സസ്യജനിതകശാസ്ത്രം
സസ്യങ്ങളുടെ ജീനുകൾ, ജനിതകവ്യതിയാനം, പാരമ്പര്യം എന്നിവയെപ്പറ്റിയുള്ള പഠനമാണ് സസ്യജനിതകശാസ്ത്രം അഥവാ പ്ലാൻറ് ജെനിറ്റിക്സ്. സസ്യശാസ്ത്രം അഥവാ ബോട്ടണിയിലും ജീവശാസ്ത്രം അഥവാ ബയോളജിയിലും വേരുകളുള്ള ഈ ശാസ്ത്രശാഖയ്ക്ക് മറ്റുപല ജൈവശാസ്ത്രശാഖകളുമായും ബന്ധമുണ്ട്. സസ്യങ്ങൾക്ക് അവയുടെ സ്വഭാവസവിശേഷതകൾ മാതൃസസ്യങ്ങളിൽ നിന്ന് എങ്ങനെയാണ് ലഭിക്കുന്നത് എന്നാണു സസ്യജനിതകശാസ്ത്രം വ്യാഖ്യാനിക്കുന്നത്. മറ്റേതൊരു ജീവിയേയും പോലെ സസ്യങ്ങളും ഡി എൻ എ വഴിയാണ് തങ്ങളുടെ സ്വഭാവസവിശേഷതകൾ വരും തലമുറയ്ക്ക് കൈമാറുന്നത്. ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾക്ക് തുടക്കമിട്ടത് ഗ്രിഗർ മെന്റൽ ആണ്.
സസ്യജനിതകശാസ്ത്രത്തിന് സമ്പദ്‌വ്യവസ്ഥയെ സ്വാധീനിക്കുവാനുള്ള കഴിവുണ്ട്. വിളകളുടെ ജനിതകസ്വഭാവങ്ങളിൽ മാറ്റം വരുത്തുന്നതുവഴി വിളവ് വർദ്ധിപ്പിക്കാൻ സാധിക്കും. ഈ രംഗത്ത് വൈദഗ്ധ്യം നേടിയ ആളെ പ്ളാൻറ് ജെനിസിസിസ്റ്റ് എന്നാണ് വിളിക്കുന്നത്. സസ്യങ്ങളുടെ പ്രത്യുൽപ്പാദനം, ജൈവവർഗ്ഗീകരണം, പരിണാമം തുടങ്ങിയവയെ സൈദ്ധാന്തികമായി തെളിയിക്കുന്നതാണ് പ്ളാൻറ് ജെനിറ്റിക്സ്.
സസ്യങ്ങളെപ്പറ്റി പഠിക്കാൻ നിങ്ങൾക്ക് താല്പര്യമുണ്ടോ? സസ്യങ്ങളുമായി ബന്ധപ്പെട്ട മേഖലയിൽ ജോലി ചെയ്യാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? അങ്ങനെയെങ്കിൽ കാനഡയിൽ പഠിക്കുവാനുള്ള തയ്യാറെടുപ്പുകൾ ഇപ്പോൾ തന്നെ തുടങ്ങൂ…പ്ളാൻറ് ജെനിറ്റിക്സുമായി ബന്ധപ്പെട്ടു അനവധി ഗവേഷണങ്ങൾ നടത്തുകയും ഈ രംഗത്ത് മികച്ച നിലവാരമുള്ള പഠനം വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന പേരുകേട്ട ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ കാനഡയിലുണ്ട്.
കോഴ്‌സിനെക്കുറിച്ച്
സസ്യങ്ങൾ നിങ്ങൾക്കിഷ്ടമാണോ? സസ്യങ്ങളുമായി ബന്ധപ്പെട്ട മേഖലയിൽ ജോലിചെയ്യാൻ നിങ്ങൾക്ക് താല്പര്യമുണ്ടോ? എങ്കിൽ ഈ ബ്ലോഗ് നിങ്ങൾക്കുവേണ്ടിയാണ്. ഈ കോഴ്‌സിൽ സസ്യജീവശാസ്ത്രം, സസ്യങ്ങളുടെ സ്വഭാവങ്ങൾ, സവിശേഷതകൾ, പാരമ്പര്യം, വർഗ്ഗീകരണം, പ്രത്യുത്പാദനം തുടങ്ങിയ വിഷയങ്ങളെപ്പറ്റി നിങ്ങൾ പഠിക്കും. സസ്യങ്ങളുടെ ഉത്പാദനം, സസ്യ ജൈവസാങ്കേതികവിദ്യ, സസ്യങ്ങളുടെ ശരീരശാസ്ത്രം, ജൈവരസതന്ത്രം, പരിസ്ഥിതിയുമായുള്ള സസ്യങ്ങളുടെ ഇടപെടൽ തുടങ്ങിയവയിൽ ആഴത്തിലുള്ള അറിവുനേടാൻ ഈ കോഴ്സ് നിങ്ങളെ സഹായിക്കും.
