Canapprove WHATSAPP
GET FREE CONSULTATION

കാനഡയിൽ വിക്ടിമോളജി പഠിക്കാം

Victimology The crucial study

ഇന്നത്തെ സാഹചര്യങ്ങളിൽ വളരെ പ്രാധാന്യമുള്ള ഒരു പഠനമേഖലയാണ് വിക്ടിമോളജി. കുറ്റകൃത്യങ്ങൾക്ക് ഇരകളാക്കപ്പെടുന്നവരെക്കുറിച്ചും, ഇരകൾക്കുണ്ടാകുന്ന മാനസികാഘാതത്തെക്കുറിച്ചും,  ഇരകളും കുറ്റവാളികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും, ഇരകളും നീതിന്യായസംവിധാനങ്ങളും തമ്മിലുള്ള ഇടപഴകലുകളെക്കുറിച്ചും,  സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കും മാധ്യമങ്ങൾക്കും വ്യാപാരവ്യവസായങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും ഇരകളോടുള്ള ബന്ധത്തെക്കുറിച്ചും ആഴത്തിൽ പഠിക്കുന്ന പഠനശാഖയാണിത്.

ധാരാളം അനുബന്ധമേഖലകളിലായി വ്യാപിച്ചുകിടക്കുന്ന വിശാലമായ ഒരു പഠനവിഭാഗമാണ് വിക്ടിമോളജി. കുറ്റവാളികളെ കണ്ടുപിടിക്കുന്നതിലും അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിലും ഇരകൾക്ക് സുപ്രധാനമായ പങ്കുണ്ട് എന്നതുകൊണ്ടുതന്നെ വിക്ടിമോളജിക്ക് വളരെയധികം പ്രസക്തിയുണ്ട്.

Course finder

ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അസാമാന്യ വൈദഗ്ധ്യവും ഉയർന്ന ചിന്താശേഷിയും ബുദ്ധിശക്തിയും വേണ്ടതുണ്ട്. മറ്റുവിദഗ്ധ തൊഴിലുകളെപ്പോലെ ഏതാനും ഉത്തരവാദിത്തങ്ങളിലോ പെരുമാറ്റച്ചട്ടങ്ങളിലോ ഒതുങ്ങി നിൽക്കുന്നതല്ല ഈ മേഖലയിലെ ജോലി. കുറ്റകൃത്യത്തിൻറെ കൃത്യമായ വിശകലനത്തിലൂടെ കുറ്റവാളികളെ കണ്ടുപിടിക്കുക, ഇരകൾക്ക് നീതി വാങ്ങിക്കൊടുക്കുക അങ്ങനെ സത്യത്തിൻറെ അന്തിമവിജയത്തിനായുള്ള ശ്രമങ്ങളിൽ ഏർപ്പെടുക എന്നതൊക്കെയാണ് ഈ ജോലിയുടെ ഭാഗമായതിനാൽ വളരെ സങ്കീർണ്ണവും സവിശേഷവുമായ ഒരു ജോലിയാണിത്.

കുറ്റകൃത്യങ്ങൾക്കുപിറകിലെ സങ്കീർണ്ണതകളെ ഇഴപിരിക്കാൻ താൽപര്യമുള്ള ഒരാളാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പഠനമേഖലയാണ് വിക്ടിമോളജി. കാനഡയിലെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിൽ വിദേശവിദ്യാർത്ഥികൾക്ക് വിക്ടിമോളജിയിൽ ഉന്നതപഠനത്തിന് അവസരമുണ്ട്.

