Canapprove WHATSAPP
GET FREE CONSULTATION

Day: March 10, 2020

Willing to study Plant Genetics? Fly to Canada

Plant Genetics

The study dealt with genetic variation, genes and heredity, particularly in plants, is called plant genetics. This field has its roots to biology and botany, and correlate with many life sciences. Plant genetics explains the trait inheritance in which the qualities are inherited from parents by offsprings. Like any other living organism, plants use DNA to pass on their traits to their younger ones. These experimentations were done by Gregor Mendel.

Plant genetics has major impacts on the economy. Genetic modifications are performed in crops to increase the yields. The scientist or the scholar involving or specialised in the study of plant genetics is known as a plant geneticist. Plant genetics prove the theoretical phenomena of plant reproduction, speciation and evolution of any plant.

course finder

Are you keen about studying plants? Having a strong penchant to work with plants? If so, this is the right chance for you to set up your education in Canada. There are well-performing institutions in Canada that are performing various researches and providing the best education for those who are interested to plant genetics. Plan your study in Canada. Go on…

[php_everywhere]

 

Program Overview

Are you fond of plants? Have you developed an interest to work with plants? If so, this blog is for you.

In this program, you learn about the plant biology, the characteristics, traits, inheritance, evolution, speciation, plant breeding and much more… You acquire deep knowledge in plant production, plant biotechnology, plant physiology and biochemistry, and plant interactions with the environment.

There are state-of-art laboratories and fieldwork programs through which you foster your professional knowledge in plant genetics and the collective work process involved in plant science. Biodiversity, ecology, environmental biology, biodiversity, etc…are some of the areas covered in the curriculum additionally.

Feed your excitement to study plant genetics. Plan your education in Canada. Read to know more about the institutions, job opportunities and benefits of planning your study in Canada.

 

Plant Genetics Programs in Canada

Canadian institutions provide various courses in different domains and at different levels of education. Generally, research-based courses are very popular in Canada. The country shows great prominence to such courses. If you’re interested to study plant genetics, then the following are the institutions that would best suit you,

  • University of Guelph
  • Lakehead University
  • Dalhousie University
  • University of Waterloo
  • University of Manitoba
  • University of Saskatchewan
  • University of British Columbia
  • Kwantlen Polytechnic University

These are some of the renowned institutions in Canada that are offering plant genetics courses for international students. You’d get a world-class education from these institutions and find the education system being completely peculiar and professional. Plan your education in Canada.

 

 

Job Opportunities in Plant Genetics

Canada not only provides you with the best education but also with suitable job opportunities after completing your education. You get introduced to many job opportunities in Canada. Few of the jobs for you in plant genetics are,

  • Plant Genomics Research Technician
  • Agronomic Research Specialist
  • Breeding Research Technician
  • Plant Pathology Technician
  • Plant Molecular Biologist
  • Molecular Biologist
  • Plant Scientist
  • Plant Breeder
  • Professor

These are the well paid, in-demand job opportunities for an international student after graduating as a plant geneticist. Plan your education in Canada and make your way for a prospective future.

 

Why Study in Canada?

A foreign student (non-native of Canada) planning to pursue higher education in Canada, has so much to retain. Enormous benefits are underlying and much more to take away along with the education and degree. Few of the reasons for you to plan your study in Canada are;

  • Post-Study Work Permit
  • Acquire a world-class education
  • Enjoy the multicultural ambience
  • Get easily accessed to the PR gateways
  • High life standards but optimal living cost
  • Grasp an internationally recognised degree
  • Gain Hands-on Experience in the Field of Work
  • Get introduced to the lucrative job opportunities
  • Canada retains to you the best study experience

These are the benefits for an international student by planning education in a Canadian institution. Along with these benefits, you find the process of getting a study visa in Canada is a piece of cake. Yes, it’s easy than getting in any other country. Plan your education in Canada. Get on to the registration process.

 

Registration Process

It’s the best chance for you if you’re willing to study Plant Genetics in Canada. Now, the courses are available in various institutions. Interested in becoming a Plant Geneticist? If so, Apply with CanApprove. We are here to help.

We are carrying out the best for abroad aspirants who wish to migrate or study overseas with par excellence. Our consultants guide you with your abroad plans. Connect with us to know more about Plant Genetics courses in Canada.

