സോഷ്യല്‍വര്‍ക്കര്‍മാര്‍ക്ക് കാനഡയില്‍ വര്‍ധിച്ച തൊഴിലവസരങ്ങള്‍

Vignesh G
By Vignesh G
Developer

2020-ല്‍ കാനഡയില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍റുള്ള 20 ജോലികളില്‍ ഒന്നാണ് സോഷ്യല്‍ വര്‍ക്കറുടേത്. കാനഡയില്‍ ഉയര്‍ന്ന വൈദഗ്ധ്യമുള്ള ഒരു ജോലിയായിട്ടാണ് ഇത് കണക്കാക്കപ്പെടുന്നത്. സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്ക് ഇവിടെ ശരാശരി 75000 ഡോളറിനും 95000 ഡോളറിനും ഇടയിലാണ് വാര്‍ഷികവരുമാനം.

സോഷ്യല്‍ വര്‍ക്കര്‍മാരുടെ ജോലിയെ സാമ്പത്തികരംഗത്തുണ്ടാകുന്ന ചാഞ്ചല്യങ്ങള്‍ ബാധിക്കുന്നില്ല എന്നതും ഒരു ആകര്‍ഷകഘടകമാണ്. ആരോഗ്യപരിപാലനരംഗത്തും സോഷ്യല്‍ വര്‍ക്കര്‍മാരുടെ പ്രസക്തി വര്‍ദ്ധിച്ചുവരികയാണ്.

ഈ മേഖലയില്‍ വിദ്യാഭ്യാസയോഗ്യതയും പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് കാനഡയിലേക്ക് കുടിയേറുവാന്‍ അനവധി മാര്‍ഗങ്ങളും ധാരാളം തൊഴിലവസരങ്ങളുമുണ്ട്. ജോബ് ബാങ്കിന്‍റെ കണക്കുപ്രകാരം 2018-ല്‍ 73,600 സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്ക് പുതിയ തൊഴില്‍ ലഭിച്ചു. 2028 ആകുമ്പോഴേക്കും സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്ക് ഏകദേശം 28,400 തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കാനഡയില്‍ സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്ക് ജോലിസാധ്യതയുള്ളത് പ്രധാനമായും ആശുപത്രികളിലും കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററുകളിലും മാനസികാരോഗ്യകേന്ദ്രങ്ങളിലും വിദ്യാലയങ്ങളിലും സര്‍ക്കാര്‍ വകുപ്പുകളിലും കുടുംബകോടതികളിലും മറ്റുമാണ്. സോഷ്യല്‍, കമ്യൂണിറ്റി, കറക്ഷണല്‍ സര്‍വീസുകളില്‍ മാനേജര്‍, വിദ്യാഭ്യാസകൗണ്‍സിലര്‍മാര്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍, കുടുംബ-വിവാഹ കൗണ്‍സിലര്‍മാര്‍, സോഷ്യല്‍, കമ്മ്യൂണിറ്റി സര്‍വീസ് വര്‍ക്കേഴ്സ് എന്നീ ജോലികള്‍ അവര്‍ക്കു ചെയ്യുവാന്‍ സാധിക്കും.

യോഗ്യതകള്‍

സോഷ്യല്‍ വര്‍ക്കര്‍ ആയി കാനഡയിലേക്ക് കുടിയേറുവാന്‍ വിദ്യാഭ്യാസയോഗ്യതകള്‍ എഡ്യുക്കേഷണല്‍ ക്രെഡന്‍ഷ്യല്‍ അസസ്സ്മെന്‍റ്(ECA) ചെയ്തിട്ടുണ്ടാകണം. അതുപോലെ കാനഡയില്‍ ഒരു അംഗീകൃത സോഷ്യല്‍ വര്‍ക്കര്‍ ആയി സേവനം അനുഷ്ഠിക്കണമെങ്കില്‍ പ്രവിശ്യാതല എഴുത്തുപരീക്ഷയും വാചികപരീക്ഷയും പാസ്സാകുകയും വേണ്ടിവന്നേക്കാം. നിങ്ങള്‍ പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്ന പ്രവിശ്യയില്‍ സോഷ്യല്‍വര്‍ക്കര്‍മാരായി പ്രവര്‍ത്തിക്കുന്നതിന് അംഗീകാരം നല്കുവാന്‍ ചുമതലപ്പെട്ട  സംഘടനയില്‍ റെജിസ്റ്റര്‍ ചെയ്യേണ്ടതും ആവശ്യമാണ്.

