ഐടി ജോലിക്കാര്‍ക്കു കാനഡയില്‍ മികച്ച അവസരങ്ങള്‍

Vignesh G
By Vignesh G
Developer

കാനഡയിലെ ഐടി  മേഖല കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ശ്രദ്ധേയമായ വളര്‍ച്ചയാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്. കോവിഡ് മഹാമാരിയുടെ ആഘാതം പോലും ഈ മേഖലയുടെ വളര്‍ച്ചയെ കാര്യമായി ബാധിച്ചിട്ടില്ല. ഇതുമൂലം ഐടി രംഗത്ത് തൊഴില്‍പരിചയമുള്ളവര്‍ക്ക് കാനഡയില്‍ വളരെയധികം അവസരങ്ങളുണ്ട്.

2017-ല്‍ അമേരിക്കയിലെ സിയാറ്റിലിലും, സാന്‍ ഫ്രാന്‍സിസ്കോ ബേ ഏരിയയിലും വാഷിങ്ങ്ടണ്‍ ഡിസിയിലും എല്ലാംകൂടെ ഉണ്ടായിരുന്ന പുതിയ ഐ ടി ജോലികളുടെ എണ്ണത്തെക്കാള്‍ കൂടുതല്‍ എണ്ണം ജോലികള്‍ കാനഡയിലെ ഒന്‍റാറിയോ പ്രവിശ്യയിലെ ടൊറൊന്‍റോയില്‍ സൃഷ്ടിക്കപ്പെട്ടു.  നിര്‍മ്മിതബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അഥവാ എഐ) മേഖലയില്‍ മിക്ക രാജ്യങ്ങളെയും കടത്തിവെട്ടുന്ന പുരോഗതിയാണ് കാനഡയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കൂടാതെ യുഎസില്‍ ഐടി രംഗത്ത് അവസരങ്ങള്‍ കുറഞ്ഞതും ആ രാജ്യം കുടിയേറ്റനിബന്ധനകള്‍ കര്‍ശനമാക്കിയതും കാനഡയെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആകര്‍ഷകമാക്കുന്നു.

കാനഡാകുടിയേറ്റം ഐടി ജോലിക്കാര്‍ക്ക്

അതേ സമയം കാനഡയുടെ കുടിയേറ്റനയം ഐടി തൊഴിലാളികളുടെ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതാണ്. ഇതും കാനഡയുടെ ഐടി രംഗത്തെ മുന്നേറ്റത്തിന് ഒരു കാരണമാണ്. വിദഗ്ധരായ ഐടി തൊഴിലാളികളുടെ സേവനം ലഭ്യമാകും എന്നതുകൊണ്ടുതന്നെ ആഗോള ഐടി കമ്പനികളും കാനഡയില്‍ അവരുടെ സാന്നിധ്യം ശക്തമാക്കിക്കഴിഞ്ഞു.

ഐടി ജോലിക്കാര്‍ക്കു പ്രത്യേകമായിട്ടുള്ള അനവധി കാനഡാകുടിയേറ്റപദ്ധതികള്‍ രാജ്യതലത്തിലും പ്രവിശ്യാതലത്തിലും നിലവിലുണ്ട്. കൂടാതെ വിദഗ്ധ തൊഴിലാളികളെ ഉദ്ദേശിച്ചുള്ള പ്രത്യേകകുടിയേറ്റപദ്ധതികളിലൂടെയും ഐടി ജോലിക്കാര്‍ക്ക് കാനഡയില്‍ സ്ഥിരതാമസത്തിന് അപേക്ഷിക്കാവുന്നതാണ്. നിങ്ങള്‍ ഐടി രംഗത്ത് തൊഴില്‍പരിചയമുള്ള ഒരാളാണെങ്കില്‍ നിങ്ങള്‍ക്ക് കാനഡയിലേക്ക് കുടിയേറുവാന്‍ താഴെപ്പറയുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നു സ്വീകരിക്കാം.

എക്സ്പ്രസ് എന്‍ട്രി

വിദഗ്ധതൊഴിലാളികള്‍ക്ക് കാനഡയിലേക്ക് കുടിയേറുവാനുള്ള ഒരു സുപ്രധാനമാര്‍ഗ്ഗമാണ് എക്സ്പ്രസ് എന്‍ട്രി. കാനഡയിലേക്ക് കുടിയേറുവാന്‍ ശ്രമിക്കുന്ന വിദഗ്ധതൊഴിലാളികളില്‍ അധികം പേരും തെരഞ്ഞെടുക്കുന്ന ഒരു മാര്‍ഗ്ഗമാണിത്. എക്സ്പ്രസ് എന്‍ട്രി സംവിധാനത്തില്‍ വളരെ വേഗത്തിലാണ് അപേക്ഷകളിന്മേല്‍ നടപടികള്‍ പൂര്‍ത്തിയാകുക എന്നതാണ് ഇതിന്റെ ഒരു പ്രധാന ആകര്‍ഷണം. ചിലപ്പോള്‍ ആറുമാസത്തിനുള്ളില്‍ തന്നെ നിങ്ങള്‍ക്ക് കാനഡയില്‍ സ്ഥിരതാമസമാക്കുവാന്‍ സാധിക്കും. എക്സ്പ്രസ് എന്‍ട്രി വഴി കുടിയേറ്റത്തിന് അപേക്ഷിക്കുവാന്‍ കാനഡ ഗവണ്‍മെന്‍റില്‍ നിന്നും ക്ഷണം ലഭിക്കുന്നവരില്‍ അധികം പേരും  വിവരസാങ്കേതികവിദ്യാരംഗത്ത് തൊഴില്‍പരിചയം ഉള്ളവരാണ്.