 

For More Details:

WhatsApp : https://bit.ly/pl_Gen

Contact:  +91-422-4980225 (India)/ 971-42865134 (Dubai)
Email: enquiry@canapprove.com

റെജിസ്റ്റേർഡ് നഴ്‌സുമാർക്ക് കാനഡയിൽ കുടിയേറാൻ അവസരം

കാനഡയിൽ വൃദ്ധരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ പ്രായമായവരുടെ ആരോഗ്യപരിപാലനത്തിനായി കൂടുതൽ നഴ്‌സുമാരെ കാനഡയിൽ ആവശ്യമുണ്ട്. അതിനാൽത്തന്നെ റെജിസ്റ്റേർഡ് നഴ്സ്മാർക്ക് കാനഡയിലേക്ക് കുടിയേറുവാനുള്ള സാഹചര്യങ്ങളും വർദ്ധിച്ചിട്ടുണ്ട്.

നാഷണൽ ഒക്യുപ്പേഷൻ ക്‌ളാസിഫിക്കേഷൻ 3012: റെജിസ്റ്റേഡ് നഴ്സ്, റെജിസ്റ്റേർഡ് സൈക്യാട്രിക് നഴ്സസ്‌ 

കുറഞ്ഞ ജോലിഭാരം, ഉയർന്ന ശമ്പളം, മികച്ച ജീവിതനിലവാരം തുടങ്ങിയ ഘടകങ്ങളാണ് കാനഡയിലെ നഴ്‌സിംഗ് ജോലിയെ ആകര്ഷകമാക്കുന്നത്. മാനിറ്റോബ, സസ്കാചുവാൻ, ആൽബെർട്ട, ബ്രിട്ടീഷ് കൊളംബിയ എന്നീ പ്രവിശ്യകളിൽ സൈക്യാട്രിക് നഴ്‌സുമാരായി പ്രത്യേകപരിശീലനം  ലഭിച്ചവർക്ക് മാത്രമേ ജോലി ചെയ്യാൻ സാധിക്കുകയുള്ളൂ. എന്നാൽ മറ്റെല്ലാ പ്രവിശ്യകളിലും ടെറിട്ടറികളിലും  റെജിസ്റ്റേർഡ് നഴ്‌സുമാർക്ക്  സൈക്യാട്രിക് നഴ്‌സുമാരായും ജോലിചെയ്യാൻ സാധിക്കും.

Pnp finder

കാനഡയിലെ  റെജിസ്റ്റേഡ് നഴ്സുമാർക്ക് ചെയ്യാൻ സാധിക്കുന്ന ജോലികൾ 

  • ക്ലിനിക്കൽ നഴ്സ്
  • കമ്യൂണിറ്റി ഹെൽത്ത് നഴ്സ്
  • ക്രിട്ടിക്കൽ കെയർ നഴ്സ്
  • എമെർജെൻസി കെയർ നഴ്സ്
  • ഇന്റെൻസീവ് കെയർ നഴ്സ്
  • നഴ്സ് റിസർച്ചർ
  • നഴ്‌സിംഗ് കൺസൽട്ടൻറ്
  • ഒക്യുപ്പേഷണൽ ഹെൽത്ത് നഴ്സ്
  • പ്രൈവറ്റ് ഡ്യൂട്ടി നഴ്സ്
  • പബ്ലിക് ഹെൽത്ത് നഴ്സ്

തുടങ്ങിയവയാണ്  റെജിസ്റ്റേർഡ് നഴ്സുമാർക്ക് ചെയ്യാൻ സാധിക്കുന്ന ജോലികൾ.

റെജിസ്റ്റേർഡ് നഴ്സ് ആയി കാനഡയിൽ കുടിയേറുവാൻ നിങ്ങൾക്കുള്ള അവസരങ്ങളെക്കുറിച്ചറിയാൻ ഞങ്ങളുടെ സൗജന്യ അസസ്സ്മെൻറ് ഫോം പൂരിപ്പിക്കുക

 

റെജിസ്റ്റേഡ് നഴ്സുമാർക്ക് കാനഡയിൽ ലഭിക്കുന്ന ശരാശരി വേതനം(മണിക്കൂറിൽ)

2019ൽ കാനഡയിലെ നഴ്‌സുമാരുടെ ശരാശരി വേതനം മണിക്കൂറിൽ 46 കനേഡിയൻ ഡോളർ ആയിരുന്നു. കാനഡയിലെ ഓരോ പ്രദേശത്തും റെജിസ്റ്റേർഡ് നഴ്സുമാർക്ക് മണിക്കൂറിൽ ലഭിക്കുന്ന ശരാശരി വേതനം താഴെപ്പറയുന്നു:

