Canapprove WHATSAPP
GET FREE CONSULTATION

Day: November 25, 2020

പ്രിന്‍സ് എഡ്വര്‍ഡ് ഐലന്‍റ്: കാനഡയില്‍ കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കുവാന്‍ ഉചിതമായ ഒരിടം

കാനഡയിലെ ഏറ്റവും ചെറിയ പ്രവിശ്യയായ പ്രിന്‍സ് എഡ്വര്‍ഡ് ഐലന്‍റ് മികച്ച വിദ്യാഭ്യാസസൗകര്യങ്ങള്‍, വൃത്തിയുള്ള പരിസ്ഥിതി, തിരക്കില്ലാത്ത റോഡുകള്‍, സുന്ദരമായ പ്രകൃതി എന്നിവയ്ക്കു പേരുകേട്ടതാണ്. വലുപ്പവും ജനസംഖ്യയും കുറവാണെങ്കിലും, പ്രവിശ്യയിലെ വിനോദസഞ്ചാര, മത്സ്യബന്ധന, കാര്‍ഷികവ്യവസായങ്ങള്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും സുരക്ഷിതവും അവിടെ വസിക്കുന്ന ആളുകള്‍ തമ്മില്‍ മികച്ച പരസ്പരസഹകരണവും ഉള്ള ഒരിടം കൂടിയാണ് പ്രിന്‍സ് എഡ്വേഡ് ഐലന്‍റ്. ഈ കാരണങ്ങള്‍ കൊണ്ട്, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കും പ്രിയപ്പെട്ട ഒരിടമാണ് ഈ പ്രവിശ്യ.

PNP Finder Canada

പ്രിന്‍സ് എഡ്വര്‍ഡ് ഐലന്‍റ് പ്രോവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം(പിഇഐ പിഎന്‍പി)

പ്രവിശ്യയിലെ തൊഴില്‍മേഖലയില്‍ ഏറ്റവും ആവശ്യമുള്ള തൊഴില്‍വൈദഗ്ധ്യം  ഉള്ള വിദേശതൊഴിലാളികളെ തെരഞ്ഞെടുക്കുന്നതിനും അവരെ കാനഡയില്‍ സ്ഥിരതാമസത്തിനായി ശുപാര്‍ശ ചെയ്യുന്നതിനും പ്രിന്‍സ് എഡ്വര്‍ഡ് ഐലന്‍റിനു അവസരം നല്‍കുന്നതാണ് പ്രിന്‍സ് എഡ്വര്‍ഡ് ഐലന്‍റ് പ്രോവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം(പിഇഐ പിഎന്‍പി).

പിഇഐ പിഎന്‍പിയ്ക്കു കീഴിലുള്ള കുടിയേറ്റമാര്‍ഗങ്ങളെ പ്രധാനമായും മൂന്നു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു:

ഇവയ്ക്കു കീഴില്‍ വിദേശതൊഴിലാളികള്‍ക്കു വേണ്ടിയുള്ള പ്രധാനകുടിയേറ്റമാര്‍ഗങ്ങള്‍ താഴെപ്പറയുന്നവയാണ്:

  • പ്രിന്‍സ് എഡ്വര്‍ഡ് ഐലന്‍റ് എക്സ്പ്രസ് എന്‍ട്രി സ്ട്രീം
  • പ്രിന്‍സ് എഡ്വര്‍ഡ് ഐലന്‍റ് ക്രിട്ടിക്കല്‍ വര്ക്കേഴ്സ് സ്ട്രീം
  • സ്കില്‍ഡ് വര്‍ക്കര്‍ ഇന്‍ പ്രിന്‍സ് എഡ്വര്‍ഡ് ഐലന്‍റ് സ്ട്രീം
  • സ്കില്‍ഡ് വര്‍ക്കര്‍ ഔട്ട്സൈഡ് കാനഡ സ്ട്രീം
  • അറ്റ്ലാന്റിക് ഇമിഗ്രേഷന്‍ പൈലറ്റ്
  • ഇന്‍റര്‍നാഷണല്‍ ഗ്രാജ്വേറ്റ് സ്ട്രീം

