Canapprove WHATSAPP
GET FREE CONSULTATION

കാനഡ അടുത്ത മൂന്നു വർഷങ്ങൾക്കുള്ളിൽ ഒരു ദശലക്ഷത്തോളം കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാനൊരുങ്ങുന്നു. കാരണമറിയണ്ടേ?

കാനഡ അടുത്ത മൂന്നു വർഷങ്ങൾക്കുള്ളിൽ ഒരു ദശലക്ഷത്തോളം കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാനൊരുങ്ങുന്നു. കാരണമറിയണ്ടേ?

വളരെ കുറഞ്ഞ കാലയളവിനുള്ളിൽത്തന്നെ വികസനരംഗത്ത് വൻചുവടുവയ്പുകൾ നടത്തിയ രാജ്യമാണ് കാനഡ. വ്യവസായങ്ങൾ തുടങ്ങി ഉന്നതനിലവാരം പുലർത്തുന്ന സർവ്വകലാശാലകൾ വരെ ഒരു വ്യക്തിക്ക് മികച്ച നിലയിൽ ജീവിക്കുവാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും കാനഡയിലുണ്ട്. ലോകത്തിലെ പത്താമത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയാണ് കാനഡയുടേത്. കൂടാതെ കനേഡിയൻ സമ്പദ്വ്യവസ്ഥ അനുദിനം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ് എന്നതും അംഗീകരിക്കേണ്ട ഒരു സത്യമാണ്.

ഒരു രാജ്യത്തിന്റെ സാമ്പത്തികവളർച്ചയെ സ്വാധീനിക്കുന്ന പല ഘടകങ്ങളുണ്ട്. അതുപോലെ കാനഡയുടെ സാമ്പത്തികവളർച്ചയും നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. അവയിൽ വളരെയധികം പ്രധാനപ്പെട്ട ഒന്നാണ് കുടിയേറ്റം. അതുകൊണ്ട് തന്നെ കാനഡ ഗവണ്മെന്റ് കുടിയേറ്റത്തിനു പ്രത്യേക പ്രാധാന്യവും പരിഗണനയും നൽകുന്നു. സ്ഥിതിവിവരക്കണക്കുകൾ പ്രകാരം കാനഡയിൽ അഞ്ചിലൊരാൾ കുടിയേറ്റക്കാരനാണ്. മൊത്തം കുടിയേറ്റക്കാർ കാനഡ ജനസംഖ്യയുടെ ഏകദേശം 21.5% വരും.

 

Canada CRS Calculator

പുത്തൻകുടിയേറ്റക്കാരെ രാജ്യത്തേക്ക് ആകർഷിക്കാൻ കാനഡ ഗവണ്മെന്റ് എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. വരുന്ന മൂന്നു വർഷങ്ങളിലായി ഏകദേശം ഒരു ദശലക്ഷം പുതിയ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുവാനാണ് ഗവണ്മെന്റിന്റെ പദ്ധതി. എന്തുകൊണ്ടാണ് കുടിയേറ്റത്തിന്റെ കാര്യത്തിൽ കാനഡ ഇത്രയധികം താല്പര്യം കാണിക്കുന്നത്? വളരെയധികം ചർച്ച ചെയ്യപ്പെടുകയും ഒട്ടനവധി പേർ ഉത്തരം തേടുകയും ചെയ്ത ഒരു ചോദ്യമാണിത്. അതുകൊണ്ടുതന്നെ കാനഡക്ക് കുടിയേറ്റക്കാരെ ആവശ്യമുണ്ട് എന്ന വസ്തുതയ്ക്ക് മൂന്ന് വ്യക്തമായ കാരണങ്ങൾ നിങ്ങൾക്കുമുൻപിൽ അവതരിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

വിദഗ്ധതൊഴിലാളികളുടെ ദൗർലഭ്യം

വിദഗ്ധതൊഴിലാളികളുടെ ലഭ്യത ഒരു സമ്പദ്വ്യവസ്ഥയുടെ വളർച്ചയേയും തളർച്ചയേയും നിർണായകമായി സ്വാധീനിക്കുവാൻ ശേഷിയുള്ള ഒരു ഘടകമാണ്. ആവശ്യത്തിന് വിദഗ്ധതൊഴിലാളികളുള്ള ഒരു രാജ്യം ഉയർന്ന സാമ്പത്തികവളർച്ച കൈവരിക്കുകയും തൽഫലമായി രാജ്യത്തെ ആളുകളുടെ ജീവിതനിലവാരം മെച്ചപ്പെടുകയും ചെയ്യും. 2018 മാർച്ച് 13ലെ കണക്കുപ്രകാരം കാനഡയിലുടനീളം ഏകദേശം നാല് ലക്ഷത്തോളം തൊഴിലവസരങ്ങൾ അർഹരായവരെ കാത്തിരിക്കുന്നുണ്ട്. തൊഴിലാളികളുടെ അഭാവം കാനഡയിലെ എല്ലാ പ്രൊവിൻസുകളെയും ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സമ്പദ്വ്യവസ്ഥയുടെ വളർച്ചക്ക് സഹായകരമാകും വിധം തൊഴിലാളിലഭ്യത ഉറപ്പാക്കുന്ന തരത്തിൽ കുടിയേറ്റക്കാരുടെ എണ്ണം കൂട്ടുവാൻ കാനഡ ഗവണ്മെന്റ് തീരുമാനിച്ചിരിക്കുന്നത്.