നുനവുറ്റ് $86.69
നോർത്ത് വെസ്റ്റ് ടെറിട്ടറീസ് $72.57
യുകോൺ ടെറിട്ടറീസ് $61.41
ആൽബെർട്ട  $50
സസ്കാച്ചുവാൻ  $48
മാനിറ്റോബ  $46
ഒന്റാരിയൊ  $45.47
ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ $43.96
പ്രിൻസ് എഡ്വേഡ് ഐലൻഡ് $41.25
നോവാ സ്കോഷ്യ $41
ക്യൂബെക്ക്  $41.5
 ന്യൂ ബ്രൺസ്‌വിക്ക് $40.49

കാനഡയിൽ പഠനം, ജോലി 

റെജിസ്റ്റേർഡ് നഴ്സുമാർക്ക് കാനഡയിൽ ഏതെങ്കിലും സർവ്വകലാശാലയിൽ  അനുയോജ്യമായ കോഴ്‌സുകൾ പഠിച്ച്  ഒരു  പ്രത്യേക ചികിത്സാമേഖലയിൽ വിദഗ്ധപരിശീലനം നേടുവാൻ സാധിക്കും. താഴെപ്പറയുന്ന മേഖലകളിൽ ഏതെങ്കിലുമൊന്നിൽ വൈദഗ്ധ്യം നേടുന്നത്  റെജിസ്റ്റേർഡ് നഴ്സുമാർക്ക് കാനഡയിൽ കൂടുതൽ അവസരങ്ങൾ നേടിക്കൊടുക്കും:

  • സർജറി
  • സൈക്യാട്രിക് കെയർ
  • ക്രിട്ടിക്കൽ കെയർ
  • പീഡിയാട്രിക്സ്
  • റിഹാബിലിറ്റേഷൻ
  • ഒബ്സ്റ്റെട്രിക്സ് കെയർ
  • കമ്യൂണിറ്റി ഹെൽത്ത്
  • ഒക്യുപ്പേഷണൽ ഹെൽത്ത്
  • ജെറിയാട്രിക്സ്
  • ഓങ്കോളജി

കാനഡയിൽ ജോലി നേടാൻ  റെജിസ്റ്റേഡ് നഴ്സുമാർക്ക് താഴെപ്പറയുന്ന യോഗ്യതകൾ ഉണ്ടായിരിക്കേണ്ടതുണ്ട്:

  • ഒരു സർവകലാശാലയിൽ നിന്നോ കോളേജിൽ നിന്നോ ഒരു റെജിസ്റ്റേർഡ് നഴ്‌സിംഗ് പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കിയിരിക്കണം
  • നഴ്‌സിംഗിന്റെ ഒരു പ്രത്യേക മേഖലയിൽ വിദഗ്ധപരിശീലനമോ തൊഴിൽപരിചയമോനേടുന്നത് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കും
  • ക്ലിനിക്കൽ നഴ്സ് സ്‌പെഷലിസ്റ്റ്, നഴ്‌സിംഗ് കൺസൽട്ടൻറ്, നഴ്‌സിംഗ് റിസർച്ചർ എന്നീ തസ്തികകളിൽ ജോലി ചെയ്യുന്നതിന് നഴ്‌സിംഗിൽ ബിരുദാനന്തര ബിരുദമോ ഡോക്റ്ററേറ്റോ വേണം

മാനിറ്റോബ, സസ്കാച്ചുവാൻ, ആൽബെർട്ട, ബ്രിട്ടീഷ് കൊളംബിയ, യുകോൺ എന്നിവിടങ്ങളിൽ  റെജിസ്റ്റേർഡ് സൈക്യാട്രിക് നഴ്സ് ആയി ജോലി ചെയ്യാൻ മേൽപ്പറഞ്ഞ യോഗ്യതകൾക്കുപുറമെ  പ്രത്യേക റെജിസ്ട്രേഷൻ എടുത്തിരിക്കണം.

വിദേശിയരായ വിദഗ്ധതൊഴിലാളികൾക്ക് എളുപ്പത്തിലും വേഗത്തിലും കാനഡയിലേക്ക് കുടിയേറാൻ എക്സ്പ്രസ്സ് എൻട്രി പോലുള്ള  സാമ്പത്തിക കുടിയേറ്റപദ്ധതികൾ നിലവിലുണ്ട്. ഇവയ്ക്ക് പുറമെ അനവധി പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമുകളും കാനഡയിൽ സ്ഥിരതാമസത്തിനായി എളുപ്പത്തിൽ അപേക്ഷിക്കുവാൻ സൗകര്യം നൽകുന്നു.

