മാനേജ്മെന്‍റ് പ്രൊഫഷണല്‍സിനു കാനഡയിലേക്ക് കുടിയേറുവാന്‍ അവസരം

Vignesh G
By Vignesh G
Developer

2020ലെ കണക്കുപ്രകാരം കാനഡയില്‍ ഏറ്റവും ഡിമാന്‍റുള്ള 20 ജോലികളില്‍ ഒന്നാണ് മാനേജ്മെന്‍റ് ജോലിക്കാരുടേത്. കാനഡയില്‍ ഒരു ബിസിനസ് മാനേജറുടെ ശരാശരി വാര്‍ഷിക വരുമാനം എഴുപത്തിഏഴായിരം ഡോളറിനും ഒരു ലക്ഷത്തിമുപ്പത്തി അയ്യായിരം ഡോളറിനും ഇടയിലാണ്. കാനഡയില്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പ്രായമായവരുടെ ജനസംഖ്യ വര്‍ദ്ധിച്ചുവരികയാണ്. വിദേശത്തുനിന്നുള്ള വിദഗ്ധതൊഴിലാളികളുടെ കുടിയേറ്റം സാധ്യമാക്കുക വഴി ഈ അവസ്ഥയെ മറികടക്കുവാനാണ് കാനഡ ഉദ്ദേശിക്കുന്നത്. വിദഗ്ധതൊഴിലാളികളില്‍ത്തന്നെ വളരെയധികം ഡിമാന്‍ഡ് ഉള്ള ഒരു തൊഴില്‍വിഭാഗമാണ്  മാനേജ്മെന്‍റ് ജോലിക്കാര്‍. അവര്‍ക്ക് കാനഡയില്‍ സ്ഥിരതാമസമാക്കുന്നതിനുള്ള ഒരു പ്രധാനമാര്‍ഗം എക്സ്പ്രസ് എന്‍ട്രി ആണ്. അതേസമയം പ്രോവിന്‍ഷ്യല്‍ നോമിനേഷന്‍ വഴി കാനഡ കുടിയേറ്റം സാധ്യമാക്കുവാന്‍ നിങ്ങള്‍ സ്ഥിരതാമസമാക്കുവാന്‍ ആഗ്രഹിക്കുന്ന പ്രവിശ്യയിലേക്ക് ഒരു എക്സ്പ്രഷന്‍ ഓഫ് ഇന്‍ററസ്റ്റ് സമര്‍പ്പിക്കണം. ഓരോ പ്രവിശ്യയിലും അപേക്ഷകള്‍ തീര്‍പ്പാക്കുന്ന സമയം വ്യത്യാസപ്പെട്ടിരിക്കും. ഇത് കണക്കിലെടുത്തുവേണം അപേക്ഷയുമായി മുന്നോട്ടുപോകുവാന്‍.

മാനേജ്മെന്‍റ് ജോലിക്കാരുടെ NOC ലിസ്റ്റ് കോഡ്

നാഷണല്‍ ഒക്യുപ്പേഷന്‍ ക്ലാസിഫിക്കേഷന്‍(NOC) ലിസ്റ്റ് കോഡ് വിവിധ ജോലികളെ പലവിഭാഗങ്ങളിലായി തരംതിരിക്കുന്ന സംവിധാനമാണ്. NOC-ക്കു കീഴെയുള്ള കാറ്റഗറി 0-യ്ക്കു കീഴിലാണ് മാനേജ്മെന്‍റ്, പ്രൊജക്റ്റ് മാനേജര്‍ ജോലികള്‍ വരുന്നത്.

NOC ലിസ്റ്റ് കോഡ് തൊഴില്‍   NOC
0211 എഞ്ചിനീയറിങ് മാനേജര്‍മര്‍ 0
0112 ഹ്യൂമന്‍ റിസോഴ്സ് മാനേജര്‍മര്‍ 0
0122 ഇന്‍വെസ്റ്റ്മെന്‍റ് മാനേജര്‍മാര്‍ 0
0311 ഹെല്‍ത്ത്കെയര്‍ മാനേജര്‍മാര്‍ 0
0651 കസ്റ്റമര്‍ സര്‍വീസ് മാനേജര്‍മാര്‍ 0
0711 കണ്‍സ്ട്രക്ഷന്‍ മാനേജര്‍മാര്‍ 0
0014 സീനിയര്‍ മാനേജര്‍മാര്‍ 0

