Canapprove WHATSAPP
GET FREE CONSULTATION

കാനഡ കുടിയേറ്റത്തിനു കണ്‍സള്‍ട്ടന്‍റിനെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Canada Immigration

കോവിഡ് മഹാമാരി മൂലം ഉണ്ടായ സാമ്പത്തിക അനിശ്ചിതാവസ്ഥ പലരേയും കൂടുതല്‍ സാധ്യതകള്‍ ഉള്ള വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്നതിനെപ്പറ്റി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ഇതിനാല്‍ത്തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ കുടിയേറാന്‍ ഇഷ്ടപ്പെടുന്ന രാജ്യങ്ങളില്‍ ഒന്നായ കാനഡയിലേക്കുള്ള കുടിയേറ്റത്തിലും ജനങ്ങളുടെ താല്‍പര്യം വര്‍ധിച്ചു വരുന്നു. ഈ പശ്ചാത്തലത്തില്‍ ആളുകളുടെ അറിവില്ലായ്മയെ മുതലെടുത്ത് പണം വാങ്ങി അവരെ വഞ്ചിക്കുന്ന വ്യാജ ഇമിഗ്രേഷന്‍ ഏജന്റുമാരും വ്യാജ ഇമിഗ്രേഷന്‍ ഏജന്‍സികളും പുതിയ തന്ത്രങ്ങളുമായി രംഗത്തുണ്ട്.

നിങ്ങളുടെ കാനഡ ഇമിഗ്രേഷന്‍ ഏജന്‍റിനെ തിരഞ്ഞെടുക്കുക എന്നത് വളരെയധികം ശ്രദ്ധിച്ചു ചെയ്യേണ്ട ഒരു കാര്യമാണ്. രണ്ടുകാരണങ്ങള്‍ കൊണ്ടാണ് ഇത് അങ്ങേയറ്റം പ്രധാനമാകുന്നത്. ഒന്നാമതായി കുടിയേറ്റപ്രക്രിയയുടെ ഭാഗമായി ആപ്ലിക്കേഷന്‍ ഫീസ് അടക്കം  ചെറുതല്ലാത്ത ഒരു തുക നിങ്ങള്‍ ഇമിഗ്രേഷന്‍ ഏജന്‍റിന് കൈമാറേണ്ടതുണ്ട്. നിങ്ങള്‍ ഒരു വ്യാജ ഏജന്‍റിന്‍റെ കെണിയില്‍ പെട്ടിരിക്കുകയാണെങ്കില്‍ ഈ പണം നിങ്ങള്‍ക്കു നഷ്ടപ്പെടാം. രണ്ടാമതായി കുടിയേറ്റപ്രക്രിയയില്‍ നിങ്ങളെ സഹായിക്കുന്നതിന് അങ്ങേയറ്റം സ്വകാര്യമായ പല വിവരങ്ങളും, നിങ്ങളുടെ കുടുംബം, വിവാഹം, സ്വത്തുവിവരങ്ങള്‍ തുടങ്ങിയവ, ഇമിഗ്രേഷന്‍ ഏജന്‍സിയുമായി പങ്കുവയ്ക്കേണ്ടി വരും. അവര്‍ വിശ്വസ്തരല്ലെങ്കില്‍ ഈ വിവരങ്ങള്‍ പല രീതിയിലും ദുരുപയോഗം ചെയ്യപ്പെടാം.

pnp-finder

ഒരു ഇമിഗ്രേഷന്‍ ഏജന്‍സി വിശ്വസിക്കത്തക്കതാണോ അല്ലയോ എന്ന് എങ്ങനെ അറിയും? ഇതിനായി ആ ഏജന്‍സിയെപ്പറ്റി വിശദമായി പഠിക്കുന്നത് ഏറെ ഗുണം ചെയ്യും. ഇന്‍റര്‍നെറ്റുവഴി അന്വേഷിക്കുകയും അവരുടെ സേവനം സ്വീകരിച്ചിട്ടുള്ളവരോട് സംസാരിക്കുകയും ചെയ്യാം. അതുപോലെ അവര്‍ നിങ്ങളോട് ആശയവിനിമയം ചെയ്യുന്ന രീതിയും നിരന്തരം ശ്രദ്ധിക്കണം. അപ്രകാരം ചെയ്യുമ്പോള്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു ഇമിഗ്രേഷന്‍ ഏജന്‍സി യഥാര്‍ത്ഥത്തില്‍ ഉള്ളതാണോ അല്ലെങ്കില്‍ വ്യാജമാണോ എന്ന് അറിയുവാന്‍ സാധിക്കും.

