നിങ്ങള്‍ ഒരു എഞ്ചിനീയറാണോ? കാനഡയിലെ അവസരങ്ങളെക്കുറിച്ചറിയൂ

Vignesh G
By Vignesh G
Developer

കാനഡയില്‍ അനേകം സാധ്യതകളും അവസരങ്ങളുമുള്ള ഒരു തൊഴില്‍മേഖലയാണ് എഞ്ചിനീയറിങ്. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സാമ്പത്തികവ്യവസ്ഥയുള്ള ഈ രാജ്യത്തിന്‍റെ പുരോഗതിയെ മുന്നോട്ടു നയിക്കുന്നത് കൃഷി, ഊര്‍ജ്ജം, ഐടി, ടൂറിസം എന്നിങ്ങനെ വ്യത്യസ്തമേഖലകളാണ്. അതുകൊണ്ടുതന്നെ, വ്യത്യസ്ത മേഖലകളില്‍ പ്രാവീണ്യമുള്ള എഞ്ചിനീയര്‍മാര്‍ക്ക് ഇവിടെ അവസരങ്ങള്‍ അനവധിയാണ്. നിങ്ങള്‍ ഒരു എഞ്ചിനീയര്‍ ആണെങ്കില്‍ എക്സ്പ്രസ് എന്‍ട്രി വഴി കുറഞ്ഞത് ആറുമാസത്തിനുള്ളില്‍ നിങ്ങള്‍ക്കു കാനഡയില്‍ സ്ഥിരതാമസമാക്കുവാന്‍ സാധിക്കും എന്നതാണ് മറ്റൊരു  പ്രധാനആകര്‍ഷണം. തൊഴിലവസരങ്ങള്‍ക്കു പുറമേ മികച്ച ജീവിതനിലവാരവും കാനഡ ഉറപ്പു നല്‍കുന്നു.

നിങ്ങള്‍ വൈദഗ്ധ്യം നേടിയിരിക്കുന്നത് എഞ്ചിനീയറിങ്ങിന്റെ ഏതുമേഖലയിലായാലും കാനഡയില്‍ നിങ്ങള്‍ക്ക് അവസരങ്ങളുണ്ട്.

ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍: കാനഡ ജലവൈദ്യുതപദ്ധതികളെ ആശ്രയിക്കുന്ന ഒരു രാജ്യമാണ്. അതോടൊപ്പം ഈ സാങ്കേതികവിദ്യ പ്രകൃതി സൗഹൃദമാക്കുന്നതിനുള്ള പരിശ്രമങ്ങളിലും കാനഡ  ഏര്‍പ്പെട്ടിരിക്കുന്നു. അതിനാല്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍മാര്‍ക്ക് കാനഡയില്‍ വളരെയധികം അവസരങ്ങളുണ്ട്. ഇവിടെ ഒരു ഇലക്ട്രിക്കല്‍ എഞ്ചിനീയരുടെ ശരാശരി വാര്‍ഷികവരുമാനം 79,942 ഡോളറാണ്.

സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍: അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ഐടി മേഖലയാണ് കാനഡയിലുള്ളത്. ഈ മുന്നേറ്റത്തില്‍ കാനഡ യുഎസിനെ കടത്തിവെട്ടിക്കഴിഞ്ഞു. സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാര്‍ക്ക് കാനഡയില്‍ അവസരങ്ങള്‍ അനവധിയാണ്. 105,000 ഡോളര്‍ വരെ വാര്‍ഷികവരുമാനം നേടുവാനും സാധിക്കും.

സിവില്‍ എഞ്ചിനീയര്‍: സ്വാഭാവികമായും, വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സമ്പദ് വ്യവസ്ഥയില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും കൂടുതലായി നടക്കും. അതുകൊണ്ട്, സിവില്‍ എഞ്ചിനീയര്‍മാര്‍ക്ക് കാനഡയില്‍ തൊഴിലവസരങ്ങളുണ്ട്. കൂടാതെ, രാജ്യത്തിന്‍റെ പ്രകൃതിസംരക്ഷണമേഖലയും സിവില്‍ എഞ്ചിനീയര്‍മാരുടെ സേവനം ആവശ്യപ്പെടുന്നുണ്ട്. കാനഡയില്‍ സിവില്‍ എഞ്ചിനീയര്‍മാരുടെ വാര്‍ഷികവരുമാനം 77,357 ഡോളറാണ്.

