യൂറേഷ്യ(യൂറോപ്പും ഏഷ്യയും കൂടിയ) ഭൂഖണ്ഡത്തിലെ കോക്കസസ് മേഖലയിൽ സ്ഥിതിചെയ്യുന്ന രാജ്യമാണ് ജോർജിയ. പടിഞ്ഞാറൻ ഏഷ്യയുടെയും കിഴക്കൻ യൂറോപ്പിൻറെയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഈ രാജ്യത്തിൻറെ അതിരുകൾ നിർണ്ണയിക്കുന്നത് കരിങ്കടൽ(Black Sea) ആണ്. ജോർജിയയിലെ ഏറ്റവും വലിയ പട്ടണമായ റ്റബ്ലിസി(Tbilisi) ആണ് രാജ്യത്തിൻറെ തലസ്ഥാനം.
വൈവിധ്യമാർന്ന കാലാവസ്ഥയാണ് ജോർജിയയിൽ ഉള്ളത്. ഈർപ്പം നിറഞ്ഞ ഉപഉഷ്ണമേഖലാ-കോണ്ടിനെന്റൽ കാലാവസ്ഥയാണ് കിഴക്കൻ പ്രദേശങ്ങളിലെങ്കിൽ പടിഞ്ഞാറൻ പ്രദേശങ്ങളിൽ തണുപ്പും മഴയുമുള്ള വേനലുകളും മഞ്ഞുപെയ്യുന്ന ശിശിരകാലവുമാണ്.
വികസനം പ്രാപിച്ച സമ്പദ്‌വ്യവസ്ഥയുള്ള ഈ രാജ്യത്തിൽ വ്യത്യസ്തമായ വിദ്യഭ്യാസസമ്പ്രദായമാണ് ഉള്ളത്. വിദ്യാർത്ഥികൾക്ക് ആഗോളനിലവാരമുള്ള വിദ്യഭ്യാസം ലഭ്യമാക്കുക എന്നതാണ് ജോർജിയ ലക്ഷ്യമിടുന്നത്.
ജോർജിയയിലെ കോക്കസസ് ഇൻറർനാഷനൽ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികൾക്ക് എംബിബിഎസ് ചെയ്യാനവസരമുണ്ട്. ഡോക്ടറാകുന്നതാണോ നിങ്ങളുടെ സ്വപ്നം? എങ്കിൽ ഈ സ്വപ്നം യാഥാർഥ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങാൻ ഇതാണ് ഏറ്റവും പറ്റിയ സമയം.
കോക്കസസ് ഇൻറർനാഷനൽ യൂണിവേഴ്സിറ്റി
1995ൽ ആണ് ജോർജിയയിലെ റ്റബ്ലിസിയിൽ ഈ സർവകലാശാല സ്ഥാപിതമായത്. ഒരു സ്വകാര്യസർവ്വകലാശാലയായി തുടങ്ങിയ ഇത് ഇന്ന് തെക്കൻ കോക്കസസ് പ്രദേശത്തെയും ജോർജിയയിലെയും ഏറ്റവും മികച്ച ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഒന്നാണ്. കോക്കസസ് ഇൻറർനാഷനൽ യൂണിവേഴ്സിറ്റിക്കു കീഴിൽ എട്ടു വ്യത്യസ്ത പഠനകേന്ദ്രങ്ങൾ ഉണ്ട്. സ്‌കൂൾ ഓഫ് ബിസിനസ്, സ്‌കൂൾ ഓഫ് ടെക്‌നോളജി, സ്‌കൂൾ ഓഫ് ലോ, സ്‌കൂൾ ഓഫ് മീഡിയ, സ്‌കൂൾ ഓഫ് ഗവേണൻസ്, സ്‌കൂൾ ഓഫ് ടൂറിസം, സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസ്, സ്‌കൂൾ ഓഫ് ഹെൽത്ത്കെയർ എന്നിവയാണ് അവ. മികച്ച ഭരണസംവിധാനമുള്ള ഈ യൂണിവേഴ്‌സിറ്റിയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളിലായി നിരവധി ബിരുദധാരികൾ വിജയകരമായി പഠിച്ചിറങ്ങുന്നുണ്ട്.
