Canapprove WHATSAPP
GET FREE CONSULTATION

അത്യാധുനിക നിയമപാലന, കുറ്റാന്വേഷണ കോഴ്‌സുകൾ കാനഡയിൽ

Advanced Law Enforcement and Investigation Program

നിയമപാലനം

ഒരു നിയമത്തെ പ്രാബല്യത്തിൽ വരുത്തുന്നതിനും സർക്കാരിൻറെ നിയമങ്ങൾ ലംഘിക്കുകയും സമൂഹത്തിനെതിരെ ക്ഷമിക്കുവാനാകാത്ത തെറ്റുകൾ ചെയ്യുകയും ചെയ്യുന്നവരെ കണ്ടുപിടിച്ച്, തടഞ്ഞ്, ശിക്ഷിക്കുന്നതിനായി സമൂഹത്തിലെ ഏതാനും അംഗങ്ങൾ ഒത്തുചേർന്നു പരിശ്രമിക്കുന്നതിനെയാണ് ലോ എൻഫോഴ്സ്മെൻറ് അഥവാ നിയമപാലനം എന്നുപറയുന്നത്.

കോടതി, ശിക്ഷ ഇതെല്ലാമാണ് നിയമപാലനം കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നതെങ്കിലും കുറ്റകൃത്യങ്ങൾ കുറയ്ക്കുവാനും ആളുകളെ അതിൽ നിന്ന് പിന്തിരിപ്പിക്കുവാനും തെറ്റുചെയ്യുന്നവരെ കണ്ടെത്താനായി നിരീക്ഷണം നടത്തുന്നവരും നിയമപാലനത്തിൻറെ നിർവ്വചനത്തിനുള്ളിൽ വരും. പോലീസ് ഓഫിസർ, ഷെരിഫ് എന്നീ ജോലികൾ ചെയ്യുന്നവരാണ് ഇവർ.

course finder

അന്വേഷണം

സംശയാസ്‌പദമായ ഒരു സംഭവത്തിനു പിറകിലുള്ള സത്യം കണ്ടെത്തുകയും അതിനെക്കുറിച്ച് നിരൂപണങ്ങൾ നടത്തുകയും ചെയ്യുന്ന പ്രക്രിയയാണ് അന്വേഷണം. വ്യത്യസ്തങ്ങളായ സന്ദർഭങ്ങളും സാധ്യതകളും കൈകാര്യം ചെയ്യുവാനായി വ്യത്യസ്തങ്ങളായ നിയമങ്ങളാണ് ഉള്ളത്. കുറ്റവിചാരണയെ സഹായിക്കുന്ന വസ്തുതകളെക്കുറിച്ച് പഠിക്കുന്ന ഒരു പ്രായോഗികശാസ്ത്രമാണത്.  തിരയൽ, ശേഖരിക്കൽ, തെളിവുകൾ സംരക്ഷിക്കൽ, മുഖാമുഖം, ചോദ്യം ചെയ്യൽ മറ്റുമാർഗ്ഗങ്ങൾ എന്നിവയൊക്കെയാണ് കുറ്റാന്വേഷണത്തിൽ ഉൾപ്പെട്ട വിവിധ പ്രക്രിയകൾ.

നിയമപരിപാലന, കുറ്റാന്വേഷണരംഗത്ത് പ്രവർത്തിക്കുവാൻ നിങ്ങൾക്ക് താല്പര്യമുണ്ടോ? അതിനായുള്ള മികച്ച വിദ്യാഭ്യാസം നിങ്ങൾക്ക് കാനഡയിൽ ലഭിക്കും. കൂടുതൽ വിദ്യാഭ്യാസം നേടൂ, യോഗ്യത നേടൂ, തൊഴിലിൽ ഉയർച്ച നേടൂ. കാനഡയിൽ പഠനത്തിനായുള്ള തയ്യാറെടുപ്പുകൾ ഇപ്പോൾ തന്നെ തുടങ്ങൂ…കൂടുതലറിയാൻ തുടർന്ന് വായിക്കൂ…

 

കോഴ്‌സിനെപ്പറ്റി

സുരക്ഷ, കുറ്റാന്വേഷണം, നിയമപാലനം,നിയമം, നീതി എന്നിവയെക്കുറിച്ചെല്ലാം കോഴ്സിൻറെ ഭാഗമായി നിങ്ങൾ പഠിക്കും. മികച്ച ഒരു വിശകലനബുദ്ധി വളർത്തിയെടുക്കുവാനും കുറ്റകൃത്യങ്ങൾ നടന്ന സ്ഥലങ്ങളിൽ നിന്നുള്ള തെളിവുകൾ അത്യാധുനിക ലാബുകളിൽ പരിശോധിച്ച് കുറ്റകൃത്യത്തെപ്പറ്റി വിശകലനം ചെയ്യുവാനും പഠിക്കാൻ ഈ കോഴ്സ് നിങ്ങളെ സഹായിക്കും.