ഇ മെയില്‍ വിലാസം

ഒരു യഥാര്‍ത്ഥ ഇമിഗ്രേഷന്‍ ഏജന്‍സി ആണെങ്കില്‍ എല്ലാവരും ഉപയോഗിക്കുന്ന ഒരു ഇ മെയില്‍ ഡൊമെയ്നില്‍ നിന്നും ഒരിക്കലും നിങ്ങള്‍ക്ക് മെയില്‍ അയയ്ക്കില്ല. ഉദാഹരണത്തിന് കാനപ്രൂവ് ആണ് നിങ്ങളുടെ ഇമിഗ്രേഷന്‍ ഏജന്‍സി എങ്കില്‍ xyz@canapprove.com എന്നതുപോലുള്ള ഇ മെയില്‍ വിലാസത്തില്‍ നിന്നായിരിക്കും നിങ്ങള്‍ക്ക് മെയിലുകള്‍ ലഭിക്കുക. അതൊരിക്കലും xyz@gmail.com അല്ലെങ്കില്‍ abc@yahoo.com എന്നിങ്ങനെയുള്ള വിലാസങ്ങളില്‍ നിന്നായിരിക്കില്ല.

ICCRC റെജിസ്ട്രേഷന്‍

വിശ്വസിക്കാവുന്ന കനേഡിയന്‍ ഇമിഗ്രേഷന്‍ ഏജന്‍സികള്‍ ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍റ്സ് ഓഫ് കാനഡ റെഗുലേറ്ററി കൗണ്‍സില്‍ അഥവാ ICCRC യില്‍ റെജിസ്റ്റര്‍ ചെയ്തിട്ടുണ്ടാകും. ഇത്തരത്തില്‍ ICCRC യില്‍ റെജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍റ് അഥവാ ഇമിഗ്രേഷന്‍ വക്കീലിനെ RCIC അഥവാ റെഗുലേറ്റഡ് കനേഡിയന്‍ ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍റ് എന്നാണ് വിളിക്കുന്നത്.   ICCRC യുടെ വെബ്സൈറ്റില്‍ കയറി നിങ്ങളുടെ ഇമിഗ്രേഷന്‍ ഏജന്‍സിയെ പ്രതിനിധീകരിക്കുന്ന RCIC യുടെ പേര് അല്ലെങ്കില്‍ റെജിസ്ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് സെര്‍ച്ച് ചെയ്താല്‍ അവരെപ്പറ്റിയുള്ള വിവരങ്ങള്‍ അതില്‍ കാണുവാന്‍ സാധിക്കും.

ചാറ്റ് ആപ്പ് വഴി പണം നല്കാന്‍ ആവശ്യപ്പെടല്‍

യഥാര്‍ത്ഥത്തിലുള്ള ഒരു ഇമിഗ്രേഷന്‍ ഏജന്‍സിയും വാട്ട്സ്ആപ്പ് വഴിയോ മറ്റേതെങ്കിലും ചാറ്റ് ആപ്പുകള്‍ വഴിയോ നിങ്ങളോട് പണം അടയ്ക്കാന്‍ ആവശ്യപ്പെടുകയോ പണം നിക്ഷേപിക്കുന്നതിനുള്ള ലിങ്കുകള്‍ അയച്ചുതരികയോ ഇല്ല. മികച്ച ഇമിഗ്രേഷന്‍ ഏജന്‍സികള്‍ക്കെല്ലാം തന്നെ സുരക്ഷിതമായ ഓണ്‍ലൈന്‍ പേയ്മെന്‍റ് പേജുകള്‍ ഉണ്ടായിരിക്കും.

വെബ്സൈറ്റ്

നിങ്ങള്‍ ഒരു ഇമിഗ്രേഷന്‍ ഏജന്‍സിയെ തിരഞ്ഞെടുക്കുന്നതിനുമുമ്പ് നിര്‍ബന്ധമായും അവരുടെ വെബ്സൈറ്റ് പരിശോധിച്ചിരിക്കണം. വെബ്സൈറ്റില്‍ കയറുമ്പോള്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക.

  • കമ്പനിയുടെ അതേ പേര് തന്നെയാണോ വെബ്സൈറ്റ് URLല്‍ ഉള്ളത്?
  • URLന്‍റെ ഇടതുവശത്ത് പാഡ്ലോക്ക് അഥവാ താഴിന്‍റെ ചിഹ്നം ഉണ്ടോ?
  • വെബ്സൈറ്റില്‍ അനവധി അക്ഷര, വ്യാകരണ തെറ്റുകള്‍ ഉണ്ടോ?
  • വിവിധ സോഷ്യല്‍ മീഡിയകളുടെ ചിഹ്നങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ കമ്പനിയുടെ പേജുകളില്‍ത്തന്നെയാണോ എത്തുന്നത്?
  • വെബ്സൈറ്റിന്‍റെ ഉള്ളടക്കം മറ്റെവിടെ നിന്നെങ്കിലും മോഷ്ടിച്ചതാണോ?

