എമർജൻസി മാനേജ്മെൻറ്
അടിയന്തരഘട്ടങ്ങളെ നേരിടുവാനുള്ള തയ്യാറെടുപ്പ്, പ്രതികരണം, ആഘാതലഘൂകരണം, ഗുണപ്പെടൽ എന്നീ വിവിധ വശങ്ങൾക്കാവശ്യമായ വിഭവങ്ങൾ, ആളുകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിനെയാണ് എമർജൻസി മാനേജ്‌മെൻറ് എന്നുപറയുന്നത്. പ്രകൃതിദുരന്തങ്ങൾ പോലുള്ള അടിയന്തരഘട്ടങ്ങളുടെ ആഘാതം പരമാവധി കുറയ്ക്കുക എന്നതാണ് ഇതുകൊണ്ട് ലക്‌ഷ്യം വയ്ക്കുന്നത്.
അനുദിനപ്രക്രിയകൾക്ക് വിഘാതമുണ്ടാക്കുന്ന ഒന്നിനെയാണ് എമർജൻസി എന്ന് പറയുന്നത്. ഒരു അടിയന്തരഘട്ടം ദുരന്തമായി മാറാതിരിക്കാൻ കൃത്യവും ചടുലവുമായ പ്രവർത്തനങ്ങൾ ആവശ്യമാണ്. കാരണം, ദുരന്തമായി മാറിക്കഴിഞ്ഞാൽ ഉണ്ടാകുന്ന ആഘാതങ്ങൾ കൂടുതൽ ഭീകരമായിരിക്കും. എമർജൻസി മാനേജ്‌മെന്റും ഡിസാസ്റ്റർ മാനേജ്‌മെന്റും രണ്ടു വ്യത്യസ്ത ഘട്ടങ്ങളിൽ ഉള്ള കാര്യങ്ങൾ ആണ്.
മികച്ച വിദ്യാഭ്യാസം, പ്രൊഫഷണൽ ജീവിതരീതി, മികച്ച തൊഴിലവസരങ്ങൾ ഇതെല്ലാമാണ് വിദേശവിദ്യാർത്ഥികൾക്ക് കാനഡ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ, ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ചിലത് കാനഡയിൽ ആണുള്ളത്. ഭാവിയിൽ ഒരു എമർജൻസി മാനേജ്‌മെൻറ് കൺസൽട്ടൻറ് ആകുവാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഉപരിപഠനത്തിന് ഏറ്റവും യോജിച്ച സ്ഥലം കാനഡയാണ്. ലോകോത്തര വിദ്യാഭ്യാസവും മികച്ച തൊഴിലവസരങ്ങളും നിങ്ങൾക്കവിടെ കിട്ടും. കാനഡയിൽ പഠിക്കുന്നതുകൊണ്ട് നിങ്ങൾക്കുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ച് കൂടുതലറിയാൻ തുടർന്നുവായിക്കുക.
കോഴ്സിനെക്കുറിച്ച്
എമർജൻസി മാനേജ്‌മെൻറ് സംവിധാനങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് കോഴ്സിൻറെ ഭാഗമായി നിങ്ങൾ പഠിക്കും. എമർജൻസി മാനേജ്‌മെൻറ് നയങ്ങൾ, പ്രക്രിയകൾ, ദൗത്യങ്ങൾ ആശയങ്ങൾ, പ്രവർത്തനങ്ങൾ, ലക്ഷ്യങ്ങൾ എന്നിവ വ്യാഖ്യാനിക്കുവാനും അളക്കുവാനും വിശകലനം ചെയ്യാനുമുള്ള അന്താരാഷ്ട്രരീതികളും പഠിക്കും. പ്രാക്റ്റിക്കൽ ക്‌ളാസ്സുകൾ മുഖേനയും ലാബ് സെഷനുകൾ വഴിയും അടിയന്തരസാഹചര്യങ്ങൾ എങ്ങനെ നേരിടണം എന്നതിനെപ്പറ്റിയും ഫോളോ-അപ് റിപ്പോർട്ടിങ്, ഓതറിങ്, ഡോക്യുമെന്റിങ് എന്നിവയും ആ സാഹചര്യം നേരിടുന്നതിനാവശ്യമായ പദ്ധതി തയ്യാറാക്കുന്ന രീതിയും പഠിക്കാൻ അവസരമുണ്ട്. അടിയന്തരസാഹചര്യങ്ങൾ കൈകാര്യം ചെയ്യുവാനും സന്ദർഭം ആവശ്യപ്പെടുന്ന രീതിയിൽ പ്രവർത്തിക്കുവാനും വേണ്ട പരിശീലനം കോഴ്‌സിൽ നിങ്ങൾക്ക് ലഭിക്കും.