കാനഡയിലെ പ്ളാൻറ് ജെനിറ്റിക്സ് കോഴ്‌സുകൾ
കാനഡയിലെ ഉന്നതപഠനസ്ഥാപനങ്ങൾ വ്യത്യസ്തമേഖലകളിൽ, വ്യത്യസ്തതലങ്ങളിൽ അനവധി കോഴ്‌സുകൾ നൽകിവരുന്നുണ്ട്. ഗവേഷണത്തിലധിഷ്ഠിതമായ കോഴ്‌സുകൾക്ക് കനേഡിയൻ ഉന്നതവിദ്യാഭ്യാസമേഖല വളരെയധികം പ്രാമുഖ്യം നൽകുന്നുണ്ട്. പ്ളാൻറ് ജെനിറ്റിക്സ് പഠിക്കാൻ ആഗ്രഹമുണ്ടെങ്കിൽ താഴെപ്പറയുന്ന ഉന്നതപഠനസ്ഥാപനങ്ങളിലൊന്ന് നിങ്ങൾക്ക് തെരഞ്ഞെടുക്കാം:
- യൂണിവേഴ്‌സിറ്റി ഓഫ് ഗെൽഫ്
- ലേക്ക്ഹെഡ് യൂണിവേഴ്‌സിറ്റി
- ഡൽഹൗസി യൂണിവേഴ്‌സിറ്റി
- യൂണിവേഴ്‌സിറ്റി ഓഫ് വാട്ടർലൂ
- യൂണിവേഴ്‌സിറ്റി ഓഫ് മാനിറ്റോബ
- യൂണിവേഴ്‌സിറ്റി ഓഫ് സസ്കാച്ചുവാൻ
- യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ
- ക്വൻറ്ലൻ പോളിടെക്നിക് യൂണിവേഴ്‌സിറ്റി
വിദേശവിദ്യാർത്ഥികൾക്ക് പ്ളാൻറ് ജെനിറ്റിക്സ് പഠിക്കാൻ സാധിക്കുന്ന കാനഡയിലെ ചില ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളാണിവ. അന്താരാഷ്ട്രനിലവാരമുള്ള വിദ്യാഭ്യാസവും കാര്യക്ഷമമായ വിദ്യാഭ്യാസസംവിധാനവുമാണ് കാനഡ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നത്. കാനഡയിലെ പഠനത്തിനായുള്ള തയ്യാറെടുപ്പുകൾ ഇപ്പോൾ തന്നെ തുടങ്ങാം.
പ്ളാൻറ് ജെനിറ്റിക്സിലെ തൊഴിൽസാധ്യതകൾ
മികച്ച വിദ്യാഭ്യാസം മാത്രമല്ല, പഠനം പൂർത്തിയാക്കിയതിനുശേഷം അനുയോജ്യമായ തൊഴിലവസരങ്ങളും കാനഡ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു. അവയിൽ ചിലത്:
- പ്ളാൻറ് ജിനോമിക്സ് റിസർച്ച് ടെക്‌നീഷ്യൻ
- അഗ്രോണമിക് റിസർച്ച് സ്‌പെഷലിസ്റ്റ്
- ബ്രീഡിങ് റിസർച്ച് ടെക്നിഷ്യൻ
- പ്ളാൻറ് പാത്തോളജി ടെക്നിഷ്യൻ
- പ്ളാൻറ് മോളിക്യൂലർ ബയോളജിസ്റ്റ്
- മോളിക്യൂലർ ബയോളജിസ്റ്റ്
- പ്ളാൻറ് സയന്റിസ്റ്റ്
- പ്ളാൻറ് ബ്രീഡർ
- പ്രൊഫസർ
അനവധി അവസരങ്ങളുള്ള മികച്ച വരുമാനമുള്ള ഈ തൊഴിലുകളിലൊന്ന് പഠനശേഷം വിദേശവിദ്യാർത്ഥികൾക്ക് തെരഞ്ഞെടുക്കാം. ശോഭനമായ ഒരു ഭാവിക്കായി കാനഡയിലെ പഠനത്തിനായുള്ള തയ്യാറെടുപ്പുകൾ ഇപ്പോൾ തന്നെ തുടങ്ങൂ.
