Canapprove WHATSAPP
GET FREE CONSULTATION

കാനഡയിൽ പഠിക്കാം; ഹെൽത്ത്കെയർ അഡ്മിനിസ്ട്രേറ്റർ ആകാം

Health Care Administrator Malayalam

കാനഡയിലെ ഹെൽത്ത്കെയർ അഡ്മിനിസ്ട്രേറ്റർ കോഴ്സുകൾ 

ഹെൽത്ത്കെയർ അഡ്മിനിസ്ട്രേഷൻ 

പൊതുആരോഗ്യസംരക്ഷണസംവിധാനങ്ങൾ, ആശുപത്രി ശൃംഖലകൾ, ആരോഗ്യസേവനസംവിധാനങ്ങൾ ഇവയുടെ നേതൃത്വം, ഭരണനിർവ്വഹണം,  നടത്തിപ്പ് ഇവയുമായി ബന്ധപ്പെട്ട മേഖലയാണ് ഹെൽത്ത്കെയർ  അഡ്മിനിസ്ട്രേഷൻ. ആരോഗ്യസംരക്ഷണസംവിധാനങ്ങളുടെ ഏതു ഘട്ടത്തിലുള്ള നടത്തിപ്പും ഹെൽത്ത്കെയർ അഡ്മിനിസ്ട്രേഷന് കീഴിൽ വരും.  വിവിധ വകുപ്പുകളിൽ ശരിയായ ആളുകൾ ശരിയായ ജോലികളാണ് ചെയ്യുന്നത് എന്നുറപ്പ് വരുത്തുകയാണ് ഒരു ഹെൽത്ത്കെയർ അഡ്മിനിസ്ട്രേറ്ററുടെ പ്രധാനകടമ.

ഹെൽത്ത്കെയർ അഡ്മിനിസ്ട്രേറ്റർമാരെ രണ്ടുവിഭാഗമായി തിരിച്ചിരിക്കുന്നു: ജനറലിസ്റ്റുകളും സ്പെഷലിസ്റ്റുകളും. മൊത്തം ആശുപത്രി സംവിധാനത്തിൻറെയും പ്രവർത്തനങ്ങളുടെയും ചുമതലയുള്ളവരാണ് ജനറലിസ്റ്റുകൾ. അതെ സമയം ഫിനാൻസ്, പോളിസി അനാലിസിസ്, അക്കൗണ്ടിംഗ്, ഹ്യൂമൻ റിസോഴ്‌സ്, മാർക്കറ്റിങ് തുടങ്ങി വിവിധ വകുപ്പുകളിൽ ഏതെങ്കിലും ഒന്നിൻറെ ചുമതല വഹിക്കുന്നവരാണ് സ്പെഷലിസ്റ്റുകൾ.

course finder

ഹെൽത്ത്കെയർ അഡ്മിനിസ്ട്രേറ്റർമാർക്ക് കാനഡയിൽ വളരെയധികം ജോലിസാധ്യതകൾ ഉണ്ട്. നിങ്ങൾക്ക് ഹെൽത്ത്കെയർ അഡ്മിനിസ്ട്രേഷൻ പഠിക്കാൻ ആഗ്രഹമുണ്ടെങ്കിൽ അതിനേറ്റവും യോജിച്ച സ്ഥലം കാനഡയാണ്. ഇവിടെയുള്ള ലോകോത്തരവിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിക്കാൻ തയ്യാറെടുപ്പുകൾ ഇപ്പോൾത്തന്നെ തുടങ്ങൂ.

 

