കാനഡയിൽ വൃദ്ധരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ പ്രായമായവരുടെ ആരോഗ്യപരിപാലനത്തിനായി കൂടുതൽ നഴ്സുമാരെ കാനഡയിൽ ആവശ്യമുണ്ട്. അതിനാൽത്തന്നെ റെജിസ്റ്റേർഡ് നഴ്സ്മാർക്ക് കാനഡയിലേക്ക് കുടിയേറുവാനുള്ള സാഹചര്യങ്ങളും വർദ്ധിച്ചിട്ടുണ്ട്.
നാഷണൽ ഒക്യുപ്പേഷൻ ക്ളാസിഫിക്കേഷൻ 3012: റെജിസ്റ്റേർഡ് നഴ്സ്, റെജിസ്റ്റേർഡ് സൈക്യാട്രിക് നഴ്സസ്
കുറഞ്ഞ ജോലിഭാരം, ഉയർന്ന ശമ്പളം, മികച്ച ജീവിതനിലവാരം തുടങ്ങിയ ഘടകങ്ങളാണ് കാനഡയിലെ നഴ്സിംഗ് ജോലിയെ ആകര്ഷകമാക്കുന്നത്. മാനിറ്റോബ, സസ്കാചുവാൻ, ആൽബെർട്ട, ബ്രിട്ടീഷ് കൊളംബിയ എന്നീ പ്രവിശ്യകളിൽ സൈക്യാട്രിക് നഴ്സുമാരായി പ്രത്യേകപരിശീലനം ലഭിച്ചവർക്ക് മാത്രമേ ജോലി ചെയ്യാൻ സാധിക്കുകയുള്ളൂ. എന്നാൽ മറ്റെല്ലാ പ്രവിശ്യകളിലും ടെറിട്ടറികളിലും റെജിസ്റ്റേർഡ് നഴ്സുമാർക്ക് സൈക്യാട്രിക് നഴ്സുമാരായും ജോലിചെയ്യാൻ സാധിക്കും.
കാനഡയിലെ റെജിസ്റ്റേർഡ് നഴ്സുമാർക്ക് ചെയ്യാൻ സാധിക്കുന്ന ജോലികൾ
- ക്ലിനിക്കൽ നഴ്സ്
- കമ്യൂണിറ്റി ഹെൽത്ത് നഴ്സ്
- ക്രിട്ടിക്കൽ കെയർ നഴ്സ്
- എമെർജെൻസി കെയർ നഴ്സ്
- ഇന്റെൻസീവ് കെയർ നഴ്സ്
- നഴ്സ് റിസർച്ചർ
- നഴ്സിംഗ് കൺസൽട്ടൻറ്
- ഒക്യുപ്പേഷണൽ ഹെൽത്ത് നഴ്സ്
- പ്രൈവറ്റ് ഡ്യൂട്ടി നഴ്സ്
- പബ്ലിക് ഹെൽത്ത് നഴ്സ്
തുടങ്ങിയവയാണ് റെജിസ്റ്റേർഡ് നഴ്സുമാർക്ക് ചെയ്യാൻ സാധിക്കുന്ന ജോലികൾ.
റെജിസ്റ്റേർഡ് നഴ്സ് ആയി കാനഡയിൽ കുടിയേറുവാൻ നിങ്ങൾക്കുള്ള അവസരങ്ങളെക്കുറിച്ചറിയാൻ ഞങ്ങളുടെ സൗജന്യ അസസ്സ്മെൻറ് ഫോം പൂരിപ്പിക്കുക
റെജിസ്റ്റേർഡ് നഴ്സുമാർക്ക് കാനഡയിൽ ലഭിക്കുന്ന ശരാശരി വേതനം(മണിക്കൂറിൽ)
2019ൽ കാനഡയിലെ നഴ്സുമാരുടെ ശരാശരി വേതനം മണിക്കൂറിൽ 46 കനേഡിയൻ ഡോളർ ആയിരുന്നു. കാനഡയിലെ ഓരോ പ്രദേശത്തും റെജിസ്റ്റേർഡ് നഴ്സുമാർക്ക് മണിക്കൂറിൽ ലഭിക്കുന്ന ശരാശരി വേതനം താഴെപ്പറയുന്നു:
നുനവുറ്റ് | $86.69 |
നോർത്ത് വെസ്റ്റ് ടെറിട്ടറീസ് | $72.57 |
യുകോൺ ടെറിട്ടറീസ് | $61.41 |
ആൽബെർട്ട | $50 |
സസ്കാച്ചുവാൻ | $48 |
മാനിറ്റോബ | $46 |
ഒന്റാരിയൊ | $45.47 |
ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ | $43.96 |
പ്രിൻസ് എഡ്വേഡ് ഐലൻഡ് | $41.25 |
നോവാ സ്കോഷ്യ | $41 |
ക്യൂബെക്ക് | $41.5 |
ന്യൂ ബ്രൺസ്വിക്ക് | $40.49 |
കാനഡയിൽ പഠനം, ജോലി