ഫെഡറൽ സ്‌കിൽഡ് വർക്കർ പ്രോഗ്രാം, കനേഡിയൻ എക്സ്പീരിയൻസ് ക്‌ളാസ്സ്, കൂടാതെ എക്സ്പ്രസ്സ് എൻട്രിയുമായി ബന്ധപ്പെടുത്തിയിട്ടുള്ള മറ്റു പ്രൊവിൻഷ്യൽ നോമിനീ പ്രോഗ്രാമുകൾ തുടങ്ങിയവയെല്ലാം കുടിയേറ്റം ആഗ്രഹിക്കുന്നവർക്ക് കാനഡയിലെ സ്ഥിരതാമസത്തിനായുള്ള വഴി തുറക്കുന്നു.

കാനഡയിലെ ഏതെങ്കിലും ഒരു സർവ്വകലാശാലയിൽ ഉപരിപഠനം പൂർത്തിയായവർക്ക് കാനഡയിൽ ജോലി ചെയ്യുവാൻ പോസ്റ്റ്-ഗ്രാജുവേഷൻ വർക്ക് പെർമിറ്റ് പോലുള്ള താൽക്കാലിക സംവിധാനങ്ങളുമുണ്ട്.

കാനഡയിൽ ഒരു  റെജിസ്റ്റേർഡ് നഴ്സ് ചെയ്യേണ്ടതായിട്ടുള്ള ജോലികൾ 

  • ലൈസൻസ്ഡ് പ്രാക്ടിക്കൽ നഴ്‌സുമാരുടെയും മറ്റു നഴ്‌സിംഗ് ജോലിക്കാരുടെയും മേൽനോട്ടം
  • ശസ്ത്രക്രിയ, മറ്റു മെഡിക്കൽ നടപടികൾ എന്നിവയിൽ സഹായിക്കുക
  • ശരിയായ പരിചരണം എങ്ങനെയെന്ന് നിശ്ചയിക്കാൻ ഓരോ രോഗിയുടെയും അവസ്ഥ വിശകലനം ചെയ്യുക
  • മറ്റു ആരോഗ്യപ്രവർത്തകരോട് സഹകരിച്ച്, രോഗിയുടെയും കുടുംബാംഗങ്ങളുടെയും അഭിപ്രായം കണക്കിലെടുത്ത്, രോഗിക്ക് ശരിയായ പരിചരണം ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ഏകീകരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുക
  • ഡോക്ടർ നിർദ്ദേശിക്കുന്ന തരത്തിൽ രോഗിക്ക് മരുന്നും മറ്റു ചികിത്സകളും ലഭ്യമാക്കുക.
  • ചികിത്സയുമായി ബന്ധപ്പെട്ട യന്ത്രസംവിധാനങ്ങൾ പ്രവർത്തിപ്പിക്കുക, നിരീക്ഷിക്കുക
  • രോഗികളുടെ പ്രവേശനം, ഡിസ്ചാർജ്ജ് എന്നിവയുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങൾ നിറവേറ്റുക
  • മറ്റു ആരോഗ്യപ്രവർത്തകരുമായി സഹകരിച്ച് രോഗികൾക്കുംകുടുംബാംഗങ്ങൾക്കും ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് ഉപദേശവും ബോധവൽക്കരണവും നൽകുക.

രോഗികളുടെ പരിചരണം, കൗൺസലിംഗ്, ലൈഫ് സ്കിൽസ് പ്രോഗ്രാമിങ് എന്നിവയാണ് സൈക്യാട്രിക് നഴ്‌സുമാർ നൽകിവരുന്ന സേവനങ്ങൾ. മനോരോഗ ആശുപത്രികൾ, മാനസികാരോഗ്യ ക്ലിനിക്കുകൾ, ദീർഘകാലപരിചരണസംവിധാനങ്ങൾ, കമ്യൂണിറ്റി അധിഷ്ടിതസംവിധാനങ്ങൾ എന്നിവിടങ്ങളിലാണ് സൈക്യാട്രിക് നഴ്‌സുമാർ സാധാരണയായി സേവനം നൽകിവരുന്നത്.

 