എന്തുകൊണ്ട് കാനഡ?
കാനഡയിൽ പഠിക്കുന്നതുകൊണ്ട് വിദേശവിദ്യാർഥികൾക്കുണ്ടാകുന്ന നേട്ടങ്ങൾ അനവധിയാണ്. മികച്ച വിദ്യാഭ്യാസത്തിന് പുറമെ മറ്റുപല നേട്ടങ്ങളും കാനഡയിലെ പഠനം വിദേശവിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട്. അവയിൽ ചിലത് താഴെ പറയുന്നു:
- പോസ്റ്റ് സ്റ്റഡി വർക്ക് പെർമിറ്റ്
- അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം
- സാംസ്കാരികവൈവിധ്യമുള്ള ഒരു സമൂഹത്തിൽ ജീവിക്കുവാനുള്ള അവസരം
- എളുപ്പത്തിൽ കാനഡയിലേക്ക് കുടിയേറുവാനുള്ള അവസരം
- ഉയർന്ന ജീവിതനിലവാരം
- കുറഞ്ഞ ജീവിതച്ചെലവ്
- അന്താരാഷ്ട്ര അംഗീകാരമുള്ള വിദ്യാഭ്യാസ യോഗ്യത
- പഠനമേഖലയിൽ പ്രവൃത്തിപരിചയത്തിനുള്ള അവസരം
- മികച്ച തൊഴിലവരങ്ങൾ
- മികച്ച പഠനാനുഭവം
ഈ നേട്ടങ്ങൾ കണക്കിലെടുക്കുമ്പോൾ ഒരു കനേഡിയൻ പഠനവിസ കിട്ടുവാനുള്ള നിങ്ങളുടെ പ്രയത്നം ഒട്ടും ഭാരമേറിയതല്ലെന്ന് പറയേണ്ടി വരും. മാത്രമല്ല, മറ്റേതൊരു രാജ്യത്തും പഠനവിസ കിട്ടുന്നതിനേക്കാൾ എളുപ്പത്തിലും വേഗത്തിലും കാനഡയുടെ പഠനവിസ നിങ്ങൾക്ക് ലഭിക്കും.
രജിസ്‌ട്രേഷൻ
കാനഡയിൽ പ്ളാൻറ് ജെനിറ്റിക്സ് പഠിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ മികച്ച അവസരമാണിത്. പല ഉന്നതവിദ്യാഭ്യാസ്ഥാപനങ്ങളിലും ഇപ്പോൾ ഈ കോഴ്സ് ലഭ്യമാണ്. ഒരു പ്ളാൻറ് ജെനിറ്റിസിസ്റ്റ് ആകാൻ ആഗ്രഹമുണ്ടോ? എങ്കിൽ കാനപ്പ്രൂവ് വഴി അപേക്ഷിക്കൂ. ഞങ്ങൾ നിങ്ങളെ സഹായിക്കാം.
വിദേശത്ത് പഠിക്കുവാനും കുടിയേറുവാനും ആഗ്രഹിക്കുന്നവർക്ക് മികച്ച സേവനമാണ് ഞങ്ങൾ നൽകിവരുന്നത്. വിദേശപഠനത്തിനായുള്ള നിങ്ങളുടെ ആഗ്രഹം സഫലമാക്കാൻ ഞങ്ങളുടെ കൺസൾട്ടന്റുമാർ നിങ്ങളെ സഹായിക്കും. കാനഡയിലെ പ്ളാൻറ് ജെനിറ്റിക്സ് കോഴ്‌സുകളെക്കുറിച്ച് കൂടുതലറിയാൻ ഞങ്ങളെ ബന്ധപ്പെടുക
കൂടുതൽ വിവരങ്ങൾക്ക്:
വാട്സാപ്പ് : https://bit.ly/pl_Gen
ഫോൺ: + 91-422-4980255 (India)/ + 971-42865134 (Dubai)
ഇ-മെയ്ൽ : enquiry@canapprove.com