Canapprove WHATSAPP
GET FREE CONSULTATION

അധ്യാപകര്‍ക്ക് കാനഡയില്‍ ഒരു മെച്ചപ്പെട്ട കരിയര്‍

അധ്യാപകര്‍ക്ക്

വിദ്യാഭ്യാസത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്ന ഒരു രാജ്യമാണ് കാനഡ. കാനഡയില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍റുള്ള 10 ജോലികളില്‍ ഒന്നാണ് അധ്യാപകരുടേത്. രാജ്യത്തെ 11 പ്രവിശ്യകളുടെ ഏറ്റവും ഡിമാന്‍റുള്ള തൊഴിലുകളുടെ പട്ടികകളില്‍ എട്ടെണ്ണത്തിലും അധ്യാപകര്‍ ഉള്‍പ്പെട്ടിരുന്നു. ജോബ് ബാങ്ക് കാനഡയുടെ കണക്കുപ്രകാരം 2028 വരെയുള്ള കാലഘട്ടത്തില്‍ 53,700 പുതിയ അധ്യാപകതസ്തികകള്‍ കാനഡയില്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. അതോടൊപ്പം ഏകദേശം 96,000 ഡോളര്‍ വരെ വാര്‍ഷികവരുമാനം നേടുവാനുള്ള അവസരവും കാനഡയിലെ അധ്യാപകജോലി നിങ്ങള്‍ക്കു നല്‍കുന്നു. എന്തുകൊണ്ടും കാനഡ കുടിയേറ്റം അധ്യാപകര്‍ക്ക് ആകര്‍ഷകമായ ഒരു സാധ്യതയാണ്.

വിദ്യാഭ്യാസത്തിനു വളരെയധികം പ്രാധാന്യം കൊടുക്കുന്ന ഒരു രാജ്യമാണ് കാനഡ എന്നു നേരത്തെ പറഞ്ഞുവല്ലോ. അതിനാല്‍ത്തന്നെ ഈ രാജ്യത്തു പ്രാഥമിക സ്കൂള്‍വിദ്യാഭ്യാസം തികച്ചും സൗജന്യമാണ്. അധ്യാപകര്‍ക്ക് ആകര്‍ഷകമായ വരുമാനവും മറ്റാനുകൂല്യങ്ങളും കാനഡ വാഗ്ദാനം ചെയ്യുന്നു. പ്രാഥമികവിദ്യാഭ്യാസമേഖലയില്‍ അധ്യാപകര്‍ക്ക് ഏറ്റവുമധികം വരുമാനം ലഭിക്കുന്ന ലോകത്തിലെ 10 രാജ്യങ്ങളില്‍ ഒന്നാണ് കാനഡ.
കാനഡയില്‍ അധ്യാപകര്‍ക്കുള്ള ആനുകൂല്യങ്ങള്‍

  • വരുമാനത്തോടെയുള്ള പ്രസവാവധി/ മാതാപിതാക്കൾക്കുള്ള അവധി
  • രോഗം ബാധിച്ചാല്‍ ശമ്പളത്തിന്റെ 55%-ത്തോടെ പരമാവധി 15 ആഴ്ച അവധി
  • കുടുംബത്തിലുള്ളവര്‍ക്ക് എന്തെങ്കിലും കാരണത്താല്‍ രോഗമോ അപകടമോ നിമിത്തം ശുശ്രൂഷ ആവശ്യമായി വന്നാല്‍ 35 ആഴ്ച വരെ വരുമാനത്തോടുകൂടിയ അവധി

യോഗ്യതകള്‍
നിങ്ങളുടെ വിദ്യാഭ്യാസയോഗ്യതകള്‍ കാനഡയില്‍ നിന്നും നേടിയതല്ലെങ്കില്‍ എഡ്യൂക്കേഷണല്‍ ക്രെഡന്‍ഷ്യല്‍ അസസ്സ്മെന്‍റ് ചെയ്യേണ്ടതുണ്ട്.
ഓരോ വിഭാഗത്തിലുംപെട്ട ടീച്ചര്‍മാര്‍ക്ക് ആവശ്യമായ വിദ്യാഭ്യാസയോഗ്യതകള്‍

 

ഏര്‍ലി ചൈല്‍ഡ്ഹുഡ് എഡ്യുക്കേറ്റര്‍മാര്‍

  • ഏര്‍ലി ചൈല്‍ഡ്ഹുഡ് എഡ്യുക്കേഷനില്‍ രണ്ടു മുതല്‍ നാലുവര്‍ഷം വരെ നീളുന്ന ഒരു കോളേജ് തല കോഴ്സ് ചെയ്തിരിക്കണം. അല്ലെങ്കില്‍ ചൈല്‍ഡ് ഡെവലപ്പ്മെന്‍റില്‍ ബിരുദം ഉണ്ടായിരിക്കണം.
  • ഏര്‍ലി ചൈല്‍ഡ്ഹുഡ് അസിസ്റ്റന്‍റുമാര്‍ സെക്കന്‍ററി തല വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിരിക്കണം. ശിശുസംരക്ഷണത്തില്‍ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. ഏര്‍ലി ചൈല്‍ഡ്ഹുഡ് അസിസ്റ്റന്‍റ് സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം അല്ലെങ്കില്‍ ഏര്‍ലി ചൈല്‍ഡ്ഹുഡ് എഡ്യുക്കേഷനില്‍ ഒരു പോസ്റ്റ്-സെക്കന്‍ററി കോഴ്സ് പാസ്സായിരിക്കണം.