നഴ്സിംഗ് ഉൾപ്പെട്ട മറ്റു നാഷണൽ ഒക്യുപ്പേഷൻ ക്ളാസിഫിക്കേഷൻ തൊഴിലുകൾ 

  • നഴ്സ് പ്രാക്ടീഷണർമാർ (നാഷണൽ ഒക്യുപ്പേഷൻ ക്‌ളാസിഫിക്കേഷൻ 3124)- അലൈഡ് പ്രൈമറി ഹെൽത്ത് പ്രാക്ടീഷണേഴ്‌സ്(അപ്പെൻഡിക്സ് J  നോക്കുക)
  • നഴ്‌സിംഗ് കോഡിനേറ്റർമാർ, സൂപ്പർവൈസർമാർ( നാഷണൽ ഒക്യുപ്പേഷൻ ക്‌ളാസിഫിക്കേഷൻ 3011)- (അപ്പെൻഡിക്സ് K  നോക്കുക)
  • നഴ്‌സിംഗ് സർവീസ് മാനേജർമാർ( നാഷണൽ ഒക്യുപ്പേഷൻ ക്‌ളാസിഫിക്കേഷൻ-0311)- മാനേജേഴ്സ് ഇൻ ഹെൽത്ത്കെയർ (അപ്പെൻഡിക്സ് L  നോക്കുക)
  • റെജിസ്റ്റേർഡ് പ്രാക്റ്റിക്കൽ നഴ്‌സുമാർ ( നാഷണൽ ഒക്യുപ്പേഷൻ ക്‌ളാസിഫിക്കേഷൻ-3233)-ലൈസൻസ്ഡ് പ്രാക്ടിക്കൽ നഴ്‌സുമാർ

റെജിസ്റ്റേർഡ് നഴ്‌സുമാർക്ക് കാനഡയിൽ  ജോലികണ്ടെത്തുവാനും സ്ഥിരതാമസമാക്കുവാനുമുള്ള അവസരങ്ങളെക്കുറിച്ച് കൂടുതലറിയാൻ കാനപ്പ്രൂവുമായി ബന്ധപ്പെടുക.

 

കൂടുതൽ വിവരങ്ങൾക്ക്:

വാട്സാപ്പ്: https://bit.ly/can_20

ഫോൺ: +91-422-4980255 (ഇന്ത്യ)/+971 54 996 5308 (ദുബായ്)

ഇമെയിൽ: enquiry@canapprove.com

കാനഡയിൽ ഇവൻറ് പ്ലാനർ ആയി ജോലി ചെയ്യാം

ലോകത്തിൻറെ എല്ലാ ഭാഗത്തുനിന്നും ഉള്ള വിദഗ്ധതൊഴിലാളികളെയും ഇവിടെ സ്ഥിരതാമസം തുടങ്ങുവാനും ജോലി ചെയ്യുവാനും കാനഡ ക്ഷണിക്കുന്നു. ഇവൻറ് പ്ലാനിംഗ് (NOC 1226)  ഇത്തരത്തിൽ കാനഡയിൽ ചെയ്യാൻ കഴിയുന്ന ഒട്ടനവധി വിജയസാധ്യതയുള്ള ഒരു ജോലിയാണ്.

കാനഡയിൽ കുടിയേറി ഒരു ഇവൻറ് പ്ലാനർ ആയി ജോലി ചെയ്യാൻ ഉള്ള മാർഗ്ഗങ്ങളും അതിനായി നിങ്ങൾക്ക് വേണ്ട കഴിവുകളുമാണ് ഇവിടെ ചർച്ച ചെയ്യുന്നത്.

കാനഡയിലെ ഇവൻറ് പ്ലാനിംഗ് രംഗത്ത് ചെയ്യാൻ കഴിയുന്ന ജോലികൾ

ഇവൻറ് പ്ലാനിങ് മേഖലയിൽ ഒട്ടേറെ ജോലികൾ ഉണ്ട്. ഇവയെയെല്ലാം ഒന്നാകെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണ് ഇവൻറ് പ്ലാനർ. വിവാഹം, ജന്മദിനം തുടങ്ങിയ സ്വകാര്യ ആഘോഷങ്ങൾ തുടങ്ങി ഉത്സവങ്ങൾ, സംഗീതപരിപാടികൾ, വ്യാപാരമേളകൾ തുടങ്ങിയ പരിപാടികൾ വരെ ആസൂത്രണം ചെയ്തു ഭംഗിയായി നടത്തുന്നതിനെയാണ് ഇവൻറ് പ്ലാനിങ് എന്ന് പറയുന്നത്.

 

ഇവൻറ് പ്ലാനിങ്ങിന് കീഴിൽ വരുന്ന വ്യത്യസ്തജോലികൾ താഴെ പറയുന്നവയാണ്:

  • കോൺഫറൻസ് ഓർഗനൈസർ
  • എക്സിബിഷൻ കോഡിനേറ്റർ
  • മീറ്റിങ് പ്ലാനർ
  • ട്രേഡ് ഷോ ഓർഗനൈസർ
  • കൺവെൻഷൻ പ്ലാനിങ് സർവീസസ് ഓഫീസേഴ്‌സ്
  • ഫെസ്റ്റിവൽ ഓർഗനൈസർ
  • ട്രേഡ് ഷോ പ്ലാനർ
  • സോഷ്യൽ ഇവന്റസ്‌ കോഡിനേറ്റർ
  • ഇവൻറ് കോഡിനേറ്റർ
  • മീറ്റിങ് കോഡിനേറ്റർ
  • സ്‌പെഷൽ ഇവന്റസ്‌ ഓർഗനൈസർ
  • കോൺഫറൻസ് ആൻഡ് മീറ്റിങ് പ്ലാനർ