പ്രിന്‍സ് എഡ്വര്‍ഡ് ഐലന്‍റ് എക്സ്പ്രസ് എന്‍ട്രി സ്ട്രീം

പ്രിന്‍സ് എഡ്വര്‍ഡ് ഐലന്‍റ് എക്സ്പ്രസ് എന്‍ട്രി സ്ട്രീമിനു കീഴില്‍ അര്‍ഹരായ എക്സ്പ്രസ് എന്‍ട്രി അപേക്ഷകര്‍ക്ക് കാനഡയില്‍ സ്ഥിരതാമസത്തിനുള്ള പ്രവിശ്യയുടെ ശുപാര്‍ശയ്ക്കായി അപേക്ഷിക്കുവാന്‍ ക്ഷണിച്ചുകൊണ്ട് പ്രിന്‍സ് എഡ്വര്‍ഡ് ഐലന്‍റ് നോട്ടിഫിക്കേഷന്‍ ഓഫ് ഇന്ററസ്റ്റ് അയയ്ക്കുന്നു. ഓരോ സമയത്തും പ്രവിശ്യ മുന്‍ഗണന നല്‍കുന്ന തൊഴില്‍വൈദഗ്ധ്യങ്ങള്‍ അവിടത്തെ തൊഴില്‍മേഖലയിലെ ആവശ്യങ്ങള്‍ക്കനുസരിച്ച് മാറിമറിഞ്ഞുകൊണ്ടിരിക്കും. പ്രിന്‍സ് എഡ്വര്‍ഡ് ഐലന്റിന്റെ ശുപാര്‍ശ ലഭിക്കുന്ന എക്സ്പ്രസ് എന്‍ട്രി അപേക്ഷകര്‍ക്ക് 600 കോംപ്രഹെന്‍സീവ് റാങ്കിങ് സിസ്റ്റം(CRS) സ്കോര്‍ പോയന്റുകള്‍ അധികമായി ലഭിക്കുന്നു. ഇതുമൂലം തുടര്‍ന്നുവരുന്ന എക്സ്പ്രസ് എന്‍ട്രി ഡ്രോയില്‍ കാനഡയില്‍ സ്ഥിരതാമസത്തിന് അപേക്ഷിക്കുവാനുള്ള ക്ഷണവും ഉറപ്പായും ലഭിക്കുന്നു.

ക്രിട്ടിക്കല്‍ വര്‍ക്കേഴ്സ് സ്ട്രീം

പി ഇ ഐ പി എന്‍ പി യുടെ ക്രിട്ടിക്കല്‍ വര്‍ക്കേഴ്സ് സ്ട്രീം എന്നത് തൊഴില്‍ദായകര്‍ക്ക് പ്രാധാന്യമുള്ള ഒരു സ്ട്രീം ആണ്. പ്രവിശ്യയിലെ തൊഴില്‍ദായകര്‍ക്ക് അവരുടെ സ്ഥാപനത്തിലെ ഒരൊഴിവു നികത്താന്‍ അര്‍ഹരായ തൊഴിലാളികളെ തദ്ദേശിയരില്‍ നിന്നും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ വിദേശതൊഴിലാളികളെ നിയമിക്കാന്‍ അനുവദിക്കുന്ന സ്ട്രീം ആണിത്. ഈ സ്ട്രീമിലൂടെ പ്രിന്‍സ് എഡ്വര്‍ഡ് ഐലന്റിന്റെ ശുപാര്‍ശയ്ക്ക് യോഗ്യത നേടുവാന്‍ അപേക്ഷകന്‍ ഈ പ്രവിശ്യയില്‍ തൊഴില്‍ ചെയ്തുകൊണ്ടിരിക്കുന്ന ഒരാളാകണം. ഈ സ്ട്രീമിനു കീഴില്‍ അപേക്ഷിക്കാന്‍ എക്സ്പ്രസ് എന്‍ട്രി പ്രൊഫൈല്‍ ആവശ്യമില്ലെങ്കിലും അപേക്ഷകന് പ്രിന്‍സ് എഡ്വര്‍ഡ് ഐലന്‍റ് പ്രവിശ്യയില്‍ തൊഴില്‍ ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. അതുപോലെ നാഷണല്‍ ഒക്യുപ്പേഷന്‍ ക്ലാസ്സിഫിക്കേഷന്‍(NOC) കാറ്റഗറി C അല്ലെങ്കില്‍ D എന്നിവയ്ക്കു കീഴില്‍ വരുന്ന ഒരു തൊഴിലില്‍ തൊഴില്‍വാഗ്ദാനവും ലഭിച്ചിരിക്കണം.

