marked *

 
Send Us An Enquiry

Enter your details below and we'll call you back when it suits you.

Invalid number
എൻവയർമെന്റൽ ബയോളജി പഠിക്കണോ? കാനഡയിലേക്ക് പറക്കാം  എൻവയർമെന്റൽ ബയോളജി
Submitting...
  India Contacts


Canada Contacts


Australia Contacts


UAE Contacts


Subscribe to our Newsletter
canapprove Submitting...

Follow Us
 

CanApprove@2021. All rights reserved.
enquiry@canapprove.com

WhatsApp
 
 

One of the leading Migration services around the globe

CanApprove@2021. All rights reserved.
enquiry@canapprove.com

Services Entrepreneur Immigration MBBS Programs Locations
Don’t miss a single immigration update!

Our immigration consultants are at work to provide you with regular and authentic updates on immigration news, entry cut-off scores, entry draw results, etc., Wait no further and enter your E-mail ID to subscribe to our newsletter for free!

Subscribe to our Newsletter
canapprove Submitting...

Follow Us