ഒന്‍റാരിയോ: കാനഡയില്‍ ജീവിക്കുവാനും ജോലി ചെയ്യുവാനും ഏറ്റവും അനുയോജ്യമായ ഒരിടം

Vignesh G
By Vignesh G
Developer

കാനഡയില്‍ കുടിയേറ്റക്കാര്‍ക്ക് സ്ഥിരതാമസമാക്കുവാന്‍ ഏറ്റവും അനുയോജ്യമായ ഒരിടമാണ് ഒന്‍റാരിയോ. കാനഡയിലെ ഏറ്റവും പ്രധാനപ്പെട്ടതും തിരക്കേറിയതുമായ രണ്ടു നഗരങ്ങള്‍—ടൊറന്‍റോയും കാനഡയുടെ തലസ്ഥാനമായ ഒട്ടാവയും ഈ പ്രവിശ്യയിലാണ്. ബഹുസ്വരതയുടേതായ ഒരു മെട്രോപൊളിറ്റന്‍ അന്തരീക്ഷം, ധാരാളം തൊഴിലവസരങ്ങള്‍, മുന്നോട്ടു കുതിയ്ക്കുന്ന സമ്പദ്വ്യവസ്ഥ തുടങ്ങിയവയെല്ലാം ഒന്‍റാരിയോയെ കുടിയേറ്റക്കാരുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നു.

 ഒന്‍റാരിയോ ഇമിഗ്രന്‍റ് നോമിനീ പ്രോഗ്രാം(OINP)

ഒന്‍റാരിയോ ഇമിഗ്രന്‍റ് നോമിനീ പ്രോഗ്രാം(OINP) വഴി ഒന്‍റാരിയൊ പ്രവിശ്യ തങ്ങളുടെ തൊഴില്‍മേഖലയ്ക്ക് ആവശ്യമായ തൊഴില്‍വൈദഗ്ദ്ധ്യങ്ങളും വിദ്യാഭ്യാസയോഗ്യതകളും ഉള്ളവരെ കാനഡയില്‍ സ്ഥിരതാമസത്തിനായി ശുപാര്‍ശ ചെയ്യുന്നു. OINP-ക്കു കീഴില്‍ മൂന്നു പ്രധാന കുടിയേറ്റവിഭാഗങ്ങളാണ് ഉള്ളത്: ഹ്യൂമന്‍ കാപ്പിറ്റല്‍ പ്രയോരിറ്റീസ് കാറ്റഗറി, എംപ്ലോയര്‍ ജോബ് ഓഫര്‍ കാറ്റഗറി, ബിസിനസ് കാറ്റഗറി എന്നിവയാണ് അവ. വ്യത്യസ്തവിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് ഒന്‍റാരിയോയുടെ ശുപാര്‍ശയ്ക്കായി അപേക്ഷിക്കുവാന്‍ ഇവയിലൊരോന്നിനു കീഴിലും വിവിധ സ്ട്രീമുകളുമുണ്ട്.

ഹ്യൂമന്‍ കാപ്പിറ്റല്‍ കാറ്റഗറി

ഒന്‍റാരിയോയുടെ സാമ്പത്തികവികസനത്തിനും വിദഗ്ധതൊഴിലാളികളുടെ ലഭ്യതയ്ക്കും ഉതകുന്ന തരത്തിലുള്ള കഴിവുകളും വിദ്യാഭ്യാസയോഗ്യതകളും തൊഴില്‍ പരിചയവും ഉള്ളവരെയാണ് ഈ വിഭാഗത്തിനു കീഴില്‍ പരിഗണിക്കുന്നത്. ഹ്യൂമന്‍ കാപ്പിറ്റല്‍ കാറ്റഗറിയ്ക്കു കീഴില്‍ മൂന്ന് എക്സ്പ്രസ് എന്‍ട്രി സ്ട്രീമുകളും രണ്ട് ഇന്‍റര്‍നാഷണല്‍ സ്റ്റുഡന്‍റ് സ്ട്രീമുകളുമാണ് ഉള്ളത്. അവ താഴെപ്പറയുന്നു:

ഈ സ്ട്രീമുകളില്‍ ആദ്യത്തെ മൂന്നെണ്ണം പാസ്സിവ് ആണ്. അതായത് ഇവയിലേക്ക് അപേക്ഷകര്‍ക്കു നേരിട്ട് അപേക്ഷ സമര്‍പ്പിക്കുവാന്‍ സാധിക്കില്ല. പകരം ഒന്‍റാരിയോയില്‍ നിന്നും അപേക്ഷിക്കുവാനായി ക്ഷണം ലഭിച്ചാല്‍ മാത്രമേ അപേക്ഷ നല്കുവാന്‍ സാധിക്കുകയുള്ളൂ. ഫെഡറല്‍ സ്കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം(FSWP) അല്ലെങ്കില്‍ കനേഡിയന്‍ എക്സ്പീരിയന്‍സ് ക്ലാസ്സ്(CEC) എന്നിവയിലേതെങ്കിലും ഒന്നിനു കീഴില്‍ യോഗ്യതയും തെളിയിച്ചിരിക്കണം. അതേ സമയം ഇന്‍റര്‍നാഷണല്‍ സ്റ്റുഡന്‍റ് സ്ട്രീമുകളില്‍ ഒന്നിനു കീഴില്‍ അപേക്ഷിക്കണമെങ്കില്‍ അപേക്ഷകര്‍ ഒന്‍റാരിയോയില്‍ അതിനര്‍ഹതയുള്ള കോഴ്സുകള്‍ ചെയ്തിട്ടുണ്ടായിരിക്കണം.