കുറ്റാന്വേഷണരംഗത്ത് വർഷങ്ങളുടെ അനുഭവസമ്പത്തുള്ള വിദഗ്ധരും മുൻ ഓഫീസർമാരും ഒക്കെയായിരിക്കും നിങ്ങൾക്ക് പരിശീലനം നൽകുക. കമ്യൂണിറ്റി പോളിസി റിസർച്ച് പ്രോജക്ടുകൾ വഴി ലോ ആൻഡ് ഓഡർ പ്രോട്ടോകോൾ രൂപകൽപ്പന ചെയ്യുവാനും അത് നടപ്പിൽ വരുത്തുവാനും കോഴ്സിൻറെ ഭാഗമായി നിങ്ങൾ പഠിക്കും.കാനഡയിൽ പഠിക്കുവാനുള്ള തയ്യാറെടുപ്പുകൾ ഇപ്പോൾ തന്നെ തുടങ്ങുക. കൂടുതലറിയാൻ തുടർന്ന് വായിക്കുക.

 

കാനഡയിലെ നിയമപാലന, കുറ്റാന്വേഷണ കോഴ്‌സുകൾ

ഉന്നതപഠനത്തിനായുള്ള ഏറ്റവും മികച്ച രാജ്യമാണ് കാനഡ. ലോകത്തിൽ തന്നെ മികച്ച അനവധി സ്ഥാപനങ്ങൾ ഇവിടെയുണ്ട്. ഓരോ വർഷവും  ഈ സ്ഥാപനങ്ങളിൽ പഠനം പൂർത്തിയാക്കി പുറത്തുവരുന്ന വിദ്യാർത്ഥിനീവിദ്യാര്ഥികളാണ് ഈ സ്ഥാപനങ്ങൾ നൽകിവരുന്ന ഉന്നതഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിൻറെ ഏറ്റവും വലിയ നിദാനങ്ങൾ.  നിയമപാലന, കുറ്റാന്വേഷണ കോഴ്‌സുകൾ പഠിക്കാൻ സാധിക്കുന്ന കാനഡയിലെ സ്ഥാപനങ്ങൾ താഴെപ്പറയുന്നവയാണ്:

 • നയാഗരകോളേജ്
 • ദുർഹം കോളേജ്
 • ഫാൻഷാവേ കോളേജ്
 • സെനേകകോളേജ്
 • മോഹാക് കോളേജ്
 • കൊണസ്റ്റോഗ കോളേജ്
 • ലാംറ്റൻ കോളേജ്
 • ഹംബർ കോളേജ്
 • ജോർജ്ജിയൻ കോളേജ്
 • ട്രെൻറ് യൂണിവേഴ്‌സിറ്റി
 • സെന്റീനിയൽ കോളേജ്
 • ഈസ്റ്റേൺ കോളേജ്
 • ബോ വാലി കോളേജ്

ഇവയാണ് നിയമപാലനം, കുറ്റാന്വേഷണം എന്നിവയുമായി ബന്ധപ്പെട്ട  കോഴ്‌സുകൾ നൽകുന്ന പ്രമുഖ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ. മികച്ച വിദ്യാഭ്യാസമാണ് ഈ സ്ഥാപനങ്ങൾ ഉറപ്പുതരുന്നത്. കാനഡയിലെ പഠനത്തിനായുള്ള തയ്യാറെടുപ്പുകൾ ഇപ്പോൾ തന്നെ തുടങ്ങൂ.

 

നിയമപാലനവും കുറ്റാന്വേഷണനവുമായി ബന്ധപ്പെട്ട കാനഡയിലെ ജോലികൾ

വ്യത്യസ്ത മേഖലകളിലായി ഒട്ടനവധി തൊഴിലവസരങ്ങൾ കാനഡ വിദേശവിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട്. നിയമപാലനവും കുറ്റാന്വേഷണവുമായ ബന്ധപ്പെട്ട തൊഴിലവസരങ്ങൾ താഴെപ്പറയുന്നവയാണ്:

 • ഫെഡറൽ ക്രിമിനൽ ഇൻവെസ്റ്റിഗേറ്റർ
 • എമിഗ്രെഷൻ ഇൻസ്പെക്റ്റർ
 • സീക്രട്ട് സ്‌പെഷൽ ഏജൻറ്
 • മിലിട്ടറി പോലീസ്
 • ക്രിമിനോളജിസ്റ്റ്
 • എയർ മാർഷെൽ
 • എഫ് ബി ഐ ഏജൻറ്
 • ഡിറ്റക്റ്റിവ്

 

എന്തുകൊണ്ട് കാനഡ?

