Canapprove WHATSAPP
GET FREE CONSULTATION

കാനഡയുടെ 2021-2023 വര്‍ഷങ്ങളിലേയ്ക്കായുള്ള ഇമിഗ്രേഷന്‍ ലെവല്‍സ് പ്ലാന്‍

ഇമിഗ്രേഷന്‍

2021-2023 കാലയളവിലേയ്ക്കുള്ള ഇമിഗ്രേഷന്‍ ലെവല്‍സ് പ്ലാന്‍ അനുസരിച്ചു ഓരോ വര്‍ഷവും നാലു ലക്ഷത്തിലധികം പുതിയ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാന്‍ കാനഡ തയ്യാറെടുക്കുകയാണ്. ഈ പ്ലാന്‍ അനുസരിച്ച്, 2021-ല്‍ 401000 പേരെയും 2022-ല്‍ 411000 പേരെയും 2023-ല്‍ 421000 പേരെയും കാനഡ സ്വാഗതം ചെയ്യും. ഇതിനു മുമ്പ് ഒരു വര്‍ഷം നാലു ലക്ഷത്തിലധികം കുടിയേറ്റക്കാര്‍ക്ക് കാനഡ പ്രവേശനം നല്‍കിയത് 1913-ല്‍ ആയിരുന്നു.
ഏറ്റവും പുതിയ ഇമിഗ്രേഷന്‍ ലെവല്‍സ് പ്ലാന്‍ അനുസരിച്ച്, ഇനി വരുന്ന മൂന്നു വര്‍ഷങ്ങളില്‍ ഇക്കണോമിക് ക്ലാസ്സ് കുടിയേറ്റപദ്ധതികളിലൂടെ കാനഡ സ്വാഗതം ചെയ്യുന്ന കുടിയേറ്റക്കാരില്‍ 60 ശതമാനം പേരും എക്സ്പ്രസ്സ് എന്‍ട്രി വഴിയോ പ്രോവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം വഴിയോ ആയിരിക്കും കാനഡയിലെത്തുക.
PNP Finder
ഓരോ വര്‍ഷവും കാനഡ നടത്തുന്ന കുടിയേറ്റത്തെപ്പറ്റിയുള്ള ഒരു പ്രധാന വിളംബരമാണ് ഇമിഗ്രേഷന്‍ ലെവല്‍സ് പ്ലാന്‍. ഈ പ്ലാനിലൂടെയാണ് ഓരോ വര്‍ഷവും എത്ര പുതിയ കുടിയേറ്റക്കാരെയാണു സ്വീകരിക്കുക  എന്ന് കാനഡ വെളിപ്പെടുത്തുന്നത്. ഇക്കണോമിക്, ഫാമിലി, റെഫ്യൂജി, ഹ്യുമാനിറ്റേറിയന്‍, കംപാഷനേറ്റ് എന്നീ വിഭാഗങ്ങള്‍ക്കു കീഴിലാണ് കാനഡ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്നത്.
ഈ വര്‍ഷം മാര്‍ച്ച് 12-നാണു 2020-2022 കാലയളവിലേക്കുള്ള ഇമിഗ്രേഷന്‍ ലെവല്‍സ് പ്ലാന്‍ കാനഡ വിളംബരം ചെയ്തത്. ഈ വര്‍ഷം 34100 കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുവാനായിരുന്നു യഥാര്‍ഥത്തില്‍ കാനഡ ഉദ്ദേശിച്ചിരുന്നത്. പക്ഷേ അധികം വൈകാതെത്തന്നെ കോവിഡ് പ്രശ്നം കാരണം കാനഡയ്ക്ക് അതിര്‍ത്തികള്‍ അടയ്ക്കേണ്ടതായി വന്നു. അതുകൊണ്ട് 2020-ലേക്കു നിശ്ചയിച്ചിട്ടുള്ള മുഴുവന്‍ എണ്ണം കുടിയേറ്റക്കാരെയും ഈ വര്‍ഷം കാനഡ സ്വാഗതം ചെയ്യുമെന്ന് കരുതാനാകില്ല. എന്നിരുന്നാലും കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുണ്ടെങ്കിലും എക്സ്പ്രസ് എന്‍ട്രി ഡ്രോകളും പ്രോവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം ഡ്രോകളും കാനഡ കൃത്യമായി നടത്തിവരുന്നുണ്ട്.

എന്തുകൊണ്ടാണ് കാനഡ ഇമിഗ്രേഷന്‍ ലെവല്‍ ഉയര്‍ന്നിരിക്കുന്നത്?