റെജിസ്റ്റേർഡ് നഴ്സുമാർക്ക് കാനഡയിൽ ഏതെങ്കിലും സർവ്വകലാശാലയിൽ അനുയോജ്യമായ കോഴ്സുകൾ പഠിച്ച് ഒരു പ്രത്യേക ചികിത്സാമേഖലയിൽ വിദഗ്ധപരിശീലനം നേടുവാൻ സാധിക്കും. താഴെപ്പറയുന്ന മേഖലകളിൽ ഏതെങ്കിലുമൊന്നിൽ വൈദഗ്ധ്യം നേടുന്നത് റെജിസ്റ്റേർഡ് നഴ്സുമാർക്ക് കാനഡയിൽ കൂടുതൽ അവസരങ്ങൾ നേടിക്കൊടുക്കും:
- സർജറി
- സൈക്യാട്രിക് കെയർ
- ക്രിട്ടിക്കൽ കെയർ
- പീഡിയാട്രിക്സ്
- റിഹാബിലിറ്റേഷൻ
- ഒബ്സ്റ്റെട്രിക്സ് കെയർ
- കമ്യൂണിറ്റി ഹെൽത്ത്
- ഒക്യുപ്പേഷണൽ ഹെൽത്ത്
- ജെറിയാട്രിക്സ്
- ഓങ്കോളജി
കാനഡയിൽ ജോലി നേടാൻ റെജിസ്റ്റേർഡ് നഴ്സുമാർക്ക് താഴെപ്പറയുന്ന യോഗ്യതകൾ ഉണ്ടായിരിക്കേണ്ടതുണ്ട്:
- ഒരു സർവകലാശാലയിൽ നിന്നോ കോളേജിൽ നിന്നോ ഒരു റെജിസ്റ്റേർഡ് നഴ്സിംഗ് പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കിയിരിക്കണം
- നഴ്സിംഗിന്റെ ഒരു പ്രത്യേക മേഖലയിൽ വിദഗ്ധപരിശീലനമോ തൊഴിൽപരിചയമോനേടുന്നത് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കും
- ക്ലിനിക്കൽ നഴ്സ് സ്പെഷലിസ്റ്റ്, നഴ്സിംഗ് കൺസൽട്ടൻറ്, നഴ്സിംഗ് റിസർച്ചർ എന്നീ തസ്തികകളിൽ ജോലി ചെയ്യുന്നതിന് നഴ്സിംഗിൽ ബിരുദാനന്തര ബിരുദമോ ഡോക്റ്ററേറ്റോ വേണം
മാനിറ്റോബ, സസ്കാച്ചുവാൻ, ആൽബെർട്ട, ബ്രിട്ടീഷ് കൊളംബിയ, യുകോൺ എന്നിവിടങ്ങളിൽ റെജിസ്റ്റേർഡ് സൈക്യാട്രിക് നഴ്സ് ആയി ജോലി ചെയ്യാൻ മേൽപ്പറഞ്ഞ യോഗ്യതകൾക്കുപുറമെ പ്രത്യേക റെജിസ്ട്രേഷൻ എടുത്തിരിക്കണം.
വിദേശിയരായ വിദഗ്ധതൊഴിലാളികൾക്ക് എളുപ്പത്തിലും വേഗത്തിലും കാനഡയിലേക്ക് കുടിയേറാൻ എക്സ്പ്രസ്സ് എൻട്രി പോലുള്ള സാമ്പത്തിക കുടിയേറ്റപദ്ധതികൾ നിലവിലുണ്ട്. ഇവയ്ക്ക് പുറമെ അനവധി പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമുകളും കാനഡയിൽ സ്ഥിരതാമസത്തിനായി എളുപ്പത്തിൽ അപേക്ഷിക്കുവാൻ സൗകര്യം നൽകുന്നു.
ഫെഡറൽ സ്കിൽഡ് വർക്കർ പ്രോഗ്രാം, കനേഡിയൻ എക്സ്പീരിയൻസ് ക്ളാസ്സ്, കൂടാതെ എക്സ്പ്രസ്സ് എൻട്രിയുമായി ബന്ധപ്പെടുത്തിയിട്ടുള്ള മറ്റു പ്രൊവിൻഷ്യൽ നോമിനീ പ്രോഗ്രാമുകൾ തുടങ്ങിയവയെല്ലാം കുടിയേറ്റം ആഗ്രഹിക്കുന്നവർക്ക് കാനഡയിലെ സ്ഥിരതാമസത്തിനായുള്ള വഴി തുറക്കുന്നു.
കാനഡയിലെ ഏതെങ്കിലും ഒരു സർവ്വകലാശാലയിൽ ഉപരിപഠനം പൂർത്തിയായവർക്ക് കാനഡയിൽ ജോലി ചെയ്യുവാൻ പോസ്റ്റ്-ഗ്രാജുവേഷൻ വർക്ക് പെർമിറ്റ് പോലുള്ള താൽക്കാലിക സംവിധാനങ്ങളുമുണ്ട്.