 

വിക്ടിമോളജി കോഴ്സ്

ഒരു വിക്ടിമോളജിസ്റ്റ് ആകു ന്നതിനുള്ള വൈദഗ്ധ്യം നേടിയെടുക്കാൻ ഈ കോഴ്സ് നിങ്ങളെ സഹായിക്കും. ഇരകളെ ശരിയായ രീതിയിൽ സമീപിക്കുകയും ഉപദേശിക്കുകയും ജീവിതം വീണ്ടും കരുപ്പിടിപ്പിക്കാൻ അവരെ സഹായിക്കുകയും  അവർക്ക് ആത്മവിശ്വാസം നൽകുകയുമാണ് ഒരു വിക്ടിമോളജിസ്റ്റിൻറെ ധർമ്മം.

ഒരു വിക്ടിമോളജിസ്റ്റ് എന്ന നിലയിൽ ഇരകൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും  ലഭ്യമായ സേവനങ്ങളെക്കുറിച്ചും കുറ്റകൃത്യങ്ങളുടെ വിവിധ വശങ്ങളെക്കുറിച്ചും നിങ്ങൾ പഠിക്കേണ്ടതുണ്ട്. കൂടാതെ ഇരയെ മനസ്സിലാക്കുകയും അവരുടെ ആവശ്യങ്ങൾ വിശകലനം ചെയ്യുകയും ആഘാതത്തിൽ നിന്നും മോചനം നേടുവാൻ അവരെ സഹായിക്കുന്ന പദ്ധതികൾ ആസൂത്രണം ചെയ്യുകയും വേണം.

ഇരയ്ക്കുവേണ്ടി വാദിക്കുവാനും നീതിന്യായവ്യവസ്ഥയെക്കുറിച്ചും ഇരകൾക്ക് സേവനവും ശ്രദ്ധയും നൽകുന്നതിനുള്ള മറ്റു സംവിധാനങ്ങളെക്കുറിച്ചും വിക്ടിമോളജിയിൽ നിങ്ങൾ പഠിക്കും. ഇരകൾക്ക് സേവനം നൽകുന്നതിനായി പ്രാദേശിക ജനസമൂഹങ്ങളുമായും കോർപറേറ്റ് സ്ഥാപനങ്ങളുമായും യോജിച്ച് പ്രവർത്തിക്കുന്നതിനുള്ള പ്രായോഗികപരിശീലനവും ലഭിക്കും. ആളുകളുമായി ഇടപഴകുവാനും യുക്തിപരമായി ചിന്തിക്കുവാനും ലഭിക്കുന്ന പരിശീലനം ഭാവിയിൽ നിങ്ങളുടെ തൊഴിലിൽ വിജയിക്കാൻ സഹായകമാകുകയും ചെയ്യും.

 

കാനഡയിലെ ഉന്നതവിദ്യഭ്യാസസ്ഥാപനങ്ങൾ

ഉന്നതവിദ്യാഭ്യാസത്തിൻറെ ഉയർന്ന നിലവാരത്തിന് കീർത്തികെട്ട അനവധി സ്ഥാപനങ്ങൾ  കാനഡയിലെ വിവിധ  പ്രവിശ്യകളിലായുണ്ട്.  അനവധി വർഷങ്ങളുടെ ചരിത്രമുള്ള അവയെല്ലാം  മികച്ച വിദ്യാഭ്യാസവും വ്യത്യസ്തമായ കോഴ്‌സുകളുമാണ് വിദേശവിദ്യാർത്ഥികൾക്ക് വാഗ്ദാനം ചെയ്യുന്നത്. വിക്ടിമോളജി കോഴ്സ് പഠിക്കാൻ സാധിക്കുന്ന കാനഡയിലെ ചില ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങൾ താഴെപ്പറയുന്നവയാണ്:

  • അൽഗോൺക്വിൻ കോളേജ്
  • ദുർറം കോളേജ്
  • ലാംറ്റൺ കോളേജ്
  • കോനെസ്റ്റോഗ കോളേജ്
  • ജോർജ്ജിയൻ കോളേജ്
  • ഡഗ്ലസ് കോളേജ്
  • ഒട്ടാവ യൂണിവേഴ്‌സിറ്റി
  • നയാഗര കോളേജ്
  • ലെത്ബ്രിഡ്ജ് കോളേജ്
  • സോൾട്ട് കോളേജ്

