കാനഡയിൽ ഒരു പുതുജീവിതം സ്വപ്നം കാണുന്നവർക്ക് പ്രിയപ്പെട്ട ഒരു പ്രാദേശിക കുടിയേറ്റപദ്ധതിയാണ് മാനിറ്റോബ പ്രൊവിൻഷ്യൻ നോമിനീ പ്രോഗ്രാം. 1998ൽ ആരംഭിച്ചതുമുതൽ ഒരു ലക്ഷത്തിലധികം പേർ ഈ പദ്ധതിയിലൂടെ മാനിറ്റോബ പ്രവിശ്യയിൽ കുടിയേറിയിട്ടുണ്ട്. കാനഡയിൽ കുടിയേറുവാൻ ആഗ്രഹിക്കുന്ന ലോകത്തെമ്പാടു നിന്നുമുള്ള ആളുകൾ മാനിറ്റോബയെ ഇഷ്ടപ്പെടാൻ അനവധി കാരണങ്ങൾ ഉണ്ട്.
മനോഹരമായ ഭൂപ്രകൃതിയും സുന്ദരമായ കാലാവസ്ഥയും അവയിൽ പ്രധാനപ്പെട്ടതാണ്. കാനഡയിലെ കഠിനമായ മഞ്ഞുകാലത്തും ഏറ്റവുമധികം സൂര്യപ്രകാശം ലഭിക്കുന്ന പ്രവിശ്യയാണ് മാനിറ്റോബ. പ്രകൃതിസൗന്ദര്യത്തിന്പേരുകേട്ട ഈ പ്രദേശത്തെ വൃത്തിയുള്ളതും സുരക്ഷിതവുമായ നഗരപ്രദേശങ്ങളും സ്വസ്ഥവും സമ്പുഷ്ടവുമായ ഒരു ജീവിതം നിങ്ങൾക്കും കുടുംബത്തിനും വാഗ്ദാനം ചെയ്യുന്നു.
മാനിറ്റോബ പ്രവിശ്യയുടെ മറ്റൊരു പ്രധാന ആകർഷണം കുറഞ്ഞ ജീവിതച്ചെലവാണ്. ടൊറന്റോ പോലുള്ള നഗരങ്ങളിലെ ജീവിതവുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ പണം മിച്ചം വയ്ക്കാൻ മാനിറ്റോബയിൽ സാധിക്കും.കൂടാതെ മികച്ച തൊഴിലവസരങ്ങളും ഗുണമേന്മയുള്ള വിദ്യാഭ്യാസവും ബിസിനസ്സ്ചെയ്യാനുള്ള അവസരങ്ങളും ഇവിടെ ലഭ്യമാണ്. കൂടാതെ നിലവാരമുള്ളതും എന്നാൽ സൗജന്യവുമായ ആരോഗ്യസുരക്ഷയും സ്‌കൂൾ വിദ്യാഭ്യാസവും മാനിറ്റോബ ഇവിടെയുള്ളവർക്ക് ലഭ്യമാക്കുന്നുണ്ട്.
മാനിറ്റോബയുടെ തലസ്ഥാന നഗരമായ വിന്നിപെഗ് ഒട്ടനവധി തൊഴിലവസരങ്ങളും വിദ്യാഭ്യാസം നേടാനുള്ള അവസരങ്ങളും ഉള്ള ഒരിടമാണ്. താമസച്ചെലവ് വളരെ കുറവാണ് എന്നതുകൊണ്ടുതന്നെ കുടിയേറ്റക്കാർ ജീവിക്കാൻ ഇഷ്ടപ്പെടുന്ന ഒരു നഗരമാണിത്.