 

കാനഡയിൽ ഒരു ഇവൻറ് പ്ലാനറുടെ വരുമാനം കൈകാര്യം ചെയ്യുന്ന പരിപാടികളെയും ചെയ്യുന്ന ജോലിയെയും ആശ്രയിച്ചിരിക്കും. എങ്കിലും തൊഴിൽപരിചയം ഇല്ലാതെ തന്നെ തുടക്കക്കാരനായ/തുടക്കക്കാരിയായ ഒരു ഇവൻറ് പ്ലാനർക്ക് വർഷത്തിൽ ശരാശരി ഏകദേശം  $30,000 വരുമാനം നേടാനാകും. തൊഴിൽപരിചയം  കൂടുന്നതിനനുസരിച്ച് വരുമാനവും വർദ്ധിക്കും.

കാനഡയിൽ  ഇവൻറ് പ്ലാനർ ആയി ജോലി ചെയ്യാൻ വേണ്ട കഴിവുകൾ

ഒരു ഇവൻറ് അല്ലെങ്കിൽ പരിപാടി വിജയിക്കണമെങ്കിൽ  വ്യത്യസ്തമായ ഒട്ടേറെ ഘടകങ്ങൾ ഒരുമിച്ച് കൊണ്ടുവരേണ്ടതുണ്ട്. ഇത് പ്രാഗത്ഭ്യത്തോടെ ചെയ്യാൻ കഴിയുന്ന ആളുകളാണ് ഇവൻറ് പ്ലാനിങ് രംഗത്ത് വിജയിക്കുന്നത്.

 

ഇവൻറ് പ്ലാനിങ് മേഖലയുമായി ബന്ധപ്പെട്ട കഴിവുകൾ:

കാറ്ററിങ് മാനേജ്‌മെൻറ്, ഭക്ഷണം, വൈൻ പെയറിങ്, ബെവ്റിജ്  തിയറി, വിളമ്പൽ തുടങ്ങിയവയൊക്കെയാണ് ഈ മേഖലയുമായി ബന്ധപ്പെട്ടു ഒരു ഇവന്റ് പ്ലാനർക്ക് ആവശ്യമായ കഴിവുകൾ.

 

ബിസിനസുമായി ബന്ധപ്പെട്ട കഴിവുകൾ:

അകൗണ്ടിങ്, സംഘാടനം, സമയനിഷ്ഠ പാലിക്കൽ, ടീം വർക്ക് തുടങ്ങിയവ.

 

വ്യക്തിപരമായ കഴിവുകൾ:

മികച്ച ആശയവിനിമയത്തിനുള്ള കഴിവും നേതൃപാടവവും ഈ രംഗത്ത് നല്ലൊരു ജോലികണ്ടെത്തുവാനും സേവനങ്ങൾക്ക് മികച്ച വിപണി കണ്ടെത്തുവാനും സഹായിക്കും.

 

ഇവൻറ് പ്ലാനർ ആയി കാനഡയിലേക്ക് കുടിയേറാൻ ആവശ്യമായ വിദ്യാഭ്യാസയോഗ്യത

ബിസിനസ്സ്, ടൂറിസം, ഹോസ്പിറ്റാലിറ്റി മാനേജ്‌മെൻറ്  ഇവയിൽ ഏതെങ്കിലും ഒന്നിലുള്ള ബിരുദം അല്ലെങ്കിൽ കോളേജ് ഡിപ്ലോമ

വിദ്യാഭ്യാസയോഗ്യതക്ക് പകരം ഹോസ്പിറ്റാലിറ്റി/ടൂറിസം അഡ്മിനിസ്ട്രേഷനിലോ പബ്ലിക് റിലേഷൻസിലോ ഉള്ള തൊഴിൽപരിചയവും പരിഗണിക്കും

സ്‌പെഷൽ ഇവന്റസ്‌, മീറ്റിങ്‌സ് അല്ലെങ്കിൽ കോൺഫറൻസ് മാനേജ്‌മെന്റിൽ സെർട്ടിഫികേഷൻ ഉണ്ടെങ്കിൽ അത് അധികയോഗ്യതയായി കണക്കാക്കും.

