പാലിയേറ്റിവ് കെയർ കോഴ്‌സുകൾ
സങ്കീർണ്ണവും ഗുരുതരവും സുദീർഘവുമായ രോഗങ്ങൾ ഉള്ളവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ക്ലേശങ്ങൾ കുറയ്ക്കുന്നതിനുമായി വിവിധ ആരോഗ്യശാഖകൾ ഏകോപിപ്പിച്ച് നടത്തുന്ന ചികിത്സയാണ് പാലിയേറ്റിവ് കെയർ. രോഗിയുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും രോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അനുഭവിക്കുന്ന രോഗിയുടെ കുടുംബാംഗങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നൽകുന്ന ചികിത്സ എന്നതാണ് പാലിയേറ്റിവ് കെയറിന് നൽകാവുന്ന ഏറ്റവും നല്ല നിർവ്വചനം.
രോഗം ശമിപ്പിക്കുവാനും ആയുർദൈർഘ്യം വർദ്ധിപ്പിക്കുവാനും രോഗത്തിൻറെ ഏതു ഘട്ടത്തിലും മറ്റു ചികിത്സകളോടൊപ്പം തന്നെ പാലിയേറ്റിവ് കെയർ ചികിത്സയും നൽകാറുണ്ട്. മരണം കാത്തുകിടക്കുന്നവർക്കും പാലിയേറ്റിവ് കെയർ ചികിത്സ നൽകാറുണ്ട്. മുൻപ് കാൻസർ രോഗികൾക്ക് മാത്രമാണ് പാലിയേറ്റിവ് കെയർ ചികിത്സ നൽകിയിരുന്നതെങ്കിൽ ഇപ്പോൾ ഹൃദയസ്തംഭനം, മറ്റു ഹൃദ്രോഗങ്ങൾ, ഗുരുതരമായ നാഡീരോഗങ്ങൾ എന്നിവയുള്ളവർക്കും പാലിയേറ്റിവ് കെയർ ചികിത്സ നൽകിവരുന്നുണ്ട്.
ഗുരുതരവും ചികിൽസിച്ച് ഭേദമാക്കുവാൻ സാധിക്കാത്തതുമായ രോഗങ്ങൾ ഉള്ളവരെ പരിചരിക്കാൻ ആവശ്യമായ സഹാനുഭൂതിയുള്ള ഒരു മനസ്സാണ് ഈ രംഗത്ത് ജോലി ചെയ്യുവാൻ പ്രധാനമായും വേണ്ടത്. ഒരു പാലിയേറ്റിവ് കെയർ ചികിത്സകൻ/ചികിത്സക ആകുവാൻ നിങ്ങൾ റെഡിയാണോ? എങ്കിൽ അതിനുവേണ്ടിയുള്ള പഠനം തുടങ്ങാൻ പറ്റിയ സമയം ഇതാണ്. കാനഡയിലെ ഉന്നതപഠനസ്ഥാപനങ്ങളിൽ ഇന്റർഡിസിപ്ലിനറി പാലിയേറ്റിവ് കെയർ കോഴ്‌സുകൾ പഠിക്കുവാൻ സാധിക്കും.
ഇന്റർഡിസിപ്ലിനറി പാലിയേറ്റിവ് കെയർ കോഴ്‌സുകൾ
മാരകമായ രോഗങ്ങൾ ബാധിച്ചവർക്ക് പാലിയേറ്റിവ് ചികിത്സ നല്കുന്നതുമായി ബന്ധപ്പെട്ട അടിസ്ഥാനആശയങ്ങളെപ്പറ്റിയും പ്രശ്നങ്ങളെ പറ്റിയും പാലിയേറ്റിവ് കെയർ കോഴ്‌സിൽ നിങ്ങൾ പഠിക്കും. ജീവിതനിലവാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ചികിത്സാരീതികളും ഗവേഷങ്ങങ്ങളും, മരണത്തിൻറെ സാമൂഹികവും വ്യക്തിപരവും സാംസ്കാരികവുമായ വശങ്ങളും വിശ്വാസങ്ങളും മൂല്യങ്ങളും ചികിത്സാപ്രക്രിയയുമെല്ലാം കോഴ്‌സിൽ പഠനവിഷയമാകും.
സുധീർഘവും ഗുരുതരവുമായ രോഗങ്ങൾ ഉള്ളവരും എന്നാൽ വ്യത്യസ്ത ആരോഗ്യനിലകളിൽ ഉള്ളവരുമായ രോഗികൾക്കാണ് പാലിയേറ്റിവ് കെയർ ചികിത്സ നൽകുന്നത്. അതുകൊണ്ട് രോഗിയുടെ അവസ്ഥ, രോഗം, കുടുംബത്തിൻറെ അവസ്ഥ എന്നിവയുടെ അടിസ്ഥാനത്തിലാണ് പാലിയേറ്റിവ് കെയർ ചികിത്സകൾ നിശ്ചയിക്കുന്നത്.
