മൈക്രോബയോളജി
ബാക്റ്റിരിയ, വൈറസ്, ഫംഗസ്, ആൽഗെ, പ്രോട്ടോസോവ തുടങ്ങിയ സൂക്ഷ്മജീവികളെപ്പറ്റിയുള്ള പഠനമാണ് മൈക്രോബയോളജി. ഗവേഷണാധിഷ്ഠിതമായ ഈ പഠനശാഖയിൽ ബയോകെമിസ്ട്രി, സെൽ ബയോളജി, ഫിസിയോളജി, പരിണാമം, പരിസ്ഥിതി, വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട സൂക്ഷ്മജീവിപഠനം എന്നിവയുയോടനുബന്ധമായാണ് അടിസ്ഥാനഗവേഷണങ്ങൾ നടക്കുന്നത്. ഏകകോശജീവികളും ബഹുകോശജീവികളും കോശമില്ലാത്ത ജീവികളുമെല്ലാം സൂക്ഷ്മജീവികളുടെ ഗണത്തിൽ പെടും. പാരാസൈറ്റോളജി, മൈകോളജി, വൈറോളജി, ബാക്റ്റിരിയോളജി തുടങ്ങിയവയെല്ലാം മൈക്രോബയോളജിയുടെ ഉപപഠനശാഖകൾ ആണ്.
വൈദ്യശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം, വ്യവസായശാസ്ത്രം തുടങ്ങിയ മേഖലകൾക്ക് മൈക്രോബയോളജി നിരവധി സംഭാവനകൾ നൽകുന്നുണ്ട്. ഒരു മൈക്രോബയോളജിസ്റ്റ് ആകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കാനഡയിൽ നിങ്ങൾക്ക് അനവധി പഠനസാധ്യതകൾ ഉണ്ട്. ഒരു സുപ്രധാന പഠനശാഖയായതിനാൽ തന്നെ കാനഡയുടെ ഉന്നതവിദ്യാഭ്യാസരംഗം മൈക്രോബയോളജിക്ക് വളരെയേറെ പ്രാധാന്യം നൽകുന്നുണ്ട്. ഒട്ടനവധി കനേഡിയൻ ഉന്നതപഠനസ്ഥാപനങ്ങൾ മൈക്രോബയോളജി കോഴ്‌സുകൾ നൽകിവരുന്നുണ്ട്.
മൈക്രോബയോളജി കോഴ്സ്
രോഗപ്രതിരോധകോശങ്ങൾ, ബാക്റ്റിരിയ, ഫംഗസ്, പരാന്നഭോജികൾ, വൈറസുകൾ എന്നിവയെപ്പറ്റിയുള്ള പഠനമാണ് പ്രധാനമായും മൈക്രോബയോളജി. പരിസ്ഥിതിവിജ്ഞാനം, പരിസ്ഥിതി, സൂക്ഷ്മജീവികളുടെ പരിണാമം, ആവാസവ്യവസ്ഥയിലും മറ്റുജീവികളിന്മേലും അവയുണ്ടാക്കുന്ന ആഘാതം, സൂക്ഷ്മാണുവ്യവസ്ഥ അഥവാ microbiome, അതിന് രോഗപ്രതിരോധവ്യൂഹത്തിന്മേലുള്ള സ്വാധീനം ഇവയെല്ലാം മൈക്രോബയോളജി പഠനത്തിൻറെ ഭാഗമായി ആഴത്തിൽ പഠിക്കാം. മനുഷ്യൻറെ ആരോഗ്യം, രോഗപ്രതിരോധശേഷി, അസുഖങ്ങൾ ഇവയുമായി ബന്ധപ്പെട്ട അറിവുകളും മൈക്രോബയോളജി പഠനത്തിൻറെ ഭാഗമായി നിങ്ങൾക്ക് ലഭിക്കും.