അവിശ്വസനീയമായ വാഗ്ദാനങ്ങള്‍

ചില ഏജന്‍സികള്‍ അവിശ്വസനീയവും ആകര്‍ഷകവുമായ വാഗ്ദാനങ്ങള്‍ ആണ് ആളുകള്‍ക്ക് നല്‍കുന്നത്. കാനഡയില്‍ സ്ഥിരതാമസത്തിന് അനുമതി ഉറപ്പായും ലഭിക്കും എന്ന ഗാരണ്ടി, ഉയര്‍ന്ന ശമ്പളം, അപേക്ഷ അതിവേഗത്തില്‍ തീര്‍പ്പാക്കല്‍ എന്നിങ്ങനെയുള്ള വാഗ്ദാനങ്ങള്‍ നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്.

കാനഡയിലേക്ക് കുടിയേറുവാനായി അപേക്ഷ നല്കുക എന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയാണ്. അതിനാല്‍ തന്നെ അവര്‍ പലപ്പോഴും ഇമിഗ്രേഷന്‍ ഏജന്‍സികളുടെ സേവനം ആവശ്യപ്പെടാറുണ്ട്. യഥാര്‍ത്ഥമല്ലാത്ത ഒരു ഇമിഗ്രേഷന്‍ ഏജന്‍സിയെ നിങ്ങള്‍ തിരഞ്ഞെടുക്കുന്ന പക്ഷം നിങ്ങള്‍ക്ക് അനവധി നഷ്ടങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. അതേസമയം വിദഗ്ദ്ധരും വിശ്വസ്തരുമായ ഒരു കണ്‍സള്‍ട്ടന്‍ട്ടന്‍റുമാരുടെ സഹായം തേടുന്നതുകൊണ്ട് നിങ്ങള്‍ക്ക് അനവധി ഗുണങ്ങളും ഉണ്ടാകും.

കണ്‍സള്‍ട്ടന്‍സിയുടെ സഹായം തേടുന്നതുകൊണ്ടുള്ള ഗുണങ്ങള്‍

സമയവും പണവും ലാഭം

കാനഡ ഇമിഗ്രേഷനു വേണ്ടി നിങ്ങള്‍ നേരിട്ട് അപേക്ഷിക്കുമ്പോള്‍ ഈ അപേക്ഷാപ്രക്രിയയെപ്പറ്റി പഠിക്കുവാന്‍ അനവധി മണിക്കൂറുകള്‍ നിങ്ങള്‍ക്ക് ഇന്‍റര്‍നെറ്റിനുമുമ്പില്‍ ചെലവഴിക്കേണ്ടി വരുന്നു. അതേസമയം ഈ മേഖലയില്‍ അറിവും പ്രവൃത്തിപരിചയവുമുള്ള ഒരു കണ്‍സള്‍ട്ടന്‍സിയുടെ സഹായം നിങ്ങള്‍ക്കുണ്ടെങ്കില്‍ ഈ പ്രക്രിയ കുറച്ചുകൂടി എളുപ്പമാകും. കൂടാതെ നിങ്ങള്‍ സ്വയം അപേക്ഷിക്കുമ്പോള്‍  അപേക്ഷയില്‍ എന്തെങ്കിലും തെറ്റു വരുന്ന പക്ഷം വീണ്ടും അപേക്ഷിക്കേണ്ടതായി വരും. ഇതുമൂലം ഒരുപാട് പണവും സമയവും നഷ്ടമാകും. ഇതൊഴിവാക്കാന്‍ വിദഗ്ദ്ധരായ ഒരു കണ്‍സള്‍ട്ടന്‍സിയുടെ സഹായം തേടുകയാണ് ഉത്തമം.

അപേക്ഷ തയ്യാറാക്കുന്നതിനും ഡോക്യുമെന്‍റേഷനും സഹായം

കാനഡ കുടിയേറ്റമേഖലയില്‍ പ്രവൃത്തിപരിചയമുള്ള കണ്‍സള്‍ട്ടന്‍റ് ആണെങ്കില്‍ അവര്‍ക്ക് കുടിയേറ്റത്തിനായുള്ള നിങ്ങളുടെ അപേക്ഷ കുറ്റമറ്റ രീതിയില്‍ തയ്യാറാക്കുക എന്നത് എളുപ്പമായിരിക്കും. മാത്രമല്ല, ഏതെല്ലാം രേഖകള്‍ വേണമെന്നറിയാനും അവ തയ്യാറാക്കുവാനും നിങ്ങള്‍ക്ക് കണ്‍സള്‍ട്ടന്‍റിന്റെ സഹായം ലഭിക്കും.