കുടിയേറ്റമാര്‍ഗ്ഗങ്ങള്‍

സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്ക് കാനഡയില്‍ കുടിയേറുവാന്‍ സഹായകമായ മാര്‍ഗങ്ങളാണ് എക്സ്പ്രസ് എന്‍ട്രിയും പ്രോവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമുകളും. എളുപ്പമുള്ളതും വേഗമുള്ളതുമായ ഒരു പദ്ധതിയായതുകൊണ്ടുതന്നെ ഒട്ടുമിക്ക അപേക്ഷകരും എക്സ്പ്രസ് എന്‍ട്രി വഴി അപേക്ഷിക്കുവാനാണ് താല്‍പര്യപ്പെടുന്നത്. പ്രോവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമുകള്‍ വഴി അപേക്ഷിക്കുമ്പോള്‍ കാനഡയില്‍ നിന്നുള്ള ഒരു അംഗീകൃത തൊഴില്‍ വാഗ്ദാനം ആവശ്യമായി വന്നേക്കാം. മറ്റ് രണ്ടു കുടിയേറ്റ മാര്‍ഗങ്ങള്‍ റൂറല്‍ ആന്‍ഡ് നോര്‍ത്തേണ്‍ ഇമിഗ്രേഷന്‍ പൈലറ്റും അറ്റ്ലാന്‍റിക് ഇമിഗ്രേഷന്‍ പൈലറ്റുമാണ്. ഇവയിലും അംഗീകൃത തൊഴില്‍വാഗ്ദാനം ആവശ്യമാണ്.

തൊഴില്‍സാധ്യതകള്‍

സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്ക് കാനഡയില്‍ ഏറ്റവും കൂടുതല്‍ അവസരങ്ങളുള്ള പ്രവിശ്യകള്‍ ബ്രിട്ടീഷ് കൊളംബിയ, ആല്‍ബെര്‍ട്ട, സസ്കാച്ചുവാന്‍, മാനിറ്റോബ, നോവാ സ്കോഷ്യ, ഒന്‍റാറിയോ, പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്‍റ്, യുകോണ്‍ എന്നിവയാണ്.

ബ്രിട്ടീഷ് കൊളംബിയയില്‍ സോഷ്യല്‍ വര്‍ക്കര്‍മാരില്‍ ഏതാണ്ട് 50% പേരും ആരോഗ്യരംഗത്തും കുടുംബക്ഷേമരംഗത്തുമാണ് പ്രവര്‍ത്തിക്കുന്നത്. പ്രായമായവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന ബ്രിട്ടീഷ് കൊളംബിയയില്‍ വൃദ്ധജനപരിപാലനരംഗത്തും സോഷ്യല്‍ വര്‍ക്കര്‍മാരുടെ പ്രസക്തി വര്‍ധിച്ചു വരികയാണ്.

സസ്കാച്ചുവാന്‍ പ്രവിശ്യയില്‍ പകുതിയോളം സാമൂഹികപ്രവര്‍ത്തകരും വിരമിക്കല്‍ പ്രായത്തിലേക്ക് അടുക്കുകയാണ്. അതുകൊണ്ട് വരുംവര്‍ഷങ്ങളില്‍ സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്. മാനിറ്റോബയിലും വര്‍ദ്ധിച്ചുവരുന്ന വൃദ്ധരുടെ എണ്ണം കൂടുതല്‍ സോഷ്യല്‍ വര്‍ക്കര്‍മാരുടെ സേവനം ആവശ്യപ്പെടുന്നുണ്ട്. നോവാ സ്കോഷ്യയിലും സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്കു കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇവിടെ സോഷ്യല്‍ വര്‍ക്കര്‍മാരായി സേവനം ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ നോവാ സ്കോഷ്യ അസോസിയേഷന്‍ ഓഫ് സോഷ്യല്‍ വര്‍ക്കേഴ്സില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.

കാനഡയില്‍ സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്കുള്ള അവസരങ്ങളെക്കുറിച്ചും കാനഡയിലേക്ക് കുടിയേറുവാന്‍ ആവശ്യമായ യോഗ്യതകളെക്കുറിച്ചും കൂടുതലറിയുവാന്‍ കാനപ്പ്രൂവിലെ ഇമിഗ്രേഷന്‍ വിദഗ്ധരോടു സംസാരിക്കാം.

കൂടുതൽ വിവരങ്ങൾക്ക്:

ഫോൺ: +91-422-4980255 (ഇന്ത്യ)/+971 54 996 5308 (ദുബായ്)

ഇമെയിൽ: enquiry@canapprove.com

Vignesh G
Vignesh G