കനേഡിയൻ പൗരത്വം ലഭിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ 50% വർദ്ധനവ്

ഒക്ടോബർ 2018ൽ അവസാനിക്കുന്ന പത്തുമാസകാലയളവിനുള്ളിൽ മൊത്തം 15016 ഇന്ത്യക്കാർക്ക് കനേഡിയൻ പൗരത്വം ലഭിച്ചു എന്ന് കനേഡിയൻ അധികാരികളെ ഉദ്ധരിച്ചു ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരിക്കുന്നു. അതായത് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ കനേഡിയൻ പൗരത്വം ലഭിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ 50% വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞവർഷം ഇതേ കാലയളവിനുള്ളിൽ കനേഡിയൻ പൗരത്വം ലഭിച്ച ഇന്ത്യക്കാരുടെ എണ്ണം 9992 ആയിരുന്നു.…