സെൻട്രൽ ആൻഡ് ഈസ്റ്റേൺ യൂറോപ്യൻ മാനേജ്‌മെൻറ് ഡെവലപ്മെൻറ് അസോസിയേഷൻ( (CEEMAN), ഇൻറർനാഷണൽ അസോസിയേഷൻ ഓഫ് യൂണിവേഴ്‌സിറ്റി പ്രെസിഡൻറ്സ് (IAUP), യൂറോപ്യൻ ഫൗണ്ടേഷൻ ആൻഡ് മാനേജ്‌മെൻറ് ആൻഡ് ഡെവലപ്മെൻറ് (EFMD), ഗ്ലോബൽ കോംപാക്റ്റ് തുടങ്ങിയ സംഘടനകളിൽ യൂണിവേഴ്സിറ്റിക്ക് അംഗത്വമുണ്ട്.
അന്താരാഷ്ട്ര വിദ്യാഭ്യാസസ്ഥാപനങ്ങളായ ജോർജിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി; ഇസ്തംബൂൾ ബിൽഗി യൂണിവേഴ്‌സിറ്റി, തുർക്കി; സെൻറ് മേരീസ് യൂണിവേഴ്‌സിറ്റി, കാനഡ; റ്റെക്സസ് എ ആൻഡ് എം യൂണിവേഴ്‌സിറ്റി, യുഎസ്എ; ഐഎസ് സി ഐ ഡി, ഫ്രാൻസ്, ചെസ്റ്റർ യൂണിവേഴ്‌സിറ്റി, യുകെ, എന്നീ ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളുമായി കോക്കസസ് ഇൻറർനാഷനൽ യൂണിവേഴ്സിറ്റിക്ക് പങ്കാളിത്തബന്ധങ്ങളുമുണ്ട്.
എംബിബിഎസ് കോഴ്സ്
യൂറോപ്പിൽ ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെട്ട ഒരു മെഡിക്കൽ പഠനകോഴ്‌സ് ആണ് കോക്കസസ് യൂണിവേഴ്‌സിറ്റിയിലെ എംബിബിഎസ്. വർഷങ്ങളുടെ പ്രവർത്തനഫലമായി വികസിപ്പിച്ചെടുത്ത ഈ കോഴ്സ് വളരെ നൂതനവും വ്യത്യസ്തവുമാണ്. അത്യാധുനിക ഗവേഷണകേന്ദ്രങ്ങളും ലാബുകളും യൂണിവേഴ്‌സിറ്റിയിൽ ഉണ്ട്.
യൂറോപ്പിലെ വൈദ്യശാസ്ത്രസംവിധാനത്തെ ആഴത്തിൽ അറിയാൻ ഈ കോഴ്സ് നിങ്ങളെ സഹായിക്കും. ഹൈടെക് ലാബുകളിലും മറ്റുമുള്ള പ്രവൃത്തിപരിചയ പഠനങ്ങളിലൂടെ അത്യാധുനിക വൈദ്യശാസ്ത്രരീതികൾ നിങ്ങൾ പരിചയപ്പെടും. ജോർജിയൻ ഭാഷക്കു പുറമെ വിദേശവിദ്യാർത്ഥികൾക്കായി ഇംഗ്ലീഷ് ഭാഷയിലും ക്‌ളാസുകൾ ഉണ്ട് എന്നതുകൊണ്ട് തന്നെ എംബിബിഎസ് പഠിക്കാൻ ഏറ്റവും നല്ല ഇടമാണ് ജോർജിയ.
