Canapprove WHATSAPP
GET FREE CONSULTATION

കാനഡയിൽ പഠിക്കാം ഫോറൻസിക് ഐഡൻഡിഫികേഷൻ!

Forensic Identification Malayalam

ഫോറൻസിക് എന്ന വാക്കിൻറെ അർത്ഥം കോടതിക്ക് വേണ്ടിയുള്ളത് എന്നാണ്.  കുറ്റകൃത്യമോ അപകടമോ നടന്ന സ്ഥലത്തുനിന്നും ലഭിക്കുന്ന പ്രത്യേകവസ്തുക്കളിൽ നിന്നും തെളിവുകൾ ശേഖരിക്കുന്നതിനായി ഫോറൻസിക്‌ ശാസ്ത്രവും സാങ്കേതികവിദ്യയും ഉപയോഗിക്കുന്നതിനെയാണ് ഫോറൻസിക് ഐഡൻറ്റിഫികേഷൻ എന്നുപറയുന്നത്. ഇത്തരത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ കോടതിക്ക് സമർപ്പിക്കുന്നു.

ഒരു പ്രത്യേക സ്ഥലത്ത് ഉണ്ടായിരുന്ന വ്യക്തിയുടെ സാന്നിധ്യം കണ്ടുപിടിക്കുന്നതിന് വ്യത്യസ്ത മാർഗ്ഗങ്ങൾ ഉണ്ട്. രക്തം, ത്വക്ക്, ഉമിനീർ, മുടി എന്നിവയുടെ ഡി എൻ എ പരിശോധനയിലൂടെ ഒരു വ്യക്തിയെ തിരിച്ചറിയുന്ന ഡിഎൻഎ ഫിംഗർപ്രിൻറിംഗ് ആണ് അവയിലൊന്ന്. കൂടാതെ പല്ലിൽ നിന്നോ കടിച്ച പാടുകളിൽ നിന്നോ വ്യക്തിയെ തിരിച്ചറിയുന്ന ഫോറൻസിക് ഓഡന്റോളജി, ചെവിയുടെ ഉപരിതലത്തിൽ നിന്നുള്ള ഇയർപ്രിൻറ് വഴി  വ്യക്തികളെ തിരിച്ചറിയൽ, ഫോട്ടോയിൽ നിന്നും മുഖം തിരിച്ചറിയൽ, വിഡിയോയിൽ നിന്നും ഒരു വ്യക്തി നടക്കുന്ന രീതി നിരീക്ഷിച്ച് അയാളുടെ ചലനരീതികൾ പഠിക്കൽ, ശബ്ദം, കൈയ്യക്ഷരം ഇതെല്ലാം വിശകലനം ചെയ്യൽ തുടങ്ങിയവയൊക്കെ ഫോറൻസിക് ഐഡൻറ്റിഫികേഷൻറെ ഭാഗമാണ്.

Course finder

മനുഷ്യരിൽ മാത്രമല്ല, മൃഗങ്ങളിലും ഫോറൻസിക് ഐഡന്റിഫിക്കേഷൻ നടത്താറുണ്ട്. ഇതിനെ വൈൽഡ്‌ലൈഫ് ഫൊറൻസിക്സ് എന്നാണ് വിളിക്കുന്നത്. നിയമവിരുദ്ധമായ വേട്ടയിലാണോ സ്വാഭാവികമായ കാരണങ്ങൾ കൊണ്ടാണോ ഒരു മൃഗത്തിന് ജീവൻ നഷ്ടപ്പെട്ടത് എന്ന് തിരിച്ചറിയുവാനും ഒരു മൃഗം ഏതു പ്രദേശത്തുനിന്നാണ് വരുന്നത് എന്ന് കണ്ടെത്തുവാനും വൈൽഡ്‌ലൈഫ് ഫൊറൻസിക്സ് സഹായിക്കുന്നു. കൊലപാതകം, കവർച്ച എന്നിവ തെളിയിക്കാൻ പട്ടി, പൂച്ച തുടങ്ങിയ വളർത്തുമൃഗങ്ങളെ ഉപയോഗിക്കുന്ന രീതിയാണ് ഡൊമസ്റ്റിക് അനിമൽ ഫോറൻസിക്സ്. നായ്ക്കളിൽ നിന്നുള്ള ഡിഎൻഎ തെളിവ് ശേഖരണത്തിലൂടെ ഏതാണ്ട് ഇരുപതോളം കേസുകൾ യുകെയിലും യുഎസിലും തെളിയിക്കാൻ സാധിച്ചിട്ടുണ്ട്.

