Canapprove WHATSAPP
GET FREE CONSULTATION

കാനഡയിൽ കോസ്‌മെറ്റോളജി പഠിക്കാം

Beauty Culture and Cosmetology courses

കോസ്‌മെറ്റോളജി

ബ്യുട്ടി ട്രീറ്റ്മെന്റുകളെക്കുറിച്ചും അവയുടെ താത്വിക-പ്രായോഗികവശങ്ങളെക്കുറിച്ചുമുള്ള പഠനമാണ് കോസ്‌മെറ്റോളജി. കേശാലങ്കാരം, സൗന്ദര്യവർദ്ധകവസ്തുക്കൾ, ചർമ്മസംരക്ഷണം, മാനിക്യൂർ, പെഡിക്യൂർ, അനാവശ്യരോമങ്ങൾ സ്ഥിരമായും താൽക്കാലികമായും  നീക്കം ചെയ്യുന്നതിനുള്ള ശാസ്ത്രീയമാർഗ്ഗങ്ങൾ,  വാക്സിങ്, ഷുഗറിങ് എന്നിവയെല്ലാം  കോസ്‌മെറ്റോളജിക്ക് കീഴിൽ വരും.  ഈ രംഗത്തെ പ്രൊഫഷണലുകളെ കോസ്മറ്റോളജിസ്റ്റുകൾ എന്നാണ് വിളിക്കുന്നത്. കോസ്‌മെറ്റിക് ട്രീട്മെന്റുകളിൽ വിദഗ്ധരാണ് ഇവർ. മുടിയുടെ കെമിക്കൽ ട്രീറ്റ്മെൻറ്, ചർമ്മസംരക്ഷണം, ഹെയർ അനാലിസിസ്, കഴുത്ത്, തല  തുടങ്ങിയവ ശരീരഭാഗങ്ങൾക്കായുള്ള റിലാക്സേഷൻ ടെക്നിക്കുകൾ, കൈക്കും കാലിനുമുള്ള മസാജ്, അരോമ തെറാപ്പി, മെയ്കപ്പ് ടെക്നിക്കുകൾ, റിഫ്ലെക്സോളജി തുടങ്ങിയവയിലെല്ലാം ഇവർക്ക് വൈദഗ്ധ്യം ഉണ്ടായിരിക്കും.

best course finder

ചർമ്മസംരക്ഷണം ആരോഗ്യരംഗവുമായി ബന്ധപ്പെട്ട ഒന്നായതിനാൽ കാനഡയിൽ കോസ്മറ്റോളജിസ്റ്റുകൾക്ക് വളരെയധികം അവസരങ്ങളും സാധ്യതകളുമുണ്ട്. കാനഡയിലെ ലോകോത്തരവിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഈ മേഖലയുമായി ബന്ധപ്പെട്ട കോഴ്‌സുകളുമുണ്ട്.  ഒരു കോസ്മറ്റോളജിസ്റ്റ് ആകുവാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ അതിനായുള്ള പഠനത്തിന് ഏറ്റവും യോജിച്ച സ്ഥലം കാനഡയാണ്. കാനഡയിൽ കോസ്മറ്റോളജി കോഴ്സ് പഠിക്കുവാൻ സാധിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ച് കൂടുതലറിയാൻ തുടർന്നുവായിക്കുക.

 

കോഴ്‌സിനെക്കുറിച്ച്

കോസ്‌മെറ്റോളജിയെക്കുറിച്ചും ബന്ധപ്പെട്ട മേഖലകളെക്കുറിച്ചുമാണ് കോസ്മറ്റോളജി കോഴ്‌സിൽ നിങ്ങൾ പഠിക്കുക. അനാട്ടമി, പാത്തോളജി, അണുബാധ നിയന്ത്രിക്കൽ, ഫിസിയോളജി, കെമിസ്ട്രി, കോസ്‌മെറ്റോളജി വ്യാപാരമേഖലയെയും വ്യവസായമേഖലയെയും പറ്റിയുള്ള പഠനം തുടങ്ങിയവയെല്ലാം കോസ്മറ്റോളജി കോഴ്‌സിന്റെ ഭാഗമാണ്. കോസ്മറ്റോളജി മേഖലയിൽ നിങ്ങളുടെ കഴിവുകളും വൈദഗ്ധ്യവും ഉയർത്തുവാൻ സഹായിക്കുന്ന ഹൈടെക്ക് ലാബ് സൗകര്യങ്ങളും മെഡിക്കൽ സ്പാകളിലും പാർലറുകളിലും ഉപയോഗിക്കുന്ന ഉപകാരങ്ങൾ ഉപയോഗിച്ച്‌ പഠിക്കുന്നതിനായുള്ള അവസരങ്ങളും കോഴ്‌സിന്റെ ഭാഗമായി നിങ്ങൾക്കു ലഭിക്കും.  ഈ മേഖലയിൽ വർഷങ്ങൾ നീണ്ട പരിചയമുള്ള വിദഗ്ധരായിരിക്കും നിങ്ങളുടെ അധ്യാപകർ. ഗുണഭോക്താവിന് അനുയോജ്യമായ ട്രീറ്റ്മെൻറ് തെരഞ്ഞെടുക്കുവാനും നിർദ്ദേശിക്കുവാനും, അവരുമായി ഒരു മികച്ച ബന്ധം വളർത്തിയെടുക്കുവാനും ഈ തൊഴിലിൻറെ ധാർമ്മികാവശങ്ങൾ മനസ്സിലാക്കുവാനും പ്രാവർത്തികമാക്കുവാനും കോസ്‌മെറ്റോളജി കോഴ്‌സുകൾ സഹായിക്കും.

