ഭൂമി, അതിൻറെ വിവിധ ഭാഗങ്ങൾ, അതിലുള്ള പദാർത്ഥങ്ങൾ, അവയുടെ ഘടനകൾ, പ്രവർത്തനങ്ങൾ ഇവയെക്കുറിച്ചുള്ള പഠനമാണ് ജിയോളജി. ഭൂമിയിലെ സൂക്ഷ്മജീവികളെപ്പറ്റിയുള്ള പഠനവും ഇതിൽ ഉൾപ്പെടുന്നു. ഭൂമിയെക്കുറിച്ചും പാറകൾ, ധാതുക്കൾ, മറ്റു ഘടകങ്ങൾ എന്നിവയുടെ രൂപീകരണത്തെക്കുറിച്ചും ഉള്ള പഠനമായതുകൊണ്ട് ജിയോളജിയെ ഭൂഗർഭശാസ്ത്രം എന്നും വിളിക്കാം.
ഉരുവായതുമുതലുള്ള ഭൂമിയുടെ മാറ്റങ്ങളുടെയും പരിണാമങ്ങളുടെയും സൈദ്ധാന്തികപഠനം കൂടിയാണ് ജിയോളജി. ഭൂമിക്കുപുറമെ സൂര്യനോടടുത്ത് നിൽക്കുന്ന ഗ്രഹങ്ങളായ ബുധൻ, ശുക്രൻ, ചൊവ്വ എന്നീ ഗ്രഹങ്ങളെക്കുറിച്ചും ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനെക്കുറിച്ചും ഉള്ള പഠനങ്ങളും ജിയോളജിക്ക് കീഴിൽ വരും. ഭൂഗർഭശാസ്ത്രത്തിൻറെ മറ്റുശാഖകൾ ആയ ജലശാസ്ത്രവും(Hydrology) അന്തരീക്ഷശാസ്ത്രവും(Atmospheric Science) ജിയോളജിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ജിയോളജി എന്ന ശാസ്ത്രശാഖ ഭൂവൽക്കത്തിൻറെയും അതിനു കീഴെയുള്ള ഭൂമിയുടെയും ഘടനയെ വിശദീകരിക്കുകയും നിർണ്ണയിക്കുകയും ചെയ്യുന്നു. നമ്മൾ ജീവിക്കുന്ന ഭൂമിയുടെ ഉത്ഭവത്തെപ്പറ്റിയും ചരിത്രത്തെപ്പറ്റിയും പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കാനഡയിൽ നിങ്ങൾക്ക് ജിയോളജി പഠിക്കാം. വിദേശവിദ്യാർത്ഥികൾക്ക് ജിയോളജി പഠിക്കാൻ സാധിക്കുന്ന നിരവധി ഉന്നതപഠനസ്ഥാപനങ്ങൾ കാനഡയിൽ ഉണ്ട്.
കോഴ്‌സിനെക്കുറിച്ച്
ജിയോളജി കോഴ്സിൻറെ ഭാഗമായി നിങ്ങൾ പരിസ്ഥിതി ശാസ്ത്രം, ധാതുഖനനം, പ്രകൃതിവിഭവങ്ങൾ, ഭൂമിശാസ്ത്രം എന്നിവയെപ്പറ്റി പഠിക്കും. കൂടാതെ ഉരുൾപൊട്ടൽ, ഭൂകമ്പം, അഗ്നിപർവ്വതസ്ഫോടനം തുടങ്ങിയ പ്രതിഭാസങ്ങളെക്കുറിച്ചും അവയുടെ ചരിത്രം, അവയിൽ ഉൾപ്പെട്ടിട്ടുള്ള ഘടകങ്ങൾ, പദാർത്ഥങ്ങൾ എന്നിവയെക്കുറിച്ചും പഠിക്കും.
അതുപോലെ മണ്ണിൻറെ രൂപീകരണം, ഫോസിലുകൾ, അവയുടെ പഠനസാധ്യതകൾ, വിഭവങ്ങൾ കണ്ടെത്തൽ, പ്രകൃതിദുരന്തങ്ങൾ, പാരിസ്ഥിതിക ആഘാതങ്ങൾ ഇവയും ജിയോളജി പഠനത്തിന് കീഴിൽവരും. സുപ്രധാന പ്രശ്നങ്ങൾ ആയ കാലാവസ്ഥാ വ്യതിയാനം, മലിനീകരണം, ജൈവവൈവിധ്യത്തിൻറെ ശോഷണം തുടങ്ങിയവയും പഠനവിഷയങ്ങളാകും.
ഗവേഷണം, കേസ് സ്റ്റഡി, ഫീൽഡ് വർക്ക് എന്നിവയിൽ നേരിട്ടുള്ള പ്രവൃത്തിപരിചയം കോഴ്സിൻറെ ഭാഗമായി വിദ്യാർത്ഥികൾക്ക് ലഭിക്കും. അങ്ങനെ പഠനകാലത്തുതന്നെ തൊഴിൽവൈദഗ്ധ്യം നേടിയെടുക്കാൻ അവർക്കു സാധിക്കും.