ആന്റിബയോട്ടിക് റെസിസ്റ്റൻസ്, മൈക്രോബിയൽ എൻജിനിയറിങ്, മരുന്ന് കൊണ്ടുള്ള ചികിത്സകൾ, എന്നീ മേഖലകൾ പരിചയപ്പെടുന്നതിനു പുറമെ വൈദ്യശാസ്ത്രമേഖലക്കും മറ്റു ശാസ്ത്രമേഖലകൾക്കും മികച്ച സംഭാവനകൾ നല്കാൻ തക്കവിധം നിങ്ങളുടെ കഴിവുകൾ വികസിപ്പിച്ചെടുക്കാനും മൈക്രോബയോളജി കോഴ്‌സുകൾ അവസരം നൽകുന്നു. വ്രണങ്ങൾ, ഓട്ടോ ഇമ്യൂൺ അസുഖങ്ങൾ എന്നിവയ്ക്ക് ഫലപ്രദമായ ചികിത്സാരീതികൾ വികസിപ്പിച്ചെടുക്കാനും ഇമ്മ്യൂണോ-തെറാപ്പി രീതികൾ വികസിപ്പിക്കാനും ആവശ്യമായ അറിവുകളും പരിശീലനവും മൈക്രോബയോളജി പഠനം വഴി ലഭിക്കും.
കോഴ്സിൻറെ ഭാഗമായി യഥാർത്ഥഗവേഷണപദ്ധതികളിൽ പങ്കെടുക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കും. പരിസ്ഥിതിപഠനം, സൂക്ഷ്മജീവികളുടെ സ്വഭാവം, കോശങ്ങളുടെ പരസ്പരവ്യവഹാരം, തന്മാത്രാ സംവിധാനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിൽ നേരിട്ടുള്ള പ്രവൃത്തിപരിചയം ഇതുവഴി ലഭിക്കും. പഠനം പൂർത്തിയാകുന്നതോടെ ഒട്ടനവധി മികച്ച തൊഴിലവസരങ്ങൾ നിങ്ങൾക്കുമുന്പിൽ തുറന്നുവരും.
മൈക്രോബയോളജി കോഴ്സ് പഠിപ്പിക്കുന്ന കനേഡിയൻ സ്ഥാപനങ്ങൾ
ഉന്നതവിദ്യാഭ്യാസത്തിന് കീർത്തി കേട്ട വർഷങ്ങളുടെ സേവനപാരമ്പര്യമുള്ള ഒട്ടനവധി സ്ഥാപനങ്ങൾ കാനഡയിൽ ഉണ്ട്. വ്യത്യസ്ത പഠനമേഖലകളിലായി വിദേശവിദ്യാർത്ഥികൾക്ക് തെരഞ്ഞെടുക്കാൻ വിവിധകോഴ്‌സുകളും ഈ സ്ഥാപനങ്ങൾ നൽകുന്നുണ്ട്. മൈക്രോബയോളജി കോഴ്സ് ലഭ്യമായ ചില പ്രമുഖ ഉന്നതപഠനസ്ഥാപനങ്ങളാണ്:
- മക്ഗിൽ യൂണിവേഴ്‌സിറ്റി
- ഡൽഹൗസി യൂണിവേഴ്‌സിറ്റി
- യൂണിവേഴ്‌സിറ്റി ഓഫ് സസ്കാചുവാൻ
- യൂണിവേഴ്‌സിറ്റി ഓഫ് മാനിറ്റോബ
- യൂണിവേഴ്‌സിറ്റി ഓഫ് ഗെൽഫ്
- യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ
- യൂണിവേഴ്‌സിറ്റി ഓഫ് കാൽഗരി
- യൂണിവേഴ്‌സിറ്റി ഓഫ് ആൽബെർട്ട
തൊഴിലവസരങ്ങൾ