കൂടാതെ വ്യത്യസ്തസംസ്കാരങ്ങളിൽ പെട്ട ആളുകൾ മാനിറ്റോബ പ്രവിശ്യയിൽ ഒത്തൊരുമയോടെ വസിക്കുന്നു. ഇരുന്നൂറിലധികം ഭാഷകൾ ഇവിടെ സംസാരിക്കപ്പെടുന്നുണ്ട്. കൂടാതെ മാനിറ്റോബയിലെത്തുന്ന പുതിയ കുടിയേറ്റക്കാർക്ക് ഭാഷ പഠിക്കാനും ഇവിടെ പുതിയ ജീവിതം തുടങ്ങാനുമുള്ള സഹായങ്ങൾ ഇവിടത്തെ അധികാരികൾ നൽകുന്നുണ്ട്.
മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനീ പ്രോഗ്രാം
മാനിറ്റോബ പ്രവിശ്യയുടെ പ്രത്യേക സാമ്പത്തിക താൽപര്യങ്ങൾക്കനുസരിച്ചാണ് മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനീ പ്രോഗ്രാം അഥവാ മാനിറ്റോബ പ്രവിശ്യാ കുടിയേറ്റ പദ്ധതി അർഹരായ അപേക്ഷകരെ തെരഞ്ഞെടുക്കുന്നത്. മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനീ പ്രോഗ്രാമിനു നാല് ഉപവിഭാഗങ്ങൾ ഉണ്ട്:
- സ്‌കിൽഡ് വർക്കർ ഇൻ മാനിറ്റോബ സ്ട്രീം
- സ്‌കിൽഡ് വർക്കർ ഓവർസീസ് സ്ട്രീം
- ഇന്റർനാഷണൽ എഡ്യുക്കേഷൻ സ്ട്രീം
- ബിസിനസ്സ് ഇൻവെസ്റ്റർ സ്ട്രീം
എന്നിവയാണ് അവ.
സ്‌കിൽഡ് വർക്കർ ഇൻ മാനിറ്റോബ സ്ട്രീം
മാനിറ്റോബയിലെ തൊഴിൽദായകരുടെ ആവശ്യങ്ങൾ മുൻനിർത്തി തയ്യാറാക്കിയ പദ്ധതിയാണ് സ്‌കിൽഡ് വർക്കർ ഇൻ മാനിറ്റോബ സ്ട്രീം. ഇവർക്കാവശ്യമുള്ള കഴിവുകൾ ഉള്ള വിദേശതൊഴിലാളികളെ തെരഞ്ഞെടുക്കുവാനും അവരെ കാനഡയിൽ സ്ഥിരതാമസത്തിനായി ശുപാർശ ചെയ്യുവാനും ഇത് മാനിറ്റോബ പ്രവിശ്യയെ സഹായിക്കുന്നു. മാനിറ്റോബ പ്രവിശ്യയുമായി ഏതെങ്കിലും തരത്തിലുള്ള മുൻബന്ധങ്ങൾ ഉള്ളവർക്ക് ഈ സ്ട്രീമിൽ മുൻഗണന ലഭിക്കും. ഈ സ്ട്രീമിനെ വീണ്ടും രണ്ടു ഉപവിഭാഗങ്ങൾ ആയി തിരിച്ചിട്ടുണ്ട്:
- മാനിറ്റോബ വർക്ക് എക്സ്പീരിയൻസ് പാത്ത് വേ
- എംപ്ലോയർ ഡയറക്റ്റ് റിക്രൂട്ട്മെന്റ് പാത്ത് വേ
എന്നിവയാണവ.