 

മാനേജ്മെന്‍റ് ജോലിക്കാര്‍ക്ക് കാനഡയില്‍ ചെയ്യുവാന്‍ സാധിക്കുന്ന തൊഴിലുകള്‍

റിന്യൂവബിള്‍ പ്രൊജക്റ്റ് മാനേജര്‍ വിവിധ വൈദ്യശാസ്ത്രസേവനങ്ങളുടെ അഡ്മിനിസ്ട്രേറ്റര്‍മാര്‍ കോര്‍പ്പറേറ്റ് അക്കൌണ്ട്സ് മാനേജര്‍-ബാങ്കിങ്, ക്രെഡിറ്റ്, ഇന്‍വെസ്റ്റ്മെന്‍റ്
എനര്‍ജി മാനേജര്‍ വിവിധ വൈദ്യശാസ്ത്രസേവനങ്ങള്‍ക്കു കീഴില്‍ ഡയറക്ടര്‍മാര്‍ കോര്‍പ്പറേറ്റ് സര്‍വീസസ് മാനേജര്‍-ബാങ്കിങ്, ക്രെഡിറ്റ്, ഇന്‍വെസ്റ്റ്മെന്‍റ്
ഗ്രീന്‍ ബില്‍ഡിങ് പ്രൊജക്റ്റ് മാനേജര്‍ നഴ്സിങ് കെയര്‍ മാനേജര്‍മാര്‍ ഇന്‍വെസ്റ്റ്മെന്‍റ് മാനേജര്‍-ബാങ്കിങ്, ക്രെഡിറ്റ്, ഇന്‍വെസ്റ്റ്മെന്‍റ്
ഗ്രീന്‍ ബില്‍ഡിങ് ഡിസൈനര്‍ അക്കൌണ്ട്സ് മാനേജര്‍മാര്‍–ബാങ്കിങ്, ക്രെഡിറ്റ്, ഇന്‍വസ്റ്റ്മെന്‍റ് ഓപ്പറേഷന്‍സ് മാനേജര്‍-ബാങ്കിങ്, ക്രെഡിറ്റ്, ഇന്‍വെസ്റ്റ്മെന്‍റ്
എനര്‍ജി എഫിഷ്യന്‍സി പ്രോഗ്രാം മാനേജര്‍ അസിസ്റ്റന്‍റ് ഓപ്പറേഷന്‍സ് മാനേജര്‍-ബാങ്കിങ്, ക്രെഡിറ്റ്, ഇന്‍വെസ്റ്റ്മെന്‍റ് പേഴ്സണല്‍ സര്‍വീസസ് മാനേജര്‍-ബാങ്കിങ്, ക്രെഡിറ്റ്, ഇന്‍വെസ്റ്റ്മെന്‍റ്
എനര്‍ജി പോളിസി അനലിസ്റ്റ് അസിസ്റ്റന്‍റ് റീജ്യണല്‍ മാനേജര്‍-ബാങ്കിങ് ഹ്യൂമന്‍ റിസോഴ്സ് അഡ്മിനിസ്ട്രേറ്റര്‍
ബിസിനസ് ഡെവലപ്മെന്‍റ്/ മാര്‍ക്കറ്റിങ് മാനേജര്‍ ബ്രാഞ്ച് മാനേജര്‍-ബാങ്കിങ്, ക്രെഡിറ്റ്, ഇന്‍വെസ്റ്റ്മെന്‍റ് പേ ആന്‍ഡ് ബെനിഫിറ്റ്സ് മാനേജര്‍
കണ്‍സ്ട്രക്ഷന്‍ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ഇന്‍റസ്ട്രിയല്‍ കണ്‍സ്ട്രക്ഷന്‍ മാനേജര്‍ റെസിഡെന്‍ഷ്യല്‍ കണ്‍സ്ട്രക്ഷന്‍ മാനേജര്‍

കാനഡയില്‍ മാനേജ്മെന്‍റ് ജോലിക്കാര്‍ക്ക് അവസരങ്ങള്‍ അനവധിയാണ്. അവര്‍ക്ക് ലഭ്യമായ ചില ജോലികള്‍ താഴെ ചേര്‍ക്കുന്നു:

 