താല്പര്യമുള്ളവർക്ക് ആസ്വദിച്ച് ചെയ്യാൻ സാധിക്കുന്ന ഒരു ജോലിയാണ് ഫോറൻസിക് ഐഡന്റിഫിക്കേഷൻ. ഒരു ഫോറൻസിക് വിദഗ്ധനാകാൻ നിങ്ങൾക്ക് താല്പര്യമുണ്ടെകിൽ തുടർന്നുവായിക്കുക. ഇത് നിങ്ങൾക്കുള്ളതാണ്.

ഫൊറൻസിക് ഐഡന്റിഫിക്കേഷൻ കോഴ്സ്

പൊതു-സ്വകാര്യ നിയമസംരക്ഷണപ്രവർത്തനങ്ങൾക്കാവശ്യമായ അറിവും കഴിവുകളും സ്വായത്തമാക്കാൻ ഫോറൻസിക് ഐഡന്റിഫിക്കേഷൻ കോഴ്സ് സഹായിക്കുന്നു. കുറ്റാന്വേഷണം, കുറ്റം തെളിയിക്കൽ ഇവയിൽ താൽപ്പര്യമുള്ളവർക്ക് യോജിച്ചതാണ് ഈ കോഴ്സ്. പാഠ്യപദ്ധതിയുടെ ഭാഗമായി ആധുനിക ക്രിമിനൽ ഫോറൻസിക് സാങ്കേതികവിദ്യ പഠിക്കാൻ വിദ്യാർത്ഥികൾക്ക് അവസരമുണ്ട്. വിദഗ്ധരുടെ കീഴിൽ  ഈ രംഗത്ത് പ്രവൃത്തിപരിചയം നേടാനും ഈ കോഴ്സ് അവസരം നൽകുന്നു.

ഫോറൻസിക് ശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ സാങ്കേതികവിദ്യകൾ–ഡി എൻ എ അനാലിസിസ്, ബ്ലഡ് പ്രൊഫൈലിങ്, ഫിസിക്കൽ മാച്ചിങ് പാറ്റേണുകൾ, ആയുധം ഉപയോഗിച്ച പാടുകളിൽ നിന്നും തെളിവുകൾ ശേഖരിക്കൽ, രേഖകൾ വ്യാജമാണോ എന്ന് പരിശോധിക്കൽ, ഫോറൻസിക് ഇന്റർവ്യൂവിങ്, സീൻ മാപ്പിങ് , കുറ്റകൃത്യങ്ങൾ നടന്ന സ്ഥലവുമായി ബന്ധപ്പെട്ട മറ്റു സുപ്രധാനകാര്യങ്ങൾ എന്നിവ കോഴ്സിൻറെ ഭാഗമായി നിങ്ങൾ പഠിക്കും. പ്രത്യേകമായി സെറ്റ് ചെയ്ത ക്രൈം സീൻ സ്റ്റുഡിയോകളിലും  ഫോറൻസിക് ലബോറട്ടറികളിലുമാണ് പ്രാക്ടിക്കൽ സെഷനുകൾ നടക്കുക.

വിദ്യഭ്യാസസ്ഥാപനങ്ങൾ 

വിദേശവിദ്യാർത്ഥികൾക്ക് ഫൊറൻസിക് ഐഡന്റിഫിക്കേഷൻ കോഴ്സ്  പഠിക്കാൻ സാധിക്കുന്ന കാനഡയിലെ ചില ഉന്നതവിദ്യഭ്യാസസ്ഥാപനങ്ങൾ താഴെപ്പറയുന്നവയാണ്:

  • ഹംബർ കോളേജ്
  • ലാംറ്റൻ കോളേജ്
  • ലോറേഷ്യൻ യൂണിവേഴ്‌സിറ്റി
  • ട്രെൻറ്   യൂണിവേഴ്‌സിറ്റി
  • ഡഗ്ളസ് കോളേജ്
  • ആൽബർട്ട യൂണിവേഴ്‌സിറ്റി
  • വിൻഡ്സർ യുണിവേഴ്‌സിറ്റി
  • മൗണ്ട് റോയൽ യൂണിവേഴ്‌സിറ്റി
  • സെൻറ് മേരീസ് യുണിവേഴ്‌സിറ്റി

 

തൊഴിൽസാധ്യതകൾ 

ഫോറൻസിക് സയൻസസ് ആൻഡ് ഐഡന്റിഫിക്കേഷനിൽ ബിരുദം നേടിയതിനുശേഷം വിദേശവിദ്യാർത്ഥികൾക്ക് ഈ മേഖലയിലും അനുബന്ധ മേഖലകളിലും അനവധി തൊഴിലവസരങ്ങൾ ഉണ്ടാകും. അവയിൽ ചിലത് താഴെ പറയുന്നു:

  • ഫോറൻസിക് വിദഗ്ധൻ
  • ക്രൈം സീൻ വിദഗ്ധൻ
  • ഇൻസിഡൻറ് അനലിസ്റ്റ്
  • ഫോറൻസിക് ശാസ്ത്രജ്ഞൻ
  • സൈബർ സെക്യൂരിറ്റി
  • ഫോറൻസിക് കെമിസ്റ്റ്
  • വിക്ടിം അഡ്വക്കസി
  • പോലീസ് ഓഫിസർ
  • സാമൂഹ്യസേവനം
  • കുറ്റകൃത്യവിശകലനം

 

കാനഡയിലെ പഠനം കൊണ്ടുള്ള ഗുണങ്ങൾ 

  • മികച്ച തൊഴിലവസരങ്ങൾ
  • അന്താരാഷ്ട്ര അംഗീകാരമുള്ള ബിരുദം
  • വിദേശത്തു മികച്ച അനുഭവം
  • ബന്ധപ്പെട്ട തൊഴിൽമേഖലയിൽ പ്രവൃത്തിപരിചയം
  • അന്താരാഷ്ട്ര വിദ്യാഭ്യാസ നിലവാരം
  • കുറഞ്ഞ പഠന-ജീവിതച്ചെലവുകൾ
  • സാംസ്കാരികവൈവിധ്യമുള്ള ഒരു സമൂഹത്തിൽ ജീവിക്കാനുള്ള അവസരം

 

ഫോറൻസിക് അന്വേഷണം കുറ്റകൃത്യങ്ങൾ തെളിയിക്കൽ തുടങ്ങിയവയിലൊക്കെ താല്പര്യം ഉള്ളയാളാണ് നിങ്ങളെങ്കിൽ നിങ്ങളുടെ കഴിവുകൾ വളർത്താൻ ഇതാ ഒരു സുവർണ്ണാവസരം. കാനഡയിൽ പഠിക്കൂ…രജിസ്‌ട്രേഷൻ ഇപ്പോൾ തന്നെ ചെയ്യൂ…

റജിസ്ട്രേഷൻ 

കാനഡയിലെ കോളേജുകളിലും സർവ്വകലാശാലകളിലും വിദേശവിദ്യാർത്ഥികൾക്ക് പഠിക്കാൻ സാധിക്കുന്ന നിരവധി കോഴ്‌സുകൾ വ്യത്യസ്ത പഠനശാഖകളിലായുണ്ട്. ഫോറൻസിക് ഐഡന്റിഫികേഷൻ  കോഴ്‌സുകളും ഇപ്പോൾ ലഭ്യമാണ്. ഒരു   ഫോറൻസിക് ഐഡന്റിഫികേഷൻ    വിദഗ്ധനാകാൻ/വിദഗ്ധയാകാൻ നിങ്ങൾക്കാഗ്രഹമുണ്ടെങ്കിൽ കാനപ്പ്രൂവ് വഴി അപേക്ഷിക്കൂ.

1998 മുതൽ കഴിഞ്ഞ 21 വർഷങ്ങളായി വിദേശപഠനത്തിനും കാനഡ കുടിയേറ്റത്തിനുമായി മികച്ച സേവനങ്ങളാണ്  കാനപ്പ്രൂവ് നൽകി  വരുന്നത്.  വിദേശപഠനം എന്ന നിങ്ങളുടെ സ്വപ്നം യാഥാർഥ്യമാക്കുവാനായി ഓരോ ഘട്ടത്തിലും നിങ്ങളെ സഹായിക്കാൻ ഞങ്ങൾ സദാ സന്നദ്ധരാണ്. കാനഡയിലെ ഫോറൻസിക് ഐഡന്റിഫികേഷൻ  കോഴ്‌സുകളെക്കുറിച്ച് കൂടുതലറിയാൻ ഞങ്ങളെ ബന്ധപ്പെടുക.

 

കൂടുതൽ വിവരങ്ങൾക്ക് :

വാട്സ്ആപ്പ്: http://bit.ly/Sty-FI

ഫോൺ: +91-422-4980255 (ഇന്ത്യ)/+971-42865134 (ദുബായ്)

ഇമെയിൽ: enquiry@canapprove.com

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Send Us An Enquiry

Enter your details below and we'll call you back when it suits you.



    [honeypot 953b1362b63bd3ecf68]





    Enquire Now Call Now