മികച്ച കഴിവുകളുള്ള എമർജൻസി മാനേജ്‌മെൻറ് സ്പെഷലിസ്റ്റുകൾക്ക് ഒട്ടനവധി തൊഴിലവസരങ്ങൾ ലഭ്യമാണ്. കാനഡയിലെ പ്രമുഖ ഉന്നതപഠനസ്ഥാപനങ്ങളിലൊന്നിൽ പഠിക്കുന്നതിനായി തയ്യാറെടുപ്പുകൾ ഇപ്പോൾ തന്നെ തുടങ്ങൂ. വിജയകരമായ ഒരു കരിയർ സ്വന്തമാക്കൂ…
കാനഡയിലെ എമർജൻസി മാനേജ്മെൻറ് കോഴ്സുകൾ
കാനഡയിൽ വിദേശവിദ്യാർത്ഥികൾക്ക് തെരഞ്ഞെടുക്കാൻ അനവധി പഠനശാഖകൾ ഉണ്ട്. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് എമർജൻസി മാനേജ്‌മെൻറ്. പഠിക്കാൻ സാധിക്കുന്ന സ്ഥാപനങ്ങൾ താഴെപ്പറയുന്നവയാണ്:
- ബ്രിട്ടീഷ് കൊളംബിയ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ടെക്‌നോളജി
- നോർത്ത് ആൽബെർട്ട ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി
- ജസ്റ്റിസ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ബ്രിട്ടീഷ് കൊളംബിയ
- കേപ് ബ്രെട്ടൻ യൂണിവേഴ്‌സിറ്റി
- യൂണിവേഴ്‌സിറ്റി ഓഫ് കാൽഗരി
- രയർസൺ യൂണിവേഴ്‌സിറ്റി
- സെന്റീനിയൽ കോളേജ്
- അൽഗോൺക്വിൻ കോളേജ്
- ദുർഹാം കോളേജ്
- നയാഗര കോളേജ്
തൊഴിൽസാധ്യതകൾ
വിജയകരമായി പഠനം പൂർത്തിയാക്കുന്ന വിദേശവിദ്യാർത്ഥിക്ക് തെരഞ്ഞെടുക്കാൻ അനവധി തൊഴിലവസരങ്ങൾ കാനഡയിലുണ്ട്. വിദ്യാർത്ഥികൾക്ക് തുടർന്ന് പഠിക്കുകയോ ഇഷ്ടപ്പെട്ട ഏതെങ്കിലും ജോലി തെരഞ്ഞെടുക്കുകയോ ചെയ്യാം. എമർജൻസി മാനേജ്മെൻറ് തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് ചെയ്യാൻ സാധിക്കുന്ന ജോലികൾ താഴെപ്പറയുന്നു:
- സേഫ്റ്റി സ്‌പെഷലിസ്റ്റ്
- ഹറിക്കേൻ പ്രോഗ്രാം മാനേജർ
- എമർജൻസി സർവീസസ് ഡയറക്റ്റർ
- എമർജൻസി റെസ്പോൺസ് ടീം ലീഡർ
- എൻവയർമെൻറ് ഹെൽത്ത് ആൻഡ് സേഫ്റ്റി മാനേജർ
- എമർജൻസി മാനേജ്‌മെൻറ് പ്രോഗ്രാം സ്‌പെഷലിസ്റ്റ്
- ഹോസ്പിറ്റൽ എമർജൻസി പ്രിപ്പയേഡ്നെസ്സ് അഡ്മിനിസ്ട്രേറ്റർ
എന്തുകൊണ്ട് കാനഡ?