കാനഡയിൽ ഒരു റെജിസ്റ്റേർഡ് നഴ്സ് ചെയ്യേണ്ടതായിട്ടുള്ള ജോലികൾ
- ലൈസൻസ്ഡ് പ്രാക്ടിക്കൽ നഴ്സുമാരുടെയും മറ്റു നഴ്സിംഗ് ജോലിക്കാരുടെയും മേൽനോട്ടം
- ശസ്ത്രക്രിയ, മറ്റു മെഡിക്കൽ നടപടികൾ എന്നിവയിൽ സഹായിക്കുക
- ശരിയായ പരിചരണം എങ്ങനെയെന്ന് നിശ്ചയിക്കാൻ ഓരോ രോഗിയുടെയും അവസ്ഥ വിശകലനം ചെയ്യുക
- മറ്റു ആരോഗ്യപ്രവർത്തകരോട് സഹകരിച്ച്, രോഗിയുടെയും കുടുംബാംഗങ്ങളുടെയും അഭിപ്രായം കണക്കിലെടുത്ത്, രോഗിക്ക് ശരിയായ പരിചരണം ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ഏകീകരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുക
- ഡോക്ടർ നിർദ്ദേശിക്കുന്ന തരത്തിൽ രോഗിക്ക് മരുന്നും മറ്റു ചികിത്സകളും ലഭ്യമാക്കുക.
- ചികിത്സയുമായി ബന്ധപ്പെട്ട യന്ത്രസംവിധാനങ്ങൾ പ്രവർത്തിപ്പിക്കുക, നിരീക്ഷിക്കുക
- രോഗികളുടെ പ്രവേശനം, ഡിസ്ചാർജ്ജ് എന്നിവയുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങൾ നിറവേറ്റുക
- മറ്റു ആരോഗ്യപ്രവർത്തകരുമായി സഹകരിച്ച് രോഗികൾക്കുംകുടുംബാംഗങ്ങൾക്കും ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് ഉപദേശവും ബോധവൽക്കരണവും നൽകുക.
രോഗികളുടെ പരിചരണം, കൗൺസലിംഗ്, ലൈഫ് സ്കിൽസ് പ്രോഗ്രാമിങ് എന്നിവയാണ് സൈക്യാട്രിക് നഴ്സുമാർ നൽകിവരുന്ന സേവനങ്ങൾ. മനോരോഗ ആശുപത്രികൾ, മാനസികാരോഗ്യ ക്ലിനിക്കുകൾ, ദീർഘകാലപരിചരണസംവിധാനങ്ങൾ, കമ്യൂണിറ്റി അധിഷ്ടിതസംവിധാനങ്ങൾ എന്നിവിടങ്ങളിലാണ് സൈക്യാട്രിക് നഴ്സുമാർ സാധാരണയായി സേവനം നൽകിവരുന്നത്.
നഴ്സിംഗ് ഉൾപ്പെട്ട മറ്റു നാഷണൽ ഒക്യുപ്പേഷൻ ക്ളാസിഫിക്കേഷൻ തൊഴിലുകൾ
- നഴ്സ് പ്രാക്ടീഷണർമാർ (നാഷണൽ ഒക്യുപ്പേഷൻ ക്ളാസിഫിക്കേഷൻ 3124)- അലൈഡ് പ്രൈമറി ഹെൽത്ത് പ്രാക്ടീഷണേഴ്സ്(അപ്പെൻഡിക്സ് J നോക്കുക)
- നഴ്സിംഗ് കോഡിനേറ്റർമാർ, സൂപ്പർവൈസർമാർ( നാഷണൽ ഒക്യുപ്പേഷൻ ക്ളാസിഫിക്കേഷൻ 3011)- (അപ്പെൻഡിക്സ് K നോക്കുക)
- നഴ്സിംഗ് സർവീസ് മാനേജർമാർ( നാഷണൽ ഒക്യുപ്പേഷൻ ക്ളാസിഫിക്കേഷൻ-0311)- മാനേജേഴ്സ് ഇൻ ഹെൽത്ത്കെയർ (അപ്പെൻഡിക്സ് L നോക്കുക)
- റെജിസ്റ്റേർഡ് പ്രാക്റ്റിക്കൽ നഴ്സുമാർ ( നാഷണൽ ഒക്യുപ്പേഷൻ ക്ളാസിഫിക്കേഷൻ-3233)-ലൈസൻസ്ഡ് പ്രാക്ടിക്കൽ നഴ്സുമാർ
റെജിസ്റ്റേർഡ് നഴ്സുമാർക്ക് കാനഡയിൽ ജോലികണ്ടെത്തുവാനും സ്ഥിരതാമസമാക്കുവാനുമുള്ള അവസരങ്ങളെക്കുറിച്ച് കൂടുതലറിയാൻ കാനപ്പ്രൂവുമായി ബന്ധപ്പെടുക.
കൂടുതൽ വിവരങ്ങൾക്ക്:
ഫോൺ: +91-422-4980255 (ഇന്ത്യ)/+971 54 996 5308 (ദുബായ്)
ഇമെയിൽ: enquiry@canapprove.com