സാമ്പത്തികവളർച്ചയും കുടിയേറ്റവും

2 .2 ശതമാനം തോതിൽ കഴിഞ്ഞ അഞ്ചുവർഷങ്ങളിൽ ശ്രദ്ധേയമായ വളർച്ചയാണ് കനേഡിയൻ സമ്പദ്വ്യവസ്ഥ നേടിയിരിക്കുന്നത്. എന്നാൽ വാർദ്ധക്യത്തിലേക്ക് കടക്കുന്ന കനേഡിയൻ ജനതയും കുറഞ്ഞ ജനനനിരക്കും ഈ സാമ്പത്തികവളർച്ചയെ ദോഷകരമായി ബാധിക്കുവാൻ സാധ്യതയുണ്ട്.

അടുത്ത രണ്ടു ദശാബ്ദങ്ങളിൽ പുതിയ കുടിയേറ്റക്കാരെ കാനഡ സ്വീകരിക്കുന്നില്ല എങ്കിൽ ഈ ആഭ്യന്തര ഉത്പാദനവളർച്ച കാലക്രമേണ പ്രതിവർഷം 1.3 ശതമാനം എന്ന നിരക്കിലേക്ക് കുറയും. അതെ സമയം അടുത്ത രണ്ടു ദശാബ്ദത്തിൽ കാനഡ പുതിയ കുടിയേറ്റക്കാരെ സ്വീകരിക്കുകയാണെങ്കിൽ വാർഷികവളർച്ച 1.9 എന്ന നിരക്കിൽ നിലനിർത്തുവാൻ സാധിക്കുമെന്നുമാത്രമല്ല, ശക്തമായ സാമ്പത്തികവളർച്ച നേടുവാനും സാധിക്കും.

വാർദ്ധക്യത്തിലേക്ക് കാലൂന്നിയ ജനത

ഈ അടുത്തുവന്ന റിപോർട്ടുകൾ പ്രകാരം കാനഡ കുടിയേറ്റക്കാർക്കുനേരെ വാതിലുകൾ കൊട്ടിയടക്കുകയും രാജ്യത്തെ ഒരു കുടിയേറ്റരഹിതമേഖലയാക്കുകയും ചെയ്യുന്ന പക്ഷം പെട്ടന്നുതന്നെ വാർദ്ധക്യം ബാധിച്ച ഒരു രാജ്യമായി കാനഡ മാറും. 2040 ആകുമ്പോഴേക്കും കാനഡ നിവാസികളിൽ 26.9 ശതമാനം പേരും 65 വയസ്സിനുമുകളിൽ പ്രായമുള്ളവരായിത്തീരും എന്നാണ് അനുമാനം. ഈ അവസ്ഥ ഒഴിവാക്കാനാവാത്ത പല പ്രത്യാഘാതങ്ങളും ഉണ്ടാക്കും. തൊഴിലാളികളുടെ എണ്ണം കുറയുകയും ഈ കുറവു നികത്തുവാൻ ഗവൺമെന്റിന് കൂടുതൽ നികുതി ചുമത്തേണ്ടി വരികയും ചെയ്യും. അങ്ങനെ ചെയ്തെങ്കിൽ മാത്രമേ സൗജന്യ ആരോഗ്യപരിരക്ഷ, മാതൃപരിരക്ഷ, മാതാപിതാക്കൾക്കുള്ള ആനുകൂല്യങ്ങൾ തുടങ്ങിയ ക്ഷേമപദ്ധതികൾ തുടരാൻ ഗവണ്മെന്റിനു സാധിക്കുകയുള്ളൂ.

2034-ഓടെ കാനഡയിലെ മരണനിരക്ക് ജനനനിരക്കിനെ മറികടക്കുമെന്നും അപ്പോൾ ജനസംഖ്യാവളർച്ചയും തൊഴിലാളിലഭ്യതയും ഉറപ്പാക്കുന്നതിൽ കുടിയേറ്റം ഒരു പ്രധാന പങ്കുവഹിക്കുകയും ചെയ്യുമെന്നാണ് കണക്കാക്കപ്പെടുന്നത്. കാനഡയെ സംബന്ധിച്ചിടത്തോളം സാമ്പത്തികവളർച്ചയെ ത്വരിതപ്പെടുത്തുകയും രാജ്യം ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ നേരിടാൻ സഹായിക്കുകയും ചെയ്യുന്ന ഒരു സുപ്രധാനഘടകമാണ് കുടിയേറ്റം. കനേഡിയൻ സമ്പദ്വ്യവസ്ഥയുടെ വളർച്ചയിൽ ഇപ്പോഴും ഒരു പ്രധാന പങ്കുവഹിക്കുവാൻ കുടിയേറ്റത്തിനുകഴിയും. ഭാഗ്യവശാൽ കനേഡിയൻ ഗവണ്മെന്റ് ഈ വസ്തുത മനസ്സിലാക്കുകയും കുടിയേറ്റക്കാരുടെ എണ്ണം വരും വർഷങ്ങളിൽ വർധിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തിരിക്കുന്നു. കാനഡയിൽ പോകാൻ ആഗ്രഹിക്കുന്ന അർഹതയുള്ള വ്യക്തിയാണ് നിങ്ങളെങ്കിൽ നിങ്ങൾക്കും ഈ സുവർണാവസരം ഉപയോഗിക്കാം.

നിങ്ങളുടെ അർഹത സൗജന്യമായി പരിശോധിക്കുവാൻ ഞങ്ങളുടെ വിദഗ്ധ ഉദ്യോഗസ്ഥരുടെ സഹായം  തേടാവുന്നതാണ്

4 thoughts on “കാനഡ അടുത്ത മൂന്നു വർഷങ്ങൾക്കുള്ളിൽ ഒരു ദശലക്ഷത്തോളം കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാനൊരുങ്ങുന്നു. കാരണമറിയണ്ടേ?

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Send Us An Enquiry

Enter your details below and we'll call you back when it suits you.




    [honeypot 953b1362b63bd3ecf68]





    Enquire Now Call Now