കാനഡയിൽ പഠിക്കുന്നതുകൊണ്ട് നിങ്ങൾക്കുണ്ടാകുന്ന നേട്ടങ്ങൾ അനവധിയാണ്. കുടിയേറ്റക്കാർക്കും വിദേശവിദ്യാർത്ഥികള്ക്കും വേണ്ടിയുള്ള കാനഡയുടെ നയങ്ങൾ വളരെ ഉദാരമാണ്. അതുകൊണ്ടുതന്നെ കുടിയേറ്റക്കാരുടെയും വിദേശവിദ്യാർത്ഥികളുടെയും പ്രിയപ്പെട്ട രാജ്യമാണ് കാനഡ. കാനഡയിൽ പഠിക്കുന്നതുകൊണ്ട് വിദ്യാർത്ഥികൾക്കുള്ള ചില ഗുണങ്ങൾ താഴെപ്പറയുന്നു:
പി ആർ കിട്ടുവാൻ എളുപ്പം
- ദീർഘകാലനേട്ടങ്ങൾ
- കുറഞ്ഞ ജീവിതച്ചെലവ്
- പോസ്റ്റ് സ്റ്റഡി വർക്ക് പെർമിറ്റ്
- മികച്ച തൊഴിലവസരങ്ങൾ
- ഒരു ബഹുസ്വരസമൂഹത്തിൽ താമസിക്കുവാനുള്ള അവസരം
- കുറഞ്ഞ പഠനച്ചെലവ്
- അന്താരാഷ്ട്രനിലവാരമുള്ള വിദ്യാഭ്യാസം
- മികച്ച വിദേശജീവിതാനുഭവം
- അന്താരാഷ്ട്ര അംഗീകാരമുള്ള ബിരുദം
- പഠനവുമായി ബന്ധപ്പെട്ട തൊഴിൽമേഖലയിൽ പ്രവൃത്തിപരിചയം
കൂടാതെ മറ്റു രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ പഠനവിസ നേടുവാനും കാനഡയിൽ താരതമ്യേന എളുപ്പമാണ്.
രജിസ്ട്രേഷൻ പ്രക്രിയ
കാനഡയിൽ വിദേശവിദ്യാർത്ഥികൾക്ക് പഠിക്കാൻ അനവധി കോഴ്‌സുകൾ ഉണ്ട്. എമർജൻസി മാനേജ്‌മെൻറ് കോഴ്സ് പഠിക്കാൻ ആഗ്രഹിക്കുന്നവർ ക്കു മികച്ച അവസരമാണ് കാനഡ നൽകുന്നത്. ഈ കോഴ്‌സിലേക്കുള്ള പ്രവേശനം ആരംഭിച്ചുകഴിഞ്ഞു. ഒരു എമർജൻസി മാനേജ്‌മെൻറ് സ്‌പെഷലിസ്റ്റ് ആകുവാനാണ് നിങ്ങൾക്ക് താല്പര്യമെങ്കിൽ കാനപ്പ്രൂവ് വഴി അപേക്ഷിക്കാം. സഹായിക്കാൻ ഞങ്ങൾ കൂടെയുണ്ട്.
ഞങ്ങളുടെ വിദഗ്ധരായ കൺസൾട്ടന്റുമാർ കാനഡയിൽ പഠിക്കുന്നതിനു വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകും. വിദേശത്ത് പഠിക്കുവാനോ കുടിയേറുവാനോ ആഗ്രഹിക്കുന്നവർക്ക് മികച്ച സേവനമാണ് ഞങ്ങൾ നൽകുന്നത്. കാനഡയിൽ എമർജൻസി മാനേജ്‌മെൻറ് പഠിക്കുന്നതിനെപ്പറ്റി കൂടുതലറിയാൻ ഞങ്ങളെ ബന്ധപ്പെടുക.
കൂടുതൽ വിവരങ്ങൾക്ക് :
വാട്സ്ആപ്പ്: bit.ly/em-mng
ഫോൺ: +91-422-4980255 (ഇന്ത്യ)/+971 54 996 5308 (ദുബായ്)
ഇമെയിൽ: enquiry@canapprove.com