മാറുന്ന നിയമങ്ങളെപ്പറ്റി ശരിയായ ധാരണ

കാനഡയിലെ കുടിയേറ്റവുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കും. കണ്‍സള്‍ട്ടന്‍റുമാര്‍ ഈ മേഖലയില്‍ത്തന്നെ പ്രവര്‍ത്തിക്കുന്നവരായതിനാല്‍ അവര്‍ക്ക് ഈ മാറ്റങ്ങളെപ്പറ്റി ശരിയായ ധാരണ ഉണ്ടായിരിക്കുകയും അതിനനുസരിച്ച് അപേക്ഷയും മറ്റുരേഖകളും തയ്യാറാക്കുവാന്‍ നിങ്ങളെ സഹായിക്കാന്‍ സാധിക്കുകയും ചെയ്യും.

മറ്റു സാധ്യതകള്‍

കാനഡയിലേക്ക് കുടിയേറുവാന്‍ എക്സ്പ്രസ് എന്‍ട്രി, പ്രോവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം എന്നിങ്ങനെ അനവധി മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഒരുപക്ഷേ എക്സ്പ്രസ് എന്‍ട്രി വഴി നിങ്ങള്‍ക്ക് കാനഡയിലേക്ക് കുടിയേറുവാന്‍ സാധിക്കില്ല എങ്കില്‍ നിങ്ങള്‍ക്ക് അനുയോജ്യമായ മറ്റുമാര്‍ഗ്ഗങ്ങള്‍ ഏതെല്ലാമാണെന്ന് പറഞ്ഞുതരാന്‍ ഒരു കണ്‍സള്‍ട്ടന്‍റിന് സാധിക്കും.

കാനഡ ഇമിഗ്രേഷനു വേണ്ടിയുള്ള അപേക്ഷാപ്രക്രിയ

കാനഡ കുടിയേറ്റത്തിന് നിങ്ങള്‍ക്ക് യോഗ്യതയുണ്ടോ എന്നു തീരുമാനിക്കുന്നത് നിങ്ങളുടെ പ്രായം, വിദ്യാഭ്യാസം, തൊഴില്‍പരിചയം, ഭാഷാപ്രാവീണ്യം എന്നിങ്ങനെ വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ആണ്. എക്സ്പ്രസ് എന്‍ട്രി വഴിയാണെങ്കില്‍ കോംപ്രഹെന്‍സീവ് റാങ്കിങ് സിസ്റ്റം സ്കോര്‍ അഥവാ സി ആര്‍ എസ് സ്കോറിന്‍റെ അടിസ്ഥാനത്തില്‍ ആയിരിക്കും നിങ്ങളുടെ യോഗ്യത നിശ്ചയിക്കുക. പ്രോവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമുകള്‍ ആണെങ്കില്‍ ഓരോ പ്രോവിന്‍സിനും അവരുടേതായ മാനദണ്ഡങ്ങള്‍ ഉണ്ട്. ഇത് കൂടാതെ എഡ്യൂക്കേഷണല്‍ ക്രെഡന്‍ഷ്യല്‍ അസസ്മെന്‍റ്, ഭാഷാപരീക്ഷ (ILETS അല്ലെങ്കില്‍ മറ്റേതെങ്കിലും) തുടങ്ങിയവയും കാനഡ കുടിയേറ്റത്തിനായി നിങ്ങള്‍ അപേക്ഷിക്കുമ്പോള്‍ ആവശ്യമായി വരും.

കാനഡ കുടിയേറ്റമേഖലയില്‍ ഇരുപത്തിലധികം വര്‍ഷങ്ങളുടെ പ്രവൃത്തിപരിചയമുള്ള ഒരു അന്താരാഷ്ട്ര ഇമിഗ്രേഷന്‍ ഏജന്‍സിയാണ് കാനപ്രൂവ്. കാനഡയില്‍ സ്ഥിരതാമസമാക്കുക എന്ന നിങ്ങളുടെ സ്വപ്നം യാഥാര്‍ഥ്യമാക്കുവാന്‍ വിദഗ്ധസഹായം ആവശ്യമുണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് കാനപ്രൂവിനെ സമീപിക്കാം.

കൂടുതൽ വിവരങ്ങൾക്ക്:

Contact: India: +91-9655999955
Dubai:  +971 54 996 5308
Email: enquiry@canapprove.com

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Send Us An Enquiry

Enter your details below and we'll call you back when it suits you.




    [honeypot 953b1362b63bd3ecf68]





    Enquire Now Call Now