ഒരു കോസ്മറ്റോളജിസ്റ്റ് ആകുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അതിനായുള്ള പരിശ്രമങ്ങൾ തുടങ്ങുവാനുള്ള ഏറ്റവും നല്ല സമയം ഇതാണ്.

 

കാനഡയിലെ കോസ്‌മെറ്റോളജി കോഴ്‌സുകൾ

കാനഡയിൽ ഒട്ടനവധി ലോകോത്തരപഠനസ്ഥാപനങ്ങളും വിദേശവിദ്യാർത്ഥികൾക്ക് അവരുടെ താല്പര്യത്തിനനുസരിച്ച് തെരഞ്ഞെടുക്കാൻ നിരവധി കോഴ്‌സുകളും ഉണ്ട്. ഇവയിൽ കോസ്മറ്റോളജി കോഴ്‌സുകൾ ലഭ്യമായ സ്ഥാപനങ്ങൾ താഴെപ്പറയുന്നവയാണ്:

  • സോൾട്ട് കോളേജ്
  • ദുർറം കോളേജ്
  • നയാഗ്ര കോളേജ്
  • ലാ സൽ കോളേജ്
  • സെനേക കോളേജ്
  • ലേക്ക്ലാൻഡ് കോളേജ്
  • ലാംറ്റൻകോളേജ്
  • ഷെറിഡാൻ കോളേജ്
  • ജോർജ്ജിയൻ കോളേജ്
  • സെൻറ് ക്ലെയർ കോളേജ്
  • ഫ്ലെമിംഗ് കോളേജ്
  • സെന്റിനിയൽ കോളേജ്
  • സെൻറ് ലോറൻസ് കോളേജ്
  • നോർത്തേൺ ലൈറ്റ്‌സ് കോളേജ്
  • സസ്കാച്ചുവാൻ കോളേജ്
  • വാൻകൂവർ കമ്യൂണിറ്റി കോളേജ്
  • നോവാ സ്കോഷ്യ കമ്യൂണിറ്റി കോളേജ്

വിദേശത്ത് കോസ്‌മെറ്റോളജി പഠിക്കുവാനാണ് നിങ്ങൾക്കാഗ്രഹമെങ്കിൽ കാനഡയിലെ മുകളിൽ പറഞ്ഞ ഉന്നതപഠനസ്ഥാപനങ്ങൾ നടത്തുന്ന കോഴ്‌സുകളിലൊന്ന് നിങ്ങൾക്ക് തെരഞ്ഞെടുക്കാം. മികച്ച വിദ്യാഭ്യാസത്തിനുപുറമെ അവിസ്മരണീയമായ വിദേശപഠനാനുഭവം, ഫീൽഡ് വർക്കിനുള്ള അവസരങ്ങൾ മുതലായവയും കാനഡയിലെ പഠനത്തിൻറെ ഭാഗമായി നിങ്ങൾക്ക് ലഭിക്കുന്നു. അതിനുപുറമെ ഒട്ടനവധി തൊഴിലവസരങ്ങളും കാനഡയിൽ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. കാനഡയിൽ പഠനത്തിനായുള്ള തയ്യാറെടുപ്പുകൾ ഇപ്പോൾ തന്നെ തുടങ്ങൂ.

 

കോസ്‌മെറ്റോളജി: തൊഴില്സാധ്യതകൾ

ഒരു കോഴ്സ് തെരഞ്ഞെടുക്കുമ്പോൾ ഏതൊരു വിദ്യാര്ഥിയുടെയും മനസ്സിൽ ഉയർന്നുവരുന്ന ചോദ്യമാണ്: ഈ കോഴ്സ് പഠിച്ചുകഴിഞ്ഞാൽ എന്ത് ജോലിയാണ് കിട്ടുക എന്നത്. കാനഡ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നത് ലോകോത്തരനിലവാരത്തിലുള്ള വിദ്യാഭ്യാസം മാത്രമല്ല, അനവധി തൊഴിലവസരങ്ങളും കൂടിയാണ്. കോസ്‌മെറ്റോളജി കോഴ്സ് പഠിച്ചതിനുശേഷം നിങ്ങൾക്ക് ലഭിക്കാൻ സാധ്യതയുള്ള ജോലികൾ താഴെപ്പറയുന്നു:

  • ഹെയർസ്റ്റൈലിസ്റ്റ്
  • സലൂൺ/സ്പാ മാനേജർ
  • വെഡിങ് സ്റ്റൈലിസ്റ്റ്
  • ബ്യുട്ടീഷൻ
  • സ്കിൻ കെയർ സ്‌പെഷലിസ്റ്റ്
  • ബ്യുട്ടി കോപ്പിറൈറ്റർ
  • പെർഫോമൻസ് മേക്ക്അപ് ആർട്ടിസ്റ്റ്
  • കോസ്‌മെറ്റോളജിസ്റ്റ്