കോഴ്സിനെക്കുറിച്ച് 

നേതൃത്വപാടവം, ഭരണപാടവം എന്നീ ഗുണങ്ങൾ സ്വായത്തമാക്കാൻ ആഗ്രഹിക്കുന്നവർ നേതൃത്വത്തിൻറെയും ബിസിനസ്സിൻറെയും അടിസ്‌ഥാനപാഠങ്ങൾ ഈ കോഴ്‌സിൽ നിന്നും പഠിക്കും. കനേഡിയൻ ആരോഗ്യസംരക്ഷണസംവിധാനത്തെ അടുത്തറിയുവാൻ അവസരമൊരുക്കുകവഴി ഈ രംഗത്ത് മികച്ച ഒരു കരിയർ നേടിയെടുക്കുവാനുള്ള അവസരമാണ് ഹെൽത്ത്കെയർ അഡ്മിനിസ്ട്രേഷൻ കോഴ്സ് നിങ്ങൾക്ക് നൽകുന്നത്. ആശയവിനിമയം, ധനകാര്യം, നേതൃത്വം, മാനവവിഭവശേഷി, പ്രവർത്തനങ്ങൾ, സ്വാതന്ത്രചിന്ത എന്നീ രംഗങ്ങളിൽ മികവ് നേടിയെടുക്കാൻ ഈ കോഴ്സ് സഹായിക്കുന്നു. ആശുപത്രികൾ, ക്ലിനിക്കുകൾ, മറ്റു സ്വകാര്യസംരംഭങ്ങൾ എന്നിവിടങ്ങളിലാണ് ഈ കോഴ്സ്  കഴിഞ്ഞവർക്ക് ജോലിസാധ്യതകൾ അധികവും.

മാനേജ്‌മെന്റിൽ മികച്ച  കഴിവുകളുള്ള ഒരു ഹെൽത്ത്കെയർ അഡ്മിനിസ്ട്രേറ്റർ ആകാൻ  കാനഡയിൽ പഠിക്കാം.

 

 കാനഡയിലെ ഹെൽത്ത്കെയർ അഡ്മിനിസ്ട്രേഷൻ കോഴ്സുകൾ 

കാനഡയിലെ ഒട്ടനവധി ഉന്നതപഠനസ്ഥ അഡ്മിനിസ്ട്രേഷൻ കോഴ്‌സുകൾ നൽകിവരുന്നുണ്ട്. ആരോഗ്യമേഖലയ്ക്ക് കാനഡ നൽകുന്ന പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നത്. കാനഡയിൽ ഹെൽത്ത്കെയർ അഡ്മിനിസ്ട്രേഷൻ കോഴ്‌സുകൾ പഠിക്കാൻ സാധിക്കുന്ന  ചില ഉന്നതപഠനസ്ഥാപനങ്ങൾ  താഴെപ്പറയുന്നവയാണ്:

 • യൂണിവേഴ്‌സിറ്റി ഓഫ് ന്യൂഫൗണ്ട്ലൻഡ്
 • യൂണിവേഴ്‌സിറ്റി ഓഫ് ടൊറൊന്റോ
 • ഡൽഹൗസി യൂണിവേഴ്‌സിറ്റി
 • സതേൺ ആൽബെർട്ട ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി
 • ഹോളണ്ട് കോളേജ്
 • നോർക്വസ്റ്റ് കോളേജ്
 • മോഹാക് കോളേജ്
 • കോൺഫെഡറേഷൻ കോളേജ്
 • സെൻറ് ലോറൻസ് കോളേജ്
 • ഡഗ്ലസ് കോളേജ്
 • യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ
 • റയർസൺ യൂണിവേഴ്‌സിറ്റി

ഉയർന്ന വിദ്യാഭ്യാസനിലവാരത്തിന് പേരുകേട്ട ഈ സ്ഥാപനങ്ങൾ മികച്ച  വിദ്യഭ്യാസം നൽകുന്നതിലൂടെ ശുഭകരമായ മാറ്റങ്ങളാണ് വിദ്യാർത്ഥികളുടെ ജീവിതത്തിൽ കൊണ്ടുവരുന്നത്.

 

കാനഡയിലെ ജോലിസാധ്യതകൾ 

കാനഡയിൽ വിദേശവിദ്യാർത്ഥികൾക്ക് ഒട്ടനവധി ജോലിസാധ്യതകൾ ഉണ്ട്. കാനഡയിലെ ആരോഗ്യരംഗത്ത് യോഗ്യരായ ടെക്നിഷ്യന്മാർക്ക് ഒട്ടനവധി സാധ്യതകളാണ് ഉള്ളത്. ഹെൽത്ത്കെയർ അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടിയ ഒരു വിദേശവിദ്യാർത്ഥിക്ക് താഴെപ്പറയുന്ന ജോലികളിലൊന്ന് തെരഞ്ഞെടുക്കാം:

 • ഹോസ്പിറ്റൽ മാനേജർ
 • ഡിപ്പാർട്ട്മെൻറ് ഹെഡ്
 • ഹോസ്പിറ്റൽ ഫിനാൻഷ്യൽ ഓഫിസർ
 • ക്ലിനിക് അഡ്മിനിസ്ട്രേറ്റർ
 • മെഡിക്കൽ ബിസിനസ്സ് മാനേജർ
 • നഴ്‌സിങ് ഹോം അഡ്മിനിസ്ട്രേറ്റർ
 • ഓഫിസ് അഡ്മിനിസ്ട്രേറ്റർ
 • ഹ്യുമൻ റിലേഷൻസ് പേഴ്‌സണൽ
 • ഇൻഷുറൻസ് കോണ്ട്രാക്റ്റ് നെഗോഷിയേറ്റർ

 

എന്തുകൊണ്ട് കാനഡ?

