ലോകത്തിൻറെ എല്ലാ ഭാഗത്തുനിന്നും ഉള്ള വിദഗ്ധതൊഴിലാളികളെയും ഇവിടെ സ്ഥിരതാമസം തുടങ്ങുവാനും ജോലി ചെയ്യുവാനും കാനഡ ക്ഷണിക്കുന്നു. ഇവൻറ് പ്ലാനിംഗ് (NOC 1226) ഇത്തരത്തിൽ കാനഡയിൽ ചെയ്യാൻ കഴിയുന്ന ഒട്ടനവധി വിജയസാധ്യതയുള്ള ഒരു ജോലിയാണ്.
കാനഡയിൽ കുടിയേറി ഒരു ഇവൻറ് പ്ലാനർ ആയി ജോലി ചെയ്യാൻ ഉള്ള മാർഗ്ഗങ്ങളും അതിനായി നിങ്ങൾക്ക് വേണ്ട കഴിവുകളുമാണ് ഇവിടെ ചർച്ച ചെയ്യുന്നത്.
കാനഡയിലെ ഇവൻറ് പ്ലാനിംഗ് രംഗത്ത് ചെയ്യാൻ കഴിയുന്ന ജോലികൾ
ഇവൻറ് പ്ലാനിങ് മേഖലയിൽ ഒട്ടേറെ ജോലികൾ ഉണ്ട്. ഇവയെയെല്ലാം ഒന്നാകെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണ് ഇവൻറ് പ്ലാനർ. വിവാഹം, ജന്മദിനം തുടങ്ങിയ സ്വകാര്യ ആഘോഷങ്ങൾ തുടങ്ങി ഉത്സവങ്ങൾ, സംഗീതപരിപാടികൾ, വ്യാപാരമേളകൾ തുടങ്ങിയ പരിപാടികൾ വരെ ആസൂത്രണം ചെയ്തു ഭംഗിയായി നടത്തുന്നതിനെയാണ് ഇവൻറ് പ്ലാനിങ് എന്ന് പറയുന്നത്.
ഇവൻറ് പ്ലാനിങ്ങിന് കീഴിൽ വരുന്ന വ്യത്യസ്തജോലികൾ താഴെ പറയുന്നവയാണ്:
- കോൺഫറൻസ് ഓർഗനൈസർ
- എക്സിബിഷൻ കോഡിനേറ്റർ
- മീറ്റിങ് പ്ലാനർ
- ട്രേഡ് ഷോ ഓർഗനൈസർ
- കൺവെൻഷൻ പ്ലാനിങ് സർവീസസ് ഓഫീസേഴ്‌സ്
- ഫെസ്റ്റിവൽ ഓർഗനൈസർ
- ട്രേഡ് ഷോ പ്ലാനർ
- സോഷ്യൽ ഇവന്റസ് കോഡിനേറ്റർ
- ഇവൻറ് കോഡിനേറ്റർ
- മീറ്റിങ് കോഡിനേറ്റർ
- സ്‌പെഷൽ ഇവന്റസ് ഓർഗനൈസർ
- കോൺഫറൻസ് ആൻഡ് മീറ്റിങ് പ്ലാനർ
കാനഡയിൽ ഒരു ഇവൻറ് പ്ലാനറുടെ വരുമാനം കൈകാര്യം ചെയ്യുന്ന പരിപാടികളെയും ചെയ്യുന്ന ജോലിയെയും ആശ്രയിച്ചിരിക്കും. എങ്കിലും തൊഴിൽപരിചയം ഇല്ലാതെ തന്നെ തുടക്കക്കാരനായ/തുടക്കക്കാരിയായ ഒരു ഇവൻറ് പ്ലാനർക്ക് വർഷത്തിൽ ശരാശരി ഏകദേശം $30,000 വരുമാനം നേടാനാകും. തൊഴിൽപരിചയം കൂടുന്നതിനനുസരിച്ച് വരുമാനവും വർദ്ധിക്കും.