എലമെന്‍ററി/കിന്‍റര്‍ഗാര്‍ട്ടന്‍ ടീച്ചര്‍മാര്‍

എഡ്യുക്കേഷനില്‍, ചൈല്‍ഡ് ഡെവലപ്മെന്‍റില്‍ ബിരുദം. സ്പെഷല്‍ എഡ്യുക്കേഷനില്‍ അധികപരിശീലനം, പ്രോവിന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്.

അക്കാദമിക്/സെക്കന്‍ററി ടീച്ചര്‍മാര്‍

എഡ്യുക്കേഷന്‍, ആര്‍ട്സ്, സയന്‍സ് ഏതെങ്കിലുമൊന്നില്‍ ബിരുദം

കോളേജ്, വൊക്കേഷണല്‍ ഇന്സ്ട്രക്റ്റര്‍മാര്‍

ബന്ധപ്പെട്ട മേഖലയില്‍ ബിരുദം, അല്ലെങ്കില്‍ ബിരുദാനന്തരബിരുദം, അല്ലെങ്കില്‍ ഡിപ്ലോമ. കൂടാതെ അഡള്‍ട്ട് എഡ്യുക്കേഷനില്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഡിപ്ലോമ അല്ലെങ്കില്‍ ഡിഗ്രി

യൂണിവേഴ്സിറ്റി പ്രൊഫസര്‍മാര്‍

ബന്ധപ്പെട്ട മേഖലയില്‍ ഡോക്റ്ററേറ്റ് അല്ലെങ്കില്‍ ബിരുദാനന്തരബിരുദം
ഇതിനെല്ലാം പുറമെ ഒരു പ്രോവിന്‍ഷ്യല്‍ ടീച്ചിങ് സര്‍ട്ടിഫിക്കറ്റും നിര്‍ദിഷ്ട പ്രവിശ്യയിലെ ടീച്ചേഴ്സ് അസോസിയേഷനില്‍ അംഗമാകുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ലൈസന്‍സും കാനഡയില്‍ ടീച്ചറായി ജോലിചെയ്യാന്‍ ആവശ്യമാണ്.

കാനഡയില്‍ അധ്യാപകജോലിയുടെ നിയന്ത്രണസമിതികള്‍
പ്രവിശ്യ നിയന്ത്രണാധികാരികള്‍
ആല്‍ബെര്‍ട്ട Alberta Education, Professional Standard
ബ്രിട്ടീഷ് കൊളംബിയ Ministry of Education, Teacher Regulation Branch
മാനിറ്റോബ Department of Education and Literacy, Teacher Certification Unit
ന്യൂ ബ്രണ്‍സ്വിക്ക് Department of Education, Teacher Certification Unit
ന്യൂ ഫൌണ്ട് ലാന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍ Department of Education, Registrar of Teacher Certification
നോര്‍ത്ത് വെസ്റ്റ് ടെറിട്ടറി Department of Education, Culture and Employment, Teacher
നോവാ സ്കോഷ്യ Department of Education, Registrar of Teacher Certification
നുനാവുട്ട് Nunavut Educators’ Certification, Department of Education
ഒന്‍റാരിയൊ Ontario College of Teachers (OCT)
പ്രിന്‍സ് എഡ്വര്‍ഡ് ഐലന്‍റ് Department of Education and Early Childhood Development, Registrar’s Office
ക്യുബെക് Québec – Ministère de l’Éducation, du Loisir et du Sport, Direction de la formation et de la titularisation du personnel scolaire
സസ്കാച്ചുവാന്‍ Saskatchewan Department of Education, Teacher Services
യുകോണ്‍ Yukon Education, Teacher Certification Unit

 
കാനഡയില്‍ അധ്യാപകരായി ജോലി ചെയ്യുവാന്‍ താല്‍പര്യമുണ്ടോ? നിങ്ങളുടെ സാധ്യതകളെക്കുറിച്ച് കൂടുതലറിയുവാന്‍ കാനപ്പ്രൂവിലെ വിദ്യാഭ്യാസവിദഗ്ധരോട് സംസാരിക്കാം.
 

കൂടുതൽ വിവരങ്ങൾക്ക്:

ഫോൺ: +91-422-4980255 (ഇന്ത്യ)/+971-42865134 (ദുബായ്)
ഇമെയിൽ: enquiry@canapprove.com

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Send Us An Enquiry

Enter your details below and we'll call you back when it suits you.
    [honeypot 953b1362b63bd3ecf68]

    Enquire Now Call Now