ഈ മേഖലയിൽ ലഭിക്കാൻ സാധ്യതയുള്ള മികച്ച വരുമാനമുള്ള ചില ജോലികളാണ് ഇവ. കാനഡയിലെ പഠനത്തിനുശേഷം മികച്ച തൊഴിലവസരങ്ങൾ നേടാൻ അനവധി അവസരങ്ങൾ നിങ്ങളെ തേടി വരും. നിങ്ങളെ കാത്തിരിക്കുന്ന തൊഴിലുകൾ ഏതെല്ലാമെന്ന് കണ്ടെത്തൂ. കാനഡയിലെ പഠനത്തിനായുള്ള തയ്യാറെടുപ്പുകൾ ഉടനെ തുടങ്ങൂ…

 

എന്തുകൊണ്ട് കാനഡ?

വിദേശവിദ്യാർത്ഥികൾക്ക് പ്രിയപ്പെട്ട രാജ്യമാണ് കാനഡ എന്നാണ് കണക്കുകൾ കാണിക്കുന്നത്. കാനഡയിൽ പഠിക്കുന്ന വിദേശവിദ്യാർത്ഥികൾ ഒട്ടനവധി ഗുണഫലങ്ങൾ ആസ്വദിക്കുന്നുണ്ട്. അവയിൽ ചിലത് താഴെപ്പറയുന്നു:

  •  കുറഞ്ഞ പഠന-ജീവിതച്ചെലവുകൾ
  •  തൊഴിലിൽ പ്രവൃത്തിപരിചയം
  • അന്താരാഷ്ട്രനിലവാരമുള്ള വിദ്യാഭ്യാസം
  • സാംസ്‌കാരിക വൈവിധ്യം
  • മികച്ച തൊഴിലവസരങ്ങൾ
  • മികച്ച വിദേശജീവിതാനുഭവം
  •  പോസ്റ്റ് സ്റ്റഡി വർക്ക് പെർമിറ്റ്
  •  അന്താരാഷ്ട്ര അംഗീകാരമുള്ള ബിരുദം
  •  കാനഡയിൽ സ്ഥിരതാമസമാക്കാൻ എളുപ്പം

വിദേശത്ത് ഉന്നതപഠനം നിങ്ങളുടെ സ്വപ്നമാണോ? എങ്കിൽ അതിന് ഏറ്റവും മികച്ച രാജ്യം കാനഡയാണ്. തയ്യാറെടുപ്പുകൾ ഇപ്പോൾ തന്നെ തുടങ്ങൂ.

 

റജിസ്‌ട്രേഷൻ

കാനഡയിലെ കോളേജുകളിൽ വിദേശവിദ്യാർത്ഥികൾക്ക് പഠിക്കാൻ സാധിക്കുന്ന നിരവധി കോഴ്‌സുകൾ വ്യത്യസ്ത പഠനശാഖകളിലായുണ്ട്.  കോസ്‌മെറ്റോളജി കോഴ്‌സുകളിലേക്ക് ഇപ്പോൾ പ്രവേശനം നടക്കുന്നുണ്ട്. ഈ കോഴ്സ് പഠിക്കാനുള്ള മികച്ച അവസരമാണിത്. ഒരു   കോസ്‌മെറ്റോളജിസ്റ്റ് ആകുവാൻ നിങ്ങൾക്കാഗ്രഹമുണ്ടെങ്കിൽ കാനപ്പ്രൂവ് വഴി അപേക്ഷിക്കൂ.

1998 മുതൽ കഴിഞ്ഞ 21 വർഷങ്ങളായി വിദേശപഠനത്തിനും കാനഡ കുടിയേറ്റത്തിനുമായി മികച്ച സേവനങ്ങളാണ്  കാനപ്പ്രൂവ് നൽകി  വരുന്നത്.  വിദേശപഠനം എന്ന നിങ്ങളുടെ സ്വപ്നം യാഥാർഥ്യമാക്കുവാനായി ഓരോ ഘട്ടത്തിലും നിങ്ങളെ സഹായിക്കാൻ ഞങ്ങൾ സദാ സന്നദ്ധരാണ്. കാനഡയിലെ   കോസ്‌മെറ്റോളജി  കോഴ്‌സുകളെക്കുറിച്ച് കൂടുതലറിയാൻ ഞങ്ങളെ ബന്ധപ്പെടുക.

 

കൂടുതൽ വിവരങ്ങൾക്ക് :

വാട്സ്ആപ്പ്: bit.ly/2sMWul7

ഫോൺ: +91-422-4980255 (ഇന്ത്യ)/+971 54 996 5308 (ദുബായ്)

ഇമെയിൽ: enquiry@canapprove.com

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Send Us An Enquiry

Enter your details below and we'll call you back when it suits you.



    [honeypot 953b1362b63bd3ecf68]





    Enquire Now Call Now