 

ഇവൻറ് പ്ലാനറുടെ കർത്തവ്യങ്ങൾ

കാനഡയിൽ ഒരു ഇവൻറ് പ്ലാനർ പ്രധാനമായും താഴെപ്പറയുന്ന ജോലികളാണ് ചെയ്യേണ്ടതായിട്ടുള്ളത്:

ട്രേഡ്, പ്രൊഫഷണൽ അസോസിയേഷനുകളെ കോൺഫറൻസ്, കൺവെൻഷൻ, ട്രേഡ് ഷോ തുടങ്ങിയവയുമായി ബന്ധപ്പെട്ട സേവനങ്ങൾ ചർച്ച ചെയ്യുന്നതിനായി സ്ഥിരം ബന്ധപ്പെടുക

ആകർഷകമായ സ്‌പോൺസർഷിപ്പുകൾ നേടിയെടുക്കാൻ പരിശ്രമിക്കുക. ഓരോ പരിപാടിയുടെയും സാധ്യതകളും ഘടനയും മുൻകൂട്ടി പ്ലാൻ ചെയ്യുക.

പരിപാടിയുടെ ബഡ്ജറ്റ് മുൻകൂട്ടി തയ്യാറാക്കുകയും നടപ്പിലാക്കുന്നത് നിരീക്ഷിക്കുകയും ചെയ്യുക. പരിപാടിയുടെ അഡ്മിനിസ്ട്രേറ്റിവ് നടപടികൾ വിശകലനം ചെയ്യുക

പരിപാടിയിൽ പങ്കെടുക്കുന്നവരുടെ യാത്ര, താമസം, കോൺഫറൻസ്, മറ്റുസൗകര്യങ്ങൾ, കേറ്ററിംഗ്, സൈനേജ്, ഡിസ്‌പ്ലെകൾ, വിവർത്തനം, ഭിന്നശേഷിക്കാരുടെ ആവശ്യങ്ങൾ, ദൃശ്യ-ശ്രാവ്യ ഉപകരണങ്ങൾ, പ്രിന്റിങ്, സെക്യൂരിറ്റി തുടങ്ങിയ വിവിധ സേവനങ്ങൾ ഏകോപിപ്പിക്കുക

പരിപാടിക്കാവശ്യമായ സപ്പോട്ട് സ്റ്റാഫിനെ ജോലിക്കെടുക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുക

നിയമങ്ങൾ കൃത്യമായി പാലിക്കേണ്ടതിന് ആ സ്ഥലത്തെ നിയമങ്ങൾ കൃത്യമായി അറിഞ്ഞിരിക്കുക

 

എങ്ങനെ ഇവൻറ് പ്ലാനർ (NOC 1226) തൊഴിലിൽ കാനഡയിലേക്ക് കുടിയേറാം

ലോകത്തിൻറെ എല്ലാഭാഗത്തുനിന്നും ഉള്ള ഇവൻറ് പ്ലാനർമാർക്കും കാനഡയിൽ എളുപ്പത്തിൽ കുടിയേറാൻ കാനഡ എക്സ്പ്രസ്സ് എൻട്രി സിസ്റ്റം സഹായിക്കുന്നു. ഇതിനായി ഏറ്റവുമാദ്യം ചെയ്യേണ്ട കാര്യം ഐആർസിസിയുടെ വെബ് പോർട്ടലിൽ ഒരു പ്രൊഫൈൽ ഉണ്ടാക്കി റെജിസ്റ്റർ ചെയ്യുക എന്നതാണ്.

കോമ്പ്രഹെൻസീവ് റാങ്കിങ് സിസ്‌റ്റത്തിന്റെ(സി ആർ എസ്) അടിസ്ഥാനത്തിൽ ഓരോ പ്രൊഫൈലിനും ഒരു സ്‌കോർ നൽകപ്പെടും റാങ്ക് ചെയ്യപ്പെടുകയും ചെയ്യുന്നു. ഒരാളുടെ സിആർഎസ് സ്‌കോർ വിവിധ മാനവമൂലധനഘടകങ്ങൾ ആയ പ്രായം, വിദ്യാഭ്യാസയോഗ്യത, ഇംഗ്ലീഷിലോ ഫ്രഞ്ചിലോ ഉള്ള ഭാഷാപ്രാവീണ്യം, തൊഴിൽപരിചയം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിർണ്ണയിക്കപ്പെടുന്നത്.  ജീവിതപങ്കാളിയുടെ യോഗ്യതകൾ,  സ്ഥിരതാമസത്തിന് തെരഞ്ഞെടുക്കുന്ന പ്രവിശ്യ തുടങ്ങിയ ഘടകങ്ങൾക്കും  സിആർഎസ് സ്‌കോർ നിർണ്ണയിക്കുന്നതിൽ പങ്കുണ്ട്.