പ്രോവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം

കാനഡയിലേക്ക് കുടിയേറുവാനുള്ള മറ്റൊരു പ്രധാന മാര്‍ഗ്ഗമാണ് പ്രോവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമുകള്‍. ഇവയ്ക്കു കീഴില്‍ കനേഡിയന്‍ പ്രവിശ്യകള്‍ക്ക് തങ്ങള്‍ക്കാവശ്യമായ  തൊഴില്‍വൈദഗ്ധ്യം ഉള്ള അപേക്ഷകരെ കാനഡയില്‍ സ്ഥിരതാമസത്തിന് ശുപാര്‍ശ ചെയ്യാം. ചില പ്രവിശ്യകളില്‍ തൊഴിലാളികള്‍ക്ക് മാത്രമായി കുടിയേറ്റപദ്ധതികള്‍ ഉണ്ട്. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഒന്‍റാറിയോയുടേതും ബ്രിട്ടീഷ് കൊളംബിയയുടേതുമാണ്——ഒന്‍റാറിയോ ടെക് പൈലറ്റും ബ്രിട്ടിഷ് കൊളംബിയ ടെക് പൈലറ്റും. ബ്രിട്ടീഷ് കൊളംബിയ ടെക് പൈലറ്റ് ഡ്രോ വഴി എല്ലാ ആഴ്ചയും ടെക്നോളജി വിദഗ്ധരെ പ്രവിശ്യയുടെ ശുപാര്‍ശക്കായി അപേക്ഷ സമര്‍പ്പിക്കുവാന്‍ ക്ഷണിക്കുന്നുണ്ട്.

ഗ്ലോബല്‍ ടാലന്‍റ് സ്കീം

കാനഡയില്‍ താല്‍ക്കാലിക തൊഴില്‍ വിസ വെറും രണ്ടാഴ്ചയ്ക്കുള്ളില്‍ ലഭ്യക്കുന്നതാണ് ഗ്ലോബല്‍ ടാലന്‍റ് സ്കീം. കാനഡയില്‍ നിന്നും ഒരു അംഗീകൃതതൊഴില്‍ വാഗ്ദാനം ലഭിച്ചിട്ടുള്ളവര്‍ക്ക് വേഗത്തില്‍ ഇവിടെയെത്തുവാനുള്ള ഒരു വഴിയാണിത്. മാത്രമല്ല താല്‍ക്കാലിക വിസയില്‍ കാനഡയില്‍ തൊഴില്‍പരിചയം നേടുന്നത് അവിടെ സ്ഥിരതാമസമാക്കുന്നതിനുള്ള അംഗീകാരം നേടുന്നത് എളുപ്പമാക്കുകയും ചെയ്യും. 2017-ല്‍ ആരംഭിച്ചതുമുതല്‍ 40000-ഓളം സാങ്കേതികവിദ്യാതൊഴിലാളികള്‍ ഗ്ലോബല്‍ ടാലന്‍റ് സ്കീം വഴി കാനഡയില്‍ എത്തിയിട്ടുണ്ട്.

കാനഡയില്‍ കൂടുതല്‍ സാധ്യതകള്‍ ഉള്ള ചില ഐ ടി ജോലികള്‍ താഴെപ്പറയുന്നവയാണ്

  • ഡെവലപ്പര്‍/പ്രോഗ്രാമര്‍
  • സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍
  • ഐ ടി പ്രൊജക്റ്റ് മാനേജര്‍
  • ക്വാളിറ്റി അഷുറന്‍സ് അനലിസ്റ്റ്
  • ഐ ടി ബിസിനസ് അനലിസ്റ്റ്
  • ഹെല്‍പ് ഡെസ്ക് അനലിസ്റ്റ്
  • ഐ‌ ടി മാനേജര്‍

നിങ്ങള്‍ ഐ ടി രംഗത്ത് വിദ്യാഭ്യാസയോഗ്യതയും തൊഴില്‍പരിചയവുമുള്ള ഒരാളാണോ? എങ്കില്‍ കാനഡയില്‍ അനവധി അവസരങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. കാനഡാ കുടിയേറ്റത്തിന്‍റെ സാധ്യതകളെക്കുറിച്ചും ആവശ്യമായ യോഗ്യതകളെക്കുറിച്ചുമറിയുവാന്‍ കാനപ്പ്രൂവിലെ ഇമിഗ്രേഷന്‍ വിദഗ്ധരോടു സംസാരിക്കൂ.

കൂടുതൽ വിവരങ്ങൾക്ക്:

ഫോൺ: +91-422-4980255 (ഇന്ത്യ)/+971 54 996 5308 (ദുബായ്)

ഇമെയിൽ: enquiry@canapprove.com

Vignesh G
Vignesh G