തൊഴിലവസരങ്ങളെപ്പറ്റി പറയുകയാണെങ്കിൽ കാനഡയിലെ പഠനം വിവിധ മേഖലകളിലായി ഒട്ടനവധി തൊഴിലവസരങ്ങൾ നിങ്ങൾക്ക് തുറന്നുതരും. അവയിൽ ചിലതാണ്:
- റിസർച്ച് അസിസ്റ്റൻറ്
- ഫുഡ് ആൻഡ് എൻവയർമെന്റൽ മൈക്രോബയോളജിസ്റ്റ്
- ക്വളിറ്റി അഷുറൻസ് ടെക്‌നോളജീസ്
- ക്ലിനിക്കൽ, വെറ്റിനറി മൈക്രോബയോളജിസ്റ്റ്
- മെഡിക്കൽ ടെക്നൊളജിസ്റ്റ്
- ബയോമെഡിക്കൽ സയന്റിസ്റ്റ്
- ക്ലിനിക്കൽ റിസർച്ച് അസോസിയേറ്റ്
കാനഡയിൽ പഠിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ
കാനഡയിൽ പഠിക്കുന്നതുകൊണ്ട് ഒരു വിദേശവിദ്യാര്ഥിക്ക് ഒട്ടേറെ ഗുണങ്ങളുണ്ട്. അവയിൽ ചിലത് താഴെപ്പറയുന്നു:
- സാംസ്കാരികവൈവിധ്യമുള്ള ഒരു സമൂഹത്തിൽ ജീവിക്കാനുള്ള അവസരം
- കുറഞ്ഞ പഠന-ജീവിതച്ചെലവുകൾ
- അന്താരാഷ്ട്ര വിദ്യാഭ്യാസ നിലവാരം
- മികച്ച തൊഴിലവസരങ്ങൾ
- അന്താരാഷ്ട്ര അംഗീകാരമുള്ള ബിരുദം
- വിദേശത്തു മികച്ച അനുഭവം
- ബന്ധപ്പെട്ട തൊഴിൽമേഖലയിൽ പ്രവൃത്തിപരിചയം
- പോസ്റ്റ്-സ്റ്റഡി വർക്ക് പെർമിറ്റ്
- മികച്ച തൊഴിലവസരങ്ങൾ
റജിസ്‌ട്രേഷൻ
കാനഡയിലെ കോളേജുകളിലും സർവ്വകലാശാലകളിലും വിദേശവിദ്യാർത്ഥികൾക്ക് പഠിക്കാൻ സാധിക്കുന്ന നിരവധി കോഴ്‌സുകൾ വ്യത്യസ്ത പഠനശാഖകളിലായുണ്ട്. മൈക്രോബയോളജി പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരങ്ങളാണ് കാനഡ നൽകുന്നത്. ഒരു മൈക്രോബയോളജിസ്റ്റ് ആകുവാൻ നിങ്ങൾക്കാഗ്രഹമുണ്ടെങ്കിൽ കാനപ്പ്രൂവ് വഴി അപേക്ഷിക്കൂ. നിങ്ങളെ സഹായിക്കാൻ ഞങ്ങൾ സദാ സന്നദ്ധരാണ്.
വിദേശപഠനത്തിനും കാനഡ കുടിയേറ്റത്തിനുമായി മികച്ച സേവനങ്ങളാണ് കാനപ്പ്രൂവ് നൽകി വരുന്നത്. വിദേശപഠനം എന്ന നിങ്ങളുടെ സ്വപ്നം യാഥാർഥ്യമാക്കുവാൻ ഞങ്ങൾ സഹായിക്കാം. കാനഡയിലെ ഫോറൻസിക് ഐഡന്റിഫികേഷൻ കോഴ്‌സുകളെക്കുറിച്ച് കൂടുതലറിയാൻ ഞങ്ങളെ ബന്ധപ്പെടുക.
കൂടുതൽ വിവരങ്ങൾക്ക് :
വാട്സ്ആപ്പ്: bit.ly/36YF9nL
ഫോൺ: +91-422-4980255 (ഇന്ത്യ)/+971 54 996 5308 (ദുബായ്)
ഇമെയിൽ: enquiry@canapprove.com