ചെറിയ കുട്ടികളെ പഠിപ്പിക്കുവാനും അവരോടൊപ്പം സമയം ചെലവഴിക്കുവാനും നിങ്ങൾ ഇഷ്ടപ്പെടുന്നുണ്ടോ? എങ്കിൽ നിങ്ങൾക്കും കാനഡയിൽ ഏർലി ചൈൽഡ്ഹുഡ് എഡ്യൂക്കേറ്റർ ആകാം. ഈ രാജ്യത്ത് വളരെയധികം സാധ്യതകൾ ഉള്ള ഒരു തൊഴിലാണ് ഏർലി ചൈൽഡ്ഹുഡ് എഡ്യൂക്കേറ്റർ. പന്ത്രണ്ടു വയസ്സുവരെയുള്ള കുട്ടികളുടെ ബൗദ്ധികവും ശാരീരികവും വൈകാരികവുമായ വളർച്ചയ്ക്ക് ആവശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് ഏർലി ചൈൽഡ്ഹുഡ് എഡ്യൂക്കേറ്റേഴ്സിന്റെ (Early Childhood Educators) പ്രധാനകർത്തവ്യം. ഏർലി ചൈൽഡ്ഹുഡ് എഡ്യൂക്കേറ്റർ അസിസറ്റന്റുമാർ, ഏർലി ചൈൽഡ്ഹുഡ് എഡ്യൂക്കേറ്റർമാർ, ഏർലി ചൈൽഡ്ഹുഡ് എഡ്യൂക്കേറ്റർ സൂപ്പർവൈസർമാർ എന്നിങ്ങനെയുള്ള നിലകളിൽ അവർക്ക് ജോലി ചെയ്യുവാൻ സാധിക്കും.
കാനഡയിൽ നാഷണൽ ഒക്യുപ്പേഷൻ ക്ലാസിഫിക്കേഷൻ (NOC) 4214 എന്ന തൊഴിൽവിഭാഗത്തിലാണ് ഏർലി ചൈൽഡ്ഹുഡ് എഡ്യൂക്കേറ്റർമാർ ഉൾപ്പെടുന്നത്. ചൈൽഡ് കെയർ സെന്ററുകൾ, ഡേ കെയർ സെന്ററുകൾ, കിന്റർ ഗാർട്ടൻ സ്കൂളുകൾ, ഭിന്നശേഷിക്കാരായ കുട്ടികൾക്കു വേണ്ടിയുള്ള ഏജൻസികൾ എന്നിവിടങ്ങളിലാണ് ഏർലി ചൈൽഡ്ഹുഡ് എഡ്യൂക്കേറ്റർമാർക്ക് തൊഴിലവസരങ്ങൾ ഉള്ളത്.
ഏർലി ചൈൽഡ്ഹുഡ് എഡ്യൂക്കേഷൻ കോഴ്സ്
ഏർലി ചൈൽഡ്ഹുഡ് എഡ്യൂക്കേറ്റർ ആകുവാൻ ഏറ്റവും എളുപ്പമുള്ള മാർഗ്ഗം കാനഡയിൽ ഏർലി ചൈൽഡ്ഹുഡ് എഡ്യൂക്കേഷനിൽ ഒരു കോഴ്സ് ചെയ്യുക എന്നതാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ കാനഡയിൽ പെർമനെന്റ് വിസയേക്കാൾ എളുപ്പത്തിൽ നേടുവാൻ സാധിക്കുന്നത് സ്റ്റുഡന്റ് വിസയാണ് എന്നതും ഓർക്കുക. പഠനശേഷം പോസ്റ്റ്ഗ്രാജ്വേറ്റ് വർക്ക് പെർമിറ്റ് നേടി അതുവഴി കനേഡിയൻ വർക്ക് എക്സ്പീരിയൻസ് നേടിയെടുക്കുകയും ശേഷം ഏർലി ചൈൽഡ്ഹുഡ് എഡ്യൂക്കേറ്റർ ലൈസൻസിനായി ബന്ധപ്പെട്ട പ്രോവിൻസിൽ അപേക്ഷിക്കുകയും ചെയ്യാം. ഇങ്ങനെ ചെയ്താൽ കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ്സ് എന്ന ഇമിഗ്രേഷൻ പ്രോഗ്രാം വഴി കാനഡയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കാം.
നാട്ടിൽ നിന്നും ലൈസൻസിനായി അപേക്ഷിക്കാം
നാട്ടിലെ ഒരു അംഗീകൃതസ്ഥാപനത്തിൽ നിന്നും ഏർലി ചൈൽഡ്ഹുഡ് എഡ്യൂക്കേഷനിൽ ഡിഗ്രിയോ ഡിപ്ലോമയോ നേടിയിട്ടുള്ളവരാണെങ്കിൽ കാനഡയിൽ പോകാതെ തന്നെ ലൈസൻസിനായി അപേക്ഷിക്കാം. ഇതിന് കോഴ്സിന്റെ ദൈർഘ്യം കുറഞ്ഞത് ഒരു വർഷമെങ്കിലും ആയിരിക്കണം. 12 വയസ്സുവരെ പ്രായമുള്ള കുട്ടികളെ പഠിപ്പിച്ചു പരിചയവുമുണ്ടായിരിക്കണം. ലൈസൻസ് നേടിയ ശേഷം എക്സ്പ്രസ് എൻട്രി വഴിയോ പ്രോവിൻഷ്യൽ നോമിനീ പ്രോഗ്രാം വഴിയോ കാനഡയിൽ സ്ഥിരതാമസമാക്കുകയും ചെയ്യാം.
കാനഡയിൽ സ്ഥിരതാമസം
ഏർലി ചൈൽഡ്ഹുഡ് എഡ്യൂക്കേറ്റർമാരുടെ വാർഷികവരുമാനം ഏകദേശം 47746 കനേഡിയൻ ഡോളറാണ്. കാനഡയിൽ സ്ഥിരതാമസത്തിനുള്ള വിസ നേടിയാൽ സൗജന്യ ആരോഗ്യസേവനം, കുട്ടികൾക്ക് സൗജന്യ സ്കൂൾ വിദ്യാഭ്യാസം എന്നിങ്ങനെ പല ആനുകൂല്യങ്ങളും ആസ്വദിക്കുവാൻ സാധിക്കും.
കാനഡയിൽ ഏർലി ചൈൽഡ്ഹുഡ് എഡ്യൂക്കേറ്റേഴ്സിനുള്ള തൊഴിൽസാധ്യതകളെക്കുറിച്ച് വിശദമായി അറിയുവാൻ കാനപ്രൂവിലെ കുടിയേറ്റ വിദഗ്ദ്ധരോട് സംസാരിക്കൂ.
കൂടുതൽ വിവരങ്ങൾക്ക്:
Contact: India: +91-9655999955
Dubai: +971 54 996 5308
Email: enquiry@canapprove.com