മെക്കാനിക്കല്‍ എഞ്ചിനീയര്‍: ധാതുഖനനം, പെട്രോളിയം, ഐടി തുടങ്ങിയ വ്യത്യസ്ത വ്യവസായമേഖലകളില്‍ മെക്കാനിക്കല്‍ എഞ്ചിനീയര്‍മാര്‍ക്ക് കാനഡയില്‍ അവസരങ്ങളുണ്ട്. 75,389 ഡോളര്‍ ആണ് കാനഡയില്‍ മെക്കാനിക്കല്‍ എഞ്ചിനീയര്‍മാരുടെ ശരാശരി വാര്‍ഷികവരുമാനം.

ബയോമെഡിക്കല്‍ എഞ്ചിനീയര്‍: ആരോഗ്യമേഖലയ്ക്ക് വളരെയധികം പ്രാധാന്യം നല്‍കുന്ന രാജ്യമാണ് കാനഡ. ജനസംഖ്യയില്‍ വൃദ്ധരുടെ എണ്ണം വര്‍ധിച്ചുവരുന്നതുകൊണ്ടുതന്നെ കൂടിവരുന്ന ആരോഗ്യസേവനങ്ങള്‍ക്കായുള്ള ആവശ്യങ്ങളെ ഉള്‍ക്കൊള്ളാന്‍വേണ്ടി രാജ്യം കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ ബയോമെഡിക്കല്‍ എഞ്ചിനീയര്‍മാര്‍ക്ക് കാനഡയില്‍ അവസരങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഈ വിഭാഗത്തിലെ എഞ്ചിനീയര്‍മാര്‍ക്ക് കാനഡയില്‍ 105,765 ഡോളര്‍ വരെ വാര്‍ഷികവരുമാനം നേടുവാന്‍ സാധിക്കും.

 

എഞ്ചിനീയര്‍മാര്‍ക്ക് കാനഡയിലേക്ക് കുടിയേറുവാനുള്ള മാര്‍ഗ്ഗങ്ങള്‍

എഞ്ചിനീയര്‍മാര്‍ക്ക് കാനഡയില്‍ സ്ഥിരതാമസമാക്കുവാന്‍ പ്രധാനമായും രണ്ടു മാര്‍ഗ്ഗങ്ങളാണ് ഉള്ളത്. എക്സ്പ്രസ് എന്‍ട്രിയും പ്രോവിന്‍ഷ്യന്‍ നോമിനീ പ്രോഗ്രാമുകളും.

എക്സ്പ്രസ് എന്‍ട്രി

നാഷണല്‍ ഒക്യുപ്പേഷന്‍ കാറ്റഗറിയില്‍ സ്കില്‍ ടൈപ്പ് A-യ്ക്കു കീഴിലാണ് എഞ്ചിനീയര്‍മാര്‍ വരുന്നത്. അതിനാല്‍ എക്സ്പ്രസ് എന്‍ട്രിക്കു കീഴിലുള്ള ഫെഡറല്‍ സ്കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാമിലൂടെ(FSWP) എഞ്ചിനീയര്‍മാര്‍ക്ക് കാനഡയില്‍ സ്ഥിരതാമസമാക്കുവാന്‍ അപേക്ഷിക്കാം. ഈ മാര്‍ഗത്തിലൂടെ അപേക്ഷിക്കുന്നവര്‍ക്കു വേണ്ട പ്രധാനയോഗ്യതകള്‍:

തൊഴില്‍പരിചയം: ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് ഒരുവര്‍ഷത്തെയെങ്കിലും തൊഴില്‍പരിചയം.

ഭാഷാപ്രാവീണ്യം: IELTS പോലെ ഒരു അംഗീകൃതഭാഷാപരീക്ഷയില്‍ കനേഡിയന്‍ ലാംഗ്വേജ് ബെഞ്ച്മാര്‍ക്ക്(CLB) 7നു തുല്യമായ സ്കോര്‍

വിദ്യാഭ്യാസയോഗ്യത: വിദ്യാഭ്യാസയോഗ്യതകള്‍ എഡ്യുക്കേഷന്‍ ക്രെഡെന്‍ഷ്യല്‍ അസസ്സ്മെന്‍റ് ചെയ്തിട്ടുണ്ടാകണം. ബിരുദാനന്തരബിരുദയോഗ്യതയില്ലെങ്കില്‍ കാനഡയില്‍ നിങ്ങളുടെ മേഖലയുമായി ബന്ധപ്പെട്ട ഒരു പാര്‍ട്ട്ടൈം കോഴ്സ് ചെയ്യുന്നത് തൊഴില്‍സാധ്യതകള്‍ വര്‍ധിപ്പിക്കും.