കാനഡയിൽ ജിയോളജി കോഴ്സ് പഠിക്കാൻ സാധിക്കുന്ന ഉന്നതപഠനസ്ഥാപനങ്ങൾ
മികച്ച നിലവാരമായുള്ള വിദ്യാഭ്യാസം ഉറപ്പു നൽകുന്ന അനവധി ഉന്നതപഠനസ്ഥാപനങ്ങൾ കാനഡയിൽ ഉണ്ട്. വിദ്യാർത്ഥികളുടെ താല്പര്യത്തിനനുസൃതമായി വിവിധ വിഷയങ്ങളിലുള്ള കോഴ്‌സുകൾ ഈ കേന്ദ്രങ്ങൾ ലഭ്യമാക്കുന്നു. ജിയോളജി കോഴ്സ് ലഭ്യമായ കാനഡയിലെ ചില സർവ്വകലാശാലകൾ താഴെ പറയുന്നവയാണ്:
- ക്വീൻസ് യൂണിവേഴ്‌സിറ്റി
- വെസ്റ്റേൺ യൂണിവേഴ്‌സിറ്റി
- യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടിഷ് കൊളംബിയ
- അക്കേടിയ യൂണിവേഴ്‌സിറ്റി
- ലേക്ക്ഹെഡ് യൂണിവേഴ്‌സിറ്റി
- മെമ്മോറിയൽ യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ ഫൗണ്ട് ലാൻഡ്
- ലോറേഷ്യൻ യൂണിവേഴ്‌സിറ്റി
- യൂണിവേഴ്സിറ്റി ഓഫ് വാട്ടർലൂ
- മൗണ്ട് റോയൽ യൂണിവേഴ്‌സിറ്റി
- ഡഗ്ലസ് കോളേജ്
- യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ ബ്രൺസ്‌വിക്ക്
- യൂണിവേഴ്‌സിറ്റി ഓഫ് റെജീന
- യൂണിവേഴ്‌സിറ്റി ഓഫ് സസ്കാച്ചുവാൻ
തൊഴിൽസാധ്യതകൾ
കനേഡിയൻ സർവ്വകലാശാലകളിൽ ജിയോളജി പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികളെ നിരവധി തൊഴിലവസരങ്ങളാണ് കാത്തിരിക്കുന്നത്. തൊഴിൽ സന്തുഷ്ടതയും മികച്ച വരുമാനവും ഉറപ്പുതരുന്ന ഒരു മേഖലയാണ് ജിയോളജി. ജിയോളജി ബിരുദധാരികൾക്ക് അനുയോജ്യമായ ചില തൊഴിലുകൾ താഴെപറയുന്നു :
- എൻജിനിയറിങ് ജിയോളജിസ്റ്റ്
- ജിയോകെമിസ്റ്റ്
- ജിയോഫിസിസിറ്റ്
- ജിയോടെക്നിക്കൽ എൻജിനിയർ
- ജിയോസയന്റിസ്റ്റ്
- മഡ് ലോഗർ
- ഹൈഡ്രോ ജിയോളജിസ്റ്റ്
- മൈനിങ് ജിയോളജിസ്റ്റ്
കാനഡയിൽ പഠിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ
കാനഡയിലെ പഠനം വിദ്യാർത്ഥികൾക്ക് പഠനകാലത്തും അതിനുശേഷവും അനവധി ഗുണങ്ങൾ പ്രദാനം ചെയ്യുന്നുണ്ട്. അവയിൽ ചിലത് താഴെ പറയുന്നു:
- വിദേശത്തു മികച്ച പഠനാനുഭവം
- അന്താരാഷ്ട്ര വിദ്യാഭ്യാസ നിലവാരം
- അന്താരാഷ്ട്ര അംഗീകാരമുള്ള ബിരുദം
- ബന്ധപ്പെട്ട തൊഴിൽമേഖലയിൽ പ്രവൃത്തിപരിചയം
- മികച്ച തൊഴിലവസരങ്ങൾ
- സാംസ്കാരികവൈവിധ്യമുള്ള ഒരു സമൂഹത്തിൽ ജീവിക്കാനുള്ള അവസരം
- കുറഞ്ഞ പഠന-ജീവിതച്ചെലവുകൾ
റജിസ്‌ട്രേഷൻ
കാനഡയിലെ കോളേജുകളിലും സർവ്വകലാശാലകളിലും വിദേശവിദ്യാർത്ഥികൾക്ക് പഠിക്കാൻ സാധിക്കുന്ന നിരവധി കോഴ്‌സുകൾ വ്യത്യസ്ത പഠനശാഖകളിലായുണ്ട്. ജിയോളജി കോഴ്‌സുകളും ഇപ്പോൾ ലഭ്യമാണ്. ഒരു ജിയോളജിസ്റ്റ് ആകാൻ നിങ്ങൾക്കാഗ്രഹമുണ്ടെങ്കിൽ കാനപ്പ്രൂവ് വഴി അപേക്ഷിക്കൂ.
1998 മുതൽ കഴിഞ്ഞ 21 വർഷങ്ങളായി വിദേശപഠനത്തിനും കാനഡ കുടിയേറ്റത്തിനുമായി മികച്ച സേവനങ്ങളാണ് കാനപ്പ്രൂവ് നൽകി വരുന്നത്. വിദേശപഠനം എന്ന നിങ്ങളുടെ സ്വപ്നം യാഥാർഥ്യമാക്കുവാനായി ഓരോ ഘട്ടത്തിലും നിങ്ങളെ സഹായിക്കാൻ ഞങ്ങൾ സദാ സന്നദ്ധരാണ്. കാനഡയിലെ ജിയോളജി കോഴ്‌സുകളെക്കുറിച്ച് കൂടുതലറിയാൻ ഞങ്ങളെ ബന്ധപ്പെടുക.
കൂടുതൽ വിവരങ്ങൾക്ക് :
വാട്സ്ആപ്പ്: bit.ly/2Skf6U0
ഫോൺ: +91-422-4980255 (ഇന്ത്യ)/+971 54 996 5308 (ദുബായ്)
ഇമെയിൽ: enquiry@canapprove.com