രണ്ടാഴ്ച്ച കൂടുമ്പോൾ നടക്കുന്ന എക്സ്പ്രസ്സ് എൻട്രി ഡ്രോയിൽ അർഹരായ അപേക്ഷകർക്ക് കാനഡയിൽ സ്ഥിരതാമസത്തിനായി അപേക്ഷിക്കാൻ ക്ഷണം ലഭിക്കുന്നു. ക്ഷണം ലഭിച്ച് 60 ദിവസങ്ങൾക്കുള്ളിൽ ഈ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

സ്വയം അപേക്ഷിക്കാൻ തീരുമാനിക്കുകയാണെങ്കിൽ കാനഡ കുടിയേറ്റം സങ്കീർണ്ണവും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ പ്രക്രിയയായി നിങ്ങൾക്ക് അനുഭവപ്പെടാം. നിങ്ങളുടെ കാനഡ ഇമിഗ്രെഷൻ കൺസൽട്ടൻറ് ആയി  കാനപ്പ്രൂവിനെ  തെരഞ്ഞെടുക്കുക. കാനഡ കുടിയേറ്റപ്രക്രിയയുടെ ഓരോ ഘട്ടത്തിലും കൃത്യമായ വിവരങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകും.

കാനഡയിലെ ഇവൻറ് പ്ലാനർമാരുടെ ശരാശരി വാർഷികവരുമാനം

കാനഡയുടെ വിവിധപ്രദേശങ്ങളിലെ വിവിധ ഉപവിഭാഗങ്ങളിൽ തൊഴിൽ ചെയ്യുന്ന  ഇവൻറ് പ്ലാനർമാർ വർഷത്തിൽ ശരാശരി CA $43,719  വരുമാനമായി നേടുന്നു. ഓരോ പ്രദേശത്തെയും ശരാശരി വാർഷികവരുമാനം താഴെപ്പറയുന്നു:

ആൽബർട്ട CA $50,577

ഒന്റാറിയോ CA $44,684

ബ്രിട്ടീഷ് കൊളംബിയ CA $43,719

മാനിറ്റോബ CA $40,619

 

ജോലിവാഗ്ദാനം ഇല്ലാതെ ഇവൻറ് പ്ലാനർ ആയി കാനഡയിൽ കുടിയേറുന്നത് സാധ്യമാണോ?

അതെ. പക്ഷെ ശരാശരി സിആർഎസ് സ്‌കോർ മാത്രമുള്ളവർക്ക് ഈ രീതിയിൽ കുടിയേറുന്നത് ബുദ്ധിമുട്ടായിരിക്കും. കാനഡ പ്രൊവിൻഷ്യൽ നോമിനീ പ്രോഗ്രാം പോലുള്ള സാമ്പത്തികകുടിയേറ്റപദ്ധതികൾ വിദഗ്ധതൊഴിലാളികൾക്ക് ജോലിവാഗ്ദാനം ഇല്ലാതെ തന്നെ കാനഡയിൽ കുടിയേറാൻ അവസരം നൽകുന്നു. എന്നാൽ മുൻകൂട്ടി ഒരു ജോലിവാഗ്ദാനം ലഭിച്ചിട്ടുള്ള ആളാണെങ്കിൽ കാനഡയിൽ സ്ഥിരതാമസത്തിനായി അപേക്ഷിക്കുന്നതിനുള്ള ക്ഷണം ലഭിക്കാൻ കൂടുതൽ എളുപ്പമാണ്.

കുടിയേറ്റവുമായി ബന്ധപ്പെട്ട രേഖകൾ ശരിയാക്കുക മാത്രമല്ല കാനപ്പ്രൂവ് ചെയ്യുന്നത്. മറിച്ച് ഇവൻറ് പ്ലാനർമാർക്ക് കാനഡയിൽ ലഭ്യമായ തൊഴിലവസരങ്ങളെക്കുറിച്ച് ഏറ്റവും പുതിയ വിവരം നിങ്ങൾക്ക് നൽകുക കൂടി ചെയ്യുന്നു.

കാനഡയിൽ ഇവൻറ് പ്ലാനർ ആയി ജോലി ചെയ്യുവാനുള്ള നിങ്ങളുടെ യോഗ്യതകളെക്കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങളുടെ സൗജന്യ ഓൺലൈൻ അസസ്സ്മെൻറ് പൂർത്തിയാക്കുക.

 

കൂടുതൽ വിവരങ്ങൾക്ക്:

വാട്സാപ്പ്: https://bit.ly/can_20

ഫോൺ: +91-422-4980255 (ഇന്ത്യ)/+971 54 996 5308 (ദുബായ്)

ഇമെയിൽ : enquiry@canapprove.com