കാനഡയിൽ വിദേശവിദ്യാർത്ഥികൾക്കു പഠിക്കാൻ സാധിക്കുന്ന ഫോട്ടോണിക്സ് കോഴ്‌സുകൾ

പ്രകാശത്തെപ്പറ്റി പഠിക്കുന്ന ഭൗതികശാസ്ത്രത്തിൻറെ ശാഖയാണ് ഫോട്ടോണിക്‌സ്. 1960ൽ നടന്ന ലേസറിൻറെ കണ്ടുപിടുത്തമാണ് ഈ ശാസ്ത്രശാഖയുടെ പിറവിക്ക് ഹേതുവായത്. വെളിച്ചം എന്നർത്ഥം വരുന്ന ‘ഫോസ്’ എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഫോട്ടോണിക്സ് എന്ന വാക്കിൻറെ ഉത്ഭവം. ഇലക്ട്രോണിക്സ് മേഖലകളായ ഇൻഫോമേഷൻ പ്രോസസ്സിങ്, ടെലികമ്മ്യൂണികേഷൻ എന്നീ മേഖലകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പ്രകാശത്തിൻറെ സാദ്ധ്യതകൾ കൂടുതലായി വിനിയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ്…