കാനഡയിൽ ഇവൻറ് പ്ലാനർ ആയി ജോലി ചെയ്യാൻ വേണ്ട കഴിവുകൾ
ഒരു ഇവൻറ് അല്ലെങ്കിൽ പരിപാടി വിജയിക്കണമെങ്കിൽ വ്യത്യസ്തമായ ഒട്ടേറെ ഘടകങ്ങൾ ഒരുമിച്ച് കൊണ്ടുവരേണ്ടതുണ്ട്. ഇത് പ്രാഗത്ഭ്യത്തോടെ ചെയ്യാൻ കഴിയുന്ന ആളുകളാണ് ഇവൻറ് പ്ലാനിങ് രംഗത്ത് വിജയിക്കുന്നത്.
ഇവൻറ് പ്ലാനിങ് മേഖലയുമായി ബന്ധപ്പെട്ട കഴിവുകൾ:
കാറ്ററിങ് മാനേജ്‌മെൻറ്, ഭക്ഷണം, വൈൻ പെയറിങ്, ബെവ്റിജ് തിയറി, വിളമ്പൽ തുടങ്ങിയവയൊക്കെയാണ് ഈ മേഖലയുമായി ബന്ധപ്പെട്ടു ഒരു ഇവന്റ് പ്ലാനർക്ക് ആവശ്യമായ കഴിവുകൾ.
ബിസിനസുമായി ബന്ധപ്പെട്ട കഴിവുകൾ:
അകൗണ്ടിങ്, സംഘാടനം, സമയനിഷ്ഠ പാലിക്കൽ, ടീം വർക്ക് തുടങ്ങിയവ.
വ്യക്തിപരമായ കഴിവുകൾ:
മികച്ച ആശയവിനിമയത്തിനുള്ള കഴിവും നേതൃപാടവവും ഈ രംഗത്ത് നല്ലൊരു ജോലികണ്ടെത്തുവാനും സേവനങ്ങൾക്ക് മികച്ച വിപണി കണ്ടെത്തുവാനും സഹായിക്കും.
ഇവൻറ് പ്ലാനർ ആയി കാനഡയിലേക്ക് കുടിയേറാൻ ആവശ്യമായ വിദ്യാഭ്യാസയോഗ്യത
ബിസിനസ്സ്, ടൂറിസം, ഹോസ്പിറ്റാലിറ്റി മാനേജ്‌മെൻറ് ഇവയിൽ ഏതെങ്കിലും ഒന്നിലുള്ള ബിരുദം അല്ലെങ്കിൽ കോളേജ് ഡിപ്ലോമ
വിദ്യാഭ്യാസയോഗ്യതക്ക് പകരം ഹോസ്പിറ്റാലിറ്റി/ടൂറിസം അഡ്മിനിസ്ട്രേഷനിലോ പബ്ലിക് റിലേഷൻസിലോ ഉള്ള തൊഴിൽപരിചയവും പരിഗണിക്കും
സ്‌പെഷൽ ഇവന്റസ്, മീറ്റിങ്‌സ് അല്ലെങ്കിൽ കോൺഫറൻസ് മാനേജ്‌മെന്റിൽ സെർട്ടിഫികേഷൻ ഉണ്ടെങ്കിൽ അത് അധികയോഗ്യതയായി കണക്കാക്കും.
ഇവൻറ് പ്ലാനറുടെ കർത്തവ്യങ്ങൾ
കാനഡയിൽ ഒരു ഇവൻറ് പ്ലാനർ പ്രധാനമായും താഴെപ്പറയുന്ന ജോലികളാണ് ചെയ്യേണ്ടതായിട്ടുള്ളത്:
ട്രേഡ്, പ്രൊഫഷണൽ അസോസിയേഷനുകളെ കോൺഫറൻസ്, കൺവെൻഷൻ, ട്രേഡ് ഷോ തുടങ്ങിയവയുമായി ബന്ധപ്പെട്ട സേവനങ്ങൾ ചർച്ച ചെയ്യുന്നതിനായി സ്ഥിരം ബന്ധപ്പെടുക
ആകർഷകമായ സ്‌പോൺസർഷിപ്പുകൾ നേടിയെടുക്കാൻ പരിശ്രമിക്കുക. ഓരോ പരിപാടിയുടെയും സാധ്യതകളും ഘടനയും മുൻകൂട്ടി പ്ലാൻ ചെയ്യുക.