സ്കില്‍ഡ് വര്‍ക്കര്‍ ഇന്‍ പ്രിന്‍സ് എഡ്വര്‍ഡ് ഐലന്‍റ് സ്ട്രീം

പ്രിന്‍സ് എഡ്വര്‍ഡ് ഐലന്‍റില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ സ്ട്രീം വഴി കാനഡയില്‍ സ്ഥിരതാമസത്തിനുള്ള പ്രവിശ്യയുടെ ശുപാര്‍ശയ്ക്കായി അപേക്ഷിക്കാം. തൊഴില്‍ദായകരെ കേന്ദ്രീകരിച്ചുള്ള ഈ സ്ട്രീം ഉയര്‍ന്ന തൊഴില്‍വൈദഗ്ദ്ധ്യമുള്ള വിദേശതൊഴിലാളികളെ സ്വന്തം സ്ഥാപനങ്ങളില്‍ നിയമിക്കാന്‍ തൊഴില്‍ദായകര്‍ക്ക് അവസരം നല്കുന്നു.

സ്കില്‍ഡ് വര്‍ക്കേഴ്സ് ഔട്ട്സൈഡ് കാനഡ സ്ട്രീം

ഈ സ്ട്രീമിനു കീഴിലും അപേക്ഷിക്കുവാന്‍ അപേക്ഷകന് പ്രിന്‍സ് എഡ്വര്‍ഡ് ഐലന്റിലെ ഒരു തൊഴില്‍ദായകനില്‍ നിന്നുമുള്ള ഒരു തൊഴില്‍ വാഗ്ദാനം വേണ്ടതുണ്ട്. ഈ സ്ട്രീമും തൊഴില്‍ദായകരെ കേന്ദ്രീകരിച്ചുള്ള ഒരു കുടിയേറ്റമാര്‍ഗം തന്നെയാണ്. ഉയര്ന്ന വൈദഗ്ദ്ധ്യം ആവശ്യമുള്ള ഒരു ജോലിക്കു യോഗ്യരായ തദ്ദേശതൊഴിലാളികളെ ലഭിക്കാത്ത സാഹചര്യത്തില്‍ വിദേശീയരെ നിയമിക്കുന്നതിന് ഈ സ്ട്രീം പ്രിന്‍സ് എഡ്വര്‍ഡ് ഐലന്റിലെ തൊഴില്‍ദായകരെ സഹായിക്കുന്നു. ഈ സ്ട്രീമിനു കീഴില്‍ യോഗ്യത നേടുവാന്‍ അപേക്ഷകര്‍ക്ക് നാഷണല്‍ ഒക്ക്യുപ്പേഷന്‍ ക്ലാസിഫിക്കേഷന്‍(NOC) 0, A അല്ലെങ്കില്‍ B യ്ക്കു കീഴിലുള്ള ഏതെങ്കിലും തൊഴിലുമായി ബന്ധപ്പെട്ട ജോലിയില്‍ പ്രിന്‍സ് എഡ്വര്‍ഡ് ഐലന്റില്‍ നിന്നും ഒരു തൊഴില്‍വാഗ്ദാനം ലഭിച്ചിട്ടുണ്ടാകണം. പ്രവിശ്യയുമായി ഏതെങ്കിലും തരത്തില്‍ മുന്‍കാലബന്ധം ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമില്ല.