കരുതല്‍ധനം: കാനഡയില്‍ താമസം തുടങ്ങുന്ന, ഒരു ജോലി ലഭിക്കുന്നതുവരെയുള്ള അല്‍പ്പകാലയളവില്‍ നിങ്ങള്‍ക്കും കുടുംബത്തിനും ജീവിക്കുവാന്‍ ആവശ്യമായ പണം കൈവശമുണ്ടെന്ന് നിങ്ങള്‍ തെളിയിക്കണം.

കുടിയേറുവാനുള്ള യോഗ്യത: നിങ്ങള്‍ ഏതെങ്കിലും ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ആളായിരിക്കരുത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരിക്കരുത്. നിങ്ങള്‍ ഇപ്പോള്‍ ജീവിക്കുന്ന രാജ്യത്തു നിയമാനുസൃതമായി താമസിക്കുന്ന വ്യക്തി ആയിരിക്കണം.

പ്രോവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം

പ്രോവിഷ്യല്‍ നോമിനീ പ്രോഗ്രാം വഴി കാനഡ കുടിയേറ്റത്തിന് അപേക്ഷിക്കുവാന്‍ രണ്ടു മാര്‍ഗ്ഗങ്ങളാണ് ഉള്ളത്. ഒന്ന്‍ നിങ്ങള്‍ സ്ഥിരതാമാസമാക്കുവാന്‍ ആഗ്രഹിക്കുന്ന കനേഡിയന്‍ പ്രവിശ്യയിലേക്ക് ഈ താല്‍പര്യം അറിയിച്ചുകൊണ്ട് ഒരു എക്സ്പ്രഷന്‍ ഓഫ് ഇന്‍ററസ്റ്റ്  പ്രൊഫൈല്‍ തയ്യാറാക്കി എക്സ്പ്രസ് എന്‍ട്രി പ്രൊഫൈലിനൊപ്പം ചേര്‍ക്കുകയാണ്. ഈ പ്രവിശ്യ കാനഡയില്‍ സ്ഥിരതാമസത്തിനു നിങ്ങളെ ശുപാര്‍ശ ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക് 600 കോമ്പ്രഹെന്‍സീവ് റാങ്കിങ് സിസ്റ്റം(CRS) സ്കോര്‍പോയന്‍റുകള്‍ കൂടുതലായി ലഭിക്കും. അതുവഴി, കാനഡയില്‍ സ്ഥിരതാമസമാക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുവാന്‍  എക്സ്പ്രസ് എന്‍ട്രിവഴി നിങ്ങള്‍ക്ക് ക്ഷണം ലഭിക്കുന്നതിനുള്ള സാധ്യത വര്‍ധിക്കുന്നു.

രണ്ടാമത്തെ വഴി, നിങ്ങള്‍ സ്ഥിരതാമസമാക്കുവാന്‍ ഉദ്ദേശിക്കുന്ന പ്രവിശ്യയിലേക്ക് നേരിട്ടു എക്സ്പ്രഷന്‍ ഓഫ് ഇന്‍ററസ്റ്റ് സമര്‍പ്പിക്കുകയാണ്. നിങ്ങളുടെ തൊഴില്‍വൈദഗ്ധ്യം ആവശ്യമുണ്ടെങ്കില്‍ അവര്‍ നിങ്ങളെ നേരിട്ടു അപേക്ഷ സമര്‍പ്പിക്കുവാനായി ക്ഷണിക്കും. ചില പ്രവിശ്യകളില്‍ യോഗ്യതാമാനദണ്ഡങ്ങള്‍ എക്സ്പ്രസ് എന്‍ട്രിയുടെ അത്രയും കര്‍ക്കശമല്ല. അതിനാല്‍ പെട്ടെന്നുതന്നെ കാനഡയില്‍ സ്ഥിരതാമസമാക്കുവാനും സാധിക്കും.

നിങ്ങള്‍ ഒരു എഞ്ചിനീയറാണോ? കാനഡയില്‍ നിങ്ങള്‍ള്ള അവസരങ്ങളെപ്പറ്റി അറിയുവാന്‍ താല്‍പര്യമുണ്ടോ? എങ്കില്‍ കാനപ്പ്രൂവ് ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സിയിലെ കാനഡ കുടിയേറ്റ വിദഗ്ദ്ധരോട് സംസാരിക്കാം.

കൂടുതൽ വിവരങ്ങൾക്ക്:

ഫോൺ: +91-422-4980255 (ഇന്ത്യ)/+971 54 996 5308 (ദുബായ്)

ഇമെയിൽ: enquiry@canapprove.com

Vignesh G
Vignesh G