പരിപാടിയുടെ ബഡ്ജറ്റ് മുൻകൂട്ടി തയ്യാറാക്കുകയും നടപ്പിലാക്കുന്നത് നിരീക്ഷിക്കുകയും ചെയ്യുക. പരിപാടിയുടെ അഡ്മിനിസ്ട്രേറ്റിവ് നടപടികൾ വിശകലനം ചെയ്യുക
പരിപാടിയിൽ പങ്കെടുക്കുന്നവരുടെ യാത്ര, താമസം, കോൺഫറൻസ്, മറ്റുസൗകര്യങ്ങൾ, കേറ്ററിംഗ്, സൈനേജ്, ഡിസ്‌പ്ലെകൾ, വിവർത്തനം, ഭിന്നശേഷിക്കാരുടെ ആവശ്യങ്ങൾ, ദൃശ്യ-ശ്രാവ്യ ഉപകരണങ്ങൾ, പ്രിന്റിങ്, സെക്യൂരിറ്റി തുടങ്ങിയ വിവിധ സേവനങ്ങൾ ഏകോപിപ്പിക്കുക
പരിപാടിക്കാവശ്യമായ സപ്പോട്ട് സ്റ്റാഫിനെ ജോലിക്കെടുക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുക
നിയമങ്ങൾ കൃത്യമായി പാലിക്കേണ്ടതിന് ആ സ്ഥലത്തെ നിയമങ്ങൾ കൃത്യമായി അറിഞ്ഞിരിക്കുക
എങ്ങനെ ഇവൻറ് പ്ലാനർ (NOC 1226) തൊഴിലിൽ കാനഡയിലേക്ക് കുടിയേറാം
ലോകത്തിൻറെ എല്ലാഭാഗത്തുനിന്നും ഉള്ള ഇവൻറ് പ്ലാനർമാർക്കും കാനഡയിൽ എളുപ്പത്തിൽ കുടിയേറാൻ കാനഡ എക്സ്പ്രസ്സ് എൻട്രി സിസ്റ്റം സഹായിക്കുന്നു. ഇതിനായി ഏറ്റവുമാദ്യം ചെയ്യേണ്ട കാര്യം ഐആർസിസിയുടെ വെബ് പോർട്ടലിൽ ഒരു പ്രൊഫൈൽ ഉണ്ടാക്കി റെജിസ്റ്റർ ചെയ്യുക എന്നതാണ്.
കോമ്പ്രഹെൻസീവ് റാങ്കിങ് സിസ്‌റ്റത്തിന്റെ(സി ആർ എസ്) അടിസ്ഥാനത്തിൽ ഓരോ പ്രൊഫൈലിനും ഒരു സ്‌കോർ നൽകപ്പെടും റാങ്ക് ചെയ്യപ്പെടുകയും ചെയ്യുന്നു. ഒരാളുടെ സിആർഎസ് സ്‌കോർ വിവിധ മാനവമൂലധനഘടകങ്ങൾ ആയ പ്രായം, വിദ്യാഭ്യാസയോഗ്യത, ഇംഗ്ലീഷിലോ ഫ്രഞ്ചിലോ ഉള്ള ഭാഷാപ്രാവീണ്യം, തൊഴിൽപരിചയം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിർണ്ണയിക്കപ്പെടുന്നത്. ജീവിതപങ്കാളിയുടെ യോഗ്യതകൾ, സ്ഥിരതാമസത്തിന് തെരഞ്ഞെടുക്കുന്ന പ്രവിശ്യ തുടങ്ങിയ ഘടകങ്ങൾക്കും സിആർഎസ് സ്‌കോർ നിർണ്ണയിക്കുന്നതിൽ പങ്കുണ്ട്.
