ന്യൂ ബ്രൺസ്‌വിക്കിൽ ഒരു പുതുജീവിതം

മനോഹരമായ ഭൂപ്രകൃതിയും കുടിയേറ്റക്കാരോടുള്ള സൗഹാർദ്ദപരമായ സമീപനവുമാണ് ന്യൂ ബ്രൺസ്വിക്ക് എന്ന കനേഡിയൻ പ്രവിശ്യയുടെ പ്രധാന ആകർഷണഘടകങ്ങൾ. പ്രവിശ്യയുടെ തെക്കുഭാഗത്ത് അധികവും ഇംഗ്ലീഷ് സംസാരിക്കുന്നവരാണെങ്കിൽ വടക്കൻ പ്രദേശങ്ങളിൽ ഉള്ളവർ അധികവും ഫ്രഞ്ച് സംസാരിക്കുന്നവരാണ്. കാനഡയിൽ ഏറ്റവും ചെറിയ പ്രവിശ്യകളിൽ ഒന്നായ ന്യൂ ബ്രൺസ്വിക്കിൽ ഏകദേശം ഏഴരലക്ഷം ജനങ്ങളേ ഉള്ളൂ. പ്രവിശ്യയിലെ ജനസംഖ്യ വർദ്ധിപ്പിക്കുകയും തൊഴിലാളിലഭ്യത കൂട്ടുകവഴി സാമ്പത്തികവളർച്ച പ്രോൽസാഹിപ്പിക്കുകയുമാണ് ന്യൂ …