സ്‌കിൽഡ് വർക്കർ ഓവർസീസ് സ്ട്രീം
സ്‌കിൽഡ് വർക്കർ ഓവർസീസ് സ്ട്രീമിനു കീഴിൽ ഒരു എക്സ്പ്രസ്സ് എൻട്രി മാർഗ്ഗവും ഒരു നേരിട്ടുള്ള പ്രൊവിൻഷ്യൽ മാർഗ്ഗവും ഉണ്ട്. മാനിറ്റോബയിൽ ഏറ്റവും കൂടുതൽ ആവശ്യകതയുള്ള തൊഴിലുകളിൽ (In-Demand Occupations) കഴിവും തൊഴിൽപരിചയവും ഉള്ളവരെയാണ് ഈ സ്ട്രീം ലക്‌ഷ്യം വയ്ക്കുന്നത്. ഈ സ്ട്രീമിലൂടെ അപേക്ഷിക്കാനും മാനിറ്റോബയുമായി ഏതെങ്കിലും തരത്തിലുള്ള മുൻകാലബന്ധം ആവശ്യമാണ്. മാനിറ്റോബയിൽ മുൻപ് ജോലി ചെയ്തിരുന്നവർ, മാനിറ്റോബയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിച്ചവർ, കാനഡ പൗരൻ/സ്ഥിരതാമസക്കാരൻ ആയ ഒരു അടുത്ത ബന്ധു മാനിറ്റോബയിൽ താമസിക്കുന്നവർ തുടങ്ങിയ യോഗ്യതകൾ ഉള്ളവർക്ക് ഈ സ്ട്രീം വഴി അപേക്ഷിക്കാം. മാനിറ്റോബയിൽ താമസിക്കുന്ന അടുത്ത കുടുംബാംഗങ്ങൾ ഉള്ളവർ, ഭാഷാപ്രാവീണ്യം ഉള്ളവർ, പെട്ടന്ന് ജോലി ലഭിക്കാൻ തക്കവിധം പരിശീലനവും തൊഴിൽ പരിചയവും ലഭിച്ചവർ എന്നിവർക്ക് ഈ സ്ട്രീമിൽ മുൻഗണനയുണ്ട്. ഈ സ്ട്രീമിനുകീഴിൽ രണ്ടു പ്രധാന ഉപവിഭാഗങ്ങൾ ഉണ്ട്:
മാനിറ്റോബ എക്പ്രസ് എൻട്രി പാത്ത് വേ യും ഹ്യുമൻ കാപിറ്റൽ പാത്ത് വേയും.
ഇന്റർനാഷണൽ എഡ്യുക്കേഷൻ സ്ട്രീം
മാനിറ്റോബയിലെ ഏതെങ്കിലും അംഗീകൃതകോളേജിൽ നിന്നോ സർവകലാശാലയിൽ നിന്നോ പഠനം പൂർത്തിയാക്കിയ വിദേശവിദ്യാർത്ഥികൾക്കായി ഉള്ള ഒരു മാർഗ്ഗമാണ് ഇന്റർനാഷണൽ എഡ്യുക്കേഷൻ സ്ട്രീം. ഇതിനുകീഴിൽ മൂന്നു ഉപവിഭാഗങ്ങളുണ്ട്:
- കരിയർ എംപ്ളോയ്മെൻറ് പാത്ത് വേ
- ഗ്രാജുവേറ്റ് ഇന്റേൺഷിപ് പാത്ത് വേ
- സ്റ്റുഡൻറ് ഓൺട്രപ്രന്വർ പാത്ത് വേ
ബിസിനസ്സ് ഇൻവെസ്റ്റർ സ്ട്രീം
യോഗ്യരായ അന്താരാഷ്ട്ര നിക്ഷേപകരേയും സംരംഭകരേയും ഉദ്ദേശിച്ചുള്ളതാണ് ബിസിനസ്സ് ഇൻവെസ്റ്റർ സ്ട്രീം. തെരഞ്ഞെടുക്കപ്പെട്ട അപേക്ഷകർക്ക് ഒരു താൽക്കാലിക വർക്ക് പെർമിറ്റ് മാനിറ്റോബ നൽകുന്നു. രണ്ടുവർഷത്തിനുള്ളിൽ മാനിറ്റോബയിൽ ഒരു പുതിയൊരു ബിസിനസ്സ്തുടങ്ങുകയോ അവിടെ ഉണ്ടായിരുന്ന ഒരു ബിസിനസ്സ് വാങ്ങി നല്ലരീതിയിൽ നടത്തുകയോ ചെയ്യുകയും മറ്റുമാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്താൽ പ്രൊവിൻഷ്യൽ നോമിനേഷനായി അപേക്ഷിക്കാം. ഈ സ്ട്രീമിന് കീഴിലുള്ള ഉപവിഭാഗങ്ങളാണ്:
- ഫാം ഇൻവെസ്റ്റർ പാത്ത് വേ
- ഓൺട്രപ്രന്വർ പാത്ത് വേ
- മോർഡൺ കമ്യൂണിറ്റി ഡ്രിവൻ ഇമിഗ്രെഷൻ ഇനിഷ്യേറ്റിവ്
എന്നിവ.