കാനഡയിലെ ജനസംഖ്യയില്‍ ഏകദേശം 18 ശതമാനം പേരും 65 വയസ്സിനു മുകളിലുള്ളവരാണ്. ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ജനനനിരക്കുകളില്‍ ഒന്ന് കാനഡയുടേതാണ്. ഈ സവിശേഷതകള്‍  മൂലമുണ്ടാകുന്ന കുറഞ്ഞ ജനസംഖ്യാവളര്‍ച്ച രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയെയും സാമൂഹികക്ഷേമപ്രവര്‍ത്തനങ്ങളിലുള്ള സര്‍ക്കാരിന്റെ ചെലവാക്കലിനെയും ഭാവിയില്‍ ദോഷകരമായി ബാധിക്കും. ഈ പ്രശ്നങ്ങളെ കാനഡ തരണം ചെയ്യുവാന്‍ ശ്രമിക്കുന്നത് കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടാണ്.

 

കോവിഡ് കാലത്തെ കാനഡാകുടിയേറ്റം

2020 വര്‍ഷത്തേയ്ക്കുള്ള കാനഡയുടെ കുടിയേറ്റപദ്ധതികളെ കോവിഡ് ദോഷകരമായി ബാധിച്ചു. ഈ വര്‍ഷം കാനഡയിലേക്കു കുടിയേറിയവരുടെ എണ്ണത്തില്‍ കാര്യമായ ഇടിവു സംഭവിച്ചിട്ടുണ്ട്.  ആഗസ്റ്റ് 2020-ല്‍ കാനഡയിലേക്ക് കുടിയേറിയ ആളുകളുടെ എണ്ണം ആഗസ്റ്റ് 2019-ല്‍ കാനഡയിലേക്ക് കുടിയേറിയ ആളുകളുടെ എണ്ണവുമായി തട്ടിച്ചു നോക്കുമ്പോള്‍ 64 ശതമാനം കുറവാണ്. കാനഡയില്‍ സ്ഥിരതാമസമാക്കുന്നതിനായി അനുമതി ലഭിച്ചവര്‍ക്കുപോലും ഇവിടേക്കു  യാത്ര ചെയ്യുവാനുണ്ടായ തടസ്സങ്ങളാണ് ഇതിനു പ്രധാനകാരണം.
എണ്‍വിറോണിക്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഈയിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് കാനഡയില്‍ ഉള്ളവര്‍ കുടിയേറ്റത്തെ സ്വാഗതം ചെയ്യുന്നു എന്നാണ്. കുടിയേറ്റം രാജ്യത്തിന് ഗുണകരമാണെന്നാണ് അവര്‍ കരുതുന്നത്. ഇത് കാനഡയുടെ അയല്‍രാജ്യമായ അമേരിക്കയുടെ സങ്കുചിതകുടിയേറ്റ നയങ്ങള്‍ക്ക് തീര്‍ത്തും വിരുദ്ധമാണ്. കോവിഡിന്റെ ആഘാതത്തില്‍ നിന്നും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ കരകയറ്റുന്ന പ്രവര്‍ത്തനങ്ങളില്‍ കുടിയേറ്റക്കാര്‍ക്ക് വലിയൊരു പങ്ക് വഹിക്കാനുണ്ടെന്നാണ് കാനഡ കരുതുന്നത്.
വരുന്ന വര്‍ഷങ്ങളില്‍ കാനഡ കൂടുതല്‍ എണ്ണം കുടിയേറ്റക്കാരെ രാജ്യത്തേക്കു സ്വീകരിക്കുമെന്നാണ് കരുതുന്നത്. അതുകൊണ്ട്, കാനഡയില്‍ സ്ഥിരതാമസമാക്കുന്നതിനെപ്പറ്റി നിങ്ങള്‍ ചിന്തിയ്ക്കുന്നുണ്ടെങ്കില്‍ ഇന്നുതന്നെ അതിനുവേണ്ട തയ്യാറെടുപ്പുകള്‍ തുടങ്ങൂ. കുടിയേറ്റപ്രക്രിയ തടസ്സങ്ങളില്ലാതെ പൂര്‍ത്തിയാക്കുവാന്‍ നിങ്ങള്‍ക്ക് കാനപ്പ്രൂവിന്‍റെ സഹായം തേടാം.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Send Us An Enquiry

Enter your details below and we'll call you back when it suits you.




    [honeypot 953b1362b63bd3ecf68]





    Enquire Now Call Now