കാനഡയില്‍ മാനേജ്മെന്‍റ് ജോലിക്കാരുടെ ഏകദേശവരുമാനം

ആല്‍ബെര്‍ട്ട, ഒന്‍റാറിയോ, ബ്രിട്ടീഷ് കൊളംബിയ, ക്യുബെക്, മാനിട്ടോബ തുടങ്ങിയ പ്രവിശ്യകളിലാണ് മാനേജ്മെന്‍റ് ജോലിക്കാര്‍ക്ക് അവസരങ്ങള്‍ കൂടുതലുള്ളത്. കാനഡയില്‍ മാനേജ്മെന്‍റ് ജോലിക്കാര്‍ക്കുള്ള ഏകദേശം വാര്‍ഷികവരുമാനം താഴെപ്പറയുന്നു:

ഐ ടി മാനേജര്‍മാര്‍ ഏകദേശം 150,000 ഡോളര്‍
എനര്‍ജി മാനേജര്‍മാര്‍ ഏകദേശം  90,000 ഡോളര്‍
ഹെല്‍ത്ത്കെയര്‍ മാനേജര്‍മാര്‍ ഏകദേശം 87,000 ഡോളര്‍
ഫിനാന്‍സ് മാനേജര്‍മാര്‍ ഏകദേശം  100,000 ഡോളര്‍
എഞ്ചിനീയറിങ് മാനേജര്‍മാര്‍ ഏകദേശം 100,000 ഡോളര്‍
 

മാനേജ്മെന്‍റ് ജോലിക്കാര്‍ക്ക് കാനഡയിലേക്ക് കുടിയേറുവാന്‍ ആവശ്യമായ യോഗ്യതകള്‍

മാനേജ്മെന്‍റ് ജോലിക്കാര്‍ക്ക് കാനഡയിലേക്ക് കുടിയേറുവാന്‍ വേണ്ട പൊതുവായ യോഗ്യതകള്‍ താഴെപ്പറയുന്നവയാണ്:

  • സെക്കന്‍ററി സ്കൂള്‍ ലെവല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിരിക്കണം
  • കോളേജ് ഡിപ്ലോമ അല്ലെങ്കില്‍ വൊക്കേഷണല്‍ സര്‍ട്ടിഫിക്കറ്റ്. ബിസിനസ്, മാനേജ്മെന്‍റ്, കണ്‍സ്ട്രക്ഷന്‍, സയന്‍സ് അല്ലെങ്കില്‍ സാങ്കേതികവിദ്യ മേഖലയില്‍ പരിചയം
  • കുറഞ്ഞത് ഒന്നു മുതല്‍ മൂന്നുവര്‍ഷം വരെ തൊഴില്‍ പരിചയം
  • IELTS ഓവറോള്‍ ബാന്‍ഡ് സ്കോര്‍ 6.5

കനേഡിയന്‍ പ്രൊജക്റ്റ് മാനേജ്മെന്‍റ് അക്രെഡിറ്റേഷന്‍ നേടുന്നത് നിര്‍ബന്ധമില്ലെങ്കിലും ഇതുണ്ടെങ്കില്‍ ജോലിനേടുവാന്‍ എളുപ്പമായിരിക്കും. അക്രെഡിറ്റേഷനുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് കാനപ്പ്രൂവിനെ സമീപിക്കാവുന്നതാണ്. കൂടാതെ, നിങ്ങളുടെ യോഗ്യതകള്‍ സമാനമായ കനേഡിയന്‍ വിദ്യാഭ്യാസ യോഗ്യതകള്‍ക്ക് തുല്യമാണെന്നു നിങ്ങള്‍ തെളിയിക്കണം. അതിനായി എഡ്യുക്കേഷന്‍ ക്രെഡെന്‍ഷ്യല്‍ അസസ്സ്മെന്‍റ് ചെയ്യേണ്ടതുണ്ട്.

മാനേജ്മെന്‍റ് ജോലിക്കാര്‍ക്കു കാനഡയിലേക്കു കുടിയേറുവാന്‍ വേണ്ട യോഗ്യതകളെപ്പറ്റി കൂടുതലറിയുവാന്‍ കാനപ്പ്രൂവിലെ ഇമിഗ്രേഷന്‍ വിദഗ്ധരോടു സംസാരിക്കാം.

കൂടുതൽ വിവരങ്ങൾക്ക്:

ഫോൺ: +91-422-4980255 (ഇന്ത്യ)/+971 54 996 5308 (ദുബായ്)

ഇമെയിൽ: enquiry@canapprove.com

Vignesh G
Vignesh G