കോഴ്സിൻറെ 70 ശതമാനവും ക്ലിനിക്കൽ ട്രെയ്നിങ് ആയതുകൊണ്ട് നേരിട്ടുള്ള പ്രവൃത്തിപരിചയം നേടാൻ ഇത് വിദ്യാർത്ഥികളെ സഹായിക്കുന്നു ജോർജിയയിലെ വൈദ്യശാസ്ത്രപഠനം അന്താരാഷ്ട്രതലത്തിൽ വിജയകരമായി പ്രവർത്തിക്കുന്നതിനുള്ള പരിചയം വിദേശവിദ്യാർത്ഥികൾക്ക് നേടിക്കൊടുക്കുന്നു.
ജോർജിയയിൽ എംബിബിഎസ് പഠനം കൊണ്ടുള്ള ഗുണങ്ങൾ
ജോർജിയയിലെ എംബിബിഎസ് പഠനം കൊണ്ട് നിങ്ങൾക്കുണ്ടാകാവുന്ന നേട്ടങ്ങൾ അനവധിയാണ്. അവയിൽ ചിലത് താഴെപ്പറയുന്നു:
- എളുപ്പത്തിൽ അഡ്മിഷൻ ലഭിക്കും
- പഠനംഇംഗ്ലീഷിൽ ആയതുകൊണ്ട് ഭാഷാപ്രശ്നമില്ല
- വികസിതവും വ്യത്യസ്തവുമായ പഠനസമ്പ്രദായം
- സുരക്ഷിതമായ ചുറ്റുപാടുകൾ
- മികച്ച അടിസ്ഥാനസൗകര്യങ്ങൾ
- കുറഞ്ഞ ടൂഷൻ ഫീസ്
- കുറഞ്ഞ ജീവിതച്ചെലവ്
- വളരെയധികം ജോലിസാധ്യതകൾ
- അന്താരാഷ്ട്ര അംഗീകാരമുള്ള ബിരുദം
- മികച്ച വിദേശപഠനാനുഭവം
- അന്താരാഷ്ട്ര വിദ്യാഭ്യാസ നിലവാരം
രജിസ്ട്രേഷൻ
ജോർജിയയിലെ ഇൻറർനാഷനൽ യൂണിവേഴ്‌സിറ്റിയിൽ വിദേശവിദ്യാർത്ഥികൾക്ക് പഠിക്കാൻ ഒട്ടനവധി കോഴ്‌സുകൾ ഉണ്ട്. എംബിബിഎസ് കോഴ്‌സുകളിൽ 2020ലേക്കായുള്ള പ്രവേശനം തുടങ്ങിക്കഴിഞ്ഞു. നിങ്ങൾ ഒരു ഡോക്ടർ ആകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കനപ്പ്രൂവ് വഴി അപേക്ഷിക്കൂ. നിങ്ങളെ സഹായിക്കാൻ ഞങ്ങളുണ്ട്.
1998 മുതൽ കഴിഞ്ഞ 21 വർഷങ്ങളായി മികച്ച വിദേശവിദ്യാഭ്യാസ-കുടിയേറ്റ സഹായങ്ങൾ നൽകി വരികയാണ് കനപ്പ്രൂവ്. നിങ്ങളുടെ വിദേശ പഠന സ്വപ്നം യാഥാർത്ഥമാക്കുവാനുള്ള ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകുവാൻ ഞങ്ങളുടെ വിദഗ്ധോപദേശകർ എപ്പോഴും സന്നദ്ധരാണ്. ജോർജിയയിലെ എംബിബിഎസ് പഠനത്തെക്കുറിച്ച് കൂടുതലറിയാൻ ഞങ്ങളെ ബന്ധപ്പെടുക.
കൂടുതൽ വിവരങ്ങൾക്ക് :
വാട്സ്ആപ്പ്: bit.ly/mbbs_georgia
ഫോൺ: +91-422-4980255 (ഇന്ത്യ)/+971 54 996 5308 (ദുബായ്)
ഇമെയിൽ: enquiry@canapprove.com
ridhu says:
Hi Selbia Maria,
Are you interested to study MBBS in Georgia? Book an Appointment or send a quick email to enquiry@canapprove.com Thank you!