മാനിറ്റോബ കുടിയേറ്റത്തെക്കുറിച്ച് കൂടുതൽ അറിയണം എന്നുണ്ടോ? നിങ്ങൾക്ക് യോജിച്ച കാനഡ കുടിയേറ്റമാർഗ്ഗം ഏത് എന്നതിനെപ്പറ്റി ആശയക്കുഴപ്പത്തിൽ ആണോ? എങ്കിൽ ക്യാനപ്രൂവിൻറെ കാനഡ ഇമിഗ്രെഷൻ വിദഗ്ദരായ ഉപദേശകരെ ബന്ധപ്പെടൂ, ഇപ്പോൾ തന്നെ!
ബിസിനസ്സ് ഇൻവെസ്റ്റർ സ്ട്രീം
യോഗ്യരായ അന്താരാഷ്ട്ര നിക്ഷേപകരേയും സംരംഭകരേയും ഉദ്ദേശിച്ചുള്ളതാണ് ബിസിനസ്സ് ഇൻവെസ്റ്റർ സ്ട്രീം. തെരഞ്ഞെടുക്കപ്പെട്ട അപേക്ഷകർക്ക് ഒരു താൽക്കാലിക വർക്ക് പെർമിറ്റ് മാനിറ്റോബ നൽകുന്നു. രണ്ടുവർഷത്തിനുള്ളിൽ മാനിറ്റോബയിൽ ഒരു പുതിയൊരു ബിസിനസ്സ്തുടങ്ങുകയോ അവിടെ ഉണ്ടായിരുന്ന ഒരു ബിസിനസ്സ് വാങ്ങി നല്ലരീതിയിൽ നടത്തുകയോ ചെയ്യുകയും മറ്റുമാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്താൽ പ്രൊവിൻഷ്യൽ നോമിനേഷനായി അപേക്ഷിക്കാം. ഈ സ്ട്രീമിന് കീഴിലുള്ള ഉപവിഭാഗങ്ങളാണ്:
- ഫാം ഇൻവെസ്റ്റർ പാത്ത് വേ
- ഓൺട്രപ്രന്വർ പാത്ത് വേ
- മോർഡൺ കമ്യൂണിറ്റി ഡ്രിവൻ ഇമിഗ്രെഷൻ ഇനിഷ്യേറ്റിവ്
എന്നിവ.
മാനിറ്റോബ കുടിയേറ്റത്തെക്കുറിച്ച് കൂടുതൽ അറിയണം എന്നുണ്ടോ? നിങ്ങൾക്ക് യോജിച്ച കാനഡ കുടിയേറ്റമാർഗ്ഗം ഏത് എന്നതിനെപ്പറ്റി ആശയക്കുഴപ്പത്തിൽ ആണോ? എങ്കിൽ ക്യാനപ്രൂവിൻറെ കാനഡ ഇമിഗ്രെഷൻ വിദഗ്ദരായ ഉപദേശകരെ ബന്ധപ്പെടൂ, ഇപ്പോൾ തന്നെ!
കൂടുതൽ വിവരങ്ങൾക്ക് :
ഫോൺ: +91-422-4980255 (ഇന്ത്യ)/+971 54 996 5308 (ദുബായ്)
ഇമെയിൽ: enquiry@canapprove.com