കാനഡയിൽ പഠിക്കുന്ന വിദേശവിദ്യാർത്ഥികൾ ഒട്ടനവധി ഗുണഫലങ്ങൾ അനുഭവിക്കുന്നുണ്ട്. അവയിൽ ചിലത് താഴെപ്പറയുന്നു:

 •  അന്താരാഷ്ട്രനിലവാരമുള്ള വിദ്യാഭ്യാസം
 • കുറഞ്ഞ പഠന-ജീവിതച്ചെലവുകൾ
 • മികച്ച തൊഴിലവസരങ്ങൾ
 • മികച്ച വിദേശജീവിതാനുഭവം
 • പോസ്റ്റ് സ്റ്റഡി വർക്ക് പെർമിറ്റ്
 • അന്താരാഷ്ട്ര അംഗീകാരമുള്ള ബിരുദം
 • സാംസ്‌കാരിക വൈവിധ്യം
 • തൊഴിലിൽ പ്രവൃത്തിപരിചയം
 • കാനഡയിൽ സ്ഥിരതാമസമാക്കാൻ എളുപ്പം

വിദേശത്ത് ഉന്നതപഠനം നിങ്ങളുടെ സ്വപ്നമാണോ? എങ്കിൽ അതിന് ഏറ്റവും മികച്ച രാജ്യം കാനഡയാണ്. തയ്യാറെടുപ്പുകൾ ഇപ്പോൾ തന്നെ തുടങ്ങൂ.

 

റജിസ്ട്രേഷൻ 

കാനഡയിലെ കോളേജുകളിലും സർവ്വകലാശാലകളിലും വിദേശവിദ്യാർത്ഥികൾക്ക് പഠിക്കാൻ സാധിക്കുന്ന നിരവധി കോഴ്‌സുകൾ വ്യത്യസ്ത പഠനശാഖകളിലായുണ്ട്. ഹെൽത്ത്കെയർ അഡ്മിനിസ്ട്രേഷൻ കോഴ്സ് പഠിക്കാൻ മികച്ച അവസരമാണിത്. ഒരു ഹെൽത്ത്കെയർ അഡ്മിനിസ്ട്രേറ്റർ ആകാൻ നിങ്ങൾക്കാഗ്രഹമുണ്ടെങ്കിൽ കാനപ്പ്രൂവ് വഴി അപേക്ഷിക്കൂ.

1998 മുതൽ കഴിഞ്ഞ 21 വർഷങ്ങളായി വിദേശപഠനത്തിനും കാനഡ കുടിയേറ്റത്തിനുമായി മികച്ച സേവനങ്ങളാണ് കാനപ്പ്രൂവ് നൽകി  വരുന്നത്.  വിദേശപഠനം എന്ന നിങ്ങളുടെ സ്വപ്നം യാഥാർഥ്യമാക്കുവാനായി ഓരോ ഘട്ടത്തിലും നിങ്ങളെ സഹായിക്കാൻ ഞങ്ങൾ സദാ സന്നദ്ധരാണ്. കാനഡയിലെ    ഹെൽത്ത്കെയർ അഡ്മിനിസ്ട്രേഷൻ  കോഴ്‌സുകളെക്കുറിച്ച് കൂടുതലറിയാൻ ഞങ്ങളെ ബന്ധപ്പെടുക.

കൂടുതൽ വിവരങ്ങൾക്ക് :

വാട്സ്ആപ്പ്: bit.ly/Health-ca

ഫോൺ: +91-422-4980255 (ഇന്ത്യ)/+971 54 996 5308 (ദുബായ്)

ഇമെയിൽ: enquiry@canapprove.com

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Send Us An Enquiry

Enter your details below and we'll call you back when it suits you.  [honeypot 953b1362b63bd3ecf68]

  Enquire Now Call Now