എംപ്ലോയര്‍ ജോബ് ഓഫര്‍ കാറ്റഗറി

ഒരു മുഴുവന്‍ സമയ തൊഴിലിനായുള്ള വാഗ്ദാനം ഒന്‍റാരിയോയിലെ ഒരു തൊഴില്‍ദായകന്റെ പക്കല്‍ നിന്നും ലഭിച്ചിട്ടുള്ളവര്‍ക്ക് വേണ്ടിയുള്ളതാണ് ഈ കാറ്റഗറി. ഈ കാറ്റഗറിയ്ക്കു കീഴിലുള്ള സ്ട്രീമുകളാണ്:

  • ഫോറിന്‍ വര്‍ക്കര്‍ സ്ട്രീം
  • ഇന്‍റര്‍നാഷണല്‍ സ്റ്റുഡന്‍റ് സ്ട്രീം
  • ഇന്‍-ഡിമാന്‍ഡ് സ്കില്‍സ് സ്ട്രീം എന്നിവ.

ഈ കാറ്റഗറിയ്ക്കു കീഴില്‍ റീജ്യണല്‍ ഇമിഗ്രേഷന്‍ പൈലറ്റ് പ്രോഗ്രാമും ഒന്‍റാരിയോ നടത്തുന്നുണ്ട്.

ബിസിനസ് കാറ്റഗറി

ബിസിനസ് രംഗത്ത് കഴിവുകള്‍ ഉള്ളവരെയാണ് OINP-യുടെ ബിസിനസ് ഇമിഗ്രേഷന്‍ കാറ്റഗറി പരിഗണിക്കുന്നത്. ഈ കാറ്റഗറിയ്ക്കു കീഴിലുള്ള ഒന്‍റാരിയോ ഓന്‍റ്റപ്രെന്വര്‍ സ്ട്രീം കാനഡയ്ക്ക് പുറത്തുള്ള, എന്നാല്‍ കാനഡയില്‍ ബിസിനസ് ആരംഭിക്കുവാനോ അല്ലെങ്കില്‍ നിലവിലുള്ള ഒരു ബിസിനസ് സ്ഥാപനം വാങ്ങുവാനോ താല്‍പര്യമുള്ളവരെയാണ് പരിഗണിയ്ക്കുന്നത്.

OINP ഡ്രോ

ഒന്‍റാരിയോ കൃത്യമായ ഇടവേളകളില്‍ ഇമിഗ്രേഷന്‍ ഡ്രോകള്‍ നടത്തി എക്പ്രസ് എന്‍ട്രി പൂളില്‍ നിന്നും യോഗ്യരായവരെ തെരഞ്ഞെടുത്ത്, കാനഡയില്‍ സ്ഥിരതാമസത്തിനുള്ള പ്രവിശ്യയുടെ ശുപാര്‍ശയ്ക്കായി അപേക്ഷിക്കുവാന്‍ ക്ഷണിക്കുന്നു. ഇത്തരത്തില്‍ പ്രവിശ്യയുടെ ശുപാര്‍ശ ലഭിക്കുന്നവര്‍ക്ക് 600 കോംപ്രഹെന്‍സീവ് റാങ്കിങ് സിസ്റ്റം (CRS) സ്കോര്‍ പോയന്റുകള്‍ കൂടുതലായി ലഭിക്കുന്നു. തുടര്‍ന്നു വരുന്ന എക്സ്പ്രസ് എന്‍ട്രി ഡ്രോയില്‍ കാനഡയില്‍ സ്ഥിരതാമസത്തിന് അപേക്ഷിക്കുവാന്‍ ഒരു ക്ഷണം ഇത് ഉറപ്പാക്കുന്നു.

അപേക്ഷയുടെ പ്രോസസ്സിങ്

സാധാരണ നിലയില്‍ OINP-യുടെ ഇമിഗ്രേഷന്‍ സ്ട്രീമുകള്‍ക്ക് കീഴില്‍  പ്രവിശ്യാതലത്തിലുള്ള ആപ്ലിക്കേഷന്റെ  പ്രൊസസിങ് പൂര്‍ത്തിയാക്കുവാന്‍ 60 മുതല്‍ 90 ദിവസങ്ങള്‍ വരെ വേണ്ടിവരും. ഫെഡറല്‍ തലത്തിലാകട്ടെ, എക്സ്പ്രസ് എന്‍ട്രി അല്ലാത്ത അപേക്ഷകള്‍ 15 മുതല്‍ 19 മാസങ്ങള്‍ക്കുള്ളില്‍ പ്രൊസസിങ് പൂര്‍ത്തിയാകും. പക്ഷേ എക്സ്പ്രസ് എന്‍ട്രി സ്ട്രീമുകള്‍ക്കു കീഴില്‍ അപ്ലിക്കേഷന്‍ പ്രൊസസിങ്  ശരാശരി ആറുമാസം മാത്രമേ എടുക്കുകയുള്ളൂ.

ഒന്‍റാരിയോയില്‍ സ്ഥിരതാമസമാക്കുന്നതിനെപ്പറ്റി കൂടുതലറിയുവാന്‍ താല്‍പര്യമുണ്ടോ? കാനഡയിലേക്ക് കുടിയേറുവാന്‍ ആവശ്യമായ യോഗ്യതകളെപ്പറ്റി നിങ്ങള്‍ക്കറിയാമോ? കാനപ്പ്രൂവിലെ ഇമിഗ്രേഷന്‍ വിദഗ്ധരോട് ഇപ്പോള്‍ തന്നെ സംസാരിക്കൂ.

Vignesh G
Vignesh G