വിദ്യാഭ്യാസത്തിൻറെ കാര്യത്തിൽ കാനഡ എന്നും മികച്ചതാണ്.  ലോകത്തിലെ തന്നെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ  ചിലത് കാനഡയിൽ ആണുള്ളത്. മികച്ച വിദ്യാഭ്യാസനിലവാരവും വിദേശവിദ്യാർത്ഥികളോടുള്ള അനുഭാവപൂർണമായ സമീപനവുമാണ് കാനഡയെ  വ്യത്യസ്തമാക്കുന്നത്. വിദേശവിദ്യാർത്ഥികൾക്ക് കാനഡയിൽ പടിക്കുന്നതുകൊണ്ട് ലഭിക്കുന്ന ചില ഗുണങ്ങൾ താഴെ പറയുന്നു:

 • തൊഴിൽമേഖലയിൽ മികച്ച പ്രവൃത്തിപരിചയം
 • അന്താരാഷ്ട്ര അംഗീകാരമുള്ള ബിരുദം
 • മികച്ച വിദേശജീവിതാനുഭവം
 • ലോകോത്തര വിദ്യാഭ്യാസനിലവാരം
 • കുറഞ്ഞ വിദ്യാഭ്യാസ ചെലവ്
 • ഒരു ബഹുസ്വരസമൂഹത്തിൽ ജീവിക്കുവാനുള്ള അവസരം
 • മികച്ച തൊഴിലവസരങ്ങൾ
 • പോസ്റ്റ് സ്റ്റഡി വർക്ക് പെർമിറ്റ്
 • കുറഞ്ഞ ജീവിതച്ചെലവ്
 • ദീർഘകാലനേട്ടങ്ങൾ
 • പി ആർ കിട്ടുവാനുള്ള എളുപ്പം

കൂടാതെ മറ്റു രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ കാനഡയിലേക്കുള്ള പഠനവിസ കിട്ടുവാനും താരതമ്യേന എളുപ്പമാണ്.

 

രജിസ്‌ട്രേഷൻ

കാനഡയിലെ  ഉന്നതപഠന സ്ഥാപനങ്ങളിൽ വിദേശവിദ്യാർത്ഥികൾക്ക് തെരഞ്ഞെടുക്കാൻ വ്യത്യസ്തപഠനമേഖലകളിലായി വിവിധ കോഴ്‌സുകൾ ഉണ്ട്. നിയമപാലനവും കുറ്റാന്വേഷണവും പഠിക്കാൻ മികച്ച അവസരങ്ങളാണ് കാനഡയിൽ ഉള്ളത്. ഈ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചുകഴിഞ്ഞു. ഈ രംഗത്ത് വൈദഗ്ധ്യം നേടാൻ  താൽപ്പര്യം ഉണ്ടെങ്കിൽ കാനപ്പ്രൂവ് വഴി അപേക്ഷിക്കൂ. നിങ്ങൾക്കുവേണ്ട എല്ലാ സഹായവും നൽകാൻ ഞങ്ങൾ സദാ സന്നദ്ധരാണ്.

ഞങ്ങളുടെ വിദേശവിദ്യാഭ്യാസ വിദഗ്ധർ  ശരിയായ പാത തെരഞ്ഞെടുക്കാൻ ആവശ്യമായ ഉപദേശം നിങ്ങൾക്കു നൽകും. വിദേശത്ത് പഠിക്കുവാനും കുടിയേറുവാനും ആഗ്രഹിക്കുന്നവർക്ക് മികച്ച സേവനമാണ് ഞങ്ങൾ നൽകിവരുന്നത്. കോഴ്‌സുകളെക്കുറിച്ച് കൂടുതലറിയാൻ ഞങ്ങളെ ബന്ധപ്പെടൂ.

 

കൂടുതൽ വിവരങ്ങൾക്ക് :

വാട്സ്ആപ്പ്: bit.ly/law-En

ഫോൺ: +91-422-4980255 (ഇന്ത്യ)/+971 54 996 5308 (ദുബായ്)

ഇമെയിൽ: enquiry@canapprove.com

 

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Send Us An Enquiry

Enter your details below and we'll call you back when it suits you.  [honeypot 953b1362b63bd3ecf68]

  Enquire Now Call Now