രണ്ടാഴ്ച്ച കൂടുമ്പോൾ നടക്കുന്ന എക്സ്പ്രസ്സ് എൻട്രി ഡ്രോയിൽ അർഹരായ അപേക്ഷകർക്ക് കാനഡയിൽ സ്ഥിരതാമസത്തിനായി അപേക്ഷിക്കാൻ ക്ഷണം ലഭിക്കുന്നു. ക്ഷണം ലഭിച്ച് 60 ദിവസങ്ങൾക്കുള്ളിൽ ഈ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
സ്വയം അപേക്ഷിക്കാൻ തീരുമാനിക്കുകയാണെങ്കിൽ കാനഡ കുടിയേറ്റം സങ്കീർണ്ണവും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ പ്രക്രിയയായി നിങ്ങൾക്ക് അനുഭവപ്പെടാം. നിങ്ങളുടെ കാനഡ ഇമിഗ്രെഷൻ കൺസൽട്ടൻറ് ആയി കാനപ്പ്രൂവിനെ തെരഞ്ഞെടുക്കുക. കാനഡ കുടിയേറ്റപ്രക്രിയയുടെ ഓരോ ഘട്ടത്തിലും കൃത്യമായ വിവരങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകും.
കാനഡയിലെ ഇവൻറ് പ്ലാനർമാരുടെ ശരാശരി വാർഷികവരുമാനം
കാനഡയുടെ വിവിധപ്രദേശങ്ങളിലെ വിവിധ ഉപവിഭാഗങ്ങളിൽ തൊഴിൽ ചെയ്യുന്ന ഇവൻറ് പ്ലാനർമാർ വർഷത്തിൽ ശരാശരി CA $43,719 വരുമാനമായി നേടുന്നു. ഓരോ പ്രദേശത്തെയും ശരാശരി വാർഷികവരുമാനം താഴെപ്പറയുന്നു:
ആൽബർട്ട CA $50,577
ഒന്റാറിയോ CA $44,684
ബ്രിട്ടീഷ് കൊളംബിയ CA $43,719
മാനിറ്റോബ CA $40,619
ജോലിവാഗ്ദാനം ഇല്ലാതെ ഇവൻറ് പ്ലാനർ ആയി കാനഡയിൽ കുടിയേറുന്നത് സാധ്യമാണോ?
അതെ. പക്ഷെ ശരാശരി സിആർഎസ് സ്‌കോർ മാത്രമുള്ളവർക്ക് ഈ രീതിയിൽ കുടിയേറുന്നത് ബുദ്ധിമുട്ടായിരിക്കും. കാനഡ പ്രൊവിൻഷ്യൽ നോമിനീ പ്രോഗ്രാം പോലുള്ള സാമ്പത്തികകുടിയേറ്റപദ്ധതികൾ വിദഗ്ധതൊഴിലാളികൾക്ക് ജോലിവാഗ്ദാനം ഇല്ലാതെ തന്നെ കാനഡയിൽ കുടിയേറാൻ അവസരം നൽകുന്നു. എന്നാൽ മുൻകൂട്ടി ഒരു ജോലിവാഗ്ദാനം ലഭിച്ചിട്ടുള്ള ആളാണെങ്കിൽ കാനഡയിൽ സ്ഥിരതാമസത്തിനായി അപേക്ഷിക്കുന്നതിനുള്ള ക്ഷണം ലഭിക്കാൻ കൂടുതൽ എളുപ്പമാണ്.
കുടിയേറ്റവുമായി ബന്ധപ്പെട്ട രേഖകൾ ശരിയാക്കുക മാത്രമല്ല കാനപ്പ്രൂവ് ചെയ്യുന്നത്. മറിച്ച് ഇവൻറ് പ്ലാനർമാർക്ക് കാനഡയിൽ ലഭ്യമായ തൊഴിലവസരങ്ങളെക്കുറിച്ച് ഏറ്റവും പുതിയ വിവരം നിങ്ങൾക്ക് നൽകുക കൂടി ചെയ്യുന്നു.
കാനഡയിൽ ഇവൻറ് പ്ലാനർ ആയി ജോലി ചെയ്യുവാനുള്ള നിങ്ങളുടെ യോഗ്യതകളെക്കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങളുടെ സൗജന്യ ഓൺലൈൻ അസസ്സ്മെൻറ് പൂർത്തിയാക്കുക.
കൂടുതൽ വിവരങ്ങൾക്ക്:
വാട്സാപ്പ്: https://bit.ly/can_20
ഫോൺ: +91-422-4980255 (ഇന്ത്യ)/+971 54 996 5308 (ദുബായ്)
ഇമെയിൽ : enquiry@canapprove.com