അറ്റ്ലാന്‍റിക് ഇമിഗ്രേഷന്‍ പൈലറ്റ്

വിദഗ്ധ, അര്‍ദ്ധ-വിദഗ്ധ വിഭാഗങ്ങളില്‍പ്പെടുന്ന വിദേശ തൊഴിലാളികള്‍ക്ക് കാനഡയിലേക്ക് കുടിയേറുവാനും നാല് അറ്റ്ലാന്റിക് പ്രവിശ്യകളിലോന്നില്‍, പ്രിന്‍സ് എഡ്വര്‍ഡ് ഐലന്‍റ് അടക്കം, സ്ഥിരതാമസമാക്കുവാനും അവസരം നല്‍കുന്നതാണ് അറ്റ്ലാന്റിക് ഇമിഗ്രേഷന്‍ പൈലറ്റ്. ഇതിന് കീഴില്‍  മൂന്നു കുടിയേറ്റപരിപാടികളാണുള്ളത്:

അറ്റ്ലാന്റിക് ഇന്‍റര്‍നാഷണല്‍ ഗ്രാജ്വേറ്റ് പ്രോഗ്രാം: പ്രിന്‍സ് എഡ്വര്‍ഡ് ഐലന്റിലെ ഒരു അംഗീകൃത ഉന്നതപഠനസ്ഥാപനത്തില്‍ നിന്നും ബിരുദം നേടിയവര്‍ക്കാണ് ഈ മാര്‍ഗത്തിലൂടെ അപേക്ഷിക്കുവാന്‍ സാധിക്കുക.

അറ്റ്ലാന്റിക് ഹൈ സ്കില്‍ഡ് പ്രോഗ്രാം: കുറഞ്ഞത് ഒരുവര്‍ഷത്തെ തൊഴില്‍ പരിചയവും കാനഡയ്ക്ക് പുറത്തുനിന്നും നേടിയ ഒരു അംഗീകൃത ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമയും ഉള്ള വിദഗ്ധ തൊഴിലാളികള്‍ക്ക് ഈ പ്രോഗ്രാം വഴി അപേക്ഷിക്കാം.

ഇന്‍റര്‍നാഷണല്‍ ഗ്രാജ്വേറ്റ് സ്ട്രീം:  പ്രിന്‍സ് എഡ്വര്‍ഡ് ഐലന്റിലെ ഒരു പൊതു ഉന്നതവിദ്യാഭ്യാസസ്ഥാപനത്തില്‍ നിന്നും പഠനം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ഈ സ്ട്രീമിന് കീഴില്‍ പ്രവിശ്യയുടെ ശുപാര്‍ശയ്ക്കായി അപേക്ഷിക്കാം. പ്രിന്‍സ് എഡ്വര്‍ഡ് ഐലന്റിലെ തൊഴില്‍ദായകര്‍ക്ക് ഒരു പ്രത്യേക ജോലിക്കു യോഗ്യരായ തദ്ദേശീയ തൊഴിലാളികളെ ലഭിക്കാത്ത സാഹചര്യത്തില്‍ വിദേശീയരായ വിദഗ്ധതൊഴിലാളികളെ നിയമിക്കാന്‍ ഈ സ്ട്രീം അവസരം നല്കുന്നു.

പ്രിന്‍സ് എഡ്വര്‍ഡ് ഐലന്‍റ് റാങ്കിങ് സിസ്റ്റം

പ്രിന്‍സ് എഡ്വര്‍ഡ് ഐലന്റില്‍ സ്ഥിരതാമസമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യമേ പിഇഐ പിഎന്‍പിയില്‍ ഒരു എക്സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് സമര്‍പ്പിക്കണം. ഇതില്‍ നല്കിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ പ്രൊഫൈലും വിലയിരുത്തപ്പെടുകയും സ്കോര്‍ നേടുകയും ചെയ്യും. ഏറ്റവും കൂടുതല്‍ സ്കോര്‍ നേടിയവരെ നിശ്ചിത ഇടവേളകളില്‍ നടക്കുന്ന ഡ്രോകളില്‍ പ്രവിശ്യയുടെ ശുപാര്‍ശയ്ക്കായി അപേക്ഷിക്കാന്‍ ക്ഷണിക്കും.

പ്രിന്‍സ് എഡ്വര്‍ഡ് ഐലന്റില്‍ സ്ഥിരതാമസമാക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ സാധ്യതകളെക്കുറിച്ചറിയാന്‍ ഈ സൗജന്യ ഓണ്‍ലൈന്‍ വിലയിരുത്തല്‍ ഫോറം പൂരിപ്പിക്കൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് കാനപ്പ്രൂവിനെ ബന്ധപ്പെടൂ.