 

തൊഴിൽസാധ്യതകൾ

കാനഡയിൽ ഈ കോഴ്സ് പഠിച്ച വിദ്യാർത്ഥികൾക്ക് വളരെയധികം തൊഴിലവസരങ്ങൾ ലഭ്യമാണ്. നിങ്ങൾക്ക് ജോലി ലഭിക്കാൻ സാധ്യതയുള്ള ചില തൊഴില്മേഖലകൾ താഴെ പറയുന്നു:

  • നിയമം നടപ്പാക്കൽ
  • ഇരകൾക്ക് വേണ്ടി വാദിക്കൽ
  • ഫോറൻസിക്സ്
  • പോലീസ്
  • സാമൂഹ്യസേവനം
  • കുറ്റകൃത്യങ്ങളുടെ വിശകലനം

 

കാനഡയിലെ പഠനം കൊണ്ടുള്ള ഗുണങ്ങൾ

  • അന്താരാഷ്ട്ര അംഗീകാരമുള്ള ബിരുദം
  • വിദേശത്തു മികച്ച അനുഭവം
  • ബന്ധപ്പെട്ട തൊഴിൽമേഖലയിൽ പ്രവൃത്തിപരിചയം
  • മികച്ച തൊഴിലവസരങ്ങൾ
  • സാംസ്കാരികവൈവിധ്യമുള്ള ഒരു സമൂഹത്തിൽ ജീവിക്കാനുള്ള അവസരം
  • അന്താരാഷ്ട്ര വിദ്യാഭ്യാസ നിലവാരം
  • കുറഞ്ഞ പഠന-ജീവിതച്ചെലവുകൾ

 

റജിസ്‌ട്രേഷൻ

കാനഡയിലെ കോളേജുകളിലും സർവ്വകലാശാലകളിലും വിദേശവിദ്യാർത്ഥികൾക്ക് പഠിക്കാൻ സാധിക്കുന്ന നിരവധി കോഴ്‌സുകൾ വ്യത്യസ്ത പഠനശാഖകളിലായുണ്ട്. വിക്ടിമോളജി കോഴ്‌സുകളും ഇപ്പോൾ ലഭ്യമാണ്. ഒരു  വിക്ടിമോളജി   വിദഗ്ധനാകാൻ/വിദഗ്ധയാകാൻ നിങ്ങൾക്കാഗ്രഹമുണ്ടെങ്കിൽ കാനപ്പ്രൂവ് വഴി അപേക്ഷിക്കൂ.

1998 മുതൽ കഴിഞ്ഞ 21 വർഷങ്ങളായി വിദേശപഠനത്തിനും കാനഡ കുടിയേറ്റത്തിനുമായി മികച്ച സേവനങ്ങളാണ്  കാനപ്പ്രൂവ് നൽകി  വരുന്നത്.  വിദേശപഠനം എന്ന നിങ്ങളുടെ സ്വപ്നം യാഥാർഥ്യമാക്കുവാനായി ഓരോ ഘട്ടത്തിലും നിങ്ങളെ സഹായിക്കാൻ ഞങ്ങൾ സദാ സന്നദ്ധരാണ്. കാനഡയിലെ  വിക്ടിമോളജി   കോഴ്‌സുകളെക്കുറിച്ച് കൂടുതലറിയാൻ ഞങ്ങളെ ബന്ധപ്പെടുക.

 

കൂടുതൽ വിവരങ്ങൾക്ക് :

വാട്സ്ആപ്പ്: bit.ly/35bGlU1

ഫോൺ: +91-422-4980255 (ഇന്ത്യ)/+971 54 996 5308 (ദുബായ്)

ഇമെയിൽ: enquiry@canapprove.com

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Send Us An Enquiry

Enter your details below and we'll call you back when it suits you.



    [honeypot 953b1362b63bd3ecf68]





    Enquire Now Call Now