കോഴ്സ് ചെയ്യുമ്പോൾ ഈ മേഖലയിലെ വിദഗ്ധർ നിങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകുകയും നിങ്ങളുടെ പഠനപ്രക്രിയക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യും. അത്യാധുനികസംവിധാനങ്ങൾ ഉള്ള ലാബുകളിലും ഫീൽഡ് വർക്ക് വഴിയും പ്രവൃത്തിപരിചയം നേടുവാനുള്ള അവസരമുണ്ടായിരിക്കും. പാലിയേറ്റിവ് കെയർ ചികിത്സയിൽ വൈദഗ്ധ്യം നേടുവാൻ കാനഡയിൽ പഠിക്കാം. പാലിയേറ്റിവ് കെയർ കോഴ്‌സുകൾ ഉള്ള കാനഡയിലെ സ്ഥാപനങ്ങൾ താഴെ പറയുന്നവയാണ്:
- ലേക്ക്‌ഹെഡ് യൂണിവേഴ്‌സിറ്റി
- മോഹാക് കോളേജ്
- നയാഗര കോളേജ്
- മക്ഗിൽ യൂണിവേഴ്‌സിറ്റി
- സെന്റിനിയൽ കോളേജ്
- ദുർഹം കോളേജ്
തൊഴിലവസരങ്ങൾ
കാനഡയിൽ വൃദ്ധരുടെ എണ്ണം കൂടുതലായതിനാൽ അവർക്ക് ചികിത്സയും കരുതലും നൽകുന്ന ജോലിക്കാരെ വളരെയധികം ആവശ്യമുണ്ട്. അതിനാൽ പഠനം കഴിഞ്ഞാൽ അനേകം തൊഴിലവസരങ്ങൾ കാനഡയിൽ തന്നെ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. അവയിൽ ചിലത് താഴെ പറയുന്നു:
- പാലിയേറ്റിവ് ആൻഡ് എൻഡ് ഓഫ് ലൈഫ് കെയർഗിവർ
- പാലിയേറ്റിവ് നഴ്സ് പ്രാക്ടീഷണർ
- മെഡിക്കൽ ഡിറക്റ്റർ
- സോഷ്യൽ വർക്കർ
- പാലിയേറ്റിവ് പ്രോജക്റ്റ് മാനേജർ
- ഡെവലപ്മെൻറ് ആൻഡ് ഫണ്ട്റൈസിംഗ് ഓഫിസർ
- ക്ലിനിക്കൽ എജുക്കേഷൻ മാനേജർ
- ഇന്റൻസീവ് കെയർ പ്രൊവൈഡർ
എന്തുകൊണ്ട് കാനഡ?
കാനഡയിൽ പഠിക്കുന്ന വിദേശവിദ്യാർത്ഥികൾ ഒട്ടനവധി ഗുണഫലങ്ങൾ അനുഭവിക്കുന്നുണ്ട്. അവയിൽ ചിലത് താഴെപ്പറയുന്നു:
- അന്താരാഷ്ട്രനിലവാരമുള്ള വിദ്യാഭ്യാസം
- കുറഞ്ഞ പഠന-ജീവിതച്ചെലവുകൾ
- മികച്ച തൊഴിലവസരങ്ങൾ
- മികച്ച വിദേശജീവിതാനുഭവം
- പോസ്റ്റ് സ്റ്റഡി വർക്ക് പെർമിറ്റ്
- അന്താരാഷ്ട്ര അംഗീകാരമുള്ള ബിരുദം
- സാംസ്‌കാരിക വൈവിധ്യം
- തൊഴിലിൽ പ്രവൃത്തിപരിചയം
- കാനഡയിൽ സ്ഥിരതാമസമാക്കാൻ എളുപ്പം
വിദേശത്ത് ഉന്നതപഠനം നിങ്ങളുടെ സ്വപ്നമാണോ? എങ്കിൽ അതിന് ഏറ്റവും മികച്ച രാജ്യം കാനഡയാണ്. തയ്യാറെടുപ്പുകൾ ഇപ്പോൾ തന്നെ തുടങ്ങൂ.
റജിസ്ട്രേഷൻ
കാനഡയിലെ കോളേജുകളിലും സർവ്വകലാശാലകളിലും വിദേശവിദ്യാർത്ഥികൾക്ക് പഠിക്കാൻ സാധിക്കുന്ന നിരവധി കോഴ്‌സുകൾ വ്യത്യസ്ത പഠനശാഖകളിലായുണ്ട്. ഇന്റർഡിസിപ്ലിനറി പാലിയേറ്റിവ് കെയർ കോഴ്സ് പഠിക്കാൻ മികച്ച അവസരമാണിത്. ഒരു പാലിയേറ്റിവ് കെയർ ഗിവർ നിങ്ങൾക്കാഗ്രഹമുണ്ടെങ്കിൽ കാനപ്പ്രൂവ് വഴി അപേക്ഷിക്കൂ.
1998 മുതൽ കഴിഞ്ഞ 21 വർഷങ്ങളായി വിദേശപഠനത്തിനും കാനഡ കുടിയേറ്റത്തിനുമായി മികച്ച സേവനങ്ങളാണ് കാനപ്പ്രൂവ് നൽകി വരുന്നത്. വിദേശപഠനം എന്ന നിങ്ങളുടെ സ്വപ്നം യാഥാർഥ്യമാക്കുവാനായി ഓരോ ഘട്ടത്തിലും നിങ്ങളെ സഹായിക്കാൻ ഞങ്ങൾ സദാ സന്നദ്ധരാണ്. കാനഡയിലെ ഇന്റർഡിസിപ്ലിനറി പാലിയേറ്റിവ് കെയർ കോഴ്‌സുകളെക്കുറിച്ച് കൂടുതലറിയാൻ ഞങ്ങളെ ബന്ധപ്പെടുക.
കൂടുതൽ വിവരങ്ങൾക്ക് :
വാട്സ്ആപ്പ്: bit.ly/39jOEPv
ഫോൺ: +91-422-4980255 (ഇന്ത്യ)/+971 54 996 5308 (ദുബായ്)
ഇമെയിൽ: enquiry@canapprove.com